News Desk

ആരോഗ്യമന്ത്രി കെ.കെ ശൈലജ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

keralanews health minister k k shyalaja received covid vaccine

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് 19 വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാണ് മന്ത്രി വാക്‌സിൻ സ്വീകരിച്ചത്.ഇതുവരെ നാല് ലക്ഷത്തിലധികം പേര്‍ വാക്സിന്‍ എടുത്ത് കഴിഞ്ഞതായും ആര്‍ക്കും തന്നെ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും കെ കെ ശൈലജ അറിയിച്ചു. വാക്സിന്റെ ആദ്യ ഡോസ് എടുത്ത് കഴിഞ്ഞാല്‍ പ്രതിരോധമായെന്ന് കരുതരുത്. 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് എടുക്കണം. അതുകഴിഞ്ഞ് 14 ദിവസം കഴിഞ്ഞേ പ്രതിരോധശേഷി കൈവരികയുള്ളൂ. അത്രയും ദിവസം ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി പറഞ്ഞു. നേരത്തെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ മന്ത്രിമാര്‍ക്കിടയിലുള്ള വാക്‌സിനേഷന് തുടക്കമിട്ടത്. ഇന്നലെയാണ് രണ്ടാം ഘട്ടം വാക്‌സിനേഷന്‍ തുടങ്ങിയത്. 60 വയസിന് മുകളിലുള്ളവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമാണ് രണ്ടാം ഘട്ട വാക്‌സിനേഷന്‍.

ബിനോയ്​ കുര്യനെ കണ്ണൂര്‍ ജില്ല പഞ്ചായത്ത്​ വൈസ്​ പ്രസിഡന്‍റായി തെരഞ്ഞെടുത്തു

keralanews binoy kurian elected as the vice president of kannur district panchayat

കണ്ണൂര്‍: തില്ലങ്കേരി ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ യുവ നേതാവായ ബിനോയ് കുര്യനെ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. 24 അംഗ ജില്ല പഞ്ചായത്തില്‍ 23 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.ബിനോയ് കുര്യന് 16 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി എസ്.കെ. ആബിദ ടീച്ചര്‍ക്ക് ഏഴുവോട്ടും കിട്ടി.ക്വാറന്‍റീനില്‍ ആയതു കാരണം സി.പി.എമ്മിലെ തമ്പാൻ മാസ്റ്റര്‍ തെരഞ്ഞെടുപ്പിന് എത്തിയിരുന്നില്ല. എല്‍.ഡി.എഫിലെ ഇ. വിജയന്‍ മാസ്റ്ററാണ് ബിനോയ് കുര്യന്റെ പേര് നിര്‍ദേശിച്ചത്. വി.കെ. സുരേഷ് ബാബു പിന്താങ്ങി.തോമസ് വെക്കത്താനമാണ് എതിര്‍ സ്ഥാനാര്‍ഥി യു.ഡി.എഫിലെ ആബിദ ടീച്ചറിന്റെ പേര് നിർദേശിച്ചത്. കെ. താഹിറ പിന്താങ്ങുകയും ചെയ്തു.ജില്ല കലക്ടര്‍ ടി.വി. സുഭാഷ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.തില്ലങ്കേരി ഡിവിഷനില്‍ നിന്ന് കേരള കോണ്‍ഗ്രസ് (ജെ)യിലെ ലിന്‍റ ജെയിംസിനെ പരാജയപ്പെടുത്തി 6980 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.എം നേതാവായ ബിനോയ് കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടത്.ജില്ല പഞ്ചായത്ത് വൈസ്പ്രസിഡന്‍റായിരുന്ന ഇ. വിജയന്‍ മാസ്റ്റര്‍ രാജിവെച്ച ഒഴിവിലേക്കാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ സത്യവാചകം ചൊല്ലിക്കൊടുത്തു.സി.പി.എം ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവെച്ചാണ് ബിനോയ് കുര്യന്‍ ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോര്‍ജ്കുട്ടി ഇരുമ്പുകുഴിയുടെ മരണത്തെ തുടര്‍ന്ന് തില്ലങ്കേരി ഡിവിഷനില്‍ ഡിസംബര്‍ 16ന് തെരഞ്ഞെടുപ്പ് നടന്നില്ല. ഇതേതുടര്‍ന്നാണ് പന്ന്യന്നൂര്‍ ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇ. വിജയന്‍ മാസ്റ്റര്‍ വൈസ് പ്രസിഡന്‍റായത്. ജനുവരി 21ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിനോയ് കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് ഈ വിജയന്‍ മാസ്റ്ററര്‍ ബിനോയ് കുര്യനു വേണ്ടി വൈസ് പ്രസിഡന്‍റ്  സ്ഥാനം രാജിവെക്കുകയായിരുന്നു.സി .പി.എം ജില്ല കമ്മിറ്റി അംഗമാണ് ബിനോയ് കുര്യന്‍. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ്, സെക്രട്ടറി, സംസ്ഥാന കമ്മിറിറയംഗം, എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ്, ജില്ല സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു

keralanews minister kadannappali ramachandran received covid vaccine (2)

കണ്ണൂര്‍: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയാണ് അദ്ദേഹം കുത്തിവയ്‌പ്പെടുത്തത്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ മന്ത്രിയാണ് കടന്നപ്പള്ളി.ഇരുചക്ര വാഹനത്തിലെത്തിയാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. കുത്തിവയ്പ്പ് കഴിഞ്ഞ് അരമണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു.

കണ്ണൂരില്‍ നടുറോഡില്‍ വച്ച് വിദ്യാര്‍ത്ഥിയെ‌ ഓട്ടോ ഡ്രൈവർ മർദിച്ചതായി പരാതി

keralanews student was beaten by an auto driver on road in kannur

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ വിദ്യാര്‍ത്ഥിയെ ഓട്ടോ ഡ്രൈവർ ക്രൂരമായി മർദിച്ചതായി പരാതി. ചെണ്ടയാട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. പെണ്‍കുട്ടിക്ക് ഒപ്പം നടക്കുന്നത് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. മുത്താറപ്പീടിക ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ജിനീഷാണ് കുട്ടിയെ തല്ലിയത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം. സ്ഥിരമായി വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചാണ് വരുന്നത്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ ഒപ്പം നടക്കുന്നു എന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവര്‍ ജിനീഷ് വിദ്യാർത്ഥിയെ മര്‍ദിച്ചത്. തല്ലുന്നത് പ്രദേശവാസികളുടെ മുന്നില്‍ വച്ചായിരുന്നെങ്കിലും ആരും ആദ്യം ഇത് തടയാന്‍ ശ്രമിച്ചില്ല. കുറച്ച്‌ നേരത്തിന് ശേഷമാണ് ചിലര്‍ വന്ന് ജിനീഷിനെയും വിദ്യാര്‍ത്ഥിയെയും പിടിച്ച്‌ മാറ്റിയത്.കൂട്ടുകാരിക്കൊപ്പം നടന്ന് വരുമ്പോഴാണ് പ്രകോപനമൊന്നുമില്ലാതെ ജിനീഷ് തന്നെ അടിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. എന്തിനാണ് തല്ലിയതെന്ന് ചോദിച്ചപ്പോള്‍ ജിനീഷ് ആദ്യം കാരണം പറഞ്ഞില്ലെന്നും അടി കഴിഞ്ഞ ശേഷം ആള് മാറിപ്പോയതാണെന്ന് പറഞ്ഞുവെന്നും മര്‍ദ്ദനത്തിനിരയായ കുട്ടി പറയുന്നു. മര്‍ദനമേറ്റ സംഭവം വിദ്യാര്‍ത്ഥി രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പാനൂര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ജിനീഷിനെതിരെ പൊലീസ് കേസെടുത്തു.

ഇരിട്ടി പുതിയ പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തു

keralanews iritty new bridge temporarily opened for transportation

ഇരിട്ടി:ഇരിട്ടി പുതിയപാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തു.ഇരിട്ടി ടൗണിൽ പാലം ഭാഗത്തെ റോഡിൽ അവസാന ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ നിർമാണം അവസാനഘട്ടത്തിൽ എത്തിനിൽക്കുന്ന പുതിയ പാലം രണ്ടുമണിക്കൂർ നേരത്തേക്ക് ഗതാഗതത്തിനായി തുറന്നു കൊടുക്കുകയായിരുന്നു.വാഹന പണിമുടക്ക് ആയതിനാൽ വാഹനങ്ങളുടെ എണ്ണം കുറവായതിനാലും ഭാരവാഹനങ്ങൾ ഇല്ലാത്തതിനാലും വളരെ കുറച്ച് സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഇതുവഴി കടന്നു പോയത്.രാവിലെ എട്ടുമണിയോടെ തുറന്ന പാലം 10 മണിയോടെ വീണ്ടും അടച്ചു.പാലത്തിലെ പ്രവൃത്തികൾ പൂർത്തിയാകണമെങ്കിൽ ഇനിയും രണ്ടാഴ്ചകൂടി എടുക്കുമെന്ന് പാലം നിർമാണവുമായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

മാർച്ചിൽ ആരംഭിക്കാനിരുന്ന എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റിയേക്കും

keralanews sslc and plus two exams scheduled to start in march may be postponed to april

തിരുവനന്തപുരം: മാര്‍ച്ച്‌ 17ന് ആരംഭിക്കാനിരുന്ന എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റിയേക്കും. ഏപ്രിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാന അദ്ധ്യാപക സംഘടനയായ സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരിന് കത്ത് നല്‍കി.കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാലും തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് കെഎസ്ടിഎയുടെ ആവശ്യം. അദ്ധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതലകള്‍ ഉള്ളതിനാല്‍ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായ പിന്തുണ നല്‍കുന്നതിന് പരിമിതികളുണ്ടെന്നാണ് കെഎസ്ടിഎ ചൂണ്ടിക്കാണിക്കുന്നത്. ഇതുകൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചതെന്ന് കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എന്‍ ടി ശിവരാജന്‍ പറഞ്ഞു.

സംസ്ഥാനത്ത് വാഹന പണിമുടക്ക് തുടങ്ങി;പൊതു ഗതാഗതം നിശ്ചലം

keralanews vehicle strike started in the state public transport interrupted

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്.ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.പാൽ, പത്രം, വിവാഹം, ആംബുലൻസ്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾ എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.സ്വകാര്യ ബസുകളും ടാക്‌സികളും ഓട്ടോകളും പണിമുടക്കുന്നുണ്ട്. ഭൂരിഭാഗം കെ.എസ്.ആര്‍.ടി.സിയും ഓടുന്നില്ല. കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകളും പണിമുടക്കിലാണ്.ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി മോഡൽ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി മോഡൽ പരീക്ഷ ഈ മാസം എട്ടാം തീയതിയിലേക്കാണ് മാറ്റിയത്. എംജി, കണ്ണൂർ സർവകലാശാല പരീക്ഷകളും മാറ്റി. കെടിയും കാലടി സംസ്‌കൃത സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. എം.എ മ്യൂസിയോളജി പ്രവേശന പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും.വാഹന പണിമുടക്കിന് കേരളത്തിലെ വ്യാപാരികളുടെ ധാർമ്മിക പിന്തുണ ഉണ്ടാകുമെന്നും എന്നാൽ വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;3475 പേർക്ക് രോഗമുക്തി

keralanews 1938 covid cases confirmed in the state today 3475 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107, കോട്ടയം 103, കാസര്‍ഗോഡ് 71, പത്തനംതിട്ട 62, വയനാട് 62, പാലക്കാട് 56, ഇടുക്കി 35 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 45,995 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.21 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4210 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1743 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 124 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 361, മലപ്പുറം 237, എറണാകുളം 229, കണ്ണൂര്‍ 175, ആലപ്പുഴ 133, കൊല്ലം 125, തിരുവനന്തപുരം 74, തൃശൂര്‍ 104, കോട്ടയം 93, കാസര്‍ഗോഡ് 53, പത്തനംതിട്ട 53, വയനാട് 57, പാലക്കാട് 17, ഇടുക്കി 32 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ 5, എറണാകുളം 3, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 171, കൊല്ലം 244, പത്തനംതിട്ട 488, ആലപ്പുഴ 417, കോട്ടയം 256, ഇടുക്കി 40, എറണാകുളം 500, തൃശൂര്‍ 272, പാലക്കാട് 135, മലപ്പുറം 377, കോഴിക്കോട് 341, വയനാട് 27, കണ്ണൂര്‍ 158, കാസര്‍ഗോഡ് 49 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 47,868 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 711 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുമില്ല. നിലവില്‍ സംസ്ഥാനത്ത് ആകെ 367 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

keralanews chief minister and other ministers will soon receive the covid vaccine said health minister k k shylaja

കണ്ണൂർ:മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിച്ചത് വളരെ സന്തോഷകരമായ കാര്യമാണ്. വാക്സിന്‍ സ്വീകരിക്കാന്‍ നേരത്തെ ഞങ്ങള്‍ തയ്യാറായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ജനപ്രതിനിധികള്‍ വാക്സിന്‍ എടുക്കേണ്ടതില്ല, അവരുടെ ഊഴം വരുമ്പോൾ എടുത്താല്‍ മതി എന്ന് പ്രധാനമന്ത്രിയുടെ മീറ്റിങ്ങില്‍ നിര്‍ദേശം വന്നിരുന്നു. അതുകൊണ്ടാണ് വാക്സിന്‍ സ്വീകരിക്കാതിരുന്നത്.വാക്സിന്‍ സ്വീകരിക്കുന്നതില്‍ മറ്റാര്‍ക്കും മടിയുണ്ടാകാതിരിക്കാന്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ ആദ്യം വാക്സിന്‍ എടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഊഴം വരാന്‍ കാത്തുനിന്നതാണാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.വാക്‌സിനേഷനായി ആയിരത്തോളം കേന്ദ്രങ്ങള്‍ തയ്യാറാണ്. കൂടുതല്‍ കൊവിഡ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വാഹന പണിമുടക്ക്; നാളെ നടത്താനിരുന്ന എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെച്ചു

keralanews motor vehicle strike sslc higher secondary exams postponed

തിരുവനന്തപുരം:ഇന്ധന വിലയില്‍ പ്രതിഷേധിച്ച് നടക്കുന്ന മോട്ടോർ വാഹന പണിമുടക്കിനെ തുടര്‍ന്ന് നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി. എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ എട്ടാം തീയതിയിലേക്കാണ് മാറ്റിയത്.എം. ജി. സര്‍വകലാശാല, കേരള സര്‍വകലാശാല, എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെ.ടി.യു.), കാലടി സംസ്കൃത സര്‍വകലാശാല എന്നിവിടങ്ങളില്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. ബി.എം.എസ്. ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കും. കെ.എസ്.ആര്‍.ടി.സി. യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.