News Desk

സംസ്ഥാനത്ത് കോവിഡ് പരിശോധനയുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

keralanews number of covid tests increased in the state

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ദ്ധിപ്പിച്ചു.കഴിഞ്ഞ ദിവസം 84,000 സാമ്പിളുകളാണ് പരിശോധിച്ചത്. 19 ദിവസത്തിന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിന് താഴയെത്തി. ഇതാദ്യമായാണ് പരിശോധന എണ്‍പതിനായിരത്തിന് മുകളിലേക്ക് എത്തുന്നത്. പരിശോധന ഒരു ലക്ഷമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.വരും ദിവസങ്ങളിലും ടെസ്റ്റുകളുടെ എണ്ണം കൂട്ടം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ് വന്നതും ആശ്വാസകരമായി.7.26 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 6102 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.രോഗബാധ രൂക്ഷമായ എറണാകുളം ജില്ലയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ രോഗികള്‍.നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് രോഗവ്യാപനം കുറയാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.

സംസ്ഥാനത്ത് ഇന്ന് 6102 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;6341 പേര്‍ക്ക് രോഗമുക്തി

keralanews 6102 covid cases confirmed in the state today 6341 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂര്‍ 289, ഇടുക്കി 269, പാലക്കാട് 217, വയനാട് 114, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 84,007 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.26 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5509 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 449 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 773, കോഴിക്കോട് 648, കൊല്ലം 635, പത്തനംതിട്ട 517, ആലപ്പുഴ 547, മലപ്പുറം 472, തൃശൂര്‍ 467, കോട്ടയം 396, തിരുവനന്തപുരം 287, കണ്ണൂര്‍ 222, ഇടുക്കി 250, പാലക്കാട് 113, വയനാട് 101, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, ഇടുക്കി 7, പാലക്കാട് 6, തൃശൂര്‍, കോഴിക്കോട് 5 വീതം, കൊല്ലം 4, തിരുവനന്തപുരം, പത്തനംതിട്ട 3 വീതം, എറണാകുളം 2, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6341 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 370, കൊല്ലം 347, പത്തനംതിട്ട 574, ആലപ്പുഴ 312, കോട്ടയം 829, ഇടുക്കി 116, എറണാകുളം 911, തൃശൂര്‍ 439, പാലക്കാട് 289, മലപ്പുറം 724, കോഴിക്കോട് 838, വയനാട് 206, കണ്ണൂര്‍ 240, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 393 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്;30 കോടി രൂപ സമ്മാനമായി ലഭിച്ചത് ഖത്തറില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനിക്ക്

keralanews abu dhabi big ticket lottery rs 30 crore prize for kannur resident living in qatar

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി രൂപ സ്വന്തമാക്കി ഖത്തറില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനി തസ്‌ലീന പുതിയപുരയിൽ.29.74 കോടി രൂപ(1.5 കോടി ദിര്‍ഹം) യാണ് സമ്മാനത്തുക.ഖത്തറില്‍ റസ്റ്റോറന്റ് നടത്തുന്ന അബ്ദുല്‍ ഖദ്ദാഫിയുടെ ഭാര്യയാണ് തസ്‌ലീന. മൂന്നു മക്കളുണ്ട്. ആദ്യമായാണ് ടികെറ്റെടുക്കുന്നതെന്നും സമ്മാനമടിച്ചത് വിശ്വസിക്കാനായില്ലെന്നും അവര്‍ പറഞ്ഞു. നേരത്തെ 10 വര്‍ഷത്തോളം ദുബൈയില്‍ പ്രവാസിയായിരുന്ന തസ്ലീന ജനുവരി 26നായിരുന്നു ഓണ്‍ലൈനിലൂടെ 291310 നമ്പർ ടിക്കറ്റെടുത്തത്. ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ബിഗ് ടികെറ്റ് നറുക്കെടുപ്പിനെക്കുറിച്ച്‌ അറിഞ്ഞത്. ആദ്യ പരീക്ഷണം തന്നെ ഭാഗ്യം കൊണ്ടുവന്നതില്‍ അതിയായ സന്തോഷമുണ്ട്. ബുധനാഴ്ച നടന്ന നറുക്കെടുപ്പ് തത്സമയം കണ്ടിരുന്നില്ല. സമ്മാനത്തുകയില്‍ നിന്ന് മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഉപയോഗിക്കും. മറ്റു കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും തസ്‌ലീന പറഞ്ഞു.വ്യാഴാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അനീദ് ഏഴു കോടിയിലേറെ രൂപ സമ്മാനം നേടിയിരുന്നു.

കെഎസ്‌ആര്‍ടിസിയിലെ അഴിമതി; കേസ് എടുക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

keralanews corruption in ksrtc govt oppose the demand to take case in highcourt

കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ 100 കോടി രൂപയുടെ അഴിമതി നടന്നെന്ന മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലില്‍ കേസ് എടുക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസെടുക്കാന്‍ കോടതിക്ക് നിര്‍ദേശിക്കാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. ഹര്‍ജിക്കാരന് സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയോ പൊലീസില്‍ പരാതി നല്‍കുകയോ ചെയ്യാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സുപ്രീം കോടതി വിധി ഉദ്ധരിച്ചായിരുന്നു സര്‍ക്കാരിന്റെ എതിര്‍പ്പ്.ഹര്‍ജി നില്‍ക്കുമോയെന്ന് പരിശോധിക്കാനായി കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റി.കെഎസ്‌ആര്‍ടിസി ജീവനക്കാരനായ ശാസ്തമംഗലം സ്വദേശി ജുഡ് ജോസഫാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.ഹര്‍ജിക്കാരന് പോലീസില്‍ പരാതി നല്‍കുകയോ, സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയോ ചെയ്യാം. എന്നാല്‍ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന വാദവുമായി സർക്കാർ രംഗത്തു വന്നു. കോര്‍പറേഷനില്‍ 2012-15 കാലയളവില്‍ 100 കോടിയുടെ അഴിമതി നടന്നെന്ന് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ വെളിപ്പെടുത്തിയെന്നും ഉന്നതരുടെ അറിവോടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കോടികളുടെ കുംഭകോണം നടന്നെന്നുമാണ് ഹര്‍ജിയിലെ ആരോപണം. പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും അന്വേഷണത്തിന് നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

കോ​വി​ഡ് നിരക്ക് ഉയരുന്നു;ജില്ലയിൽ കരുതൽ നടപടികള്‍ ശക്തമാക്കി

keralanews Covid rate rises restrictions tightened in the state

കണ്ണൂര്‍: കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാനും ഡാറ്റാ എന്‍ട്രി സംവിധാനം കാര്യക്ഷമമാക്കാനും ജില്ലാ കോവിഡ് നോഡല്‍ ഓഫീസര്‍ എസ്. ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ആരോഗ്യവകുപ്പിന് ലഭിക്കുന്ന വിവരങ്ങള്‍ ഉടനടി ജാഗ്രതാ പോര്‍ട്ടലില്‍ ലഭ്യമാക്കാനും അതനുസരിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.പോസിറ്റീവായവര്‍ ചികിത്സയ്ക്കുശേഷം നെഗറ്റീവാണെങ്കില്‍ പോര്‍ട്ടലില്‍ നിന്ന് ഒഴിവാക്കി ഡാറ്റാ സംവിധാനം കുറ്റമറ്റതാക്കണം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യുന്ന വിവരങ്ങള്‍ക്കനുസരിച്ച്‌ മാപ്പിംഗ് നടത്തി മൈക്രോ കണ്ടെയ്ന്‍മെന്‍റ്  സോണുകള്‍ പ്രഖ്യാപിക്കും. സെക്ടറല്‍ മജിസ്ട്രേറ്റുമാരെ പുനക്രമീകരിച്ച്‌ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും.ആര്‍ആര്‍ടികളെ സഹായിക്കുന്നതിന് വാര്‍ഡ്തല കമ്മിറ്റികളെ നിയമിക്കുമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.രോഗബാധിതരുടെ എണ്ണം വർധിക്കുമ്പോൾ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ആറളം, കൂത്തുപറമ്പ്, തളിപ്പറമ്പ്, പേരാവൂര്‍ എന്നിവിടങ്ങളിലെ പട്ടികവര്‍ഗ കോളനികളില്‍ 57 പോസിറ്റീവ് കേസുകള്‍ നിലവിലുണ്ട്. ഇവിടങ്ങളില്‍ പ്രത്യേകശ്രദ്ധ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് യോഗം നിര്‍ദേശം നല്‍കി.രോഗികളുടെ എണ്ണം കൂടുകയാണെങ്കില്‍ കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളുടെ സഹകരണം ലഭ്യമാക്കാനുള്ള നടപടികളുണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് യോഗത്തില്‍ അറിയിച്ചു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എഡിഎം ഇ.പി. മേഴ്‌സിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ ഡെവലപ്പ്മെന്‍റ് ഓഫീസര്‍ സ്നേഹില്‍ കുമാര്‍ സിംഗ, വിവിധ വകുപ്പുകളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീല്‍ഡ് വാക്സിന്‍ ഉല്പാദനം താല്ക്കാലികമായി നിര്‍ത്തിവച്ചു

keralanews serum institute of india suspended production of covishield vaccine

മുംബൈ:സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീല്‍ഡ് വാക്സിന്‍ ഉല്പാദനം താല്ക്കാലികമായി നിര്‍ത്തിവച്ചു.രാജ്യത്തെ കോവിഡ് വാക്സിന്‍ വിതരണം മന്ദഗതിയിലായതാണ് ഉല്പാദനം നിര്‍ത്താനുള്ള കാരണമെന്നാണ് സൂചന.നിലവില്‍ ഉല്പാദിപ്പിച്ച 55 ദശലക്ഷം ഡോസ് വാക്സിന്‍ ഫാക്ടറികളില്‍ കെട്ടിക്കിടക്കുകയാണ്. വാക്സിന്‍ വിതരണം വേഗത്തിലാക്കുന്നതിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാനാവുകയുള്ളൂവെന്ന് വിദഗ്ധര്‍ പറയുന്നു.കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ പരിശോധനകളുടെ കാര്യത്തില്‍ സംഭവിച്ച അതേ സാഹചര്യമാണ് വാക്സിന്‍ വിതരണത്തിലും നിലനില്‍ക്കുന്നതെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വ്യാപനത്തിന്റെ തുടക്കത്തില്‍ സ്വകാര്യ ലാബുകള്‍ക്ക് ടെസ്റ്റ് നടത്താന്‍ അനുമതി നല്‍കാതിരുന്നത് സാഹചര്യം വഷളാക്കുന്നതിലേക്ക് നയിച്ചിരുന്നു.ഓക്സ്ഫഡ്-അസ്ട്രസെനക സംയുക്തമായി നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭ്യമാകുന്ന വേളയില്‍ 50 ദശലക്ഷം ഡോസുകള്‍ കമ്പനി സംഭരിച്ചിരുന്നു. പ്രതിമാസം 10 ദശലക്ഷം ഡോസുകള്‍ ഉല്പാദിപ്പിക്കാനുള്ള ശേഷി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനുണ്ട്.

രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

keralanews cooking gas price increased in the country

ന്യൂഡൽഹി:ജനങ്ങൾക്ക് ഇരുട്ടടി നല്‍കി പാചക വാതക വിലയില്‍ വീണ്ടും വര്‍ധന. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന് 26 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. ഇതോടെ ഒരു സിലിണ്ടര്‍ പാചക വാതകത്തിന്‍റെ വില 726 രൂപയായി.വിലവര്‍ധന ഇന്ന് മുതല്‍ നിലവില്‍ വരും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 126 രൂപയുടെ വര്‍ധനയാണ് പാചക വാതകത്തിനുണ്ടായത്. 2020 ഡിസംബര്‍ 2ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബര്‍ 15ന് വീണ്ടും അന്‍പത് രൂപയും വര്‍ധിപ്പിച്ചിരുന്നു. കേന്ദ്രബജറ്റിന് ശേഷമുള്ള ആദ്യ വിലവര്‍ധന കൂടിയാണിത്.കൊച്ചിയില്‍ 726 രൂപയാണ് പുതിയ വില. വില വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.കാസര്‍ക്കോട്ടും കണ്ണൂരും 739 രൂപയാണ് സിലിണ്ടറിന്റെ വില. തിരുവനന്തപുരത്ത് 729ഉം. നേരത്തെ 701 രൂപയായിരുന്നു സിലിണ്ടറിനുണ്ടായിരുന്നത്. ഇന്ധനവിലയിലും സംസ്ഥാനത്ത് ഇന്ന് വര്‍ധനയുണ്ട്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വില വര്‍ധനയാണിത്. പെട്രോള്‍ ലിറ്ററിന് 86 രൂപ 80 പൈസയായി. ഡീസല്‍ ലിറ്ററിന് 81 രൂപ 03 പൈസയും. കഴിഞ്ഞ മാസം പത്ത് തവണയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ധിപ്പിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ വില വര്‍ധിപ്പിക്കുന്ന നിലപാടാണ് എണ്ണക്കമ്പനികളുടേത്.

സംസ്ഥാനത്ത് 6356 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;6380 പേര്‍ രോഗമുക്തി നേടി

keralanews 6356 covid cases confirmed today 6380 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 871, കോഴിക്കോട് 741, കൊല്ലം 690, പത്തനംതിട്ട 597, കോട്ടയം 558, തിരുവനന്തപുരം 489, തൃശൂര്‍ 479, ആലപ്പുഴ 395, മലപ്പുറം 383, കണ്ണൂര്‍ 297, പാലക്കാട് 275, ഇടുക്കി 268, വയനാട് 190, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3796 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5817 പേര്‍ക്ക് സമ്പർക്ക ത്തിലൂടെയാണ് രോഗം ബാധിച്ചത്. 413 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 853, കോഴിക്കോട് 700, കൊല്ലം 685, പത്തനംതിട്ട 542, കോട്ടയം 553, തിരുവനന്തപുരം 384, തൃശൂര്‍ 466, ആലപ്പുഴ 391, മലപ്പുറം 370, കണ്ണൂര്‍ 225, പാലക്കാട് 134, ഇടുക്കി 253, വയനാട് 177, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, വയനാട് 6, പത്തനംതിട്ട, കോഴിക്കോട് 5 വീതം, തൃശൂര്‍ 4, പാലക്കാട് 3, തിരുവനന്തപുരം, മലപ്പുറം 2 വീതം, എറണാകുളം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6380 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 571, കൊല്ലം 1308, പത്തനംതിട്ട 234, ആലപ്പുഴ 359, കോട്ടയം 341, ഇടുക്കി 76, എറണാകുളം 909, തൃശൂര്‍ 559, പാലക്കാട് 254, മലപ്പുറം 554, കോഴിക്കോട് 790, വയനാട് 49, കണ്ണൂര്‍ 286, കാസര്‍ഗോഡ് 90 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 69,113 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്.ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി.

98 ദി​വ​സ​ത്തെ ജ​യി​ല്‍ വാ​സ​ത്തി​ന് ശേ​ഷം എം ശി​വ​ശ​ങ്ക​ര്‍ പു​റ​ത്തി​റ​ങ്ങി

keralanews m sivasankar released after 98 days of imprisonment

കൊച്ചി: 98 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ജയില്‍ മോചിതനായി. ജാമ്യം ലഭിച്ചുവെന്ന ഉത്തരവ് കാക്കനാട് ജില്ലാ ജയിലില്‍ ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം മോചിതനായത്.പുറത്തിറങ്ങിയ ശിവശങ്കര്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.ജയിലില്‍ നിന്നും പുറത്തിറങ്ങിയ അദ്ദേഹം തിരുവനന്തപുരത്തേക്ക് പോകുമെന്നാണ് വിവരം. ബന്ധുക്കള്‍ അദ്ദേഹത്തെ കൊണ്ടുപോകാന്‍ ജയിലിന് മുന്നില്‍ കാത്തുനിന്നിരുന്നു.ഇന്ന് രാവിലെയാണ് ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിന് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കണം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, രണ്ടു ലക്ഷം രൂപയുടെ രണ്ടു ആള്‍ജാമ്യം തുടങ്ങിയ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.സ്വര്‍ണക്കടത്ത് കേസില്‍ ഒക്ടോബര്‍ 28-നാണ് ശിവശങ്കര്‍ അറസ്റ്റിലാകുന്നത്. പിന്നീട് കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലും വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലും പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലും അദ്ദേഹത്തിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെയാണ് ജയിലിന് പുറത്തിറങ്ങാനുള്ള സാഹചര്യമൊരുങ്ങിയത്.

കു​ട്ടി​ക​ളു​മാ​യി പൊ​തു​സ്ഥ​ല​ത്ത് വ​രു​ന്ന ര​ക്ഷി​താ​ക്ക​ള്‍​ക്കെ​തി​രേ പോ​ലീ​സ് നി​യ​മ​ന​ട​പ​ടി​യും പി​ഴ​യും ഈടാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ഡിജിപി

keralanews the news that fine imposed from parents entering with children in public places is fake

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കുട്ടികളുമായി ബീച്ച്, ഷോപ്പിങ് മാളുകൾ തുടങ്ങിയ പൊതുസ്ഥലത്ത് വരുന്ന രക്ഷിതാക്കള്‍ക്കെതിരേ പോലീസ് നിയമനടപടിയും പിഴയും ചുമത്തുമെന്ന പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഡിജിപിയുടെ ഓഫീസ്.10 വയസില്‍ താഴെയുള്ള കുട്ടികളെ പൊതുസ്ഥലത്തു കൊണ്ടുവന്നാല്‍ 2,000 രൂപ പിഴയീടാക്കുമെന്ന് സമൂഹ മാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത വന്നിരുന്നു. ഇതേതുടര്‍ന്നാണ് ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്ന് പോലീസ് വെളിപ്പെടുത്തിയത്.രക്ഷകര്‍ത്താക്കള്‍ക്കെതിരെ നടപടിയെടുക്കാനും പിഴചുമത്താനും തീരുമാനിച്ചിട്ടില്ലെന്നും ഇത്തരം വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.