News Desk

രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ‘കേരള സവാരി’ക്ക് തുടക്കം; രാജ്യത്തിനാകെ മാതൃകയെന്ന് പിണറായി

keralanews kerala savari the first online taxi service in the government sector in the country launched

തിരുവനന്തപുരം: രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ കേരള സവാരിക്ക് തുടക്കമായി.തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കേരള സവാരിയിലെ വാഹനങ്ങള്‍ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.രാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്നും പദ്ധതിക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.പുതിയ ഉദാരവല്‍ക്കരണ നയങ്ങള്‍ പരമ്പരാഗത തൊഴില്‍ മേഖലകളെയും തൊഴിലാളികളെയും ഏറെ പ്രതികൂലമായി ബാധിക്കുന്ന ഘട്ടത്തില്‍ ചൂഷണമില്ലാത്ത ഒരു വരുമാന മാര്‍ഗം മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഉറപ്പിക്കാന്‍ തൊഴില്‍ വകുപ്പ് ആലോചിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് കേരള സവാരിയെന്ന് ചടങ്ങില്‍ അദ്ധ്യക്ഷം വഹിച്ചു കൊണ്ട് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പൈലറ്റ് അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് നടപ്പാക്കുന്ന പദ്ധതി ഘട്ടംഘട്ടമായി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുമെന്നും പദ്ധതി ആരംഭിച്ചതിനു ശേഷം എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

സുരക്ഷയാണ് കേരളസവാരിയുടെ പ്രത്യേകത. ഓരോ ഡ്രൈവര്‍ക്കും പൊലീസ് ക്ലിയറന്‍സ് ഉണ്ടായിരിക്കും.അടിയന്തര ഘട്ടങ്ങളില്‍ സഹായത്തിനായി കേരള സവാരി ആപ്പില്‍ ഒരു പാനിക്ക് ബട്ടണ്‍ സംവിധാനമുണ്ട് . ഡ്രൈവര്‍ക്കോ യാത്രികര്‍ക്കോ പരസ്പരം അറിയാതെ ഈ ബട്ടണ്‍ അമര്‍ത്താനാകും. ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ സേവനം വേഗത്തില്‍ നേടാന്‍ ഇത് ഉപകരിക്കും.കേരള സവാരി വെബ്‌സൈറ്റ് ഗതാഗത മന്ത്രി അഡ്വ ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ദിവാകരന്‍ ആദ്യ സവാരി ബുക്ക് ചെയ്ത് യാത്ര ചെയ്തു. കേരള സവാരി പ്രവര്‍ത്തനങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സംവിധാനം മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാ ഓഫീസില്‍ പ്രവർത്തനമാരംഭിച്ചു. കോള്‍ സെന്റര്‍ നമ്പറായ 9072272208 എന്നതിലേക്ക് വിളിച്ച്‌ അഭിപ്രായങ്ങളും പരാതികളും അറിയിക്കാവുന്നതാണ്. കേരള സവാരി ആപ്പ് ഇന്ന് അർധരാത്രി മുതല്‍ പ്ലേസ്റ്റോറില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങും. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ 541 വാഹനങ്ങളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 22 പേര്‍ വനിതകളാണ്. രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ 321 ഓട്ടോ റിക്ഷകളും 228 എണ്ണം കാറുകളുമാണ്.
പ്ലാനിങ് ബോര്‍ഡ്, ലീഗല്‍ മെട്രോളജി,ഗതാഗതം, ഐടി,പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ തൊഴില്‍വകുപ്പ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.പാലക്കാട്ടെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസാണ് പദ്ധതിക്ക് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്.

ചൊവ്വ ബൈപ്പാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

keralanews two died when bike collided in chovva bypass

കണ്ണൂർ: ചൊവ്വ ബൈപ്പാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.ഇരിട്ടി കീഴ്പ്പള്ളി വിയറ്റ്നാമിലെ ഇല്ലിക്കല്‍ ഹൗസില്‍ ഹാരിസ്(46) കണ്ണൂര്‍ കിഴുത്തള്ളിയിലെ അദ്വൈത്(19) എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ച്ച വൈകുന്നേരം നാലുമണിയോടെ ചാലക്കുന്ന് ബൈപ്പാസിലാണ് അപകടം നടന്നത്.ചാലഭാഗത്തു നിന്നും വരികയായിരുന്ന ഹാരിസിന്റെ ബൈക്കും താഴെചൊവ്വഭാഗത്തുനിന്നും വന്ന അദ്വൈതിന്റെ ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരിട്ടിക്കടുത്തെ മാടത്തിലെ തട്ടുകടയിലെ തൊഴിലാളിയാണ് ഹാരിസ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ ആവശ്യാര്‍ത്ഥം ഡോക്ടറെ കണ്ടു മടങ്ങവെയാണ് ഹാരിസ് അപകടത്തില്‍പ്പെട്ടത്. കീഴ്പ്പള്ളി വിയറ്റ്നാമിലെ പരേതനായ ഇല്ലിക്കല്‍ അലിയുടെയും ആസിയയുടെയും മകനാണ്. ഭാര്യ: ആരിഫ. മക്കള്‍: അയൂബ്, ആശിദ.മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടത്തിന് ശേഷം കീഴ്പ്പള്ളി പുതിയങ്ങാടിജുമാസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കി. കോയമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ ബി.ടെക് പഠിക്കുകയായിരുന്ന അദ്വൈത് ഞായറാഴ്‌ച്ച വൈകുന്നേരത്തോടെ തിരിച്ചു പോകാനിരിക്കെയാണ് അപകടമുണ്ടായത്.കോളേജിലേക്ക് പോകാന്‍ വേണ്ടുന്ന സാധനങ്ങള്‍ വാങ്ങി തിരിച്ചു പോകുംവഴിയാണ് അപകടം നടന്നത്. ന്യൂമാഹി സ്റ്റേഷനിലെ എസ്. ഐ അനിലിന്റെയും കാഞ്ഞിരോട് വില്ലേജ് ഓഫീസര്‍ സേനയുടെയും മകനാണ് അദ്വൈത്. ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അദ്വൈതിന്റെ മൃതദേഹം ബന്ധുക്കള്‍ ഇന്ന് ഉച്ചയോടെ ഏറ്റുവാങ്ങി.

വായ്പ പലിശ നിരക്ക് വീണ്ടും ഉയര്‍ത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

keralanews state bank of india hiked loan interest rates again

ന്യൂഡൽഹി: വായ്പ പലിശ നിരക്ക് വീണ്ടും ഉയര്‍ത്തി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ രാജ്യത്തെ നിരവധി ബാങ്കുകള്‍ വായ്പ പലിശ നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് എസ്ബിഐ നിരക്കുകളില്‍ വീണ്ടും വര്‍ദ്ധനവ് വരുത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അര ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതുക്കിയ നിരക്കുകള്‍ ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തിലായി.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് മാസത്തിനിടെ മൂന്നാമത്തെ തവണയാണ് വായ്പ പലിശ നിരക്കുകള്‍ പുതുക്കുന്നത്. ഇത്തവണ പലിശ നിരക്കില്‍ 20 ബേസിസ് പോയിന്റ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.കൂടാതെ, റിപ്പോ അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയും ഉയര്‍ത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിലായതോടെ, ബാഹ്യ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് 7.55 ശതമാനത്തില്‍ നിന്നും 8.05 ശതമാനമായി വര്‍ദ്ധിപ്പിച്ചു. റിപ്പോ നിരക്ക് അടിസ്ഥാനമായുള്ള പലിശ നിരക്ക് 7.65 ശതമാനമായി ഉയര്‍ത്തി. മുന്‍പ് 7.15 ശതമാനമായിരുന്നു പലിശ നിരക്ക്.

ആംബുലന്‍സില്‍ രോഗി ഓക്‌സിജന്‍ കിട്ടാതെ മരിച്ചു; ഓക്‌സിജൻ സിലിണ്ടർ കാലിയായിരുന്നെന്ന് കുടുംബത്തിന്റെ പരാതി

keralanews patient died in the ambulance due to lack of oxygen family complained that the oxygen cylinder was empty

പത്തനംതിട്ട:ആംബുലന്‍സില്‍ രോഗി ഓക്‌സിജൻ കിട്ടാതെ മരിച്ചതായി പരാതി. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. പടിഞ്ഞാറെ വെൺപാല സ്വദേശി രാജനാണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. വാഹനത്തിനുള്ളിലുണ്ടായിരുന്ന ഓക്‌സിജൻ തീർന്നുപോയതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.ഞായറാഴ്ച രാത്രി 12 മണിയോടെ വീട്ടില്‍വെച്ച്‌ രാജന് ശ്വാസതടസം അനുഭവപ്പെട്ടു. തുടര്‍ന്ന് ബന്ധുക്കള്‍ അദ്ദേഹത്തെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ആരോഗ്യ വകുപ്പിന്റെ തന്നെ ആംബുലന്‍സിലേക്ക് അദ്ദേഹത്തെ മാറ്റി. ഓക്‌സിജന്‍ സപ്പോര്‍ട്ട് ഉണ്ടായിരുന്ന ആംബുലന്‍സിലാണ് രോഗിയെ കിടത്തിയത്.എന്നാല്‍ യാത്ര പുറപ്പെടും മുൻപ് ആംബുലന്‍സിന്റെ ഡ്രൈവര്‍ ഓക്‌സിജന്‍ സിലിണ്ടര്‍ മാറ്റിയെന്നാണ് രാജന്റെ മകന്‍ ഗിരീഷ് ആരോപിക്കുന്നത്. മൂന്ന് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ സിലിണ്ടറിലെ ഓക്‌സിജന്‍ തീര്‍ന്നു. ഈ വിവരം ഡ്രൈവറെ അറിയിച്ചെങ്കിലും വാഹനം നിര്‍ത്താനോ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ തയ്യാറായില്ലെന്നാണ് പരാതി.അതേസമയം ഈ ആരോപണം ആംബുലന്‍സിന്റെ ഡൈവര്‍ ബിനോയ് തള്ളി.ഒന്നരയോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ രോഗിയെ എത്തിച്ചുവെന്നും അര മണിക്കൂറിന് ശേഷമുള്ള പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചതെന്നുമാണ് ബിനോയ് പറയുന്നത്.

അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത എലിയും പുഴുവും; ജീവനക്കാർക്ക് വീഴ്ച പറ്റിയതായി ഹെൽത്ത് ഇൻസ്‌പെക്ടർ

keralanews dead rat and worm in anganwadi water tank

തൃശൂർ : അങ്കണവാടിയിലെ കുടിവെള്ളത്തിൽ ചത്ത എലിയും പുഴുവും.ചേലക്കര പാഞ്ഞാൾ തൊഴുപ്പാടം അങ്കണവാടിയിലാണ് സംഭവം.സ്വാതന്ത്ര്യ ദിനാഘോഷത്തിനെത്തിയ രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ് വാട്ടർ ടാങ്കിൽ എലിയെയും പുഴുക്കളെയും കണ്ടത്. വെള്ളം കുടിച്ച വിദ്യാർത്ഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.വാട്ടര്‍ടാങ്ക് മാസങ്ങളായി വൃത്തിയാക്കിയിട്ടില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഈ ടാങ്കില്‍ നിന്നും കുട്ടികള്‍ സ്ഥിരമായി വെള്ളമെടുക്കാറുണ്ട്.വാട്ടര്‍ പ്യൂരിഫയറിലെ വെള്ളം അഴുക്ക് അടിഞ്ഞ് ഇരുണ്ടനിറത്തിലായെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.പതാക ഉയര്‍ത്തലിനെത്തിയ രക്ഷിതാക്കളില്‍ ചിലര്‍ക്ക് വാട്ടര്‍ ടാങ്ക് കണ്ട് പന്തികേട് തോന്നിയപ്പോഴാണ് മുകളിലേക്ക് കയറി വാട്ടര്‍ടാങ്ക് പരിശോധിച്ചത്. നിലവിൽ കടുത്ത പ്രതിഷേധത്തിലാണ് രക്ഷകർത്താക്കൾ. പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. ഗുരുതര വീഴ്ചയാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടെയിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട;72 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

keralanews huge gold hunt at kannur airport gold worth rs 72 lakh seized

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കസറ്റംസ് നടത്തിയ പരിശോധനയിൽ യാത്രക്കാരിൽ നിന്ന് 1,531 ഗ്രാം സ്വർണം പിടികൂടി. സംഭവത്തിൽ കാസർകോട് സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.വിപണിയിൽ 72 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സർണ്ണമാണ് പിടിച്ചെടുത്തത്.ചെർക്കള സ്വദേശി ഇബ്രാഹിം ഖലീൽ, ഹൊസ്ദുർഗ് സ്വദേശി അബ്ദുൾ ബാസിത്ത് എന്നിവരാണ് പിടിയിലായത്. സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസും ഡിആർഐയും ചേർന്ന് പരിശോധന നടത്തുകയായിരുന്നു. ഒരാഴ്ച മുമ്പും കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. വിമാനത്തിന്റെ സീറ്റിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. അബുദാബിയിൽ നിന്നെത്തിയ ഗോഫസ്റ്റ് വിമാനത്തിലായിരുന്നു സ്വർണം. 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമായിരുന്നു കണ്ടെത്തിയത്.

കണ്ണൂരില്‍ പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ചു

keralanews mother and newborn child died due to haemorrhage after delivery in kannur

മട്ടന്നൂർ: പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ചു.ഉളിക്കല്‍ കരുമാങ്കയത്തെ പി.പി.റസിയ(32)യാണ് പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവത്തെ തുടര്‍ന്ന് ഞായറാഴ്ച്ച പുലര്‍ച്ചെ മരണപ്പെട്ടത്.റസിയയെ പ്രസവത്തിനായി കഴിഞ്ഞ ദിവസം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്തസ്രാവത്തെ തുടര്‍ന്ന് ശനിയാഴിച്ച വൈകീട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാത്രി ഏഴു മണിയോടെ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയെങ്കിലും കുട്ടി മരണപ്പെടുകയും പിന്നാലെ ഞായറാഴ്ച്ച പുലര്‍ച്ചെ മാതാവ് റസിയയും മരണപ്പെടുകയായിരുന്നു. കരുമാങ്കയത്തെ പള്ളിപ്പാത്ത് എറമുവിന്റെയും കേളോത്ത് ഹലീമയുടെയും മകളാണ്.ഉളിക്കല്‍ ടൗണിലെ ചുമട്ടു തൊഴിലാളി വേലിക്കോത്ത് അബ്ദുള്‍ അത്തറിന്റെ ഭാര്യയാണ്. മക്കള്‍: റാസി, റസല്‍.

മുത്തച്ഛന്‍റെ കൂടെ സ്കൂട്ടറില്‍ യാത്ര ചെയ്യവെ മരം കടപുഴകി വീണ് നാലുവയസുകാരന്‍ മരിച്ചു

keralanews four year old boy died when a tree fell on him while traveling on a scooter with his grandfather

കൊച്ചി: പറവൂരില്‍ മരം കടപുഴകി വീണ് നാലു വയസുകാരന് ദാരുണാന്ത്യം. പുത്തന്‍വേലിക്കര സ്വദേശി സിജേഷിന്‍റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്.മുത്തച്ഛന്‍റെ കൂടെ സ്കൂട്ടറില്‍ യാത്ര ചെയ്യവെ റോഡരികിലുണ്ടായ മരം കടപുഴകി ഇവർ സഞ്ചരിച്ച സ്‌കൂട്ടറിന് മുകളിലേക്ക് വീഴുകയായിരുന്നു.പറവൂര്‍ കൈരളി, ശ്രീ തീയേറ്ററുകളുടെ സമീപത്ത് ഉച്ചക്ക് രണ്ടു മണിയോടു കൂടിയായിരുന്നു അപകടം. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ബൈക്കില്‍ സഞ്ചരിച്ച മുത്തച്ഛനും ഗുരുതര പരിക്കേറ്റു.

കൊറോണ കേസുകളുടെ എണ്ണം വർദ്ധിച്ചു; ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി

keralanews number of corona cases increased masks again made mandatory in delhi

ന്യൂഡൽഹി: കൊറോണ കേസുകളുടെ എണ്ണം വർദ്ധിച്ചതിന് പിന്നാലെ ഡൽഹിയിൽ പൊതു ഇടങ്ങളിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി. നിയമം ലംഘിക്കുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്നും സർക്കാർ അറിയിച്ചു.കാറിലും മറ്റും ഒരുമിച്ചുള്ള യാത്രകൾക്ക് പിഴ ബാധകമായിരിക്കില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ കൊറോണ കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം 2495 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇന്ന് അത് 2146 ആയി കുറഞ്ഞിട്ടുണ്ട്. 17.83 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണനിരക്കും വർദ്ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചത്.

പാലക്കാട് വൻ ലഹരിവേട്ട; ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്തുകയായിരുന്ന 10 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയില്‍

keralanews massive drug hunt in palakkad two persons arrested with hashish oil worth 10 crores

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട. പത്ത് കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി ഇടുക്കി സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍.ആര്‍.പി.എഫ് സംഘമാണ് യുവാക്കളെ പിടികൂടിയത്. അഞ്ച് കിലോ ഹാഷിഷ് ഓയിലാണ് അനീഷ് കുര്യന്‍, ആല്‍ബിന്‍ എന്നിവരില്‍ നിന്ന് പിടിച്ചെടുത്തത്.ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്തുകയായിരുന്ന ലഹരി വസ്‌തുക്കളാണ് പിടികൂടിയത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വേട്ടകളിലൊന്നാണ് ഇതെന്ന് ആര്‍.പി.എഫ് വ്യക്തമാക്കി.