വയനാട്: സുൽത്താൻ ബത്തേരിയിൽ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു.ബത്തേരി കോട്ടക്കുന്ന് കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.പ്രദേശവാസികളായ ഫെബിൻ (15) മുരളി (16) അജ്മൽ (14) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പൊട്ടിത്തെറി സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. സ്‌ഫോടനത്തിൽ ഷെഡ്ഡിലെ ഒരുഭാഗം തകർന്നിട്ടുണ്ട്.
കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം;ഓഫീസിൽ സൂക്ഷിച്ചിരുന്ന 2 ലക്ഷത്തോളം രൂപ കവർന്നു
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ വൻ കവർച്ച. ജയിൽ കോംപൗണ്ടിനുള്ളിലെ ചപ്പാത്തി നിർമാണ യൂണിറ്റിന്റെ ഓഫീസിലാണ് മോഷണം നടന്നത്.ഇവിടെ നിന്നും രണ്ട് ലക്ഷത്തോളം രൂപയാണ് മോഷ്ടാക്കൾ കവർന്നത്.ഇന്ന് പുലർച്ചെയോടെയാണ് മോഷണം നടന്നതെന്ന് പോലീസ് സംശയിക്കുന്നു. ജയിലിന്റെ പ്രധാന ഗെയിറ്റിന് സമീപത്തുള്ള ഓഫീസിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ മേശവലിപ്പിൽ വെച്ചിരുന്ന 1,95,600 രൂപയാണ് കവർന്നത്. ഇവിടെ മുഴുവൻ സമയവും സായുധ സേനാംഗങ്ങൾ കാവൽ നിൽക്കാറുള്ളതാണ്.സംഭവത്തെ തുടർന്ന് ടൗൺ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.പ്രൊഫഷനല്‍ മോഷ്ടാക്കള്‍ക്ക് മാത്രമേ ജയിലില്‍ മോഷണം നടത്താനാകുവെന്ന നിഗമനത്തിലാണ് പൊലീസ്. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്‌ച്ച രാത്രിയോടെ പെയ്ത വേനല്‍ മഴയിലും ഇടിമിന്നലിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിലെന്ന പോലെ ജയിലിലും വൈദ്യുതി ബന്ധം നിലച്ചിരുന്നു ഈ സമയത്താണ് കവര്‍ച്ച നടന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.ജയിലില്‍ ഭക്ഷണം വറ്റു കിട്ടുന്ന പണം അതാത് ദിവസങ്ങളില്‍ ജയിലിലെ ഓഫിസില്‍ അടയ്ക്കാറാണ് പതിവ്. ഇന്നലത്തെ വിറ്റുവരവാണ് മോഷണം പോയത്. ജയില്‍ വകുപ്പിന്റെ ചപ്പാത്തി കൗണ്ടര്‍ രാവിലെ ഏഴു മണി മുതല്‍ രാത്രി പത്തു മണി വരെയാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. ഭക്ഷണ സാധനങ്ങള്‍ വിറ്റ ശേഷം പത്തു മണിയോടെ കൗണ്ടര്‍ അടയ്ക്കും.പിന്നെ അന്നത്തെ വിറ്റുവരവ് ജയിലിനോട് ചേര്‍ന്നുള്ള ഓഫിസില്‍ അടയ്ക്കാറാണ് പതിവ്. ഈക്കാര്യം കണക്കിലെടുത്ത് രാത്രി പതിനൊന്നിന് ശേഷവും പുലര്‍ച്ചെ അഞ്ചിനുമിടയിലാണ് മോഷണം നടന്നതെന്ന് വ്യക്തമാണെന്ന് പൊലിസ് പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ബണ്ടി ചോര്‍ ഉള്‍പ്പെടെ രണ്ടു തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ഉള്‍പ്പെടെ രണ്ട് തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മണികണ്ഠന്‍ എന്നയാളാണ് രോഗബാധ സ്ഥിരീകരിച്ച മറ്റൊരാള്‍. രോഗബാധിതരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചതായി ജയില്‍ അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് ജയിലിലെ തടവുകാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്.ജയിലിലെ മറ്റ് തടവുകാരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. കോവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ജയിലിലെ തടവുപുള്ളികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്വീകരിച്ചിരുന്നു. പിന്നീട് വിവിധ ജയിലുകളിലെ ആയിരത്തോളം തടവുകാരെ ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ ഇവരില്‍ ചിലര്‍ ഇപ്പോഴും കീഴടങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
18 വയസിനുമുകളിലുളളവര്‍ക്ക് വാക്‌സിനേഷൻ; ശനിയാഴ്ച മുതല്‍ രജിസ്റ്റർ ചെയ്യാം
ന്യൂഡൽഹി:18 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ് എടുക്കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ ശനിയാഴ്ച മുതല്‍ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.കോവിന്‍ ആപ്പ് മുഖേനയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.മുന്‍ഗണനാ വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയയാണ് ഈ പ്രായത്തിലുള്ളവരും പാലിക്കേണ്ടതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നിവയ്ക്കുപുറമെ റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക്ക് വിയും ചില വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലുണ്ടാവും.വാക്‌സിനേഷന് സ്വകാര്യകേന്ദ്രങ്ങളേര്‍പ്പെടുത്തും. തീയതിയും സമയവും ബുക്ക് ചെയ്യാന്‍ കോവിന്‍ പ്‌ളാറ്റ്‌ഫോമില്‍ വാക്‌സിന്‍ ടൈംടേബിള്‍ പ്രസിദ്ധീകരിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് ഒന്നു മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും വാക്സിനേഷന്‍ ആരംഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ 45 വയസിനു മുകളില്‍ മാത്രം പ്രായമുള്ളവര്‍ക്കാണ് കോവിഡ് വാക്സിനേഷന്‍ പരിമിതപ്പെടുത്തിയിരിക്കുന്നത്.
വാക്സിന്‍ സ്വീകരിക്കാന്‍ ചെയ്യേണ്ടത്:
1. CoWIN – cowin.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ കയറി നിങ്ങളുടെ പത്തക്ക മൊബൈല്‍ നമ്പറോ ആധാര്‍ നമ്പറോ നൽകി രജിസ്റ്റര്‍ ചെയ്യുക.
2. മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കുക.
3. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സൗകര്യമുള്ള ദിവസവും സമയവും നിശ്ചയിക്കാം.
4. നിങ്ങള്‍ നല്‍കിയ ദിവസം കോവിഡ് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്.
ഇതിന് ശേഷം നിങ്ങള്‍ക്ക് ഒരു റഫറന്‍സ് ഐഡി ലഭിക്കും. ഇതുവഴി നിങ്ങളുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടാം.
കോവിഡ് പ്രതിസന്ധി;സർവീസ് നിർത്താൻ ഒരുങ്ങി സ്വകാര്യ ബസ്സുകൾ
കണ്ണൂർ: കോവിഡ് പ്രതിസന്ധിയിൽ വീണ്ടും ദുരിതത്തിലായി സ്വകാര്യ ബസ് ജീവനക്കാർ. കോവിഡ് വ്യാപനം മൂലം യാത്രക്കാരുടെ കുറവും നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന കാരണത്താൽ വൻ തുക പിഴ അടയ്‌ക്കേണ്ടി വരുന്നതുമാണ് സർവീസ് നിർത്തിവെയ്ക്കാൻ കാരണമാകുന്നതെന്ന് ബസ് തൊഴിലാളി സംഘടനയായ ഓൾ കേരള പ്രൈവറ്റ് ബസ് മെംബേർസ് സംഘടനാ പ്രസിഡണ്ട് സി പി മണിലാൽ പറഞ്ഞു.ലോക്ക് ഡൗണിനു ശേഷം 9000 ബസ്സുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.സർവീസ് നിലയ്ക്കാതിരിക്കാൻ ജീവനക്കാർ ശമ്പളം കുറച്ചാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.ലോക്ക് ഡൗണിനു ശേഷം താൽക്കാലികമായി വർധിപ്പിച്ച മിനിമം ചാർജ് 12 രൂപയിലേക്ക് മാറ്റണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം.നിയന്ത്രണം നിലനിൽക്കുന്നിടത്തോളം റോഡ് ടാക്സ് പൂർണ്ണമായും ഒഴിവാക്കുക, ഡീസൽ സബ്‌സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ കെ പി ബി എം ചീഫ് സെക്രെട്ടറിക്ക് നിവേദനം നൽകി.
സംസ്ഥാനത്ത് 20,000 കടന്ന് കോവിഡ് കേസുകൾ;ഇന്നലെ രോഗം സ്ഥിരീകരിച്ചത് 22,414 പേര്‍ക്ക്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ശതമാനം
തിരുവനന്തപുരം:സംസ്ഥാനത്ത് 20000 കടന്ന് കോവിഡ് കേസുകൾ.ഇന്നലെ 22,414 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസര്‍ഗോഡ് 685, വയനാട് 538 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ചവരില്‍ 206 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,771 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1332 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.എറണാകുളം 3958, കോഴിക്കോട് 2590, തൃശൂര്‍ 2262, കോട്ടയം 1978, തിരുവനന്തപുരം 1524, മലപ്പുറം 1804, കണ്ണൂര്‍ 1363, ആലപ്പുഴ 1155, പാലക്കാട് 505, കൊല്ലം 933, പത്തനംതിട്ട 783, ഇടുക്കി 736, കാസര്‍ഗോഡ് 651, വയനാട് 529 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,763 സാമ്പിളുകളാണ് പരിശോധിച്ചത്.105 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കോട്ടയം 36, കണ്ണൂർ 21, തിരുവനന്തപുരം 10, കാസർഗോഡ് 9, തൃശൂർ 8, പാലക്കാട് 6, കൊല്ലം 3, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5431 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 552, കൊല്ലം 450, പത്തനംതിട്ട 449, ആലപ്പുഴ 487, കോട്ടയം 379, ഇടുക്കി 142, എറണാകുളം 700, തൃശൂർ 452, പാലക്കാട് 208, മലപ്പുറം 165, കോഴിക്കോട് 788, വയനാട് 89, കണ്ണൂർ 439, കാസർഗോഡ് 131 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി:സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി(35) കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു മരണം. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.രണ്ടാഴ്ച മുൻപാണ് ആശിഷിന് രോഗം സ്ഥിരീകരിച്ചത്. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.സീതാറാം യെച്ചൂരി ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്. ആശിഷിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. നിലവില്‍ യെച്ചൂരി ക്വാറന്റൈനിലാണ്.ആശിഷിന്റെ മരണത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.
സംസ്ഥാനത്ത് കൊറോണ വാക്‌സിനേഷൻ ഇന്ന് മുതൽ മുൻകൂട്ടി ഓണ്‍ലൈന്‍ രജിസ്റ്റർ ചെയ്തവർക്ക് മാത്രം
തിരുവനന്തപുരം:സംസ്ഥാനത്ത് കൊറോണ വാക്‌സിനേഷൻ ഇന്ന് മുതൽ മുൻകൂട്ടി ഓണ്‍ലൈന്‍ രജിസ്റ്റർ ചെയ്തവർക്ക് മാത്രം.വാക്സിനേഷൻ സെന്ററുകളിൽ കൊറോണ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിൽ പറയുന്നു.സ്പോട്ട് രജിസ്‌ട്രേഷന്‍ താത്കാലികമായി നിർത്തി വെച്ചിട്ടുണ്ട്. വിതരണ കേന്ദ്രത്തിലേക്ക് വാക്‌സിന്‍ എത്തിക്കുന്നതിലെ പാളിച്ചയും കൃത്യമായ ക്രമീകരണങ്ങൾ ആരോഗ്യ വകുപ്പ് ഏർപ്പെടുത്താത്തതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് വാക്സിനേഷൻ സംബന്ധിച്ച് പുതിയ മാർഗനിർദേശം പുറത്തിറക്കിയത്.വാക്‌സിന്‍ ലഭ്യത സംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.45 വയസിന് മുകളിലുള്ളവർക്ക് വാക്‌സിന്‍ സമയബന്ധിതമായി നല്‍കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.
കൊറോണ വ്യാപനം;സംസ്ഥാനത്ത് ക്വാറന്റൈൻ, ഐസൊലേഷൻ മാർഗനിർദ്ദേശങ്ങൾ പുതുക്കി
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ക്വാറന്റൈൻ, ഐസൊലേഷൻ മാർഗനിർദ്ദേശങ്ങൾ പുതുക്കി ആരോഗ്യ വകുപ്പ് .കൊറോണ സ്ഥിരീകരിച്ചവർ ഡിസ്ചാർജ് ചെയ്തതിന് ശേഷം 7 ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കണം.രോഗ ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടണം.ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ എട്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധന നടത്താം. ഫലം നെഗറ്റീവ് ആണെങ്കിലും തുടർന്ന് 7 ദിവസം കൂടി ക്വാറന്റൈൻ തുടരേണ്ടതാണ്. പ്രാഥമിക സമ്പർക്കം വഴി രോഗസാധ്യത കൂടുതലുള്ളവർ വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റൈൻ പാലിക്കണം.ബിസിനസ് ആവശ്യങ്ങൾക്കായി കേരളത്തിൽ എത്തുന്നവർ ഉൾപ്പെടെയുള്ള അന്തർ സംസ്ഥാന യാത്രക്കാർ നിർബന്ധമായും ഇ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. 48 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം. ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിട്ടില്ലാത്തവർ കേരളത്തിൽ എത്തിയാലുടൻ പരിശോധന നടത്തുകയും ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റൈനിൽ തുടരുകയും ചെയ്യണം.ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നില്ലെങ്കിൽ 14 ദിവസം റൂം ക്വാറന്റൈനിൽ കഴിയണം. ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുകയും ആർ.ടി.പി.സി.ആർ. പരിശോധന നടത്തുകയും വേണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.
കോവിഡ് വാക്സിന്‍ വിതരണത്തിൽ പുതിയ നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍;സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ ഇനി കേന്ദ്രം നേരിട്ട് നല്‍കില്ല
ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കി വന്നിരുന്ന നടപടിയില്‍ പുതിയ നിർദേശവുമായി കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് വാക്സിന്‍ ഇനി കേന്ദ്രം നേരിട്ട് നല്‍കില്ല. മെയ് ഒന്നുമുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കമ്പനികളിൽ നിന്ന് നേരിട്ട് വാക്സിന്‍ വാങ്ങാം.ഇതുവരെ സര്‍ക്കാര്‍ നല്‍കുന്ന വാക്സിന് 250 രൂപയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്.കൊറോണ വാക്സിനായ കൊവിഷീല്‍ഡ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നൽകുമ്പോൾ ഈടാക്കുന്ന വില സിറം ഇന്‍സ്റ്റിറ്റൂട്ട് പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് ഒരു ഡോസ് വില്‍ക്കുക. കേന്ദ്രസര്‍ക്കാരിന് 150 രൂപയ്ക്കാണ് നല്‍കുന്നത്. മെയ് ഒന്ന് മുതല്‍ പുതിയ വാക്സിനേഷന്‍ ആരംഭിക്കാനിരിക്കെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വില പ്രഖ്യാപിച്ചത്.വിദേശ വാക്സിനുകളുടെ ഒരു ഡോസിന് 750 രൂപ മുതല്‍ 1500 വരെ വരുന്നു എന്നാണ് സിറം പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്സിന്‍ നയം അനുസരിച്ച് കേന്ദ്രത്തിന് 50 ശതമാനം വാക്സിന്‍ അനുവദിക്കും. ബാക്കി 50 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുക.അതേസമയം കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്സിന്‍ നയത്തിനെതിരെ പ്രതിഷേധം ശക്തമായി.പിഎം കെയര്‍ ഫണ്ട് ഉപയോഗിച്ചു സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ ലഭ്യമാക്കണമെന്നും ഉയര്‍ന്ന തുക നല്‍കി സംസ്ഥാനങ്ങള്‍ വാക്സിന്‍ വാങ്ങുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.രാഹുല്‍ ഗന്ധി,പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളും ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി.വാക്സിന്‍ നയം വാക്സിന്‍ വിവേചനമെന്നാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.