ന്യൂഡൽഹി:കാർഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിർത്തികളില്‍ ഇന്ന് കർഷകർ ട്രാക്ടർ റാലി നടത്തും.റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടർ പരേഡിന് മുന്നോടിയായാണ് റാലി.കാർഷിക നിയമങ്ങള്‍ക്കെതിരായ ഡല്‍ഹി അതിർത്തികളിലെ സമരം 43 ദിവസം പിന്നിടുമ്പോള്‍ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ടാക്ടർ റാലി. തിക്രി, ഗാസിപൂർ സിംഗു, അതിർത്തികളിൽ സമരം തുടരുന്ന കർഷകരാണ് ട്രാക്ടർ റാലി നടത്തുക. പ്പബ്ലിക്ക് ദിനത്തിൽ കർഷകർ ട്രാക്ടർ പരേഡ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ഡല്‍ഹിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടർ മാർച്ച് നടത്തും. കർഷക സംഘടനകൾ പ്രഖ്യാപിച്ച 15 ദിവസത്തെ രാജ്യവ്യാപക പ്രതിഷേധങ്ങൾ തുടരുകയാണ്. ദേശ് ജാഗരൺ അഭിയാനും ഇന്നലെ ആരംഭിച്ചിരുന്നു. രാജസ്ഥാന്‍ – ഹരിയാന അതിർത്തിയായ ഷാജഹാൻപൂരിലുള്ള പ്രതിഷേധക്കാർ ഡല്‍ഹിയിലേക്ക് നീങ്ങാന്‍ ശ്രമിക്കുന്നുണ്ട്. 18ന് വനിതകൾ അണിനിരക്കുന്ന പ്രതിഷേധവും നടത്തും. കർഷകർ സമരം ശക്തമാക്കിയതോടെ ഡല്‍ഹിയിലും അതിർത്തി മേഖലകളിലും പൊലീസ് വിന്യാസം വർധിപ്പിച്ചു.
വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി;കേസില്‍ പുനര്‍വിചാരണ നടത്താന്‍ ഉത്തരവ്
കൊച്ചി: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി.സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ പരിഗണിച്ചാണ് പാലക്കാട് പോക്‌സോ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയത്.കേസില്‍ പുനര്‍വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. കേസ് പുനര്‍വിചാരണയ്ക്കായി വിചാരണ കോടതിക്ക് കൈമാറി. പ്രതികള്‍ ജനുവരി 20ന് വിചാരണ കോടതിയില്‍ ഹാജരാകണം. പുനര്‍വിചാരണയുടെ ഭാഗമായി പ്രോസിക്യൂഷന് കൂടുതല്‍ സാക്ഷികളെ വിസ്തരിക്കാം. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും വിചാരണ കോടതിയുടെയും വീഴ്ചകള്‍ കോടതി അക്കമിട്ട് നിരത്തി. പോക്‌സോ കോടതി ജഡ്ജിമാര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിശീലനം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.വിചാരണ കോടതിയെ സമീപിച്ച് തുടരന്വേഷണത്തിന് അനുമതി ലഭിച്ചാല്‍ കേസില്‍ വീണ്ടും അന്വേഷണം നടത്താം. ഈ സാഹചര്യത്തില്‍ നിലവിലെ കുറ്റപത്രത്തിലെ പോരായ്മകളും തെളിവുകളുടെ അപര്യാപ്തത പരിഹരിക്കാനും പോലീസിന് കഴിയും.2017ലാണ് വാളയാളിലെ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്. 13കാരി ജനുവരിയിലും ഒൻപത് വയസുകാരി മാര്‍ച്ചിലും തൂങ്ങിമരിച്ചു. ഇരുവരും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി എന്ന് തെളിഞ്ഞിരുന്നു.വി മധു, ഷിബു, എം മധു, പ്രദീപ് എന്നീ പ്രതികളെയാണ് പോക്സോ കോടതി വെറുതെ വിട്ടിരുന്നത്. കേസ് അന്വേഷിച്ച പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടരന്വേഷണത്തിന് ഒരുക്കമാണ് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ക്ക് അനുകൂലമാകുന്ന നടപടികളാണ് കേസിന്റെ തുടക്കം മുതലുണ്ടായതെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.
മുന്നില്‍പ്പോയ ലോറിയില്‍ നിന്ന് ടാര്‍പോളിന്‍ ഷീറ്റ് പറന്ന് ഓട്ടോയ്ക്ക് മുകളിൽ വീണു;നിയന്ത്രണം വിട്ട ഓട്ടോ ലോറിയിൽ ഇടിച്ചു കയറി ഒരാൾ മരിച്ചു
ആലപ്പുഴ :മുന്നില്‍പ്പോയ ലോറിയില്‍ നിന്ന് ടാര്‍പോളിന്‍ ഷീറ്റ് പറന്ന് ഓട്ടോറിക്ഷയ്ക്ക് മുകളിൽ വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.ഓട്ടോ ഡ്രൈവറുടെ കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ കോട്ടയം പള്ളം പന്നിമറ്റം പുളിമൂട്ടില്‍ വി കെ സജീവ് (54) ആണ് മരിച്ചത്.ഇയാളുടെ ഭാര്യ ലീലാമ്മയെ കാലിന് സാരമായ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ എസി റോഡില്‍ പള്ളാത്തുരുത്തി പാലത്തിന് അടുത്തുവെച്ച് ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തു നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ.ഇതിനിടെ മുന്നില്‍ പോയ ലോറിയില്‍ നിന്നും പടുത(ടാര്‍പോളിന്‍ ഷീറ്റ്) അഴിഞ്ഞ് ഓട്ടോയ്ക്ക് മേല്‍ പറന്നുവീഴുകയായിരുന്നു. പടുത മുഴുവനായി ഓട്ടോയില്‍ മൂടിയതോടെ കാഴ്ച മറഞ്ഞ് നിയന്ത്രണം വിട്ട് ലോഡുമായി വന്ന ടോറസ് ലോറിയില്‍ ഇടിക്കുകയായിരുന്നു
അതിതീവ്ര കോവിഡ് വൈറസ്;എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്
ഡല്‍ഹി: രാജ്യത്ത് അതി തീവ്ര കോവിഡ് വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഇന്ന് ചര്‍ച്ച നടത്തും. ഓണ്‍ലൈന്‍ വഴിയാണ് ചര്‍ച്ച നടത്തുക.കോവിഡ് വാക്‌സിന്‍ വിതരണവും യോഗത്തില്‍ ചര്‍ച്ചയാകും. വാക്‌സിന്‍ വിതരണത്തിന് വേണ്ട മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. വാക്‌സിന്‍ വിതരണത്തിന് സജ്ജമാകാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള മൂന്നാംഘട്ട ഡ്രൈ റണ്‍ നാളെ നടക്കും.ഹരിയാന, ഉത്തര്‍പ്രദേശ് ഒഴികെയുള്ള രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ ജില്ലകളിലാണ് നാളെ ഡ്രൈ റണ്‍ നടത്തുന്നത്. മൂന്നാം ഘട്ട ഡ്രൈ റണ്‍ ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് വിദഗ്ധ സമിതി ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.
പക്ഷിപ്പനി;സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം നാളെ കേരളത്തിലെത്തും
കോട്ടയം: സംസ്ഥാനത്ത് പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം നാളെ കേരളത്തിലെത്തും.പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തും. നേരത്തെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പക്ഷിപ്പനി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാളെ സന്ദര്‍ശനം നടത്തുന്നത്.പക്ഷിപ്പനി ഭീഷണിയാകുന്ന സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. പക്ഷിപ്പനി വ്യാപനം ഒഴിവാക്കാന്‍ സാദ്ധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് നിരീക്ഷക സമിതി രൂപീകരിക്കണമെന്നും കേന്ദ്ര നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു.കേരളത്തില്‍ എച്ച്-5 എന്‍-8 വിഭാഗത്തില്‍പ്പെട്ട വൈറസ് ബാധയാണ് പക്ഷികളില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം.പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ,കോട്ടയം ജില്ലകളില്‍ പന്ത്രണ്ടായിരത്തോളം താറാവുകള്‍ രോഗം ബാധിച്ച് ചത്തു. കൂടാതെ രോഗം സ്ഥിരീകരിച്ച 36000 താറാവുകളെ നശിപ്പിച്ചിട്ടുമുണ്ട്. പക്ഷികളെ കൊല്ലുന്നതിന് നേതൃത്വം നല്‍കുന്നതിന് ആലപ്പുഴയില്‍ 18 അംഗ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപവത്കരിച്ചിട്ടുണ്ട്. ഒരു വെറ്റിനറി ഡോക്ടറുള്‍പ്പടെ 10 പേര്‍ ടീമില്‍ അംഗങ്ങളായിരിക്കും. കോട്ടയത്ത് വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള എട്ട് ദ്രുതകര്‍മ്മ സേനകളെ നിയോഗിച്ചു. വിവിധ വകുപ്പുകളിലെ അഞ്ച് ഉദ്യോഗസ്ഥര്‍ വീതമാണ് ഓരോ സംഘത്തിലും ഉണ്ടാകുക.പക്ഷികളുടെ അസ്വാഭാവിക മരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കേരളം, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഹരിയാന, ഗുജറാത്ത്, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും പക്ഷിപ്പനി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ ആറുവയസുകാരന് ഷിഗല്ല സ്ഥിരീകരിച്ചു
കണ്ണൂർ:ജില്ലയിൽ ആദ്യമായി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു.വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറുവയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് എട്ടാം വാർഡ് പൂവത്തിന് കീഴിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.കുട്ടി ഇപ്പോൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 27നാണ് കുട്ടിക്ക് വയറിളക്കം തുടങ്ങിയത്. ഇതേ വീട്ടിലെ മറ്റ് രണ്ട് കുട്ടികൾക്കും വയറിളക്കമുണ്ടായിരുന്നു. മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ടുപേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഒരാളുടെ രോഗം ഭേദമാകാത്തതിനാൽ നടത്തിയ പരിശോധനയിലാണ് ഷിഗല്ല കണ്ടത്തിയത്.പഞ്ചായത്ത് പ്രസിഡന്റ് വി ബാലൻ, വാർഡ് അംഗം കെ വി ശ്രീധരൻ എന്നിവർ വീട് സന്ദർശിച്ചു. തൊടീക്കളം പിഎച്ച്‌സി മെഡിക്കൽ ഓഫീസർ ഡോ. ഷെറീജ് ജനാർദനൻ,ഹെൽത് ഇൻസ്പെക്റ്റർ എം ബദറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ കിണർ വെള്ളം പരിശോധിക്കുകയും സൂപ്പർ ക്ലോറിനേഷൻ നടത്തുകയും ചെയ്തു.
നെയ്യാറ്റിന്‍കരയിലെ വിവാദ ഭൂമി വസന്ത വില കൊടുത്ത് വാങ്ങിയത്; രാജന്‍ ഭൂമി കയ്യേറിയതെന്നും തഹസീല്‍ദാര്‍
തിരുവനന്തപുരം:കുടിയൊഴിപ്പിക്കലിനെത്തിയവരുടെ മുൻപാകെ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ തീപൊള്ളലേറ്റ് മരിച്ച രാജന്‍ നെയ്യാറ്റിന്‍കരയിലെ ഭൂമി കയ്യേറിയതെന്ന് തഹസില്‍ദാര്‍. ഭൂമി പുറമ്പോക്കാണെന്ന വാദം തെറ്റാണെന്നും തഹസിൽദാരുടെ റിപ്പോർട്ടിലുണ്ട്. റിപ്പോര്‍ട്ട് തഹസില്‍ദാര്‍ കളക്ടര്‍ക്ക് സമര്‍പ്പിച്ചു.നെയ്യാറ്റിന്‍കരയിലെ ദമ്പതിമാരായ രാജനും ഭാര്യ അമ്പിളിയും ഡിസംബര്‍ മാസം 22 നായിരുന്നു ആത്മാഹുതി ചെയ്തത്. വീട് ഒഴിപ്പിക്കാനെത്തിയ പൊലീസുകാര്‍ക്ക് മുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിന് പിന്നാലെ ഈ ഭൂമി സംബന്ധിച്ച് വലിയ തര്‍ക്കങ്ങളാണ് ഉയര്‍ന്നിരുന്നത്. തങ്ങള്‍ താമസിക്കുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്നായിരുന്നു ദമ്പതികള്‍ നേരത്തെ പറഞ്ഞിരുന്നത്. ഈ ദമ്പതികളുടെ മക്കളും ആ വാദത്തില്‍ ഉറച്ചുനിന്നിരുന്നു.എന്നാല്‍ ഭൂമിക്ക് അവകാശവാദമുന്നയിച്ച വസന്തയെന്ന അയല്‍വാസി ആ ഭുമി തന്റേതാണെന്ന നിലപാടില്‍ ഉറച്ചു നിന്നു. അതോടെയാണ് ഇതില്‍ വിശദമായ അന്വേഷണം നടത്തിയത്.തര്‍ക്ക വസ്‌തുവായ നാല് സെന്റ് പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുളളതാണെന്ന് അതിയന്നൂര്‍ വില്ലേജ് ഓഫിസ് സ്ഥിരീകരിച്ചു. തൊട്ടടുത്ത് വസന്ത താമസിക്കുന്ന വീട് അടങ്ങിയ എട്ട് സെന്റ് കൊച്ചുമകന്‍ എ എസ് ശരത്കുമാറിന്റെ പേരിലാണെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു. ചെറുമകന്‍ ശരത്കുമാറിന് എട്ട് വയസുളളപ്പോള്‍ 2007ലാണ് വസന്ത വസ്‌തു വാങ്ങുന്നത്. ഇതേ ഭൂമി മറ്റ് മൂന്ന് പേരുടെ പേരിലാണെന്ന് കാണിച്ച് നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസില്‍ നിന്നു വിവരാവകാശ രേഖ രാജന് നല്‍കിയത് നേരത്തെ വാര്‍ത്തയായിരുന്നു. ഈ തെറ്റായ രേഖയെ ആശ്രയിച്ചായിരുന്നു പുറമ്പോക്ക് ഭൂമി സ്വന്തമാക്കാന്‍ രാജന്‍ പോരാട്ടം നടത്തിയത്.ഒഴിഞ്ഞു കിടന്ന ഭൂമിയില്‍ രാജന്‍ ഷെഡ് നിര്‍മിച്ച് കുടുംബത്തോടൊപ്പം താമസം തുടങ്ങിയത് ഒന്നര വര്‍ഷം മുൻപായിരുന്നു. മാസങ്ങള്‍ക്ക് ശേഷം അയല്‍വാസിയായ വസന്ത, ഇതു തന്റെ ഭൂമിയാണെന്നവകാശപ്പെട്ട് കോടതിയെ സമീപിച്ചു. ഇതറിഞ്ഞ രാജന്‍ സെപ്‌തംബര്‍ 29ന് നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസില്‍, വസ്‌തുവിന്റെ വിശദാംശങ്ങള്‍ തേടി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കുകയായിരുന്നു. ഇതിനുളള മറുപടിയിലാണ് തെറ്റായ വിവരങ്ങള്‍ ഉണ്ടായിരുന്നത്. തങ്ങള്‍ താമസിക്കുന്നത് അവകാശികളില്ലാത്ത പുറമ്പോക്ക് ഭൂമിയിലെന്നാണ് അച്ഛന്‍ കരുതിയിരുന്നതെന്ന് രാജന്റെ മക്കള്‍ പറയുന്നു. തെറ്റായ വിവരം ലഭിച്ചതും അതിനെ വിശ്വസിച്ചതുമാണ് അച്ഛനെയും അമ്മയെയും മരണത്തിലേക്കു തളളി വിട്ടത്.
ഉൽഘാടനത്തിനു മുൻപ് കൊച്ചി-വൈറ്റില മേല്‍പാലം തുറന്നുകൊടുത്തു; വി ഫോര്‍ കേരള കോര്‍ഡിനേറ്ററടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
കൊച്ചി:ഉൽഘാടനത്തിനു മുൻപ് കൊച്ചി-വൈറ്റില മേല്‍പാലം തുറന്നുകൊടുത്ത സംഭവത്തിൽ വി ഫോര്‍ കേരള കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍.ജനുവരി അഞ്ചിന് വൈകിട്ട് ഏഴ് മണിയോടെയാണ് ആലപ്പുഴ ഭാഗത്ത് നിന്നുള്ള ബാരിക്കേഡ് മാറ്റി വാഹനങ്ങള്‍ കടത്തിവിട്ടത്. മറുവശം ബാരിക്കേഡിനാല്‍ അടച്ചിരുന്നതിനാല്‍ കാര്യമറിയാതെ പാലത്തില്‍ പ്രവേശിച്ച വാഹനങ്ങള്‍ കുടുങ്ങി. പൊലീസെത്തി വാഹനങ്ങള്‍ തിരിച്ചിറക്കുകയായിരുന്നു. കാറുകളും ലോറികളും ഉള്‍പ്പെടെ പാലത്തില്‍ കുടുങ്ങിയതോടെ അരമണിക്കൂറോളം ഗതാഗതക്കുരുക്കുമുണ്ടായി. പാലത്തില്‍ അതിക്രമിച്ച് കയറിയതിന് 10 വാഹന ഉടമകള്‍ക്കെതിരെയും കേസുണ്ട്.ജനുവരി 9 നാണ് പാലത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്യുക. രണ്ട് പാലങ്ങളുടെയും ഭാരപരിശോധനയടക്കമുള്ളവ മുൻപ് കഴിഞ്ഞിരുന്നു. നേരത്തെയും പാലം തുറക്കുന്നതിനായി വീ ഫോര്‍ കേരള പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.അതേസമയം നിപുണ്‍ ചെറിയാനെ ഫ്‌ളാറ്റ് വളഞ്ഞ് പ്രാകൃതമായ രീതിയിലാണ് അറസ്റ്റ് ചെയ്തതെന്ന് വി ഫോര്‍ കൊച്ചി-വി ഫോര്‍ കേരളാ പ്രതിനിധികള്‍ ആരോപിച്ചു.ട്രാഫിക് കൊണ്ട് വലയുന്ന പൊതുജനങ്ങള്‍ക്ക് പാലം തല്‍ക്കാലമായി തുറന്ന് കൊടുക്കുകയും പിന്നീട് സൗകര്യം പോലെ മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്താല്‍ മതിയെന്നുമാണ് സംഘടനയുടെ ആവശ്യം.അറസ്റ്റ് സര്‍ക്കാരിന്റെ ഭീരുത്വമാണ് കാണിക്കുന്നതെന്നും വി ഫോര്‍ കേരള പ്രതിനിധികൾ ആരോപിച്ചു.
സംസ്ഥാനത്തെ തീയേറ്ററുകൾ തുറക്കൽ;പുതിയ മാർഗനിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം:സംസ്ഥാനത്തെ തീയേറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്.കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുള്ള നീണ്ടകാലത്തെ അടച്ചിടലുകള്‍ക്ക് ശേഷമാണ് തീയേറ്ററുകൾ തുറക്കാനൊരുങ്ങുന്നത്.രാവിലെ 9 മുതല്‍ രാത്രി 9 വരെ മാത്രമായിരിക്കും തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുക.സെക്കന്‍റ് ഷോ ഉണ്ടായിരിക്കില്ല. കൊവിഡ് നെഗറ്റീവ് ആയ ജീവനക്കാര്‍ മാത്രമേ ജോലിയില്‍ പ്രവേശിക്കാന്‍ പാടുള്ളു. മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ ആള്‍ക്കൂട്ടം ഉണ്ടാവുന്ന തരത്തില്‍ ഒരു സമയം ഒന്നിലധികം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ മാറ്റം വരുത്തണം.ആകെ സീറ്റുകളുടെ 50 ശതമാനത്തില്‍ മാത്രമാണ് പ്രവേശനം.തിയറ്റര്‍ തുറക്കുന്നതിന് മുൻപ് എയര്‍കണ്ടീഷണര്‍ ശുചീകരിക്കണം. കൃത്യമായ ഇടവേളയില്‍ ഇത് തുടരണം. അകത്തുള്ള വായു നിരന്തരം കൈമാറുന്നതിന്റെ തോത് വര്‍ധിപ്പിക്കുന്ന നിലയിലാകണം എസിയുടെ പ്രവര്‍ത്തനം.മാസ്ക്, സാനിറ്റൈസര്‍, സാമൂഹ്യഅകലം എന്നിവ നിർബന്ധമായും പാലിക്കണം.തിയറ്ററിനുള്ളില്‍ ഭക്ഷണപദാര്‍ഥം പാടില്ല.പരമാവധി ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്തണം. രോഗലക്ഷണം ഉള്ളവര്‍ക്കായി തിയറ്ററുകളില്‍ ‘സിക്ക് റൂം’ സ്ഥാപിക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ എത്തുന്നതുവരെ ഇവര്‍ ഇവിടെ കഴിയണം.ഹൈറിസ്ക് വിഭാഗത്തില്‍പ്പെട്ട ജീവനക്കാരെ ജനങ്ങളുമായി സമ്പർക്കമില്ലാത്ത ജോലി ചെയ്യിക്കണം തുടങ്ങിയവയാണ് പ്രധാന മാർഗനിർദേശങ്ങൾ.
നവജാത ശിശുവിനെ അമ്മ ഇയര്‍ഫോണ്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി;ക്രൂരസംഭവം കാസര്‍ഗോഡ് ജില്ലയിൽ
കാസർകോഡ്:നവജാത ശിശുവിനെ അമ്മ ഇയര്‍ഫോണ്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. ജനിച്ചയുടന്‍ കുഞ്ഞിനെ ഇയര്‍ഫോണ്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന.ചെറിയ വയര്‍ കഴുത്തില്‍ കുരുങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.രക്ത സ്രാവമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് ദിവസങ്ങള്‍ക്ക് മുമ്ബ് യുവതിയുടെ പ്രസവം കഴിഞ്ഞിരുന്നുവെന്ന് വ്യക്തമായത്. ഡോക്ടറില്‍ നിന്നാണ് ഭര്‍ത്താവ് പോലും ഭാര്യയുടെ പ്രസവ വിവരം അറിയുന്നത്.തുടര്‍ന്ന് വീട്ടിലെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കട്ടിലിനടിയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുഞ്ഞിന്റേത് കൊലപാതകമെന്ന് തെളിഞ്ഞത്.കുഞ്ഞിനെ ഇയര്‍ഫോണുപയോഗിച്ച് ഉപദ്രവിച്ചിരുന്നുവെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം യുവതി ഗര്‍ഭിണിയായത് അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പ്രതിക്ക് ഭര്‍ത്താവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഇടയാക്കിയതെന്നാണ് വിവരം.