News Desk

കണ്ണൂർ പഴയങ്ങാടിയിൽ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തില്‍ ഇടിച്ചു കയറി ഡ്രൈവര്‍ മരിച്ചു

keralanews driver died when lorry crashed into a building in pazhayangadi kannur

കണ്ണൂർ: പഴയങ്ങാടിയിൽ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തില്‍ ഇടിച്ചു കയറി ഡ്രൈവര്‍ മരിച്ചു.കെ എസ് ടി പി-എരിപുരം റോഡ് സര്‍ക്കിളിനു സമീപം നാഷനല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പഴയ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ലോറി ഡ്രൈവര്‍ തിരുപ്പൂര്‍ സ്വദേശി മുത്തു (25) സംഭവസ്ഥലത്തു തന്നെ മരിച്ചു.പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. മംഗലാപുരത്തുനിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് കരി കൊണ്ടുപോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.ലോറിയില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.കണ്ണൂരില്‍നിന്നുള്ള അഗ്നിശമന സേന, പഴയങ്ങാടി പൊലീസ്, ഏഴോം പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തി രാത്രിയില്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ റോഡില്‍ നിന്നു മാറ്റി.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 1 കോടി രൂപയുടെ സ്വർണം പിടികൂടി

keralanews gold worth one crore rupees seized from kannur airport (2)

മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 1 കോടി രൂപയുടെ  സ്വർണം പിടികൂടി. ബാലുശേരി സ്വദേശി മുനീർ, വടകര സ്വദേശി ഫിറോസ്, കാസർഗോഡ് സ്വദേശി അബ്ദുള്ള എന്നിവരിൽ നിന്നുമാണ് കസ്റ്റംസ് സ്വർണം പിടിച്ചെടുത്തത്.2432 ഗ്രാം സ്വർണമാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. സ്വർണത്തിന് വിപണിയിൽ ഒരു കോടി 18 ലക്ഷം രൂപ വിലവരും. കസ്റ്റഡിയിലായ മൂന്ന് പേരെയും അധികൃതർ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.കഴിഞ്ഞ ഏതാനും മാസങ്ങളായി വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത് വർധിച്ചു വരികയാണ്.കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ നിന്നും രണ്ട് തവണകളായി കോടികൾ വിലമതിക്കുന്ന സ്വർണ്ണമാണ് പിടികൂടിയത്.

പത്താംക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്‌സ്‌ആപ് ഗ്രൂപ്പില്‍; ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു

keralanews headmaster suspended for posting question paper of tenth standard in whatsapp group

പത്തനംതിട്ട:കഴിഞ്ഞ ദിവസം നടന്ന പത്താംക്ലാസ്സ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷ തുടങ്ങി അരമണിക്കൂറിനുള്ളില്‍ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ഇട്ടതിന് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍. മുട്ടത്തുകോണം എസ്‌എന്‍ഡിപി എച്ച്‌എസ്‌എസിലെ ഹെഡ്മാസ്റ്റര്‍ എസ്. സന്തോഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഹെഡ്മാസ്റ്റര്‍മാരുടെ ഗ്രൂപ്പിലേക്കാണ് ചോദ്യപേപ്പര്‍ പോസ്റ്റുചെയ്തത്. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ ഇന്നലെ വൈകുന്നേരം പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു.ഡിഇഒ അടക്കമുള്ള ഉദ്യോഗസ്ഥരും എസ്‌എസ്‌എല്‍സി പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള അധ്യാപകരും അടക്കം 126 പേരടങ്ങുന്ന ഗ്രൂപ്പില്‍ ചോദ്യപേപ്പര്‍ ഇന്നലെ രാവിലെ പത്തരയോടെയാണ് എത്തിയത്. പരീക്ഷ ആരംഭിച്ചെങ്കിലും ഇതു പൂര്‍ത്തിയാക്കി നിശ്ചിതസമയം കഴിഞ്ഞ് കുട്ടികള്‍ പുറത്തിറങ്ങുമ്പോൾ മാത്രമേ സാധാരണ നിലയില്‍ ചോദ്യം പുറത്താകുകയുള്ളൂ. എന്നാല്‍ ഔദ്യോഗിക ഗ്രൂപ്പിലൂടെ കുട്ടികള്‍ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ചോദ്യപേപ്പര്‍ പുറത്തുവന്നു. ഇത്‌സംബന്ധിച്ച്‌ അപ്പോള്‍ത്തന്നെ അന്വേഷണവും ആരംഭിച്ചു.ഔദ്യോഗിക ചുമതലയുള്ള പ്രഥമാധ്യാപകന്‍ ഇത്തരത്തില്‍ ചോദ്യപേപ്പര്‍ പുറത്തേക്കു നല്‍കുന്നത് എസ്‌എസ്‌എല്‍സി പരീക്ഷയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന വിഷയമാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ഡിഡിഇയില്‍ നിന്ന് ഇതു സംബന്ധിച്ച വിശദീകരണം പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി തേടിയിരുന്നു. തുടര്‍ന്നാണ് ഹെഡ്മാസറ്ററെ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ അന്വേഷണം വിദ്യാഭ്യാസ വകുപ്പ് നേരിട്ടു നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

അറബിക്കടലിൽ വൻ മയക്കുമരുന്ന് വേട്ട;3000 കോടി രൂപയുടെ ലഹരിമരുന്നുകളുമായി മത്സ്യ ബന്ധന ബോട്ട് പിടികൂടി

keralanews drugs worth 3000crores rupees seized from fishing boat in arabian sea

കൊച്ചി:അറബിക്കടലിൽ വൻ മയക്കുമരുന്ന് വേട്ട.3000 കോടി രൂപയുടെ ലഹരിമരുന്നുകളുമായി മത്സ്യ ബന്ധന ബോട്ട് പിടികൂടി.ബോട്ടിൽ നിന്നും 300 കിലോ ലഹരിമരുന്ന് നാവിക സേന പിടിച്ചെടുത്തു.ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. കടലിൽ നിരീക്ഷണം നടത്തുന്നതിനിടെയാണ് ബോട്ട് നാവികസേനയുടെ ശ്രദ്ധയിൽ പെടുന്നത്.സംശയം തോന്നിയ ഉദ്യോഗസ്ഥർ ബോട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് രാജ്യാന്തര വിപണിയിൽ മൂവായിരം കോടി രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.ബോട്ട് നാവികസേന കസ്റ്റഡിയിലെടുത്തു.കൂടുതൽ അന്വേഷണത്തിനായി ബോട്ടിലെ ജീവനക്കാരെ കൊച്ചി തുറമുഖത്ത് എത്തിച്ചു.അഞ്ച് പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. അറസ്റ്റിലായവര്‍ ശ്രീലങ്ക സ്വദേശികളാണെന്ന് നാവിക സേന അറിയിച്ചു.

മെയ് ഒന്ന് മുതല്‍ രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍

keralanews covid vaccine for all over the age of 18 in the country from may 1

ന്യൂഡല്‍ഹി: രാജ്യത്ത് മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഉന്നത ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ സുപ്രധാന തീരുമാനം എത്തിയിരിക്കുന്നത്.ആദ്യഘട്ടത്തിൽ കോവിഡ് മുൻനിര പോരാളികൾക്കാണ് വാക്സിൻ നൽകിയത്. പിന്നീട് 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും മൂന്നാം ഘട്ടത്തിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും വാക്സിൻ നൽകിയിരുന്നു. പ്രായപൂർത്തിയായ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാൻ തീരുമാനിച്ചതോടെ ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ പ്രക്രിയകളിലേക്കാണ് ഇന്ത്യ കടക്കുന്നത്.ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി ഇന്ത്യക്കാര്‍ക്ക് വാക്‌സിന്‍ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ലോകാരോഗ്യസംഘടനയുടെ അംഗീകാരം കിട്ടിയ എല്ലാ വാക്സിനുകൾക്കും അപേക്ഷ നൽകി മൂന്ന് ദിവസം കൊണ്ട് അനുമതി നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. മെയ് മാസത്തിൽ തന്നെ റഷ്യയുടെ സ്പുടിനക് വി വാക്സിൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. അടുത്ത ഘട്ടത്തിൽ ഈ വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കും. കൊവിഷിൽഡ് വാക്സിനാണ് ഇതുവരെ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിച്ചത്. കൊവാക്സിനും നിരവധി ആളുകൾ സ്വീകരിച്ചു. മെയ് മുതൽ സ്പുടിനിക് വാക്സിനും ലഭ്യമാവും.

കോവിഡ്​ വ്യാപനം;സംസ്​ഥാനത്ത് നാളെ മുതല്‍ രാ​ത്രികാല കര്‍ഫ്യൂ; പൊതു ഗതാഗതത്തിന് നിയന്ത്രണമില്ല

keralanews covid spread night curfew in the state from tomorrow no restriction on public transportation

തിരുവന്തപുരം: കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. രാത്രി 9 മണി മുതല്‍ രാവിലെ 6 മണി വരെയാണ് കര്‍ഫ്യൂ.അടുത്ത രണ്ടാഴ്ച്ചത്തേക്കാണ് കര്‍ഫ്യൂ. മാളുകളുടേയും തീയറ്ററുകളുടേയും പ്രവര്‍ത്തനം രാത്രി 7 വരെയാക്കി ചുരുക്കി. പൊതു ഗതാഗതത്തിന് നിയന്ത്രണമില്ല. സാദ്ധ്യമായ ഇടങ്ങളിലെല്ലാം വർക്ക് ഫ്രം ഹോം നടപ്പാക്കണമന്നും  നിർദ്ദേശമുണ്ട്.ഹോം ട്യൂഷനുകള്‍ ഒഴിവാക്കാനും തീരുമാനമായി.  ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും അനുവദിക്കുക. ചരക്കു ഗതാഗതത്തിനും നിയന്ത്രങ്ങൾ ഉണ്ടാകില്ല. പരിശോധന ശക്തമാക്കും.വിവിധ വകുപ്പ് മേധാവികളും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു.

സംസ്ഥാനത്ത് ഇന്ന് 13,644 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;4305 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 13644 covid cases confirmed in the state today 4305 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13,644 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂർ 1388, കണ്ണൂർ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസർഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,275 സാമ്പിളുകൾ പരിശോധിച്ചു. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളിൽ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 230 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,550 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 826 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1996, എറണാകുളം 1751, മലപ്പുറം 1615, തൃശൂര്‍ 1361, കണ്ണൂര്‍ 990, തിരുവനന്തപുരം 768, കോട്ടയം 898, ആലപ്പുഴ 696, കാസര്‍ഗോഡ് 620, പാലക്കാട് 226, ഇടുക്കി 457, കൊല്ലം 451, പത്തനംതിട്ട 342, വയനാട് 379 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.38 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, കാസര്‍ഗോഡ് 6, തിരുവനന്തപുരം 5, തൃശൂര്‍ 4, കൊല്ലം, കോഴിക്കോട് 2 വീതം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4305 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 497, കൊല്ലം 438, പത്തനംതിട്ട 87, ആലപ്പുഴ 380, കോട്ടയം 272, ഇടുക്കി 53, എറണാകുളം 350, തൃശൂര്‍ 502, പാലക്കാട് 165, മലപ്പുറം 169, കോഴിക്കോട് 481, വയനാട് 75, കണ്ണൂര്‍ 658, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 468 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പ്രതിയില്‍ നിന്നും എടിഎം കാര്‍ഡ് കൈക്കലാക്കി പണം കവർന്നു;തളിപ്പറമ്പിൽ പൊലീസുകാരന് സസ്പെന്‍ഷന്‍

keralanews money stoled after taken atm card from accused policeman suspended

കണ്ണൂര്‍: എടിഎം തട്ടിപ്പ് കേസിലെ പ്രതിയില്‍ നിന്നും എടിഎം കാര്‍ഡ് കൈക്കലാക്കി പണം കവര്‍ന്ന പൊലീസുകാരന് സസ്പെന്‍ഷന്‍. തളിപ്പറമ്പ് സ്റ്റേഷനിലെ സിപിഒ ഇഎന്‍ ശ്രീകാന്തിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ചൊക്ലി ഒളിവിലം സ്വദേശി മനോജ് കുമാറിന്‍റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് 70,000 രൂപ കവര്‍ന്ന സംഭവത്തിലാണ് ഏപ്രില്‍ മൂന്നിന് പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ഗോകുല്‍ അറസ്റ്റിലായത്. പിടിയിലാകുമ്പോൾ ഗോകുലിന്‍റെ കൈവശം സഹോദരിയുടെ എടിഎം കാര്‍ഡ് ഉണ്ടായിരുന്നു. ഈ കാര്‍ഡ് ശ്രീകാന്ത് കൈക്കലാക്കി ഏപ്രില്‍ ഏഴ് മുതല്‍ വിവിധ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്.തളിപ്പറമ്പ് ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന്‍റെ നിര്‍ദേശാനുസരണം സിഐ വി.ജയകുമാര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് പിന്നില്‍ പൊലീസിലെ ചിലര്‍ തന്നെയാണെന്ന് വ്യക്തമായത്. സംഭവത്തില്‍ റൂറല്‍ എസ്പി നവനീത് ശര്‍മ അച്ചടക്ക നടപടിയെടുത്ത് അന്വേഷത്തിന് ഉത്തരവിടുകയും ചെയ്തു.ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് റൂറല്‍ എസ്പി മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടോയെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.

കൊവിഡ് വ്യാപനം; പറശ്ശിനി മടപ്പുരയില്‍ നാളെ മുതല്‍ 10 ദിവസത്തേക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല

OLYMPUS DIGITAL CAMERA
OLYMPUS DIGITAL CAMERA

 

കണ്ണൂർ:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പറശ്ശിനി മടപ്പുരയില്‍ നാളെ മുതല്‍ പത്തുദിവസത്തേക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല.പറശ്ശിനി മടപ്പുരയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കടകളും അടച്ചിടും.കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിലും സമാനമായി മടപ്പുരയില്‍ ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല. അന്ന് ചടങ്ങുകള്‍ മാത്രമാണ് നടന്നത്. സമാനമായ രീതിയില്‍ ചടങ്ങുകള്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ നടക്കുക.ആന്തൂര്‍ നഗരസഭയില്‍ പറശ്ശിനി മടപ്പുര സ്ഥിതി ചെയ്യുന്ന പ്രദേശത്തും തൊട്ടടുത്തുള്ള വാര്‍ഡുകളിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇത് കണക്കിലെടുത്തതാണ് നാളെ മുതല്‍ ഭക്തരെ മടപ്പുരയില്‍ പ്രവേശിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്.

പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു

keralanews psc exams postponed

തിരുവനന്തപുരം:ഏപ്രില്‍ 30 വരെയുളള എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവച്ചു.കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും.അഭിമുഖവും സര്‍ട്ടിഫിക്കേറ്റ് പരിശോധനയും മാറ്റിവച്ചിട്ടുണ്ട്.വിവിധ സര്‍വകലാശാലകളും പരീക്ഷകള്‍ മാറ്റിവച്ചതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.