News Desk

സംസ്ഥാനത്ത് നാൽപ്പത്തിയൊന്നായിരം കടന്ന് കോവിഡ് രോഗികൾ;ഇന്ന് 41953 പേർക്ക് രോഗബാധ

keralanews number of covid patients croses 41000 in the state today 41953 people are infected

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 41953 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂർ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂർ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസർഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 163321 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്.നിലവിൽ 375658 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. ഗൗരവതരമായ സ്ഥിതിയാണ് സംസ്ഥാനത്ത് ഉള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5565 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 283 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,896 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2657 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 6466, കോഴിക്കോട് 5078, മലപ്പുറം 3932, തൃശൂർ 3705, തിരുവനന്തപുരം 3267, കോട്ടയം 3174, ആലപ്പുഴ 2947, കൊല്ലം 2936, പാലക്കാട് 1048, കണ്ണൂർ 1906, ഇടുക്കി 1326, പത്തനംതിട്ട 1236, കാസർഗോഡ് 1007, വയനാട് 868 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.117 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 38, കാസർഗോഡ് 16, എറണാകുളം 14, പത്തനംതിട്ട 11, പാലക്കാട് 10, തൃശൂർ 9, വയനാട് 8, കൊല്ലം, ഇടുക്കി 3 വീതം, തിരുവനന്തപുരം, കോട്ടയം 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 23,106 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2221, കൊല്ലം 2745, പത്തനംതിട്ട 565, ആലപ്പുഴ 1456, കോട്ടയം 2053, ഇടുക്കി 326, എറണാകുളം 2732, തൃശൂർ 1532, പാലക്കാട് 998, മലപ്പുറം 2711, കോഴിക്കോട് 3762, വയനാട് 300, കണ്ണൂർ 1590, കാസർഗോഡ് 115 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് 16 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 715 ഹോട്ട് സ്പോട്ടുകളാണുള്ളത്.

കൊറോണ പ്രതിസന്ധി; 50,000 കോടിയുടെ വായ്പാപദ്ധതിയുമായി ആര്‍ബിഐ

keralanews corona crisis rbi with rs 50000 crore loan scheme

ന്യൂഡൽഹി:കോവിഡ് രണ്ടാം തരംഗത്തെ തുടർന്നുണ്ടായ പ്രതിസന്ധി നേരിടാന്‍ പുതിയ പ്രഖ്യാപനങ്ങളുമായി ആര്‍ബിഐ.രാജ്യത്ത് പണലഭ്യത ഉറപ്പാക്കാന്‍ 50,000 കോടി രൂപയുടെ പദ്ധതികളാണ് ആര്‍ബിഐ പ്രഖ്യാപിച്ചത്. 2022 മാര്‍ച്ച് 31 വരെയാകും പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുക. ആശുപത്രികള്‍, ഓക്സിജന്‍ വിതരണക്കാര്‍, വാക്സിന്‍ ഇറക്കുമതിക്കാര്‍, കൊറോണ പ്രതിരോധ മരുന്നുകള്‍, കൊറോണയുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി മുന്‍ഗണനാ ക്രമത്തില്‍ ബാങ്കുകള്‍ വായ്പ അനുവദിക്കും. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് തിരിച്ച്‌ വരാനുള്ള ഇന്ത്യയുടെ കഴിവില്‍ പൂര്‍ണമായ വിശ്വാസമുണ്ടെന്നും കൈവശമുള്ള എല്ലാ വിഭവങ്ങളും ഉപയോഗിച്ച്‌ പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുമെന്നും ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.ഇടത്തരം സൂക്ഷ്മ സംരംഭങ്ങള്‍ക്കും വ്യക്തികള്‍ക്കും ഒറ്റത്തവണ വായ്പ പുനഃസംഘടന അനുവദിച്ചു. ഇതുപ്രകാരം മൊറട്ടോറിയത്തിന്റെ മൊത്തം കാലാവധി രണ്ട് വര്‍ഷം വരെ നീട്ടാന്‍ അനുവദിക്കും. 35,000 കോടി രൂപമൂല്യമുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ ആര്‍ബിഐ വാങ്ങും. ഇതിലൂടെ സര്‍ക്കാരിന് കൂടുതല്‍ പണം ലഭിക്കും. ദീര്‍ഘകാല റിപ്പോ ഓപ്പറേഷന്‍ വഴി സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് 10,000 കോടി രൂപവരെ ലഭ്യമാക്കും. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് 500 കോടി രൂപ വരെ വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കും. ഇതിന് പുറമെ ജനങ്ങള്‍ക്കും വാണിജ്യ, വ്യാപാരമേഖലയ്ക്കും ഗുണകരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഉല്‍പാദന മേഖലയില്‍ നിലവില്‍ കാര്യമായ പ്രശ്‌നങ്ങളില്ല. ഡിമാന്‍ഡ് വലിയ തകര്‍ച്ചയില്ലാതെ പിടിച്ച്‌ നില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍ സാധാരണപോലെയുണ്ടാവുമെന്ന പ്രവചനം ഗ്രാമീണമേഖലയിലെ ഡിമാന്‍ഡില്‍ ഉണര്‍വുണ്ടാക്കുമെന്നും ആര്‍ ബി ഐ ഗവര്‍ണര്‍ പറഞ്ഞു.പദ്ധതിക്കായി പ്രത്യേകമായി കോവിഡ് വായ്പ ബുക് ബാങ്കുകള്‍ സൂക്ഷിക്കണമെന്നും ആര്‍ ബി ഐ നിര്‍ദേശിച്ചു.

ഒരു തുളളി കോവിഡ് വാക്‌സിന്‍ പോലും പാഴാക്കിയില്ല;കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

keralanews not a drop of covid vaccine wasted prime minister congratulates health workers in kerala

ന്യൂഡൽഹി: സംസ്ഥാനത്തിന് കിട്ടിയ വാക്‌സിനില്‍ ഒരു തുളളി പോലും പാഴാക്കാതെ ഉപയോഗിച്ചതിന് കേരളത്തിലെ ആരോഗ്യപ്രവർത്തകരെ അഭിന്ദിച്ച് പ്രധാമന്ത്രി നരേന്ദ്ര മോഡി. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിന് മറുപടി ആയാണ് പ്രധാനമന്ത്രിയുടെ കുറിപ്പ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തിന് ലഭിച്ചത് 73,38,860 ഡോസ് വാക്‌സിനാണ്. ആ വാക്‌സിന്‍ മുഴുവന്‍ സംസ്ഥാനം ഉപയോഗിച്ചു. ഓരോ വാക്‌സിന്‍ വയലിനകത്തും പത്തു ഡോസ് കൂടാതെ വേസ്‌റ്റേജ് ഫാക്‌ടര്‍ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്‌മതയോടെ ഒരു തുളളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാല്‍ ഈ അധിക ഡോസ് കൂടി ആളുകള്‍ക്ക് നല്‍കാന്‍ സാധിച്ചു. അതിനാലാല്‍ 73,38,860 ഡോസ് നമുക്ക് ലഭിച്ചപ്പോള്‍ 74,26,164 ഡോസ് ഉപയോഗിക്കാന്‍ സാധിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.വാക്‌സിന്‍ പാഴാക്കാതെ ഫലപ്രദമായി ഉപയോഗിച്ച ആരോഗ്യപ്രവര്‍ത്തകര്‍ മാതൃകയാണെന്നും പ്രത്യേകിച്ച്‌ നഴ്‌സുമാര്‍, വളരെ കാര്യപ്രാപ്‌തിയുളളവരാണെന്നും പൂര്‍ണമനസോടെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മോദി പറഞ്ഞു. അതേസമയം തൊട്ടടുത്ത തമിഴ്‌നാട്ടിലും മറ്റു കോവിഡ് വാക്‌സിന്‍ പാഴാക്കുമ്ബോഴായിരുന്നു കേരളം നേട്ടമാക്കി മാറ്റിയത്. 12.4 ശതമാനമാണ് തമിഴ്‌നാട്ടിലെ പാഴാകല്‍ നിരക്ക്. രണ്ടാം സ്ഥാനത്ത് ഹരിയാനയാണ് 10 ശതമാനം, ബീഹാറാണ് മൂന്നാം സ്ഥാനത്ത് 8.1 ശതമാനമാണ് ഇവിടുത്തെ വാക്‌സിന്‍ പാഴാകല്‍ നിരക്ക്.കേരളം, പശ്ചിമ ബംഗാള്‍, ലക്ഷദ്വീപ്, അന്തമാന്‍ നിക്കോബാര്‍, മിസോറാം എന്നീ സംസ്ഥാനങ്ങളാണ് വാക്സിന്‍ പാഴാക്കലില്‍ നിരക്ക് പൂജ്യമായ സംസ്ഥാനങ്ങള്‍.

മാർത്തോമാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു

keralanews former head of mar thoma church dr philipose mar chrysostom passes away

കോട്ടയം:മാർത്തോമാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത(103) കാലം ചെയ്തു.കുമ്പനാട് ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ പുലർച്ചെ 1.15 ഓടെയായിരുന്നു അന്ത്യം.വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവല്ല ബിലിവേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഡിസ്ചാർജ്ജ് ചെയ്തിരുന്നു.ഭൗതിക ശരീരം തിരുവല്ല അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റും. കബറടക്കം നാളെ. ദീര്‍ഘനാളായി ശാരീരികമായ അവശതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൂന്ന് വര്‍ഷമായി കുമ്പനാട്ടെ ആശുപത്രിയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.2018ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച അദ്ദേഹം ക്രൈസ്തവസഭാ ആചാര്യന്മാരില്‍ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെയാള്‍ കൂടിയാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമായിരുന്നു അദ്ദേഹം.1918 ഏപ്രിൽ 27ന് മാർത്തോമാ സഭ വികാരി ജനറലായിരുന്ന കുമ്പനാട് കലമണ്ണിൽ കെ.ഇ ഉമ്മൻ കശീശയുടെയും ശോശാമ്മയുടെയും മകനായി ജനനം. പത്തനംതിട്ട ജില്ലയിലെ മാരാമൺ, കോഴഞ്ചേരി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം ആലുവ യുസി കോളജിൽ നിന്നും ബിരുദം നേടി. 1940ൽ അങ്കോല ആശ്രമത്തിൽ ചേർന്നു. ബംഗലൂരു യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ പഠനത്തിനുശേഷം 1944 ജൂൺ 3ന് വൈദികനായി. 1953 ൽ എപ്പിസ്‌കോപ്പയായി അഭിഷിക്തനായി. മാരാമണ്‍ കണ്‍വന്‍ഷന്റെ 125 വര്‍ഷത്തെ ചരിത്രത്തില്‍ 95 ലധികം കണ്‍വന്‍ഷനുകളില്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ സാന്നിധ്യമുണ്ടായി. 1954 മുതല്‍ 2018 വരെ തുടര്‍ച്ചയായി 65 മാരാമണ്‍ കണ്‍വന്‍ഷനുകളില്‍ പ്രസംഗകനായി. എട്ട് മാരാമണ്‍ കണ്‍വന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്തു. 2007 ഒക്ടോബര്‍ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞെങ്കിലും വലിയ മെത്രാപ്പൊലീത്ത സ്ഥാനത്ത് സഭയ്ക്കുള്ളിലും പുറത്തും മാര്‍ ക്രിസോസ്റ്റം നിറഞ്ഞു നിന്നു.1962ൽ നടന്ന ചരിത്രപ്രസിദ്ധമായ രണ്ടാം വത്തിക്കാൻ കൗൺസിലിൽ നിരീക്ഷകനായിരുന്നു. 1978 ൽ സഫ്രഗൻ മെത്രാപ്പൊലീത്തയായി. ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് 1999 ഒക്ടോബർ 23ന് മാർത്തോമാ സഭാ മെത്രാപ്പൊലീത്തയായി. 2007 ഒക്ടോബർ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞു. കേരളത്തിന്റെ ആത്മീയസാമൂഹിക മണ്ഡലത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന, ദൈവത്തിന്റെ സ്വര്‍ണനാവിനുടമ എന്നറിയപ്പെടുന്ന വ്യക്തി കൂടിയായിരുന്നു ക്രിസോസ്റ്റം.

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട

keralanews gold seized from kannur airport

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. സംഭവത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് കക്കട്ടില്‍ സ്വദേശി നസീര്‍ അറസ്റ്റിലായി. കസ്റ്റംസ് ചെക്കിംഗില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധിക്കവെയാണ് സ്വര്‍ണം കണ്ടെത്തിയത്.ഷാര്‍ജയില്‍ നിന്നുമാണ് ഇയാള്‍ കണ്ണൂര്‍ എത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു.363 ഗ്രം സ്വര്‍ണമാണ് ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. സ്വര്‍ണത്തിന് വിപണിയില്‍ 17 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം; നാല് ലക്ഷം ഡോസ് വാക്സിന്‍ കൂടി എത്തി

keralanews temporary solution to the vaccine shortage in the state another four lakh doses of the vaccine arrived

തിരുവനന്തപുരം:സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം.കേന്ദ്ര സര്‍ക്കാരില്‍നിന്നുള്ള നാല് ലക്ഷം ഡോസ് കോവിഷീല്‍ഡ്‌ വാക്സിന്‍ കൂടി സംസ്ഥാനത്ത് എത്തി.ഇവ ഇന്ന് എറണാകുളം, കോഴിക്കോട് മേഖലകളിലേക്കു കൈമാറും.വടക്കന്‍ ജില്ലകളായ കോഴിക്കോട്ടും മലപ്പുറത്തും വാക്‌സിന്‍ ക്ഷാമം രൂക്ഷമായിരുന്നു. മലപ്പുറത്ത് കോവാക്‌സിനും, കോവിഷീല്‍ഡും കൂടി 15,000 ഡോസ് മാത്രമാണ് ഇന്നലെ ഉണ്ടായിരുന്നത്. പ്രതിദിനം 3,000 അധികം കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലാണ് വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നത്.മലപ്പുറത്തേക്കാള്‍ ഗുരുതര സാഹചര്യമായിരുന്നു കോഴിക്കോട് ജില്ലയില്‍. ഇന്നലെ ആകെ സ്റ്റോക്കുള്ളത് 5,000 ഡോസ് കോവിഷില്‍ഡ് മാത്രമായിരുന്നു. സാധാരണ ഒരു ദിവസം 15,000 ഡോസാണ് വിതരണം ചെയ്യുന്നത്. ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കിയിരുന്നു. അതേസമയം 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കുത്തിവെപ്പ് സംബന്ധിച്ച് കേന്ദ്രത്തിൽ നിന്നും നിർദ്ദേശം ലഭിച്ചിട്ടില്ല. അത് ഉടൻ ആരംഭിക്കുമെന്നാണ് വിവരം. കൊവിൻ, ആരോഗ്യസേതു ആപ്പുകളിൽ വാക്‌സിനേഷന്റെ രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്.

സംസ്ഥാനത്ത് മേയ് പകുതിയോടെ കോവിഡ് രോഗ വ്യാപനം തീവ്രമാകുമെന്ന് മുന്നറിയിപ്പ്; ഒരാഴ്ച സമ്പൂർണ്ണ അടച്ചിടല്‍ പരിഗണനയിൽ

keralanews warning that the spread of covid disease will intensify in the state by mid may one week complete closure under consideration

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് പകുതിയോടെ കോവിഡ് രോഗ വ്യാപനം തീവ്രമാകുമെന്ന് വിലയിരുത്തല്‍. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 248 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.എട്ടു ജില്ലകളില്‍ ടിപിആര്‍ 25 നു മുകളിലെത്തി. രണ്ടാഴ്ച കൂടി രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുമെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഒരാഴ്ച സമ്പൂർണ്ണ അടച്ചിടലിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യവകുപ്പും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഞായറാഴ്ച വരെയുളള കടുത്ത നിയന്ത്രണങ്ങളുടെ ഫലം നോക്കിയശേഷം തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നാണ് വിവരം.തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ രോഗവ്യാപനം രൂക്ഷമായേക്കും. തിരുവനന്തപുരത്ത് കിടത്തി ചികില്‍സ ആവശ്യമുളള പ്രതിദിന രോഗികളുടെ എണ്ണം 4000 വരെ ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.ഇതിനനുസരിച്ച്‌ ഐസിയു കിടക്കകള്‍ വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് ഏപ്രില്‍ അവസാനം കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ ആയിരുന്നവരുടെ എണ്ണം 2,84,086 ആയിരുന്നെങ്കില്‍ ഇന്നലെ ഇത് 3,56,872 ആണ്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തെ നിരക്ക്.ദേശീയ ശരാശരി 6.92 ശതമാനമാണെങ്കില്‍ കേരളത്തിലത് 10.31 ശതമാനമാണ്. രോഗ വ്യാപനത്തിന്റെ തീവ്രത ഉയര്‍ന്നു നിൽക്കുന്ന സാഹചര്യത്തില്‍ ചികിത്സാ സൗകര്യമടക്കം വർധിപ്പിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 100 പേരെ പരിശോധിക്കുമ്പോൾ 30 ലേറെപ്പേരും കോവിഡ് ബാധിതരാണ്. തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഗുരുതര സാഹചര്യം നിലനില്‍ക്കുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് 37190 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ശതമാനം; 26,148 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 37190 covid cases confirmed in the state today 26148 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസര്‍ഗോഡ് 673 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5507 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 201 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2728 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4988, കോഴിക്കോട് 4644, മലപ്പുറം 4161, തൃശൂര്‍ 3522, തിരുവനന്തപുരം 2956, പാലക്കാട് 1334, ആലപ്പുഴ 2712, കൊല്ലം 2415, കോട്ടയം 2036, കണ്ണൂര്‍ 1808, പത്തനംതിട്ട 1040, വയനാട് 937, ഇടുക്കി 941, കാസര്‍ഗോഡ് 649 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.118 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 32, തൃശൂര്‍ 17, തിരുവനന്തപുരം 13, പത്തനംതിട്ട 11, കൊല്ലം, വയനാട് 9 വീതം, കാസര്‍ഗോഡ് 8, പാലക്കാട് 6, എറണാകുളം 4, മലപ്പുറം 3, കോട്ടയം, ഇടുക്കി, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,148 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1989, കൊല്ലം 1557, പത്തനംതിട്ട 751, ആലപ്പുഴ 2261, കോട്ടയം 3890, ഇടുക്കി 913, എറണാകുളം 4235, തൃശൂര്‍ 1686, പാലക്കാട് 951, മലപ്പുറം 2125, കോഴിക്കോട് 3934, വയനാട് 250, കണ്ണൂര്‍ 1490, കാസര്‍ഗോഡ് 116 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 699 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് മിനി ലോക്ഡൗൺ നീട്ടാൻ സാധ്യത

keralanews possibility to extend mini lockdown in the state

തിരുവനന്തപുരം:കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മിനി ലോക്ഡൗണ്‍ നീട്ടിയേക്കും. നിലവില്‍ മെയ് 9 വരെയുള്ള നിയന്ത്രണങ്ങള്‍ 16 വരെ നീട്ടാനാണ് ആലോചന. ഇന്നു ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്. 15ാം തീയതി വരെ രോഗവ്യാപനം തീവ്രമായി തുടരുമെന്നാണ് ആരോഗ്യ വിദഗ്ദരും വിദഗ്ദ സമിതിയും അഭിപ്രായപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടാനുള്ള സാദ്ധ്യതകൾ പരിശോധിച്ചത്.ഞായറാഴ്ച വരെ രോഗതീവ്രത കുറയുന്നില്ലെങ്കില്‍ ഒരാഴ്ചത്തേക്ക് സംസ്ഥാനം സമ്പൂർണ്ണമായി അടച്ചിടുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. രോഗതീവ്രത കുറയുന്നുണ്ടെങ്കില്‍ നിയന്ത്രണങ്ങള്‍ തുടരും.

കോവിഡ് വ്യാപനം;കണ്ണൂർ ജില്ലയിലെ എല്ലാ പ്രധാന ആശുപത്രികളിലും ഇന്‍സിഡന്റ് കമാന്റര്‍മാരെ നിയമിച്ച് കളക്റ്ററുടെ ഉത്തരവ്

keralanews covid spread collector order to appoint incident commanders in all major hospitals in kannur district

കണ്ണൂർ:കൊവിഡ് കേസുകള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ പ്രധാന ആശുപത്രികളിലും ഇന്‍സിഡന്റ് കമാന്റര്‍മാരെ നിയമിച്ച് കളക്റ്റർ ഉത്തരവിറക്കി. ഗുരുതര സ്വഭാവമുള്ള കൊവിഡ് രോഗികളുടെ ചികില്‍സയ്ക്കാവശ്യമായ കിടക്കകള്‍, ഡി ടൈപ്പ് ഓക്‌സിജന്‍ സിലിണ്ടര്‍, ജീവന്‍ രക്ഷാ മരുന്നുകള്‍ തുടങ്ങിയ ഭൗതിക സാഹചര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ മറ്റ് ക്രമീകരണങ്ങള്‍ നടത്തുന്നതിനുമായാണ് ഇന്‍സിഡന്റ് കമാന്റര്‍മാരെ നിയമിച്ചിരിക്കുന്നത്.ഇവര്‍ ബന്ധപ്പെട്ട ആശുപത്രികള്‍ സന്ദര്‍ശിച്ച്‌ ഇവിടങ്ങളില്‍ ഡി ടൈപ്പ് ഓക്‌സിജന്‍ സിലിണ്ടറുകളുടെ എണ്ണം, ഓക്‌സിജന്‍ പ്ലാന്റിന്റെ ലഭ്യത എന്നിവ ഡിഡിഎംഎയ്ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ഇവിടെ ലഭ്യമായ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ എന്നിവയുടെയും കണക്കെടുക്കണം. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം എബിസി കാറ്റഗറി തിരിച്ച്‌ ദിവസേന അപ്‌ഡേറ്റ് ചെയ്യണം. ഇതോടൊപ്പം ജീവന്‍ രക്ഷാ മരുന്നുകളുടെ പ്രതിദിന സ്റ്റോക്കും റിപ്പോര്‍ട്ട് ചെയ്യണം. കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, ജിം കെയര്‍, ആശിര്‍വാദ്, സ്‌പെഷ്യാലിറ്റി, ശ്രീചന്ദ്, ധനലക്ഷ്മി, കൊയിലി, എകെജി, കിംസ്റ്റ്, മദര്‍ ആന്റ് ചൈല്‍ഡ് ആശുപത്രികള്‍, ചെറുകുന്ന് എസ്‌എംഡിപി, തലശ്ശേരി ഇന്ദിരാഗാന്ധി, തലശ്ശേരി കോ-ഓപ്പറേറ്റീവ്, ടെലി, ജോസ് ഗിരി, ക്രിസ്തുരാജ്, മിഷന്‍, ഇരിട്ടി അമല,തളിപ്പറമ്പ ലൂര്‍ദ്ദ്, കോ-ഓപ്പറേറ്റീവ്, പയ്യന്നൂര്‍ പ്രിയദര്‍ശിനി, കോ-ഓപ്പറേറ്റീവ്, സഭ ഹോസ്പിറ്റലുകള്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഇന്‍സിഡന്റ് കമാന്റര്‍മാരെ നിയമിച്ചത്.അതോടൊപ്പം രോഗികൾക്ക് വിദഗ്ധ ചികില്‍സ ഉറപ്പുവരുത്തുന്നതിനായി ജില്ലയിലെ  മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, സഹകരണ, ഇഎസ്‌ഐ ആശുപത്രികളും 50 ശതമാനം ബെഡുകള്‍ കൊവിഡ് ചികില്‍സയ്ക്കു മാത്രമായി മാറ്റിവെയ്ക്കാനും കലക്റ്റർ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു.ദുരന്തനിവാരണ നിയമത്തിലെ 24, 65 വകുപ്പുകള്‍ പ്രകാരമാണ് നടപടി.മാറ്റി വെക്കുന്ന പകുതി ബെഡുകളില്‍ 25 ശതമാനം ബെഡുകളിലേക്കുള്ള പ്രവേശനം ഡിഡിഎംഎ മുഖാന്തിരമായിരിക്കും നിര്‍വഹിക്കുക. ഗുരുതര രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കാറ്റഗറി ബി, സി വിഭാഗങ്ങളില്‍പ്പെട്ട കൊവിഡ് രോഗികളെയാണ് ഇവിടങ്ങളില്‍ പ്രവേശിപ്പിക്കുക.