News Desk

പിടിമുറുക്കി കൊറോണ;സംസ്ഥാനത്ത് ഇന്ന് 32819 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;18,413 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 32819 covid cases confirmed in the state today 18413 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,819 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,409 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2049 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 4819, എറണാകുളം 4207, മലപ്പുറം 3097, തൃശൂര്‍ 3072, കോട്ടയം 2761, തിരുവനന്തപുരം 2670, പാലക്കാട് 936, കണ്ണൂര്‍ 1776, ആലപ്പുഴ 1759, കൊല്ലം 1578, പത്തനംതിട്ട 1086, വയനാട് 944, കാസര്‍ഗോഡ് 862, ഇടുക്കി 842 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.96 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 31, പാലക്കാട്, കാസര്‍ഗോഡ് 14 വീതം, വയനാട് 8, കോട്ടയം 7, കൊല്ലം 6, തൃശൂര്‍ 5, എറണാകുളം 4, തിരുവനന്തപുരം, പത്തനംതിട്ട 2 വീതം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 18,413 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1012, കൊല്ലം 4499, പത്തനംതിട്ട 253, ആലപ്പുഴ 136, കോട്ടയം 4729, ഇടുക്കി 272, എറണാകുളം 2000, തൃശൂര്‍ 1302, പാലക്കാട് 481, മലപ്പുറം 704, കോഴിക്കോട് 1567, വയനാട് 233, കണ്ണൂര്‍ 623, കാസര്‍ഗോഡ് 602 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. 3645 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 40 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 587 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

വോട്ടെണ്ണൽ ദിവസം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഹൈക്കോടതി;ഹർജികൾ തീർപ്പാക്കി

keralanews high court order that there should be no lockdown on counting day

കൊച്ചി: സംസ്ഥാനത്ത് വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന്  ലോക് ഡൗൺ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഹൈക്കോടതി.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതി തീര്‍പ്പാക്കി. വോട്ടെണ്ണല്‍ ദിവസത്തില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച നടപടികള്‍ പര്യാപ്തമാണെന്നും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു.ലോക് ഡൗൺ ആവശ്യപ്പെട്ട് മൂന്ന് സ്വകാര്യ ഹർജികളാണ് കോടതിയ്ക്ക് ലഭിച്ചത്. വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങൾ കൊറോണ വ്യാപനം രൂക്ഷമാക്കുമെന്ന് ചൂണ്ടാക്കിട്ടിയായിരുന്നു ഹർജി നൽകിയത്. തെരഞ്ഞെടുപ്പ് ദിനത്തിൽ കൊട്ടിക്കലാശം പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും, സർക്കാരും നിർദ്ദേശം നൽകിയെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടില്ല. ഇതിൽ നടപടിയെടുക്കാനും സർക്കാർ തയ്യാറായില്ല. അതിനാൽ മെയ് രണ്ടിന് ലോക്ഡൗൺ ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.എന്നാൽ സർവ്വ കക്ഷി യോഗത്തിന് ശേഷം ഉചിതമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും അതിനാൽ ലോക് ഡൗൺ ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. അന്നേ ദിവസം ആഹ്ലാദ പ്രകടനങ്ങൾ ഉൾപ്പെടെ വേണ്ടെന്നുവെച്ചിട്ടുണ്ടെന്നും, മാർഗ്ഗ രേഖ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ലോക് ഡൗൺ വേണ്ടെന്ന് കോടതി ഉത്തരവിട്ടത്.ജസ്റ്റിസ് അശോക് മേനോൻ ആണ് വിധി പറഞ്ഞത്.

കണ്ണൂർ സർവ്വകലാശാല അസിസ്റ്റൻറ് പ്രൊഫസർ നിയമനം;എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയുടെ നിയമന നീക്കം തടഞ്ഞ് ഹൈക്കോടതി

keralanews appointment of assistant professor in kannur university high court stays appointment of a n shamsir mlas wife

കൊച്ചി: കണ്ണൂർ സർവ്വകലാശാല അസിസ്റ്റൻറ് പ്രൊഫസർ നിയമനം ഹൈക്കോടതി തടഞ്ഞു. എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യയെ തിരക്കിട്ട് ഓൺലൈൻ ഇന്റർവ്യൂ നടത്തി നിയമനം നൽകാനുള്ള കണ്ണൂർ യൂണിവേഴ്സിറ്റിയുടെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഇന്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർത്ഥിനിയായ ഡോ.എം.പി ബിന്ദു സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. യൂണിവേഴ്സിറ്റിയുടെ കൂടി വാദം കേട്ടശേഷമാണ് നിയമന നടപടികൾ നിർത്തിവക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്.എച്ച്‌ആര്‍ഡി സെന്ററിലെ അസി. പ്രൊഫസര്‍ തസ്‌കിയില്‍ മെയ് 7 വരെ സ്ഥിരം നിയമം പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി ഏപ്രില്‍ പതിനാറാം തിയ്യതി 30 ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം നടത്തിയിരുന്നു. ഇതില്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹലയും ഉള്‍പ്പെട്ടിരുന്നു. ഷഹലയെ മാനദണ്ഡം മറികടന്ന് നിയമിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് കാട്ടിയാണ് ഹർജി സമർപ്പിച്ചത്.ഷഹലയെ പിന്‍വാതിലിലൂടെ നിയമിക്കാനുള്ള നീക്കം നടക്കുന്നുവെന്ന ആരോപണം ഉയര്‍ത്തി സേവ് യൂണിവേഴിസിറ്റി ഫോറം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.പെരുമാറ്റ ചട്ടം മറികടന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സഹലയെ യുജിസി എച്ച്‌ ആര്‍ഡി സെന്ററില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സ്ഥിരം നിയമനം നടക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതി. 2020 ജൂണ്‍ മുപ്പതിനാണ് കണ്ണൂര്‍ സര്‍വ്വകലാശാല എച്ച്‌ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. യുജിസി വ്യവസ്ഥ അനുസരിച്ചു എച്ചആര്‍ഡി സെന്ററിലെ തസ്തികകള്‍ താല്‍ക്കാലികമാണെങ്കിലും അസിസ്റ്റന്റ് ഡയറക്ടറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍വകലാശാലയ്ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു.ഡയറക്ടറുടെ തസ്തികയില്‍ നിയമനം നടത്താതെയാണ് അസി. ഡയറക്ടറുടെ നിയമനം മാത്രം തിരക്കിട്ടു നടത്തുന്നത്.ഇതിനായി യുജിസി യുടെ എച്ച്ആർഡി സെൻററിൽ പുതുതായി സൃഷ്ടിച്ച അസിസ്റ്റന്റ് പ്രൊഫസ്സറുടെ സ്ഥിരം തസ്തികയിലേയ്ക്കുള്ള നിയമനത്തിന് 30 പേരെ ഏപ്രിൽ പതിനാറിനാണ് ഓൺലൈനായി ഇൻറർവ്യൂ നടത്തിയത്. ഷംസീറിന്റെ ഭാര്യയെ കൂടി കട്ട്‌ ഓഫ് മാർക്കിനുള്ളിൽ പെടുത്തുന്നതിന് ഇന്റർവ്യൂവിന് ക്ഷണിക്കുന്നവരുടെ സ്കോർ പോയിൻറ് കുറച്ച് നിശ്ചയിച്ചു.ഇൻറർവ്യൂവിൽ അക്കാഡമിക് മെരിറ്റോ ഗവേഷണപരിചയമോ അധ്യാപന പരിചയമോ കണക്കിലെടുത്തില്ല. ഇന്റർവ്യൂ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നൽകാനാണ് തീരുമാനം. സെന്ററിന്റെ ഡയറക്ടറുടെ നിയമനം നടത്താതെ പെരുമാറ്റച്ചട്ടം നിലനിൽക്കേ ഓൺലൈൻ ഇന്റർവ്യൂവിലൂടെ അസിസ്റ്റന്റ് പ്രൊഫസറുടെ നിയമനം മാത്രമായി നടത്തുന്ന നടപടി തടയണമെന്നും ഹർജിയിൽ ഡോ. ബിന്ദു ആവശ്യപ്പെട്ടു.

മന്‍സൂര്‍ വധക്കേസ് പ്രതി ജാബിറിന്റെ വീടിനു തീയിട്ടു; വീടിന്റെ ഒരു ഭാഗവും വാഹനങ്ങളും കത്തി നശിച്ചു

keralanews mansoor murder case accused jabirs house set on fire house and vehicles destroyed

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ വീടിന് തീയിട്ടു. കേസിലെ  പത്താംപ്രതി പി.പി.ജാബിറിന്റെ വീടിനാണ് തീയിട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീടിന്റെ ഒരു ഭാഗം കത്തി നശിച്ചു.സിപിഎം വള്ളുവകണ്ടി ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമാണ് പി.പി.ജാബിര്‍. വീടിന്റെ പുറക് വശത്താണ് തീയിട്ടത്. പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന നാനോ കാറും സ്‌കൂട്ടറും കത്തി നശിച്ചിട്ടുണ്ട്.വീടിന് പിന്നിലെ ഷെഡ്ഡിൽ തീ പടരുന്നത് കണ്ട് വീട്ടുകാർ ഇവിടെ നിന്ന് ഇറങ്ങിയോടി. തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് തീയണച്ചത്. രാഷ്ട്രീയ വൈരാഗ്യമാണ് ഇതിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം കേസിൽ ഒരാൾ കൂടി പിടിയിലായി.സിപിഎം പ്രവർത്തകനായ കടവത്തൂർ സ്വദേശി പ്രശോഭാണ് പിടിയിലായത്. ഇയാളാണ് ബോംബ് നിർമ്മിച്ച് നൽകിയതെന്ന് പോലീസ് പറഞ്ഞു.പ്രശോഭിന്‍റെ വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. വോട്ടെടുപ്പ് ദിനത്തിലെ ആക്രമണത്തിൽ ബോംബേറിലാണ് മൻസൂർ കൊല്ലപ്പെട്ടത്.വാഹനങ്ങൾ അഗ്നിക്ക് ഇരയാക്കിയത് ലീഗ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു.  ആക്രമണത്തിന് പിന്നിൽ ലീഗ് പ്രവർത്തകരാണെന്നും വീട്ടിലുള്ളവരെ കൊലപ്പെടുത്താന്‍ ലക്ഷ്യം വച്ചാണ് തീയിട്ടതെന്നും എം വി ജയരാജൻ പറഞ്ഞു.കേസിൽ പ്രതിയായ ജാബിർ ഇപ്പോഴും ഒളിവിലാണ്. സിപിഎമ്മിന്‍റെ പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗമാണ് ജാബിർ.ജാബിറിനെ ഇപ്പോഴും പിടികൂടാത്തതിൽ സ്ഥലത്ത് ലീഗ് പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെയാണ് അർദ്ധരാത്രി അക്രമണമുണ്ടാകുന്നത്.

സെറം ഇന്‍സ്​റ്റിറ്റ്യൂട്ടിനോടും ഭാരത്​ ബയോടെകിനോടും കോവിഡ്​ വാക്‌സിന്റെ വില കുറയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്രം

keralanews center asked serum institute bharat biotech to reduce price of covid vaccine

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങള്‍ക്ക് നല്‍കുന്ന വിലയെക്കാള്‍ കൂടിയ നിരക്കില്‍ ഇന്ത്യയില്‍ വില്‍പന നടത്താനുള്ള വാക്സിന്‍ കമ്പനികളുടെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ഇടപെട്ട് കേന്ദ്രം.വാക്സിന് വില കുറക്കാന്‍ ഉല്‍പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയ്ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.കേന്ദ്രം നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ഇരു കമ്പനികളും പുതിയ വില ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.സെറം ഇന്‍സ്റ്റിറ്റ്യുട്ട് ഉല്‍പാദിപ്പിക്കുന്ന കോവിഷീല്‍ഡിന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് ഒരു വാക്സിന് വിലയിട്ടിരുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് വാക്സിനായ കൊവാക്സിന് യഥാക്രമം 600ഉം 1,200ഉം ആണ് വില. ഇരു കമ്പനികളും കേന്ദ്ര സര്‍ക്കാറിന് 150 രൂപക്കാണ് വാക്സിന്‍ നല്‍കുക.ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ വാക്സിന്‍ നിയമപ്രകാരം മേയ് ഒന്നിനു ശേഷം മരുന്നുകമ്പനികള്‍ പകുതി വാക്സിനുകള്‍ കേന്ദ്ര സര്‍ക്കാറിന് നല്‍കണം. അവശേഷിച്ച 50 ശതമാനം സംസ്ഥാന സര്‍ക്കാറുകള്‍ക്കോ സ്വകാര്യ വിപണിയിലോ വില്‍ക്കാം.ഇതോടെ വില കുത്തനെ കൂട്ടി വില്‍ക്കാന്‍ കളമൊരുക്കിയാണ് പുതിയ വാക്സിന്‍ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന് ആക്ഷേപമുയർന്നു.കേന്ദ്രത്തിന് നല്‍കുന്ന വിലക്ക് എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കുന്നില്ലെന്ന ചോദ്യവും ഉയർന്നു.മരുന്ന് വില്‍പനവഴി കൊള്ളലാഭം ഉണ്ടാക്കാനുള്ള സമയമല്ലിതെന്നും കേന്ദ്രത്തിന് നല്‍കുന്ന 150 രൂപക്ക് സംസ്ഥാനങ്ങള്‍ക്കും നല്‍കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെട്ടു. കടുത്ത വിവേചനപരമായ തീരുമാനം വഴി വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് 1.11 ലക്ഷം കോടി കൊള്ളലാഭമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അവസരമൊരുക്കിയതെന്ന് കോൺഗ്രസ്സും  കുറ്റപ്പെടുത്തി.ആദ്യം നല്‍കിയ വില പിന്നീട് പുതുക്കിയ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് രണ്ടു വിലയെയും ന്യായീകരിച്ചിരുന്നു. ആദ്യം സര്‍ക്കാര്‍ സഹായത്തോടെ ആയതിനാലാണ് ആ വിലക്ക് നല്‍കിയതെന്നും കൂടുതല്‍ ഉല്‍പാദനത്തിന് കൂടുതല്‍ നിഷേപം ആവശ്യമായതിനാലാണ് വില കൂട്ടിയതെന്നുമായിരുന്നു വിശദീകരണം.

കോവിഡ്​ വ്യാപനം;കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്​ഥിതി ഗുരുതരം

keralanews covid spread critical condition in kannur central jail

കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായ കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥിതി ഗുരുതരമാകുന്നു. കഴിഞ്ഞ ദിവസം 19 പേർക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്.ഇതോടെ മൂന്ന് ദിവസത്തിനുള്ളില്‍ തടവുകാര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കുമായി 174 പേര്‍ക്കാണ് രോഗം പോസിറ്റിവായത്. പരോള്‍ കഴിഞ്ഞ് ജയിലിലെത്തിയ രണ്ടുപേര്‍ക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജയിലിനുള്ളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 200 പേരുടെ പരിശോധന ഫലം ഇന്ന് വരും.നിലവില്‍ രോഗം ബാധിച്ചവരെ പ്രത്യേക ബ്ലോക്കില്‍ ഡോര്‍മിറ്ററി സംവിധാനം ഒരുക്കിയാണ് പാര്‍പ്പിച്ചിരിക്കുന്നത്. നിരീക്ഷണത്തിലുള്ളവര്‍ക്കും ഇതേ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇനിയും പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ജയിലിലെ സൗകര്യം തികയാതെ വരുമോയെന്ന ആശങ്കയിലാണ് അധികൃതര്‍.രണ്ട് ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനം ജയിലിലുണ്ട്. രോഗികളുടെ എണ്ണം കൂടുകയാണെങ്കില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെടേണ്ടിവരും.കേന്ദ്രത്തിലുള്ള മറ്റുരോഗികളുടെയും തടവുകാരുടെയും സുരക്ഷയെ ബാധിക്കുന്ന കാര്യമായതുകൊണ്ടുതന്നെ രോഗബാധിതരായ തടവുകാരെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റുകയെന്നത് പ്രായോഗിക കാര്യമല്ല. അതിനാലാണ് ജയിലിനുള്ളില്‍തന്നെ ചികിത്സ സൗകര്യമൊരുക്കി രോഗികളെ പാര്‍പ്പിക്കുന്നത്. തടവുകാര്‍ക്കിടയില്‍ രോഗം കൂടുന്ന സാഹചര്യത്തില്‍ ജയിലിനുള്ളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജയില്‍ ഡി.ജി.പി തിങ്കളാഴ്ച ഉത്തരവിറക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 21890 പേര്‍ക്ക് കോവിഡ്‌; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ശതമാനം

keralanews 21890 covid cases confirmed in the state today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 21,890 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂർ 2416, തിരുവനന്തപുരം 2272, കണ്ണൂർ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസർകോട് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5138 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 230 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,088 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1502 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3176, എറണാകുളം 2470, മലപ്പുറം 2344, തൃശൂർ 2392, തിരുവനന്തപുരം 1934, കണ്ണൂർ 1425, പാലക്കാട് 565, കോട്ടയം 1184, ആലപ്പുഴ 1180, കാസർകോട് 1034, ഇടുക്കി 751, കൊല്ലം 730, വയനാട് 483, പത്തനംതിട്ട 420 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.70 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 17, കാസർകോട് 12, വയനാട് 9, തിരുവനന്തപുരം, തൃശൂർ, പാലക്കാട് 6 വീതം, കൊല്ലം, എറണാകുളം, കോഴിക്കോട് 3 വീതം, പത്തനംതിട്ട 2, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7943 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 806, കൊല്ലം 295, പത്തനംതിട്ട 414, ആലപ്പുഴ 688, കോട്ടയം 286, ഇടുക്കി 350, എറണാകുളം 801, തൃശൂർ 861, പാലക്കാട് 320, മലപ്പുറം 825, കോഴിക്കോട് 1074, വയനാട് 117, കണ്ണൂർ 683, കാസർകോട് 423 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 550 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ബത്തേരിയിലെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു രണ്ട് വിദ്യാർത്ഥികൾ മരിച്ചു

keralanews two students under treatment injured in blast in batheri died

വയനാട്: വയനാട് സുൽത്താൻ ബത്തേരിയിൽ സഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച്  പരിക്കേറ്റ് ചികിത്സയിലായിരുന്ന  മൂന്ന് വിദ്യാർത്ഥികളിൽ രണ്ട് പേർ മരിച്ചു. മുരളി (16), അജ്മല്‍ (14) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫെബിന്‍ ഫിറോസ് ചികിത്സയിലാണ്.ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ ഏപ്രിൽ 22നായിരുന്നു സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണാർക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ ഷെഡ്ഡിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്.  സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പോലീസ് അന്വേഷണം നടത്തി വരികയാണ്.

ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം;14 ദിവസത്തെ കർഫ്യു പ്രഖ്യാപിച്ച് കർണാടക സർക്കാർ; പൊതുഗതാഗതം അനുവദിക്കില്ല

keralanews similar restrictions like lockdown karnataka govt announces 14 days curfew public transportation is not allowed

ബംഗളൂരു: കോവിഡ് വ്യാപനം കൂടുന്ന പശ്‌ചാത്തലത്തിൽ രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച്‌ കര്‍ണാടക സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയാണ് തീരുമാനം അറിയിച്ചത്. കോവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന പത്തു സംസ്ഥാനങ്ങളിലൊന്ന് കര്‍ണാടകയാണ്. ഞായറാഴ്ച മാത്രം 34,804 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ബംഗളൂരുവില്‍ മാത്രം 20,733 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം കോവിഡ് ബാധിച്ച്‌ 143 പേരാണ് മരിച്ചത്.  വാരാന്ത്യങ്ങളില്‍ കണ്ടിട്ടുള്ളതുപോലെ കര്‍ഫ്യൂ നിലവിലുണ്ടാകുമെന്നും പൊതുഗതാഗതം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.നാളെ രാത്രി ഒന്‍പതു മുതല്‍ മെയ് ഒന്‍പതു വരെയായിരിക്കും നിയന്ത്രണങ്ങള്‍.14 ദിവസത്തേക്ക് തുടരുന്ന നിയന്ത്രണങ്ങള്‍ക്കിടെ, രാവിലെ ആറു മുതല്‍ പത്തുവരെ ആവശ്യ വസ്തുക്കള്‍ വാങ്ങാന്‍ ഇളവുണ്ടാകും. വസ്ത്ര, നിര്‍മാണ, കാര്‍ഷികമേഖലകള്‍ ഒഴികെയുള്ള ഉത്പാദന മേഖലകള്‍ തുറന്നുപ്രവര്‍ത്തിക്കും. നിലവിലുള്ള പോലെ ഹോട്ടലുകളില്‍ പാര്‍സല്‍ അനുവദിക്കും. യാത്ര ചെയ്യുന്നതിനോ അന്തര്‍ സംസ്ഥാന യാത്രക്കോ തടസമില്ലെങ്കിലും കര്‍ശന പരിശോധനയുണ്ടാകും. ബംഗളൂരുവില്‍ എത്തുന്നവരെ ഉള്‍പ്പെടെ പരിശോധിക്കും. മെട്രോ ട്രെയിന്‍, ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കര്‍ഫ്യൂ സംബന്ധിച്ച വിശദമായ ഉത്തരവ് വൈകാതെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് രോഗബാധ എറ്റവും രൂക്ഷമായ ബെംഗളൂരുവിലായിരിക്കും ഏറ്റവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഫലത്തില്‍ കര്‍ഫ്യൂ ആണെന്ന് പറയുന്നുണ്ടെങ്കിലും കര്‍ശന നിയന്ത്രണം ലോക്ഡൗണിന് സമാനമാണ്. ബംഗളൂരുവിലും മറ്റു രോഗ വ്യാപനം കൂടിയ സ്ഥലങ്ങളിലും ആശുപത്രികളില്‍ കിടക്കകള്‍ ഒഴിവില്ലാത്തതും ഓക്സിജന്റെ ക്ഷാമവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നിര്‍ണായകമായി. 14 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കോവിഡ് സാങ്കേതിക ഉപദേശക സമിതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ചത്തെ മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്ത് 14 ദിവസത്തേക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അന്തിമ തീരുമാനമെടുത്തത്. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സീന്‍ സൗജന്യമായി നല്‍കാനും ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായി.

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ ഇല്ല;ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണം തുടരും

keralanews no complete lockdown in the state control will continue on saturdays and sundays

തിരുവനന്തപുരം:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്ന് സർവ്വകക്ഷി യോഗത്തിൽ ധാരണ. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളിൽ നിയന്ത്രണം കടുപ്പിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയായി. അതേസമയം രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ശനി, ഞായര്‍ ദിവസങ്ങളിലെ മിനി ലോക്ക് ഡൗണ്‍ തുടരാന്‍ യോഗം നിര്‍ദേശിച്ചു. വാരാന്ത്യങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുന്നത് ഗുണം ചെയ്യുമെന്ന് യോഗം അഭിപ്രായപ്പെട്ടു.രോഗ വ്യാപനം കൂടുതൽ ഉള്ളിടത്ത് കടുത്ത നിയന്ത്രണ ഏർപ്പെടുത്തും. ബാറും ബിററേജസ് ഔട്ട്‌ലെറ്റുകളും തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കടുപ്പിക്കും. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാം. കടകൾ 7.30ന് തന്നെ അടയ്ക്കണമെന്നും സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമാണെന്നും യോഗം വിലയിരുത്തി. വോട്ടെണ്ണൽ ദിവസം ആഹ്‌ളാദ പ്രകടനങ്ങളും കൂട്ടം ചേരലും ഒഴിവാക്കാൻ അതത് രാഷ്ട്രീയ പാർട്ടികൾ സ്വമേധയാ നിർദ്ദേശിക്കണമെന്ന തീരുമാനവും യോഗത്തിലുണ്ടായി. നിലവിൽ ഉളള നിയന്ത്രണങ്ങൾ അതേപടി തുടരുകയും കുറച്ചുദിവസങ്ങൾ നിരീക്ഷിച്ച ശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കിൽ അപ്പോൾ കൂടുതൽ കർശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നുമാണ് സർവകക്ഷിയോഗത്തിൽ തീരുമാനമായത്. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചത്. സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക എന്ന നിര്‍ദേശത്തെ യോഗത്തില്‍ ആരും പിന്തുണച്ചില്ലെന്നാണ് സൂചന. ജനങ്ങളുടെ ജീവനോപാധി ഇല്ലാതാക്കി മുന്നോട്ടുപോവാനാവില്ലെന്ന അഭിപ്രായത്തിനാണ് മേല്‍ക്കൈ ലഭിച്ചത്.