തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു.പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിനുകള്‍ തിരുവനന്തപുരം എറണാകുളം കോഴിക്കോട് റീജീയണൽ വാക്സിൻ സെന്‍ററുകളിലാണ് എത്തിച്ചത് .കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്സിനുകള്‍ എറണാകുളം റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും 1,19,500 ഡോസ് വാക്സിനുകള്‍ കോഴിക്കോട് റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്സിനുകള്‍ തിരുവനന്തപുരത്തെ റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്. കോഴിക്കോട് വന്ന വാക്സിനില്‍ നിന്നും 1,100 ഡോസ് വാക്സിനുകള്‍ മാഹിക്കുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി. എറണാകുളം കോഴിക്കോട് റീജീയണിൽ നിന്നുള്ള വാക്സിൻ വിതരണം സമീപ ജില്ലകളിലേയ്ക്ക് ഇന്നലെ തന്നെ ആരംഭിച്ചു. തിരുവനന്തപുരം റീജീയണിൽ നിന്ന് കൊല്ലം ആലപ്പുഴ പത്തനംതിട്ട ജില്ലകളിലേയ്ക്കുള്ള വാക്സിൻ വിതരണം ഇന്ന് ആരംഭിക്കും.ജില്ല കോവിഡ് വാക്സിൻ സെന്‍ററുകളിൽ നിന്നാണ് ബന്ധപ്പെട്ട വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആവശ്യാനുസരണം വാക്‌സിന്‍ എത്തിക്കുന്നത്. തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍ഗോഡ് 6,860 ഡോസ് വാക്സിനുകളാണ് ജില്ലകളില്‍ വിതരണം ചെയ്യുന്നത്. ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച കോവിഡ് വാക്‌സിനേഷന്‍ നടക്കുന്നത്. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.കോവിഡ് വാക്സിനേഷനായി ഇതുവരെ 3,68,866 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വിദ്യാര്‍ഥിയുടെ മാതാവിനെ സ്‌കൂളില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമം;സംഭവം കണ്ണൂരിൽ; പ്രധാനാധ്യാപകൻ അറസ്റ്റില്‍
കണ്ണൂര്‍ : വിദ്യാര്‍ഥിയുടെ മാതാവിനെ സ്കൂളിൽ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കണ്ണൂര്‍ ഈസ്റ്റ് വള്ള്യായി യുപി സ്കൂള്‍ പ്രധാന അധ്യാപകന്‍ ചെറുവാഞ്ചേരി ചീരാറ്റ സ്വദേശി വി.പി. വിനോദാണ് (52) അറസ്റ്റിലായത്. കഴിഞ്ഞ ചെവ്വാഴ്ചയാണ് സംഭവം നടന്നത്. ടെക്സ്റ്റ് ബുക്ക് വിതരണ ആവശ്യത്തിന് വിളിച്ച് വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്.പുസ്തകം കൈപറ്റാന്‍ എത്തിയ യുവതിക്ക് നേരെ ഓഫീസ് മുറിയില്‍ വെച്ച് പീഡന ശ്രമം നടന്നു എന്നാണ് ആരോപണം. പാനൂര്‍ പൊലീസാണ് പ്രധാന അധ്യാപകനെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ വിനോദിനെ രണ്ട് ആഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ഈ വര്‍ഷമാണ് വിനോദ് പ്രധാന അധ്യാപകനായി ഈ സ്കൂളിൽ ചുമതലയേറ്റത്.
നെയ്യാറ്റിന്‍കരയിലെ വിവാദഭൂമി വസന്ത വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയിൽ ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ വിവാദഭൂമി വസന്ത വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്.പട്ടയ ഭൂമി കൈമാറരുതെന്ന ചട്ടം ലംഘിക്കപ്പെട്ടുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇതേ തുടർന്ന് ഭൂമി പോക്കുവരവ് ചെയ്തതില്‍ ജില്ലാ കലക്റ്റർ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാജനും കുടുംബവും താമസിച്ചിരുന്ന ഭൂമി വസന്തയുടേതാണെന്ന് നേരത്തേ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഭൂമി വസന്ത വാങ്ങിയതില്‍ നിയമപരമായി പ്രശ്‌നങ്ങളുണ്ടെന്നും ഈ ഭൂമി ലക്ഷം വീട് പദ്ധതിയില്‍ പട്ടയമായി ലഭിച്ചതാണെന്നും അതിയന്നൂര്‍ വില്ലേജ് ഓഫിസുകളിലെ രേഖകളിലുണ്ട്. നെട്ടത്തോട്ടം ലക്ഷം വീട് കോളനിയിലെ ഈ വസ്തു 1989ല്‍ സുകുമാരന്‍ നായര്‍ എന്നയാള്‍ക്ക് ലഭിച്ചതാണ്. 12 വര്‍ഷം കഴിഞ്ഞേ ഭൂമി കൈമാറാന്‍ പാടൂ എന്ന പദ്ധതിയുടെ ചട്ടം ലംഘിച്ച് സുകുമാരന്‍ നായരുടെ അമ്മ വനജാക്ഷി ഭൂമി സുഗന്ധി എന്നയാള്‍ക്ക് കൈമാറുകയായിരുന്നു.സുഗന്ധിയില്‍ നിന്നാണ് 2007ല്‍ വസന്ത ഭൂമി വാങ്ങുന്നത്. വീണ്ടും പന്ത്രണ്ട് വര്‍ഷം കഴിയുന്നതിന് മുന്‍പേ ആണ് വസന്തയ്ക്ക് ഭൂമി കൈമാറിയത്. അതുകൊണ്ട് വസന്തയുടെ കൈവശം ഭൂമി വന്നത് നിയമവിരുദ്ധമായാണെന്ന് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ കണ്ടെത്തിയിരുന്നു.നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പൊലിസും എത്തിയപ്പോൾ കുടിയൊഴിപ്പിക്കലിനെതിരെ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ പൊള്ളലേറ്റാണ് രാജനും ഭാര്യയും മരണപ്പെടുന്നത്.
സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 5158 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284, കണ്ണൂര്‍ 259, വയനാട് 248, പാലക്കാട് 225, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,081 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.69 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5401 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 477 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 914, കോഴിക്കോട് 642, കോട്ടയം 541, കൊല്ലം 525, പത്തനംതിട്ട 399, തൃശൂര്‍ 424, ആലപ്പുഴ 424, മലപ്പുറം 385, തിരുവനന്തപുരം 285, ഇടുക്കി 268, കണ്ണൂര്‍ 215, വയനാട് 234, പാലക്കാട് 63, കാസര്‍ഗോഡ് 82 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കോഴിക്കോട് 9, തിരുവനന്തപുരം 7, പത്തനംതിട്ട, കണ്ണൂര്‍ 6 വീതം, പാലക്കാട്, വയനാട് 4 വീതം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5158 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 335, കൊല്ലം 230, പത്തനംതിട്ട 336, ആലപ്പുഴ 487, കോട്ടയം 548, ഇടുക്കി 51, എറണാകുളം 906, തൃശൂര്‍ 518, പാലക്കാട് 212, മലപ്പുറം 447, കോഴിക്കോട് 573, വയനാട് 179, കണ്ണൂര്‍ 301, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,373 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.ഇന്ന് 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 427 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്;ഇനി മുതൽ ശനിയാഴ്ച അവധി ഇല്ല
തിരുവനന്തപുരം:സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കെത്തുന്നു.കൊവിഡിന്റെ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ശനിയാഴ്ചകളിലെ അവധി ഇനിയില്ല.കോവിഡ് കേരളത്തില്‍ രൂക്ഷമായതോടെയാണ് സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തിയത്.ആദ്യം 50 ശതമാനം ജീവനക്കാര്‍ ഹാജരാകാനായിരുന്നു തീരുമാനം. പിന്നീട് കോവിഡ് വ്യാപനം കൂടിയതോടെ ഇതില്‍ മാറ്റം വരുത്തി പ്രവര്‍ത്തി ദിവസം അഞ്ചാക്കി ചുരുക്കി. ഇതോടെയാണ് ശനിയാഴ്ച അവധിയായത്. ഈ തീരുമാനം ആണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. രണ്ടാം ശനിയാഴ്ച ഒഴികെ ജനുവരി പതിനാറാം തിയ്യതി മുതലുള്ള എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമായിരിക്കും.
ആദ്യ ഘട്ട വിതരണത്തിനുള്ള കോവിഡ് വാക്സിൻ കേരളത്തിലെത്തി;കുത്തിവെപ്പ് ശനിയാഴ്ച
കൊച്ചി:ആദ്യ ഘട്ട വിതരണത്തിനുള്ള കോവിഡ് വാക്സിൻ കേരളത്തിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ആദ്യ ഘട്ട വാക്സിനേഷനുള്ള രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരം ഡോസുകള്‍ എത്തിച്ചത്. രാവിലെ 10.45ഓടെയാണ് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിമാന മാർഗം കോവിഡ് വാക്സിനുകൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. സംസ്ഥാനത്ത് സജ്ജീകരിച്ച വിതരണ കേന്ദ്രങ്ങളിലേക്ക് വാക്സിന്‍ മാറ്റാൻ പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളും നേരത്തെ തന്നെ സജ്ജമാക്കി നിർത്തിയിരുന്നു. ആകെ എത്തിച്ച രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരം വാക്സിനുകളിൽ ഒരു ലക്ഷത്തി പത്തൊൻപതിനായിരം വാക്സിനുകൾ കോഴിക്കോട്ടേക്കും 1,100 എണ്ണം മാഹിയിലേക്കും കൊണ്ടുപോയി. ബാക്കിയുള്ള 180000 വാക്സിനുകൾ വിതരണ കേന്ദ്രത്തിലേക്ക് മാറ്റും.മധ്യകേരളത്തിലേക്കുള്ള വാക്സിനുകള്‍ എറണാകുളം റീജ്യണൽ സംഭരണ കേന്ദ്രത്തിലേക്ക് എത്തിച്ചു. ഇവിടെ നിന്ന് പാലക്കാട്, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകളിലേക്ക് കൊണ്ടുപോകും. ഏറ്റവും അധികം കോവിഡ് വാക്സിനുകൾ വിതരണം ചെയ്യുക എറണാകുളം ജില്ലയിലാണ്. മുന്‍ഗണനാ പട്ടികയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ രജിസ്റ്റർ ചെയ്തതും എറണാകുളം ജില്ലയിൽ തന്നെ. ശനിയാഴ്ച നടക്കുന്ന വാക്സിൻ കുത്തിവെപ്പിനുള്ള ഒരുക്കങ്ങളും സംസ്ഥാനത്ത് പൂർത്തിയായി.
കരിപ്പൂര്‍ വിമാനത്താവളത്തിലെ സിബിഐ റെയ്ഡ്; കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും പണവും സ്വര്‍ണവും പിടികൂടി
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിൽ നടത്തിയ സിബിഐ റെയ്‌ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും പണവും സ്വര്‍ണവും പിടികൂടി. മൂന്നര ലക്ഷം രൂപയും 650 ഗ്രാം സ്വര്‍ണവുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും പിടികൂടിയത്.ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്.വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് വര്‍ദ്ധിച്ചുവന്ന സാഹചര്യത്തില്‍ കള്ളക്കടത്ത് സംഘവുമായി കസ്റ്റംസിന് ബന്ധമുണ്ടെന്ന് പരാതിയിലാണ് റെയ്ഡ് നടത്തിയത്.സിബിഐയും ഡിആര്‍ഐയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തെത്തിയ യാത്രക്കാരില്‍ നിന്ന് 750 ഗ്രാം സ്വര്‍ണവും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ പാസ്‌പോര്‍ട്ട് വാങ്ങിവെച്ച ശേഷം വിട്ടയച്ചു. അനധികൃതമായി കടത്തിയ വിദേശ സിഗരറ്റ് പെട്ടികളും സിബിഐ പിടികൂടി.കഴിഞ്ഞ ദിവസം രാവിലെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഘത്തിന്റെ പരിശോധന ആരംഭിച്ചത്. ഇരുപത്തിനാല് മണിക്കൂര്‍ നീണ്ടുനിന്ന പരിശോധനയില്‍ കസ്റ്റംസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് സിബിഐ കണ്ടെത്തി.
സംസ്ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്‌സിൻ ഇന്ന് എത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്‌സിൻ ഇന്ന് എത്തും.മൂന്നുലക്ഷം ഡോസ് മരുന്നാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം ആദ്യബാച്ചായി പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുക. ശീതീകരണ സംവിധാനമുള്ള പ്രത്യേക വാഹനത്തിലാണ് ഇത് കൊച്ചി റീജണല്‍ സ്റ്റോറിലെത്തിച്ച് സൂക്ഷിക്കുക. മലബാര്‍ മേഖലയിലേക്കടക്കം വിതരണം ചെയ്യാനായി ആണിത്.വൈകിട്ട് 6 ന് ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്ത് വാക്‌സിൻ എത്തും. കോഴിക്കോട് വിമാനത്താവളത്തിലും വൈകിട്ടാണു വാക്‌സിൻ എത്തുന്നത്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സിനുകളാണ് എത്തിക്കുക. കോഴിക്കോട് വരുന്ന വാക്‌സിനില്‍ നിന്ന് 1,100 ഡോസ് പുതുച്ചേരിയുടെ ഭാഗമായ മാഹിയിലേക്ക് അയയ്ക്കും.സംസ്ഥാനമാകെ 113 കേന്ദ്രങ്ങളിലായിയാണ് പ്രതിരോധമരുന്ന് നല്‍കുന്നത്. ഇതില്‍ 3,59,549 ആരോഗ്യപ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്..
സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;4270 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350, ആലപ്പുഴ 349, കണ്ണൂര്‍ 273, വയനാട് 207, പാലക്കാട് 201, ഇടുക്കി 173, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 64,614 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.52 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4952 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 433 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 733, കോട്ടയം 638, കോഴിക്കോട് 550, പത്തനംതിട്ട 414, തൃശൂര്‍ 464, കൊല്ലം 444, മലപ്പുറം 385, തിരുവനന്തപുരം 249, ആലപ്പുഴ 341, കണ്ണൂര്‍ 229, വയനാട് 193, പാലക്കാട് 91, ഇടുക്കി 167, കാസര്‍ഗോഡ് 54 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 22, എറണാകുളം 10, കോഴിക്കോട് 9, കണ്ണൂര്‍ 8, തൃശൂര്‍ 7, പാലക്കാട് 4, തിരുവനന്തപുരം, വയനാട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4270 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 298, കൊല്ലം 277, പത്തനംതിട്ട 320, ആലപ്പുഴ 175, കോട്ടയം 850, ഇടുക്കി 74, എറണാകുളം 516, തൃശൂര്‍ 432, പാലക്കാട് 227, മലപ്പുറം 297, കോഴിക്കോട് 425, വയനാട് 110, കണ്ണൂര്‍ 201, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്.ഇന്ന് 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 436 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി; ചര്‍ച്ചകള്‍ക്കായി സമിതി രൂപീകരിച്ചു
ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രതിസന്ധി അവസാനിപ്പിക്കാന്‍ കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കാര്‍ഷിക വിദഗ്ധരുടെ സമിതിയും സുപ്രീംകോടതി രൂപീകരിച്ചു. തുടര്‍ന്നുള്ള ഉത്തരവുകള്‍ ഉണ്ടാകുന്നതു വരെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യുകയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.നിയമങ്ങള്‍ തിടുക്കത്തില്‍ ഉണ്ടാക്കിയതല്ലെന്നും രണ്ട് പതിറ്റാണ്ടായി നടന്ന ചര്‍ച്ചകളുടെ ഫലമാണിതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി കര്‍ഷക യൂണിയനുകളുമായി നടത്തിയ എട്ട് ഘട്ട ചര്‍ച്ചകളില്‍, നിയമങ്ങള്‍ പിന്‍വലിക്കുന്നത് സര്‍ക്കാര്‍ ശക്തമായി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും ഭേദഗതികള്‍ നടത്താമെന്ന് പറഞ്ഞിരുന്നു.പ്രശ്‌നം മികച്ച രീതിയില്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും നിയമങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ അധികാരമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.അതിനിടെ കാര്‍ഷിക നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അഭിഭാഷകര്‍ മുഖേന വ്യക്തമാക്കി. അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ചെയ്യാമെന്നും ഇതിനോട് കോടതി പ്രതികരിച്ചു.നിയമങ്ങള്‍ സ്റ്റേ ചെയ്യാന്‍ അധികാരമുള്ള കോടതിക്ക് അവ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ അധികാരം ഉണ്ടെന്നും സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.അതേസമയം നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ന്യായവും സ്വീകാര്യവുമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തിരുന്നു. കാര്‍ഷിക മേഖലയിലെ പരിഷ്‌കരണങ്ങളില്‍നിന്ന് പിന്മാറാന്‍ കഴിയില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ക്ക് നിയമങ്ങള്‍ സ്വീകാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.ഒരു വിഭാഗം കര്‍ഷകര്‍ മാത്രമാണ് നിയമങ്ങളെ എതിര്‍ക്കുന്നത്. അവരുമായി ചര്‍ച്ച നടത്തി വരിയാണ്. മുന്‍വിധികളോടെയാണ് ചില കര്‍ഷക സംഘടനകള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. നിയമത്തെ കുറിച്ച് കര്‍ഷകര്‍ക്ക് ഇടയില്‍ തെറ്റായ കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ കര്‍ഷകര്‍ അല്ലാത്ത ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.