News Desk

എ​ന്‍​ഐ​എ റെ​യ്ഡ്;കണ്ണൂരിൽ യു​വ​തി​യും യു​വാ​വും അ​റ​സ്റ്റി​ല്‍

keralanews nia raid woman and man arrested in kannur

കണ്ണൂര്‍: ഭീകരസംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ താണയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ എന്‍ഐഎ നോട്ടീസ് നല്‍കിയ യുവതിയുടെയും യുവാവിന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു യുവതികളെ ചോദ്യംചെയ്യാന്‍ കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.അറസ്റ്റിലായ യുവതി ഐഎസ‌ില്‍ ചേരാന്‍ സിറിയയിലേക്ക് പോകുന്നതിനിടെ ഇറാനിലെ ടെഹ്റാന്‍ എയര്‍പോര്‍ട്ടില്‍ വച്ച്‌ ഇറാക്കി സൈന്യത്തിന്‍റെ പിടിയിലാകുകയും പിന്നീട് ഇവരെ തിരികെ ഇന്ത്യയിലേക്ക് അയയ്ക്കുകയുമായിരുന്നു. ഇവര്‍ കണ്ണൂരില്‍ താമസിച്ച്‌ കേരളത്തിലടക്കം ഐഎസ് റിക്രൂട്ട്മെന്‍റ് നടത്തുന്ന ഏജന്‍റാണെന്നാണ് എന്‍ഐഎ പറയുന്നത്. യുവതിക്കൊപ്പം അറസ്റ്റിലായ പത്തൊൻപതുകാരനിൽ നിന്ന് കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്‍റിനെക്കുറിച്ച്‌ നിര്‍ണായകമായ വിവരങ്ങളാണ് എന്‍ഐഎക്ക് ലഭിച്ചത്.നാലുപേരും സിറിയയിലേക്ക് അടുത്തദിവസം കടക്കാനിരിക്കെയാണ് എന്‍ഐഎ റെയ്ഡ് നടത്തി രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇരിക്കൂറിൽ സ്ഥാനാർഥിയെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ഉമ്മൻചാണ്ടി ഇടപെടുന്നു;നാളെ ചര്‍ച്ച

keralanews oommen chandy hold discussion tomorrow to resolve dispute over Irikkur candidate

കണ്ണൂർ:ഇരിക്കൂറിൽ സ്ഥാനാർഥിയെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ഉമ്മൻചാണ്ടി ഇടപെടുന്നു.നാളെ രാവിലെ കണ്ണൂരിൽ എ ഗ്രൂപ്പ് നേതാക്കളുമായി ഉമ്മൻചാണ്ടി ചർച്ച നടത്തും. എ ഗ്രൂപ്പ് കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഉമ്മൻചാണ്ടിയുടെ ഇടപെടൽ.നേരത്തെ കെ സി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയ അനുനയ നീക്കം പാളിയിരുന്നു.ഉമ്മൻചാണ്ടി വരുമെന്ന് അറിയിച്ചതോടെ തുടർനടപടികൾക്കായി എ ഗ്രൂപ്പ് ഇന്ന് ചേരാനിരുന്ന യോഗം മാറ്റിവെച്ചു. വിമത സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് അടക്കമുളള കടുത്ത തീരുമാനങ്ങളിലേക്ക് എ വിഭാഗം പോയേക്കില്ലെന്നാണ് സൂചന.അതേസമയം യുഡിഎഫ് സ്ഥാനാർഥി സജീവ് ജോസഫ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളിൽ രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാകുമെന്ന് നേതൃത്വം ഉറപ്പ് നൽകിയതായി സജീവ് ജോസഫ് പറഞ്ഞു. സജീവ് ജോസഫിനെ മാറ്റില്ലെന്ന് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ ഇന്നലെ വ്യക്തമാക്കിയിരുന്നു.

നിയമസഭാ തെരെഞ്ഞെടുപ്പ്;നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ

keralanews assembly election last date to submit nomination on tomorrow

തിരുവനന്തപുരം:നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ.സ്ഥാനാർഥി നിർണയം ഏറെക്കുറെ പൂർത്തിയായതോടെ സംസ്ഥാനത്തെമ്പാടുമായി ഇന്ന് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചേക്കും. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ പത്രികാ സമര്‍പ്പണം ഏറെക്കുറെ പൂര്‍ത്തിയാക്കി.ഇന്നും നാളെയുമായി യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കും. ശനിയാഴ്ച രാവിലെ 11 മണി മുതല്‍ സൂക്ഷ്മപരിശോധന ആരംഭിക്കും. മാര്‍ച്ച്‌ 22 വൈകീട്ട് മൂന്ന് മണിവരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനും അവസരമുണ്ട്.

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;2815 പേർക്ക് രോഗമുക്തി

keralanews 2098 covid cases confirmed in the state today 2815 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2098 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂർ 139, തൃശൂർ 137, കാസർകോട് 131, ആലപ്പുഴ 91, പാലക്കാട് 75, ഇടുക്കി 67, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,193 സാമ്പിളുകളാണ് പരിശോധിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 72 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1879 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 138 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 247, കോഴിക്കോട് 230, കൊല്ലം 222, തിരുവനന്തപുരം 125, കോട്ടയം 157, മലപ്പുറം 162, പത്തനംതിട്ട 148, കണ്ണൂർ 104 ,തൃശൂർ 134, കാസർകോട് 119, ആലപ്പുഴ 86, പാലക്കാട് 26, ഇടുക്കി 62, വയനാട് 57 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.9 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 3, എറണാകുളം, പാലക്കാട് 2 വീതം, തിരുവനന്തപുരം, കണ്ണൂർ 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 2815 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 229, കൊല്ലം 515, പത്തനംതിട്ട 180, ആലപ്പുഴ 145, കോട്ടയം 197, ഇടുക്കി 94, എറണാകുളം 310, തൃശൂർ 202, പാലക്കാട് 101, മലപ്പുറം 177, കോഴിക്കോട് 371, വയനാട് 100, കണ്ണൂർ 141, കാസർകോട് 53 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 25,394 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 473 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 356 ഹോട്ട് സ്പോട്ടുകളാണുള്ളത്.

തർക്കം ക​ണ​ക്കി​ലെ​ടു​ക്കി​ല്ല;ഇ​രി​ക്കൂ​റി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​ജീ​വ് ജോ​സ​ഫ് ത​ന്നെ​യെ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ്

keralanews dispute not taken into account high command says udf candidate in irikkur is sajeev joseph

കണ്ണൂര്‍: ഇരിക്കൂറിലെ യുഡിഎഫ് സ്ഥാനാര്‍ഥി സജീവ് ജോസഫ് തന്നെയെന്ന് ഹൈക്കമാന്‍ഡ്.അദ്ദേഹത്തോട് നാമനിര്‍ദേശപത്രിക നല്‍കാനും ഹൈക്കമാൻഡ് നിർദേശിച്ചു. സജീവ് ജോസഫ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഇരിക്കൂര്‍ ബിഡിഒ ഓഫീസില്‍ നാമനിര്‍ദേശപത്രിക നല്‍കും.അതേസമയം സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് നേതൃത്വം പറയുന്നത്. ചൊവ്വാഴ്ച യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍, കെ.സി. ജോസഫ് എംഎല്‍എ എന്നിവരുമായി വിമതര്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നാലെ എ ഗ്രൂപ്പ് നേതാക്കൾ ശ്രീകണ്ഠപുരത്ത് കണ്‍വന്‍ഷന്‍ ചേരുകയും ചെയ്തു സജീവ് ജോസഫിനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്നും സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയാക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.എന്നാല്‍ രാത്രിയോടെ ഉമ്മന്‍ ചാണ്ടി വിമതസ്വരം ഉയര്‍ത്തുന്ന എ ഗ്രൂപ്പ് നേതാക്കളെ ഫോണില്‍ വിളിച്ച്‌ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ നിര്‍ദ്ദേശിച്ചു. 19ന് ഉമ്മന്‍ ചാണ്ടി ഇരിക്കൂറിലെത്തി നേതാക്കളെയും പ്രവര്‍ത്തകരെയും നേരിട്ട് കാണുമെന്നും സൂചനയുണ്ട്.

കോവിഡ് രണ്ടാം തരംഗം; രോഗ വ്യാപനം തടയുന്നതിന് സംസ്ഥാനങ്ങള്‍ കർശന നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി

keralanews covid second wave the prime minister said that the states should take strict measures to prevent the spread of the disease

ന്യൂഡൽഹി:കോവിഡിന്റെ രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കർശന നിർദേശങ്ങളുമായി പ്രധാനമന്ത്രി.രോഗം വ്യാപിക്കുന്നത് തടഞ്ഞില്ലെങ്കില്‍ രാജ്യ വ്യാപകമായി രോഗം പൊട്ടിപ്പുറപ്പെടുമെന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.ആര്‍.ടി.പി.സി.ആര്‍ പരിശോധനകൾ വർധിപ്പിക്കണം.പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരണം. അമിത ആത്മവിശ്വാസം വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.വിഡിയോ കോണ്‍ഫറന്‍സിങ് വഴി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന കോവിഡ് നിരക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. ജില്ലാ അധികൃതര്‍ക്ക് കൊവിഡ് രൂക്ഷമായ ഇടങ്ങളില്‍ മൈക്രോ- കണ്ടെയിന്‍മെന്റ് സോണുകള്‍ സ്ഥാപിക്കാനാകുന്നതാണ്. എന്നാല്‍ നിയന്ത്രണങ്ങള്‍ മൂലം ജനങ്ങളില്‍ ആശങ്കകളോ ബുദ്ധിമുട്ടുകളോ ഉണ്ടാകാൻ പാടില്ലെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 70 ജില്ലകളില്‍ 150 ശതമാനത്തിലേറെ വര്‍ദ്ധനയാണ് കൊവിഡ് ബാധയിലുണ്ടായത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം രൂക്ഷം. ഇവിടെ 15 ജില്ലകളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കും. 19 സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിദിന കണക്ക് കൂടുകയാണ്. അതില്‍ ചില സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കാനും തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പരാമര്‍ശിച്ച പ്രധാനമന്ത്രി ഇവിടങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസുകളും വര്‍ദ്ധിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.വാക്‌സിന്‍ കൈകാര്യം ചെയ്യുന്നതിലും സംസ്ഥാനങ്ങളുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ പത്ത് ശതമാനത്തോളം കോവിഡ് വാക്സിനുകള്‍ നഷ്ടപ്പെടുത്തി.അവര്‍ വാക്സിന്‍ നശിപ്പിക്കാന്‍ കാരണമെന്തെന്ന് അന്വേഷിക്കണം. വാക്‌സിന്‍ വിതരണത്തില്‍ വീഴ്ച സംഭവിക്കുന്നതിലൂടെ ജനങ്ങള്‍ക്കുള്ള അവകാശത്തെയാണ് ഇല്ലാതാക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കാസർകോട് ചെറുവത്തൂരിൽ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി

keralanews father and two kids found dead in kasarkode cheruvathoor

കാസര്‍കോട്: ചെറുവത്തൂര്‍ മടിവയലില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍.രൂകേഷ്  (38), വൈദേഹി (10), ശിവനന്ദ് (6) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈദേഹിയെയും  ശിവനന്ദിനെയും വീടിനകത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്.അച്ഛന്‍ രൂകേഷിനെ വീടിന്റെ കാര്‍പോര്‍ച്ചിന് സമീപം തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.കുട്ടികളെ കൊലപ്പെടുത്തി അച്ഛന്‍ തൂങ്ങി മരിച്ചതായാണ് പ്രാധമിക നിഗമനം. പോലീസെത്തി അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷ തൊഴിലാളിയാണ് രൂകേഷ്. മടിക്കുന്നില്‍ പുതിയ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞങ്ങാട് സ്വദേശിനി സവിതയാണ് രൂകേഷിന്റെ ഭാര്യ. ഇവര്‍ തമ്മില്‍ അകന്നു കഴിയുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിലിക്കോട് ജി. യുപി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് വൈദേഹി. ശിവനന്ദ് ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.

മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് തവണ കൊവിഡ് വാക്‌സിന്‍ നല്‍കി;പരാതിയുമായി മധ്യവയസ്‌ക

keralanews covid vaccine given twice within minutes woman with a complaint

കോഴിക്കോട് :മിനിറ്റുകള്‍ക്കുള്ളില്‍ തനിക്ക് രണ്ട് തവണ കൊവിഡ് വാക്‌സിന്‍ നല്‍കിയെന്ന പരാതിയുമായി മധ്യവയസ്‌ക.കെട്ടാങ്ങല്‍ കളന്തോട് കോഴിശേരികുന്നുമ്മല്‍ പ്രസീതയാണ് പരാതിയുമായി രംഗത്തെത്തിയത്.ഇതിനെ തുടര്‍ന്ന് കടുത്ത പനിയും തലവേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ട ഇവർ ചികിത്സ തേടി.സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇവര്‍.കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ വച്ചാണ് ഒരു ഡോസ് വാക്‌സിന് എടുത്ത ഉടനെ അടുത്ത ഡോസും കുത്തിവച്ചത്. ആശുപത്രിയിലെ നഴ്‌സിന് പറ്റിയ അബദ്ധമാണിതെന്ന് പ്രസീത പറയുന്നു. ഒരു ഡോസ് വാക്‌സിന്‍ എടുത്ത് 28 ദിവസം കഴിഞ്ഞ ശേഷമാണ് അടുത്ത ഡോസ് സ്വീകരിക്കേണ്ടത്. കടുത്ത പനിയും തലവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതോടെ ഇവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഉടന്‍ ചികിത്സ തേടാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആശുപത്രിയിലെ അലംഭാവത്തിനെതിരെ ആരോഗ്യമന്ത്രി അടക്കമുളളവര്‍ക്ക് പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് കുടുംബം.

കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി സി.രഘുനാഥ് ധര്‍മ്മടത്ത് കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥിയാകും

keralanews kannur d c c secretary c raghunath will be congress candidate in dharmadam

കണ്ണൂര്‍:മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി സി.രഘുനാഥ് ധര്‍മ്മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതിക്ക് യു.ഡി.എഫ് പിന്തുണ നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ അവര്‍ വിസമ്മതിച്ചതോടെയാണ് യു.ഡി.എഫ് രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കിയത്.

പത്തു വയസുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീണ് അഞ്ചു പേ‌ര്‍ മരിച്ചു;സംഭവം ഉത്തർപ്രദേശിൽ

keralanews five die after falling into septic tank while trying to rescue 10 year old boy in uttar pradesh

ആഗ്ര:പത്തു വയസുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീണ് അഞ്ചു പേ‌ര്‍ മരിച്ചു.ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദിലാണ് അപകടം നടന്നത്.ചൊവ്വാഴ്ച ആയിരുന്നു സംഭവം.പത്തു വയസുകാരനായ അനുരാഗ് വീടിന്റെ പരിസരത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ അനുരാഗ് കാലു തെറ്റി സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു. ഉടനെ തന്നെ അനുരാഗിനെ രക്ഷിക്കാന്‍ സഹോദരങ്ങളായ ഹരി മോഹനും അവിനാശും ഓടിയെത്തി. ഒപ്പം സോനുവും രാം ഖിലാഡിയും അനുരാഗിനെ രക്ഷിക്കാനായി എത്തുകയായിരുന്നു. എന്നാല്‍, ഇവ‌ര്‍ നാലുപേരും അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു.അനുരാഗിനെ കൂടാതെ, സോനു (25), രാം ഖിലാഡി, ഹരി മോഹന്‍ (16), അവിനാശ് (12) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. അനുരാഗിന്റെ സഹോദരങ്ങളാണ് ഹരിമോഹനും അവിനാശും. അപകടത്തില്‍പ്പെട്ടവരെ ഗ്രാമീണ‌ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുൻപ് തന്നെ മരണം സംഭവിക്കുകയായിരുന്നു. ഉത്ത‌ര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.