തിരുവനന്തപുരം:കൊറോണ വാക്‌സിനേഷൻ മാർഗരേഖ പുതുക്കി സംസ്ഥാന സർക്കാർ.ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച് രണ്ടാം ഡോസിന് സമയമായവര്‍ക്കാണ് പുതുക്കിയ മാര്‍ഗരേഖയില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഒപ്പം പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ സംവിധാനം വാക്‌സിനേഷൻ കേന്ദ്രത്തിലേർപ്പെടുത്താനും നിർദ്ദേശമായി.ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും കളക്ടര്‍മാര്‍ക്കും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.ആദ്യ ഡോസ് സ്വീകരിച്ച് 6 മുതല്‍ 8 ആഴ്ചവരെ ആയവര്‍ക്കും നാല് മുതല്‍ ആറ് ആഴ്ചവരെ ആയവര്‍ക്കുമാണ് മുന്‍ഗണന. സ്പോട് അലോട്മെന്റ് വഴിയാണ് വാക്സിന്‍ നല്‍കുക.ഇതിനൊപ്പം വാക്സിനേഷന്‍ എത്തുന്നവരിലെ ഏറ്റവും പ്രായമേറിയവരേയും ഭിന്നശേഷിക്കാരേയും വിശ്രമസ്ഥലത്തുവെച്ച് തന്നെ പ്രത്യേക ക്യൂവിലേക്ക് മാറ്റി മുന്‍ഗണന നല്‍കും. വളണ്ടിയര്‍മാര്‍ അത് ക്രമീകരിക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.അതേസമയം സംസ്ഥാനത്ത് കോവിന്‍ ആപ്പ് വഴി വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയർന്നുവരുന്നുണ്ട്.ഒരു ദിവസം വളരെ ചുരങ്ങിയ സമയം മാത്രമാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. 18 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ കൂടി തുടങ്ങിയതോടെ ആപ്പ് തീരെ കിട്ടുന്നില്ലെന്നാണ് പരാതി.ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാനും സാധിക്കുന്നില്ല. രണ്ടാം ഡോസ് വാക്‌സിന്‍ സമയം വൈകുന്നതിനാല്‍ ഇവരുടെ ആശങ്കയും വര്‍ദ്ധിക്കുകയാണ്.
ഓടുന്ന ട്രെയിനിൽ യുവതി അക്രമിക്കപെട്ട സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു;നൂറനാട് സ്വദേശിക്കായി തെരച്ചിൽ ഊർജിതം
കൊച്ചി: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ വെച്ച് യുവതിക്കു നേരെ ആക്രമണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു.നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് മുളന്തുരുത്തി സ്വദേശിനിയായ യുവതിയെ ആക്രമിച്ചത് . ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്നുള്ള സൂചന നേരത്തെ യുവതി നൽകിയിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.പോലിസ് കാണിച്ച പ്രതിയുടെ ഫോട്ടോ യുവതി തിരിച്ചറിഞ്ഞു.നേരത്തെ പല കേസുകളിലും പ്രതിയായ ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ് . രാവിലെ പുനലൂർ പാസഞ്ചറിലായിരുന്നു സംഭവം. കംപാർട്ടുമെന്റിലേക്ക് ചാടിക്കയറിയ അക്രമി രണ്ടു വാതിലുകളും അടച്ച ശേഷമാണ് യുവതിയെ ആക്രമിച്ചത്. സ്‌ക്രൂഡ്രൈവർ കൊണ്ട് കഴുത്തിൽ കുത്തിപിടിച്ച് മാലയും വളയും ഊരി വാങ്ങുകയും തുടർന്ന് ഉപദ്രവിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടുന്നതിനായി തീവണ്ടിയില്‍ നിന്നും എടുത്തു ചാടിയ യുവതിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.യുവതിയുടെ തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റിരിക്കുന്നത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.ചാടുന്നതിനിടയില്‍ അല്‍പന നേരം തീവണ്ടിയുടെ ജനലില്‍ പിടിച്ചു യുവതി തുങ്ങികിടന്നുവെങ്കിലും പിന്നീട് ഇവര്‍ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു.ഇത് കണ്ട സമീപ വാസി ഓടിയെത്തി. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും ഭര്‍ത്താവിനെ വിളിച്ച് യുവതി വിവരം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.തീവണ്ടിയിൽ സ്ഥിരമായി കറങ്ങി നടന്ന് അക്രമം നടത്തുന്ന ഏതാനും ചിലരുടെ ഫോട്ടോ പോലിസ് കാണിച്ചതില്‍ നിന്നാണ് യുവതി അക്രമിയെ തിരിച്ചറിഞ്ഞതെന്നാണ് വിവരം.റെയില്‍വേ പോലിസും ലോക്കല്‍ പോലിയും ഇയാള്‍ക്കായി തിരിച്ചില്‍ നടത്തുകയാണ്.
കോവിഷീൽഡ് വാക്‌സിന്റെ വില കുറച്ച് സിറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ; സംസ്ഥാനങ്ങള്‍ക്ക് 300 രൂപയ്ക്ക് നല്‍കും
ന്യൂഡൽഹി:കോവിഷീൽഡ് വാക്‌സിന്റെ വില കുറച്ച് സിറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസ് 300 രൂപയ്ക്ക് നല്‍കും.സിറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പൂനെവാലെയാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. നേരത്തേ 400 രൂപയായിയിരുന്നു ഒരു ഡോസ് വാക്‌സിന് സിറം പ്രഖ്യപിച്ച വില. കോവിഷീല്‍ഡിന്റെയും കോവാക്‌സിന്റെയും വില കുറയ്ക്കണമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും കോവാക്‌സിന്റെ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോടും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.കോവാക്‌സിനും കോവിഷീല്‍ഡും ഡോസിന് 150 രൂപ നല്‍കിയാണ് കേന്ദ്രസര്‍ക്കാര്‍ സംഭരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് 600 രൂപ നിരക്കില്‍ കോവാക്‌സിന്‍ നല്‍കുമെന്നായിരുന്നു ഭാരത് ബയോടെക് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ സിറം ഇന്സ്ടിട്യൂട്ടിന്റെ തീരുമാനം എത്തിയതോടെ ഭാരത് ബയോടെക്കും വില കുറയ്ക്കുമെന്നാണ് പ്രതീക്ഷ. സ്വകാര്യ ആശുപത്രികള്‍ കോവിഷീല്‍ഡിന് 600 രൂപ നല്‍കണം. കോവാക്‌സിന് 1,200 രൂപയും.
സംസ്ഥാനത്ത് ഇന്ന് 35,013 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ശതമാനം; 15,505 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 35,013 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 41 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5211 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2167 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5204, കോഴിക്കോട് 4190, തൃശൂര്‍ 4060, മലപ്പുറം 3549, തിരുവനന്തപുരം 2807, കോട്ടയം 2698, ആലപ്പുഴ 2226, പാലക്കാട് 835, കണ്ണൂര്‍ 1667, കൊല്ലം 1401, ഇടുക്കി 1170, പത്തനംതിട്ട 1136, കാസര്‍ഗോഡ് 828, വയനാട് 703 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 29, തൃശൂര്‍ 15, പാലക്കാട്, കാസര്‍ഗോഡ് 11 വീതം, കൊല്ലം 9, വയനാട് 7, പത്തനംതിട്ട 5, കോട്ടയം 3, തിരുവനന്തപുരം, എറണാകുളം, മലപ്പുറം 2 വീതം ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,505 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1154, കൊല്ലം 1741, പത്തനംതിട്ട 688, ആലപ്പുഴ 697, കോട്ടയം 4285, ഇടുക്കി 210, എറണാകുളം 1012, തൃശൂര്‍ 1152, പാലക്കാട് 517, മലപ്പുറം 721, കോഴിക്കോട് 1487, വയനാട് 278, കണ്ണൂര്‍ 741, കാസര്‍ഗോഡ് 822 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 597 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
പുനലൂര്‍ പാസഞ്ചറില്‍ യുവതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം;ആഭരണങ്ങള്‍ തട്ടിയെടുത്തു;രക്ഷപ്പെടാന്‍ ട്രെയിനിൽ നിന്നും ചാടിയ യുവതിക്ക് പരുക്ക്
കൊച്ചി:ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്കുനേരെ അജ്ഞാതന്റെ ആക്രമണം. സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തുമെന്നു ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ ഊരി വാങ്ങി. അക്രമിയില്‍നിന്നു രക്ഷപ്പെടാന്‍ പുറത്തേക്കു ചാടിയതിനെത്തുടര്‍ന്ന് തലയ്ക്കു പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മുളന്തുരുത്തി സ്വദേശിയാണ് സ്ത്രീകളുടെ കമ്ബാര്‍ട്ട്‌മെന്റില്‍ ആക്രമണത്തിന് ഇരയായത്. ഇന്നു രാവിലെ പത്തോടെ കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തായിരുന്നു സംഭവം. ചെങ്ങന്നൂരിലെ സ്‌കൂളില്‍ ക്ലാര്‍ക്കായി ജോലിചെയ്യുന്ന യുവതി അങ്ങോട്ട് പോകാനായി മുളന്തുരുത്തിയില്‍നിന്നാണ് ട്രെയിനില്‍ കയറിയത്. സംഭവസമയത്ത് കംപാര്‍ട്ടുമെന്റില്‍ ഇവര്‍ മാത്രമാണുണ്ടായിരുന്നത്. കംപാർട്ടുമെന്റിലേക്ക് ചാടിക്കയറിയ അക്രമി രണ്ടു വാതിലുകളും അടച്ചാണ് യുവതിയെ ആക്രമിച്ചത്. ഒരു സ്‌ക്രൂഡ്രൈവർ കൊണ്ട് കഴുത്തിൽ കുത്തിപിടിച്ച് മാലയും വളയും ഊരി നൽകാൻ ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. എല്ലാം ഊരി നൽകിയിട്ടും ഉപദ്രവിക്കുകയായിരുന്നു. നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചതെന്നും യുവതി വ്യക്തമാക്കി. തലയ്ക്ക് പരിക്കേറ്റ യുവതി തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്.
സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി.വോട്ടെണ്ണല്‍ കേന്ദ്രത്തിലോ, സമീപത്തോ ആള്‍ക്കൂട്ടം പാടില്ലെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കണം. മൂന്ന് ദിവസം മുന്‍പ് വോട്ടെണ്ണുന്ന ഏജന്റുമാരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നല്‍കണം. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. നേരത്തേ, വോട്ടെണ്ണല്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടിയുടെ ഏജന്റുമാർ, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. പിന്നീട് ആന്റിജന്‍ ടെസ്റ്റും അംഗീകരിച്ചു. ഇതിനു പിന്നാലെയാണ് സ്ഥാനാര്‍ത്ഥികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കമ്മിഷന്‍ നിര്‍ബന്ധമാക്കിയത്.
കോവിഡ് വ്യാപനം;എസ് എസ് എല്‍ സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവെച്ചു
തിരുവനന്തപുരം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എസ് എസ് എല്‍ സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവെച്ചു.എസ് എസ് എല്‍ സി പരീക്ഷയുടെ ഭാഗമായി മെയ് അഞ്ചിന് ആരംഭിക്കുവാന്‍ നിശ്ചയിച്ചിരുന്ന ഐ റ്റി പ്രാക്ടിക്കല്‍ പരീക്ഷയാണ് മാറ്റിവെച്ചത്. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും.രോഗവ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പത്താക്ലാസ് പരീക്ഷകളും മാറ്റാൻ തീരുമാനിച്ചത്. മുൻ നിശ്ചയിച്ച തീയതി പ്രകാരം ബുധനാഴ്ച മുതലാണ് പരീക്ഷകൾ ആരംഭിക്കേണ്ടിയിരുന്നത്. കൊറോണ വ്യാപനം കുറയുകയാണെങ്കിൽ അടുത്ത മാസം പകുതിയോടെ പരീക്ഷകൾ നടത്താമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കരുതുന്നത്. എന്നാൽ രോഗവ്യാപനം രൂക്ഷമാകുകയാണെങ്കിൽ പരീക്ഷകൾ പൂർണമായി ഒഴിവാക്കാനും ആലോചനയുണ്ട്.
18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍; രജിസ്‌ട്രേഷൻ ഇന്ന് നാലുമണി മുതൽ
ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന് വേണ്ടി ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യാം. കോവിന്‍ വെബ്സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. വാക്സിനേഷന്‍റെ മൂന്നാംഘട്ടം മേയ് ഒന്നു മുതലാണ് ആരംഭിക്കുന്നത്.മുന്‍ഗണന വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവര്‍ക്കും രജിസ്ട്രേഷനായി പാലിക്കേണ്ടത്.
കോ-വിന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവിധം:
- https://www.cowin.gov.in/home എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
- രജിസ്റ്റര്‍ ചെയ്യുക/പ്രവേശിക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുക
- മൊബൈല്‍ നമ്പർ നല്‍കിയാല്‍ ഫോണില്‍ വണ്‍ ടൈ പാസ് വേഡ് ലഭിക്കും. ഒ.ടി.പി നല്‍കി രജിസ്റ്റര്‍ ചെയ്യാം.
- പിന്‍കോഡ് നല്‍കി ആവശ്യമുള്ള വാക്സിന്‍ കേന്ദ്രവും തീയതിയും സമയവും തീരുമാനിക്കാം.
- ഒരു മൊബൈല്‍ നമ്പറിൽ നിന്ന് നാലു പേര്‍ക്ക് വരെ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ ഓരോരുത്തരുടേയും തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടി വരും.
- ആരോഗ്യ സേതു ആപ്പിലെ കോ-വിന്‍ ടാബില്‍ ക്ലിക്ക് ചെയ്തും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം.
നിലവിൽ വാക്‌സിനേഷൻ നടക്കുന്നത് 45 വയസ്സിന് മുകളിലുള്ളവർക്കാണ്. ഇതിൽ ആദ്യ ഡോസ് വാക്‌സിനെടുത്ത ശേഷം നിശ്ചിത ദിവസം പൂർത്തിയാക്കിയവരിൽ രണ്ടാം ഡോസ് വാക്‌സിനേഷനും ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് വാക്‌സിനെത്തിക്കുന്നതിന്റെ വേഗത വർദ്ധിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനങ്ങൾ വാക്‌സിൻ വിതരണത്തിന് തീരുമാനിച്ചിരിക്കുന്ന കേന്ദ്രങ്ങളിലെ സംവിധാനങ്ങൾ വർദ്ധിപ്പിക്കണെന്ന നിർദ്ദേശവും കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ജനിതകവ്യത്യാസം വന്ന വൈറസിന്റെ വ്യാപന നിരക്ക് 75 ശതമാനത്തിന് മുകളിലേക്ക്;ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ട ജനിതകവ്യത്യാസം വന്ന വൈറസിന്റെ വ്യാപനം ഗുരുതരമായി വർദ്ധിക്കുന്നതായി റിപ്പോർട്ട്.ഏപ്രില്‍ ആദ്യവാരം കണ്ടെത്തിയ പഠന ഫലത്തില്‍ 40ശതമാനം പേരില്‍ ഈ വകഭേദം കണ്ടെത്തിയെങ്കില്‍ ഇത് മൂന്നാഴ്ച പിന്നിടുമ്ബോള്‍ 75ശതമാനത്തിനുമേല്‍ എത്തിയിട്ടുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തല്‍. വൈറസ് വ്യാപനത്തിന്റെ തോതിൽ മുൻകരുതലെടുത്തില്ലെങ്കിൽ ഡൽഹിക്കു സമാനമായ അന്തരീക്ഷത്തിലേക്ക് കേരളം വീഴുമെന്നാണ് മുന്നറിയിപ്പ്. തീവ്രവേഗത പ്രതിദിന രോഗികളുടെ എണ്ണം ഒരാഴ്ചകൊണ്ട് അരലക്ഷത്തിലേക്ക് ഉയർത്തുമെന്നും ആരോഗ്യവകുപ്പ് സൂചിപ്പിക്കുന്നു.ജനിതക വ്യത്യാസം വന്ന വൈറസിനെ സംബന്ധിച്ച് മാർച്ച് മാസത്തിൽ തന്നെ ഗവേഷണം ആരംഭിച്ചിരുന്നു. കേരളത്തിൽ കോട്ടയം ജില്ലയിൽ ആദ്യം കണ്ടെത്തിയ വൈറസ് പത്തു ജില്ലകളിൽ വ്യാപിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.ഓക്‌സിജൻ സംവിധാനങ്ങളുള്ള ആശുപത്രികളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ടുള്ള മുന്നൊരുക്കം അനിവാര്യമാണെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ പോയ ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രം; കേരളത്തിലെ എല്ലാ ജില്ലകളിലും പരിശോധനാ നിരക്ക് കേന്ദ്ര നിര്‍ദ്ദേശത്തിന് മുകളില്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ പോയ 150 ഓളം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. കേരളത്തിലെ മിക്ക ജില്ലകളിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളിലാണ്. നിർദേശം നടപ്പിലാക്കുകയാണെങ്കിൽ കേരളം ഫലത്തില്‍ സമ്പൂർണ്ണ അടച്ചിടലിലേക്ക് പോകും. സംസ്ഥാനത്തെ ആകെ പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്.അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ക്ഡൗണ്‍. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ തീരുമാനം എടുക്കും. ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തതെങ്കിലും സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമായിരക്കും ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കുക.ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന് കേന്ദ്രത്തിലെ മറ്റ് വകുപ്പുകള്‍ക്ക് ഭിന്നാഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകളിലേക്ക് കേന്ദ്രം കടക്കുന്നത്.