തിരുവനന്തപുരം:സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷയ്ക്കുള്ള ഹോള്‍ടിക്കറ്റുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും.ഹോള്‍ടിക്കറ്റുകള്‍ അതത് സ്കൂളുകളില്‍ എത്തിയിട്ടുണ്ട്. ഇവ സ്കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഒപ്പിട്ട് വിതരണംഏപ്രില്‍ 8നു തുടങ്ങുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകളും ജില്ലകളില്‍ എത്തി. ചോദ്യപേപ്പറുകള്‍ തരംതിരിച്ച ശേഷം ട്രഷറി, ബാങ്ക് ലോക്കറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.ഒന്നുമുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളില്‍ എല്ലാവരെയും ജയിപ്പിക്കാനാണ് തീരുമാനമെങ്കിലും പഠനനനിലവാരം അളക്കാനുള്ള വര്‍ക്ക് ഷീറ്റുകളുടെ വിതരണവും തുടങ്ങി.രക്ഷിതാക്കള്‍ സ്‌കൂളുകളില്‍ നിന്ന് വര്‍ക്ക്ഷീറ്റുകള്‍ വാങ്ങി പൂരിപ്പിച്ചു നല്‍കേണ്ടിവരും. ഇക്കാര്യത്തിലുള്ള വിശദമായ മാര്‍രേഖ ഉടന്‍ പ്രസിദ്ധീകരിക്കും. ചെയ്യും.
കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടി കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുഡിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു
കണ്ണൂർ:കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടി കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുഡിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു.മട്ടന്നൂര്‍ ചാവശ്ശേരി സ്വദേശി മുഹമ്മദ് സിനാന്‍ (22) ആണ് മരിച്ചത്. എംഎസ്‌എഫ് ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി ട്രഷററാണ് സിനാന്‍.ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. പേരാവൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ സണ്ണി ജോസഫിന്റെ പര്യടനത്തിന്റെ ഭാഗമായി കൊടി കെട്ടുമ്പോൾ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.മൃതദേഹം ജില്ല ആശുപത്രിയില്‍നിന്ന് പോസ്റ്റ്മോര്‍ട്ടത്തിനുേശഷം ഇന്നലെ വൈകീട്ട് മൂന്നോടെ കൊതേരിയില്‍ എത്തിച്ചു. ഇവിടെനിന്ന് സണ്ണി ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കള്‍ ഏറ്റുവാങ്ങി വിലാപയാത്രയായി ചാവശ്ശേരിയിലെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് ചാവശ്ശേരി എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെച്ചു. നാടിന്റെ നാനതുറകളിലുള്ള നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.എ.ഐ.സി.സി സെക്രട്ടറി കെ.സി. വേണുഗോപാല്‍, എ.ഐ.സി.സി നിരീക്ഷകന്‍ ബംഗറേഷ് ഹിരമത്ത്, കെ. സുധാകരന്‍ എം.പി, വി.കെ. അബ്ദുല്‍ ഖാദല്‍ മൗലവി, അന്‍സാരി തില്ലങ്കേരി, ഇല്ലിക്കല്‍ അഗസ്തി, കരിം ചേലേരി, വത്സന്‍ തില്ലങ്കേരി, ചന്ദ്രന്‍ തില്ലങ്കേരി, ഇബ്രാഹിം മുണ്ടേരി, നഗരസഭ ചെയര്‍പേഴ്‌സന്‍ കെ. ശ്രീലത, വൈസ് ചെയര്‍മാന്‍ പി.പി. ഉസ്മാന്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി. സക്കീര്‍ ഹുസൈന്‍, പി.പി. അശോകന്‍, തോമസ് വര്‍ഗീസ്, കെ. വേലായുധന്‍, എം.പി. അബ്ദുറഹ്മാന്‍, സിറാജ് പൂക്കോത്ത്, സമീര്‍ പുന്നാട്, അജ്മല്‍ മാസ്റ്റര്‍, സി.കെ. നജാഫ്, സുധീപ് ജെയിംസ്, നസീര്‍ നെല്ലൂര്‍ തുടങ്ങിയ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. യുപി ഹൗസില്‍ ബഷീര്‍-സൗറ ദമ്ബതികളുടെ മകനാണ് സിനാന്‍. സഹ്ഫറ, ഷിറാസ്, ഷഹ്‌സാദ്, ഇര്‍ഫാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;2084 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198, തിരുവനന്തപുരം 166, കൊല്ലം 164, മലപ്പുറം 140, പാലക്കാട് 103, പത്തനംതിട്ട 80, കാസര്‍ഗോഡ് 78, ആലപ്പുഴ 62, ഇടുക്കി 62, വയനാട് 58 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 52,288 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4567 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1773 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 247, എറണാകുളം 238, കണ്ണൂര്‍ 172, കോട്ടയം 163, തൃശൂര്‍ 191, തിരുവനന്തപുരം 127, കൊല്ലം 157, മലപ്പുറം 126, പാലക്കാട് 52, പത്തനംതിട്ട 73, കാസര്‍ഗോഡ് 59, ആലപ്പുഴ 57, ഇടുക്കി 58, വയനാട് 53 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2084 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 178, കൊല്ലം 214, പത്തനംതിട്ട 58, ആലപ്പുഴ 175, കോട്ടയം 124, ഇടുക്കി 86, എറണാകുളം 391, തൃശൂര്‍ 196, പാലക്കാട് 65, മലപ്പുറം 113, കോഴിക്കോട് 260, വയനാട് 35, കണ്ണൂര്‍ 103, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇതോടെ 24,231 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.483 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 355 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
മാഹി റെയിൽവേ സ്‌റ്റേഷന് സമീപം അഴിയൂരിൽ ബോംബുകൾ കണ്ടെത്തി
കോഴിക്കോട്: മാഹി റെയിൽവേ സ്‌റ്റേഷന് സമീപം അഴിയൂരിൽ ആറ് ബോംബുകൾ കണ്ടെത്തി. പുളിയേരി നടഭാഗം ഒതയോത്ത് പരവന്റെവിടയിലെ റെയിൽവേ സ്റ്റേഷന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്നുമാണ് ഒരു സ്റ്റീൽ ബോംബും അഞ്ച് നാടൻ ബോംബുകളും കണ്ടെത്തിയത്. അയൽവാസിയായ സ്ത്രീ പറമ്പിലെ നാഗത്തറയിൽ വിളക്ക് കത്തിയ്ക്കാൻ എത്തിയപ്പോഴാണ് ബോംബ് ശ്രദ്ധയിൽപ്പെടുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ബോംബ് സ്വാഡും സ്ഥലത്തെത്തി ബോംബുകൾ കസ്റ്റഡിയിലെടുത്തു.ആളൊഴിഞ്ഞ സ്ഥലമായതിനാൽ രാത്രികാലങ്ങളിൽ അപരിചിതർ സ്ഥലത്ത് എത്താറുണ്ടെന്ന് പ്രദേശവാസികൾ പോലീസിനോട് പറഞ്ഞു. വലിയ ഗ്രൗണ്ട് അടക്കമുള്ള പ്രദേശം രാത്രി കാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. പ്രദേശത്ത് പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ പോലീസിനോട് ആവശ്യപ്പെട്ടു.
സ്‌പെഷല്‍ അരി വിതരണം തടഞ്ഞതിനെതിരെ നിയമനടപടിക്ക് ഒരുങ്ങി സർക്കാർ; വിഷുകിറ്റ് ഏപ്രില്‍ ഒന്ന് മുതല്‍
തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌പെഷല്‍ അരി വിതരണം ചെയ്യുന്നത് തടഞ്ഞതിനെ നിയമപരമായി നേരിടാന്‍ ഭക്ഷ്യവകുപ്പിന്റെ തീരുമാനം. വെള്ള, നീല കാര്‍ഡുകാര്‍ക്ക് കിലോയ്‌ക്ക് 15 രൂപ നിരക്കില്‍ സ്‌പെഷല്‍ അരി നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയായിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് അരി വിതരണം ചെയ്യുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. വിഷു കിറ്റ് നേരത്തെ നല്‍കുന്നതിനെതിരെയും ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷനോട് പരാതിപ്പെട്ടിട്ടുണ്ട്. കിറ്റ് വിതരണവും അരി വിതരണവും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ചെന്നിത്തലയുടെ ആരോപണം.അതേസമയം ഭക്ഷ്യകിറ്റ് വിതരണം ഏപ്രില്‍ ഒന്ന് മുതല്‍ തുടങ്ങും. എല്ലാ കാര്‍ഡുകാര്‍ക്കും കിറ്റ് ലഭിക്കും. ഏപ്രില്‍ ഒന്ന്, രണ്ട് തിയതികളില്‍ അവധിയാണെങ്കില്‍ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് പ്രത്യേക ഉത്തരവിറക്കും. മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കായിരിക്കും കിറ്റ് ആദ്യം വിതരണം ചെയ്യും.ഭക്ഷ്യക്കിറ്റ് വിതരണം തടയാനുള്ള നീക്കത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സങ്കുചിത മനസിന് ഉടമയായതുകൊണ്ടാണ് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ചെന്നിത്തല ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.എന്നാല്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. ജനങ്ങളുടെ അന്നം മുടക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല മറുപടി പറഞ്ഞു. ഭക്ഷ്യസാധനങ്ങള്‍ പൂഴ്‌ത്തിവച്ച് തിരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്‌ത് അന്നം മുടക്കിയത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല തിരിച്ചടിച്ചു.
എഐസിസി വക്താവ് ഷമാ മുഹമ്മദിനും ഇരട്ടവോട്ട്
കണ്ണൂര്‍: എഐസിസി വക്താവ് ഷമാ മുഹമ്മദിനും ഇരട്ടവോട്ടെന്ന് കണ്ടെത്തല്‍. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി. ജയരാജനാണ് ഷമയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഷമയ്ക്ക് രണ്ടു വോട്ടുകളും ഒരു ബൂത്തിലാണ്. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ 89ാം ബൂത്തിലാണിത്. 89-ാം ബൂത്തിലെ 532-ാം നമ്പർ വോട്ടറായ ഷമാ മുഹമ്മദ് വിലാസത്തോടൊപ്പം പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരാണ് കൊടുത്തിരിക്കുന്നത്.എന്നാല്‍ ഇതേ ബൂത്തിലെ 125-ാം നമ്പർ വോട്ടറും ഷമാ മുഹമ്മദാണ്. ഇവിടെ വിലാസത്തില്‍ ഭര്‍ത്താവ് കെ. പി സോയ മുഹമ്മദിന്റെ പേരാണ് നല്‍കിയിരിക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു. ഇരട്ടവോട്ട് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഷമ മുഹമ്മദിനെതിരെ നടപടിയെടുക്കുമോയെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ചോദിച്ചു. ജില്ലയില്‍ ഇത്തരത്തില്‍ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും വ്യാപകമായി വോട്ടുചേര്‍ത്തതിന്റെ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ജയരാജന്‍ പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ അമ്മയ്ക്ക് ഇരട്ട വോട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി ഇരട്ടവോട്ടുകള്‍ ഉള്ളതായി ആരോപണം ഉന്നയിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്.ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152 ആം ബൂത്തിലെ വോട്ടർ ആയ ദേവകിയമ്മയ്ക്ക് ഹരിപ്പാട് നഗരസഭയിലെ 51 ആം ബൂത്തിലും വോട്ട് ഉണ്ട്. ചെന്നിത്തല പഞ്ചായത്തിൽനിന്ന് അടുത്തിടെയാണ് അമ്മയുടെയും രമേശിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട് ഹരിപ്പാട് ക്യാമ്പ് ഓഫീസ് വിലാസത്തിലേക്ക് മാറ്റിയത്. കുടുംബത്തിലെ മറ്റു എല്ലാവരുടെയും വോട്ടുകൾ ചെന്നിത്തല പഞ്ചായത്തിൽ നിന്ന് നീക്കിയെങ്കിലും ദേവകി അമ്മയുടെ വോട്ട് മാത്രം നീക്കാതെ അവശേഷിക്കുകയായിരുന്നു. ഇതിനായി അപേക്ഷ നൽകിയിരുന്നു എന്നും അധികൃതരുടെ വീഴ്ചയാണ് പിഴവിന് പിന്നിൽ എന്നും ചെന്നിത്തല പറഞ്ഞു. ഇരട്ട വോട്ട് വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് യു.ഡി.എഫിനുള്ളിലും ഇരട്ട വോട്ട് ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിന്നാലെ ഇരട്ട വോട്ട് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.
നിയമസഭാ തെരെഞ്ഞെടുപ്പ്;സംസ്ഥാനത്ത് പോസ്റ്റല്‍ വോട്ട് ആരംഭിച്ചു;ആദ്യദിനം കോവിഡ് രോഗികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യപടിയായി പോസ്റ്റല്‍ വോട്ടുകള്‍ ആരംഭിച്ചു. ഭിന്നശേഷിക്കാര്‍, 80 വയസ്സ് കഴിഞ്ഞവര്‍, കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കുള്ള തപാല്‍ വോട്ടെടുപ്പാണ് ഇന്നലെ തുടങ്ങിയത്. ദിവസവും സമയവും മുന്‍കൂട്ടി അറിയിച്ച ശേഷമാണ് പോളിങ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തിയത്. സൂക്ഷ്മ നിരീക്ഷകര്‍, 2 പോളിങ് ഉദ്യോഗസ്ഥര്‍, വിഡിയോഗ്രഫര്‍, പൊലീസ് എന്നിവരുള്‍പ്പെട്ടതാണു സംഘം.വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതി വയ്ക്കണം.പോളിങ് സംഘം വോട്ടറുടെ വീട്ടിലെത്തി ആദ്യം തിരിച്ചറിയല്‍ രേഖ പരിശോധിക്കും. തുടര്‍ന്ന് തപാല്‍ വോട്ട് പ്രക്രിയ വിശദീകരിക്കും. ഇതിനു ശേഷം ബാലറ്റ് പേപ്പര്‍, കവര്‍, പേന, പശ തുടങ്ങിയവ കൈമാറും.പോസ്റ്റല്‍ വോട്ടിങ് കംപാര്‍ട്ട്മെന്റില്‍ വച്ച് വോട്ടര്‍ ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തണം. മറ്റാരും കാണരുത്. വോട്ടു ചെയ്യുന്നത് വിഡിയോയില്‍ പകര്‍ത്തില്ല. തുടര്‍ന്ന് ബാലറ്റ് പേപ്പര്‍ കവറിനുള്ളിലാക്കി ഒട്ടിച്ച് അപ്പോള്‍ത്തന്നെ പോളിങ് ടീമിനെ തിരികെ ഏല്‍പ്പിക്കണം. തിരികെ ഏല്‍പ്പിക്കുന്നത് വിഡിയോയില്‍ ചിത്രീകരിക്കും. സ്ഥാനാര്‍ത്ഥിക്കോ ബൂത്ത് ഏജന്റ് ഉള്‍പ്പെടെയുള്ള അംഗീകൃത പ്രതിനിധികള്‍ക്കോ വീടിനു പുറത്തുനിന്ന് തപാല്‍ വോട്ടെടുപ്പ് നിരീക്ഷിക്കാം. കാഴ്ചപരിമിതിയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയാത്ത വിധം ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നവര്‍ക്കും മുതിര്‍ന്നയാളുടെ സഹായത്തോടെ വോട്ടു ചെയ്യാം. ഈ മാസം 17 വരെയുള്ള സമയത്തിനിടെ 4.02 ലക്ഷം പേരാണ് തപാല്‍ വോട്ടിന് അപേക്ഷിച്ചത്. ഇവര്‍ക്കെല്ലാം അനുവദിച്ചു. ഇവര്‍ക്ക് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനാകില്ല. തപാല്‍ വോട്ടുകള്‍ അതതു ദിവസം തന്നെ പോളിങ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് മടക്കി നല്‍കണം.
തിക്കോടിയിൽ ഷിഗെല്ല രോഗം പിടിപെട്ട് അഞ്ചുവയസ്സുകാരി മരിച്ചു;കനത്ത ജാഗ്രത നിർദേശം
കോഴിക്കോട്:പയ്യോളി: തിക്കോടി ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡില്‍ ഷിഗെല്ല രോഗം പിടിപെട്ട് അഞ്ചുവയസ്സുകാരി മരിച്ചു.സംഭവത്തെ തുടർന്ന് പ്രദേശത്ത് ആരോഗ്യ വകുപ്പ് കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.പയ്യോളിയില്‍നിന്ന് വിതരണം ചെയ്ത സിപ്അപ്പില്‍നിന്നാണ് രോഗവ്യാപനം ഉണ്ടായതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ നഗരസഭ പരിധിയില്‍ സിപ്അപ് വിൽപ്പനയും നിര്‍മാണവും താല്‍ക്കാലികമായി നിരോധിച്ചു. നഗരസഭ സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ‘ഐസ് പാര്‍ക്ക്’ എന്ന സ്ഥാപനം അടച്ചുപൂട്ടി.കൊയിലാണ്ടി ഫുഡ് ഇന്‍സ്പെക്ടര്‍ ഫെബിന സ്ഥാപനം പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ച് സര്‍ക്കാര്‍ ലാബിലേക്ക് പരിശോധനക്കയച്ചു. അതോടൊപ്പം ഗുണനിലവാരമില്ലാത്ത ഐസ് ഉപയോഗിച്ച് ശീതളപാനീയങ്ങള്‍ നിര്‍മിച്ച് വില്‍ക്കുന്നതും ഉപ്പിലിട്ട ഭക്ഷണ പദാര്‍ഥങ്ങള്‍ വില്‍ക്കുന്നതും നിരോധിക്കുമെന്ന് നഗരസഭ ആരോഗ്യ വകുപ്പ് അറിയിച്ചു.ഗുണനിലവാരം പരിശോധിക്കാതെയുള്ള വെള്ളമുപയോഗിച്ചുള്ള ജ്യൂസ് വില്‍പനക്ക് അനുമതി നല്‍കില്ല. കൂടാതെ എല്ലാ കൂള്‍ബാറുകളിലും പാതയോരങ്ങളിലെ തട്ടുകടകളിലും പരിശോധന കർശനമാക്കും.ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. പിയൂഷ് നമ്പൂതിരിപ്പാട് പയ്യോളി നഗരസഭ സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന് നല്‍കിയ പ്രത്യേക നിര്‍ദേശ പ്രകാരം നഗരസഭയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
എക്‌സിറ്റ് പോളുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി: മാധ്യമങ്ങളിലെ എക്‌സിറ്റ് പോൾ സർവ്വേയ്ക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. മാർച്ച് 27 രാവിലെ ഏഴ് മുതൽ ഏപ്രിൽ 29 രാത്രി 7.30 വരെ എക്‌സിറ്റ് പോളുകൾ നടത്തരുത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ മറ്റു മാധ്യമങ്ങളിലൂടെയോ പ്രസിദ്ധീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് വിലക്ക്.1951ലെ ജനപ്രാതിനിധ്യ നിയമം 126 എ വകുപ്പിന്റെ ഉപവകുപ്പ് 1 പ്രകാരമാണ് നടപടി. അസം, കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.1951ലെ ജനപ്രാതിനിധ്യ നിയമം 126 എ വകുപ്പിന്റെ ഉപവകുപ്പ് 1 പ്രകാരമാണ് നടപടി.