തിരുവനന്തപുരം: വിദേശ ട്രോളറുകള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് കരാര്‍ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഈ മാസം 27 ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി സംഘടനകൾ.ഹര്‍ത്താല്‍ ദിനത്തല്‍ ഹാര്‍ബറുകള്‍ പ്രവര്‍ത്തിക്കില്ലെന്നും സമിതി അറിയിച്ചു. തിങ്കളാഴ്ച കൊച്ചി കെഎസ്‌ഐഎന്‍സി ആസ്ഥാനം ഉപരോധിക്കും. വൈകിട്ട് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുെട കൊല്ലത്തെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും മത്സ്യമേഖല സംരക്ഷണ സമിതി വ്യക്തമാക്കി.അതേസമയം അമേരിക്കന്‍ കമ്ബനിയായ ഇഎംസിസിയുടെ പ്രതിനിധികളുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇഎംസിസി സംഘത്തെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നു. എന്താണ് സംസാരിച്ചതെന്ന് ഓര്‍ക്കുന്നില്ല. ന്യൂയോര്‍ക്കില്‍ വെച്ച് ആരെയും കണ്ടിട്ടുമില്ല, ചര്‍ച്ച നടത്തിയിട്ടുമില്ല എന്നാണ് ഇന്നലെ പറഞ്ഞതെന്നും മന്ത്രി പറയുകയുണ്ടായി.
സംസ്ഥാനത്ത് ഇന്ന് 4650 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5841 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4650 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂര്‍ 503, കൊല്ലം 444, ആലപ്പുഴ 382, തിരുവനന്തപുരം 328, പത്തനംതിട്ട 317, കോട്ടയം 267, പാലക്കാട് 193, കണ്ണൂര്‍ 176, വയനാട് 143, കാസര്‍ഗോഡ് 124, ഇടുക്കി 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,968 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.05 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4074 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4253 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 295 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 590, എറണാകുളം 532, മലപ്പുറം 513, തൃശൂര്‍ 489, കൊല്ലം 438, ആലപ്പുഴ 378, തിരുവനന്തപുരം 208, പത്തനംതിട്ട 288, കോട്ടയം 252, പാലക്കാട് 111, കണ്ണൂര്‍ 137, വയനാട് 135, കാസര്‍ഗോഡ് 107, ഇടുക്കി 75 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍, കാസര്‍ഗോഡ് 4 വീതം, തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍ 3 വീതം, പത്തനംതിട്ട, കോഴിക്കോട് 2 വീതം, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5841 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 459, കൊല്ലം 780, പത്തനംതിട്ട 550, ആലപ്പുഴ 361, കോട്ടയം 539, ഇടുക്കി 263, എറണാകുളം 658, തൃശൂര്‍ 404, പാലക്കാട് 164, മലപ്പുറം 596, കോഴിക്കോട് 659, വയനാട് 151, കണ്ണൂര്‍ 217, കാസര്‍ഗോഡ് 40 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് പുതിയ 3 ഹോട്ട് സ്പോട്ടുകളാണുള്ളത്. 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 366 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന; പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡൽഹി:പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളോട് കേന്ദ്രം.കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തെ 87ശതമാനം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആറു സംസ്ഥാനങ്ങളില്‍ നിന്നാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6112 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോക്കല്‍ ട്രെയിനുകള്‍ ഓടിതുടങ്ങിയതും പ്രതിരോധ നടപടികള്‍ നടപ്പാക്കുന്നതിലെ പോരായ്മകളുമാണ് മഹാരാഷ്ട്രയില്‍ രോഗം വര്‍ധിക്കാന്‍ കാരണമായതെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്.പഞ്ചാബാണ് കോവിഡ് കേസുകള്‍ ഉയരുന്ന മറ്റൊരു സംസ്ഥാനം. മഹാരാഷ്ട്രയിലേത് പോലെ കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് കേസുകള്‍ പഞ്ചാബിലും വര്‍ധിക്കുന്നുണ്ട്. കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ് രാജ്യത്തെ 75.87 ശതമാനം കൊവിഡ് രോഗികളും. 18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്‌തില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. തെലങ്കാന, ഹരിയാന, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്,ത്രിപുര,ആസാം,മണിപ്പൂര്‍,മേഘാലയ, ലഡാക്ക്, ജമ്മു കാശ്‌മീര്‍, ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ആന്റ് ദിയു, ചണ്ഡീഗഡ് എന്നിവിടങ്ങളാണിവ.
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്;പുതിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പുതിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍.ബ്രിട്ടന്‍, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നും ഇന്ത്യയിലെത്തുന്നവർക്കാണ് നിർദേശങ്ങൾ ബാധകമാവുക. ബ്രിട്ടന്‍, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്ന് വരുന്നവരും ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നും യൂറോപ്പ് വഴിയും മറ്റും വരുന്നവരും യാത്രയ്ക്ക് 72 മണിക്കൂര്‍ മുൻപ് ആര്‍ടി–പിസിആര്‍ പരിശോധന നടത്തണം. 14 ദിവസം മുൻപുവരെ എവിടെയെല്ലാം സഞ്ചരിച്ചിരുന്നുവെന്ന വിവരം കൈമാറണം. ഇന്ത്യയില്‍ എത്തിയാല്‍ സ്വന്തം ചെലവില്‍ പരിശോധന നടത്തണം. നെഗറ്റീവാണെങ്കില്‍ താമസസ്ഥലത്ത് ഏഴുദിവസം സമ്പർക്ക വിലക്കിൽ കഴിയണം. വീണ്ടും പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കണം. യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരെ പ്രത്യേകം പരിഗണിക്കണമെന്ന് എയര്‍ലൈന്‍സുകള്‍ക്ക് കേന്ദ്രം നിർദേശം നല്കി. ഈ സ്ഥലങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറാനും ഇറങ്ങാനും മാർഗ്ഗനിർദേശ പ്രകാരമുള്ള സൗകര്യമുണ്ടാകണം. മറ്റ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരും സ്വയംപ്രഖ്യാപനഫോമും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും യാത്രാസുവിധാ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. കുടുംബങ്ങളിലെ മരണം ഒഴിച്ചുള്ള ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരുന്ന എല്ലാവരും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൈമാറണം. ഇളവ് വേണ്ടവര് യാത്രയ്ക്ക് 72 മണിക്കൂര്‍ മുൻപ് അപേക്ഷിക്കണം.
സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥതല ചര്‍ച്ച ഇന്ന് വൈകീട്ട്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും.ചര്‍ച്ചയില്‍ മന്ത്രിമാര്‍ പങ്കെടുക്കില്ല.ഇന്ന് വൈകിട്ട് 4.30 നാണ് ചര്‍ച്ച.26 ദിവസമായി തുടരുന്ന സമരത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ ചര്‍ച്ച തയാറാകുന്നത്. ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി മനോജ് ഏബ്രഹാമുമാണ് പങ്കെടുക്കുക. ഉദ്യോഗാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ലയ രാജേഷ് ഉള്‍പ്പെടെ മൂന്ന് പേര്‍ പങ്കെടുക്കും.സമരം ചെയ്യുന്ന എല്ലാ വിഭാഗം ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികളും ആവശ്യങ്ങള്‍ ഉദ്യോഗസ്ഥരെ അറിയിക്കും.സര്‍ക്കാരിന്‍റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി തന്നെ ചര്‍ച്ചക്ക് തയാറാവണമെന്ന് നിര്‍ബന്ധമില്ലെന്നും സമരക്കാരുടെ നേതാവ് ലയ രാജേഷ് പ്രതികരിച്ചു.ഇന്ന് ഉച്ചയോടെയാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികള്‍ക്ക് കത്ത് നല്‍കിയത്. സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണമെന്ന് ഇന്നലെ സി.പി.എം സെക്രട്ടേറിയറ്റ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.ചര്‍ച്ച വേണ്ടെന്ന നിലപാട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നു എന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. തുടര്‍ന്നാണ് സമരം ചെയ്യുന്നവരുമായി ചര്‍ച്ചക്കില്ലെന്ന നയം സര്‍ക്കാര്‍ തിരുത്തിയത്.
വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കില്‍ ലാപ്‌ടോപ്പ്; വിദ്യാശ്രീ പദ്ധതിക്ക് തുടക്കം
കണ്ണൂര്‍: വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കില്‍ ലാപ്‌ടോപ്പ് ലഭ്യമാക്കുന്ന വിദ്യാശ്രീ പദ്ധതിക്ക് തുടക്കം. ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാശ്രീ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ എസ് എഫ് ഇയും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന വിദ്യാശ്രീ ലാപ്‌ടോപ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.സാധാരണക്കാരായ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്താനാണ് ലാപ്‌ടോപ്പ് കുറഞ്ഞനിരക്കില്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ 14 ജില്ലകളിലായി 200 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. മന്ത്രി ടി എം തോമസ് ഐസക് അധ്യക്ഷനായി. കുടുംബശ്രീ അംഗങ്ങളായുള്ളവര്‍ 500 രൂപ വീതം 30 മാസം തവണകളായാണ് അടയ്‌ക്കേണ്ടത്. ആദ്യ മൂന്ന് മാസതവണ സംഖ്യ അടച്ചു കഴിഞ്ഞാല്‍ അംഗങ്ങള്‍ക്ക് ലാപ്‌ടോപ്പിനായി അപേക്ഷിക്കാം. ലാപ്‌ടോപ്പ് ലഭിച്ചതിനു ശേഷം ബാക്കിയുള്ള തുക തവണകളായി അടച്ചു തീര്‍ത്താല്‍ മതി. ഉപഭോക്താക്കള്‍ക്ക് കോക്കോണിക്‌സ്, എച്ച് പി, എയ്‌സര്‍, ലെനോവ എന്നിവയില്‍ നിന്നും ഇഷ്ടമുള്ള ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.വായ്പയുടെ അഞ്ചു ശതമാനം പലിശ സര്‍കാരും നാല് ശതമാനം പലിശ കെ എസ് എഫ് ഇയും വഹിക്കും.
പദ്ധതിയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം പൊലീസ് സഹകരണ സൊസൈറ്റി ഹാളില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. കൊവിഡ് ജനജീവിതം സ്തംഭിപ്പിച്ചപ്പോള്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. കുട്ടികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ വിദ്യാശ്രീ പദ്ധതി പോലുള്ള സ്വീകാര്യമായ പരിപാടികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പട്ടികജാതി, ആശ്രയ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടമായി ലാപ്‌ടോപ്പുകള്‍ നല്‍കിയത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു.മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷനായി. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം സുരേഷ് ബാബു എളയാവൂര്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അംഗം ടി സരള, കെ എസ് എഫ് ഇ സീനിയര്‍ മാനേജര്‍ എ രതീഷ്, കെ എസ് എഫ് ഇ ഡിജിഎം എ പ്രമോദ്, കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത് എന്നിവര്‍ പങ്കെടുത്തു.
നിയമന വിവാദം;സർക്കാർ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍
തിരുവനന്തപുരം: പിഎസ്സി നിയമന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉദ്യോഗാര്‍ത്ഥികള്‍.സര്‍ക്കാര്‍ തങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ചര്‍ച്ചയ്ക്കായി മന്ത്രി തലത്തില്‍ ഉള്‍പ്പെടെ ശ്രമങ്ങള്‍ നടത്തുന്നതായും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. അതേസമയം പിഎസ്സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം.മന്ത്രിതല ചര്‍ച്ചയെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാനാണ് സാധ്യത. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു.ചര്‍ച്ചയും പരിഹാരവും വൈകിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഷാഫി ആരോപിച്ചു. ജനാധിപത്യ സംവിധാനത്തില്‍ ഒരു വിഷയം പറഞ്ഞുതീര്‍ക്കുന്നതിന് അദ്ദേഹം ദയനീയമായി പരാജയപ്പെട്ടുവെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദം; അഴിമതി ആരോപിച്ച് വിജിലന്‍സില്‍ പരാതി
കൊച്ചി:ആഴക്കടല്‍ മത്സ്യബന്ധന കരാറിന് പിന്നിൽ അഴിമതി ആരോപിച്ച് വിജിലന്‍സില്‍ പരാതി.കളമശേരി സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ഗിരീഷ് ബാബുവാണ് പരാതി നല്‍കിയിരിക്കുന്നത്. കരാറില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കുകയോ താല്‍പര്യപത്രം ക്ഷണിക്കുകയോ ചെയ്തിട്ടില്ല. മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള പദ്ധതിയാണിതെന്നും പരാതിയില്‍ പറയുന്നു.വിദേശ കുത്തകകളെ ഇങ്ങോട്ടേക്ക് ക്ഷണിക്കുന്നതുവഴി പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഇത് ബാധിക്കും. ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കുകയോ താത്പര്യപത്രം ക്ഷണിക്കുകയോ ചെയ്തില്ലെന്ന് പരാതിയില്‍ പറയുന്നു. നടപടി ക്രമങ്ങളില്ലാതെയാണ് കരാര്‍ ഉണ്ടാക്കിയത്.കരാര്‍ എടുത്ത കമ്പനി ഉപകമ്പനി രൂപീകരിച്ചു. മൂന്ന് വര്‍ഷം മാത്രം പഴക്കമുള്ള പത്ത് ലക്ഷം മൂലധനമുള്ള കമ്പനിയാണിത്. ഇത് സംശയദൃഷ്ടിയോടെ കാണണമെന്നും വലിയ അഴിമതിയാണ് നടക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഫിഷറീസ് നയത്തില്‍ മാറ്റം വരുത്തിയ നടപടി വ്യവസായ വകുപ്പാണ് നടപ്പിലാക്കിയത്. ഫിഷറീസ് വകുപ്പിന്റെ അനുമതിയില്ലാതെ നയത്തില്‍ മാറ്റം വരുത്താനാകില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. വലിയ കരാര്‍ ഇത്ര രഹസ്യമായി നടന്നതെങ്ങനെയെന്നും പരാതിക്കാരൻ ചോദിക്കുന്നു.
സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;4854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍ 196, പാലക്കാട് 160, വയനാട് 115, ഇടുക്കി 97, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല.കഴിഞ്ഞ 24 മണിക്കൂറിനിടെ 67,574 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.67 ആണ്. ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4061 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4110 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 288 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 493, കോഴിക്കോട് 483, മലപ്പുറം 461, ആലപ്പുഴ 435, കൊല്ലം 408, പത്തനംതിട്ട 365, കോട്ടയം 378, തൃശൂര്‍ 328, തിരുവനന്തപുരം 257, കണ്ണൂര്‍ 148, പാലക്കാട് 82, വയനാട് 115, ഇടുക്കി 92, കാസര്‍ഗോഡ് 65 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് 4 വീതം, പാലക്കാട് 3, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, കൊല്ലം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 387, കൊല്ലം 427, പത്തനംതിട്ട 566, ആലപ്പുഴ 305, കോട്ടയം 378, ഇടുക്കി 93, എറണാകുളം 537, തൃശൂര്‍ 430, പാലക്കാട് 107, മലപ്പുറം 578, കോഴിക്കോട് 590, വയനാട് 142, കണ്ണൂര്‍ 202, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 67 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 368 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ഇന്ധനവില വർദ്ധനവ്; സര്‍വീസ് നിർത്തിവെയ്ക്കാനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍
കൊച്ചി: ഇന്ധനവില വർദ്ധനവിനെ തുടർന്ന് സര്‍വീസ് നിർത്തിവെയ്ക്കാനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍.എറണാകുളം ജില്ലയില്‍ ഒരു മാസത്തിനിടെ 50 ബസുകള്‍ സര്‍വീസ് നിര്‍ത്തി. ഇന്ധന വില ഇനിയും കൂടിയാല്‍ ബാക്കിയുള്ള സര്‍വീസുകള്‍ കൂടി നിര്‍ത്തേണ്ട അവസ്ഥയിലാണ് ബസ് ഉടമകള്‍.കോവിഡിനെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു. നഷ്ടത്തില്‍ നിന്ന് കര കയറാനുള്ള ശ്രമത്തിനിടെ ആണ് ഇന്ധന വില കുതിച്ചുയര്‍ന്നത്. നഷ്ടം സഹിക്കാനാകാതെ ഒരു മാസത്തിനിടെ എറണാകുളം ജില്ലയില്‍ മാത്രം 50 ബസുകള്‍ സര്‍വീസ് നിര്‍ത്തി. ഇപ്പോഴത്തെ വിലയ്ക്ക് ഡീസല്‍ അടിച്ചു സര്‍വീസ് നടത്താനാകില്ല എന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നിലപാട്.ഇന്ധന വിലയുടെ പേരിലുള്ള കൊള്ളക്കെതിരെ ഈ മാസം 25ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്താന്‍ ബസ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്.