തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 32,762 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂർ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂർ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസർഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6724 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 218 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,432 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2008 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4100, മലപ്പുറം 4061, തിരുവനന്തപുരം 3393, കൊല്ലം 3013, തൃശൂർ 2870, പാലക്കാട് 1430, കോഴിക്കോട് 2603, ആലപ്പുഴ 2025, കോട്ടയം 1813, കണ്ണൂർ 1672, ഇടുക്കി 1242, പത്തനംതിട്ട 1069, കാസർഗോഡ് 656, വയനാട് 485 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.104 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 28, കാസർഗോഡ് 13, തിരുവനന്തപുരം 11, കൊല്ലം, പത്തനംതിട്ട, തൃശൂർ 9 വീതം, പാലക്കാട് 6, കോട്ടയം 5, ഇടുക്കി, എറണാകുളം, വയനാട് 4 വീതം, കോഴിക്കോട് 2 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 48,413 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 6312, കൊല്ലം 5415, പത്തനംതിട്ട 1051, ആലപ്പുഴ 2585, കോട്ടയം 2527, ഇടുക്കി 194, എറണാകുളം 5513, തൃശൂർ 4844, പാലക്കാട് 4521, മലപ്പുറം 5054, കോഴിക്കോട് 3974, വയനാട് 947, കണ്ണൂർ 3783, കാസർഗോഡ് 1693 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 862 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട;തളിപ്പറമ്പ് സ്വദേശിയില്‍ നിന്ന് 47 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ തളിപ്പറമ്പിനു സമീപം കൊട്ടില നരിക്കോട് സ്വദേശി ഉമര്‍ക്കുട്ടി(42)യില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 47 ലക്ഷം രൂപ വിലമതിക്കുന്ന 967.0 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.മലദ്വാരത്തില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു സ്വർണ്ണം. എയര്‍പോര്‍ട്ട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.
വീണാ ജോര്‍ജിന് ആരോഗ്യവകുപ്പ് ; കെ.എന്‍.ബാലഗോപാലിന് ധനവകുപ്പെന്ന് സൂചന; മുഹമ്മദ് റിയാസ് സ്പോര്‍ട്ട്സ് യുവജന കാര്യം;ആര്‍. ബിന്ദുവിന് ഉന്നത വിദ്യാഭ്യാസ വകുപ്പ്;മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. ഇന്ന് ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനായത്. ധനവകുപ്പ് കെ. എൻ ബാലഗോപാൽ, വ്യവസായം പി.രാജീവ്, എക്സൈസ് വി.എൻ വാസവൻ, എം.വി ഗോവിന്ദൻ തദ്ദേശ സ്വയം ഭരണം, വീണ ജോർജ് ആരോഗ്യം, വി ശിവൻകുട്ടി ദേവസ്വം, മുഹമ്മദ് റിയാസ് പൊതുമരാമത്ത്, കെ രാധാകൃഷ്ണൻ പട്ടിക ജാതി വകുപ്പ്, വി അബ്ദുറഹ്മാൻ ന്യൂനപക്ഷക്ഷേമവകുപ്പ്, ആർ ബിന്ദു ഉന്നത വിദ്യാഭ്യാസം എന്നിങ്ങനെ വകുപ്പുകൾ നൽകാനാണ് തീരുമാനം.ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും.പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങളെ ഏറ്റവും ഭംഗിയായി നിര്‍വ്വഹിക്കാന്‍ ശ്രമിക്കുമെന്ന് വീണാ ജോര്‍ജ്ജ് പറഞ്ഞു. വകുപ്പ് ഏതാണെങ്കിലും അത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും അവര്‍ വ്യക്തമാക്കി. അതേസമയം ജനതാദളിലെ കൃഷ്ണന്‍കുട്ടിക്ക് വൈദ്യുതി വകുപ്പാണ് നല്‍കിയിരിക്കുന്നത്. ആദ്യമായി മന്ത്രിസഭയില്‍ അംഗമാകുന്ന അഹമ്മദ് ദേവര്‍കോവിലിന് തുറമുഖ വകുപ്പാണ് വിട്ടു നല്‍കുന്നത്. അതേസമയം ഗതാഗത വകുപ്പ് എന്‍സിപിയില്‍ നിന്നും മാറ്റുമെന്നാണ് സൂചനകളുള്ളത്.നാളെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാനിരിക്കേ ഇന്നു തന്നെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കാനാണ് സിപിഎം ശ്രമം. മറ്റ് വകുപ്പു മന്ത്രിമാരുടെ കാര്യത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുകായണ്.
മലപ്പുറം തിരൂരില്‍ കൊറോണ രോഗം ഭേദമായ 62 കാരന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു; ഒരു കണ്ണ് നീക്കം ചെയ്തു
മലപ്പുറം:കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ കഴിഞ്ഞ് മടങ്ങിയ തിരൂര്‍ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചു.ഏഴൂര്‍ ഗവ.ഹൈസ്കൂളിന് സമീപം വലിയപറമ്പിൽ അബ്ദുല്‍ ഖാദര്‍ എന്ന 62 കാരനാണ് ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചത്.കേരളത്തില്‍ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന ഏഴാമത്തെ വ്യക്തിയാണിദ്ദേഹം.മലപ്പുറം ജില്ലയില്‍ ആദ്യമായാണ് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുന്നത്. രോഗബാധയെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്‍റെ ഒരു കണ്ണ് നീക്കം ചെയ്തതായി മകന്‍ പറഞ്ഞു. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് അബ്ദുല്‍ ഖാദര്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. പ്രമേഹ രോഗി കൂടിയായ അബ്ദുല്‍ ഖാദറിന് ഏപ്രില്‍ 22നാണ് കോവിഡ് പോസിറ്റീവ് ആകുന്നത്. 25 ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഈ മാസം 5 ന് കണ്ണിന്‍റെ കാഴ്ചക്ക് പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് കോട്ടക്കല്‍ അല്‍മാസില്‍ നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സാ സൗകര്യമുള്ള കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ മാസം ഏഴിനാണ് ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.ചര്‍മത്തിലാണ് ബ്ലാക്ക് ഫംഗസ് സാധാരണ കാണാറുള്ളത്. അതിവേഗം ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കാന്‍ ഇടയുണ്ട്. കൊവിഡ് ചികില്‍സയ്ക്ക് ശേഷം അനുഭവപ്പെടുന്ന ശാരീരിക അസ്വസ്ഥതകള്‍ നിസാരമായി കാണരുത്. വേഗത്തില്‍ ചികില്‍സ തേടിയാന്‍ സുഖം പ്രാപിക്കാം. ബ്ലാക്ക് ഫംഗസ് പകര്‍ച്ച വ്യാധിയല്ല. പ്രമേഹം, ക്യാന്‍സര്‍ രോഗികളിലാണ് കൂടുതല്‍ സാധ്യതയുള്ളത്. സ്റ്റിറോയിഡുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് ഈ രോഗത്തിന് കാരണമാകും.കൊവിഡ് ചികില്‍സാ വേളയില്‍ സ്റ്റിറോയ്ഡ് ഉപയോഗിച്ചതാണ് പ്രശ്‌നമെന്നും വിലയിരുത്തുന്നു. മൂക്കില്‍ നിന്ന് രക്തം വരിക, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, വീക്കം എന്നിവയുണ്ടാകുക. അണ്ണാക്കില്‍ നിറവ്യത്യാസം കാണുക, കാഴ്ച മങ്ങുക, പല്ല് വേദന, ശ്വാസ തടസം, തലവേദന എന്നിവയെല്ലാം ലക്ഷണമാണ്.
ടൗട്ടെ ചുഴലിക്കാറ്റില്‍ മുംബൈ തീരത്ത് നിയന്ത്രണം വിട്ട് മുങ്ങിയ ബാര്‍ജിലുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു;183 പേരെ നേവി കരയ്ക്കെത്തിച്ചു; 79 പേർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍ മുംബൈ തീരത്ത് നിയന്ത്രണം വിട്ട് മുങ്ങിയ ബാര്‍ജിലുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 79 ജീവനക്കാരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്.ബാര്‍ജിലുണ്ടായിരുന്ന 261 പേരില്‍ 183 പേരെ നേവി കരയ്ക്കെത്തിച്ചു. മുംബൈ തീരത്ത് നിന്ന് 80 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് അപകടം. നേവിയുടെ മൂന്ന് കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.മുംബൈ തീരത്തോടടുത്തായി ഒരു ഒഎന്‍ജിസി ഓയില്‍ റിഗ്ഗ്, നാല് കപ്പലുകള്‍ മറ്റൊരു ചരക്കുകപ്പല്‍ എന്നിവയാണ് ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ടത്. ഇതില്‍ നാല് കപ്പലുകളും ഒഎന്‍ജിസിയുടെ ഓഫ്‌ഷോറിലേക്ക് ജീവനക്കാരെയും സാധനങ്ങളും എത്തിക്കുന്നതിനായി സര്‍വീസ് നടത്തുന്നവയാണ്. രക്ഷപ്പെടുത്തിയവരില്‍ മിക്കവരും ഒഎന്‍ജിസി ഓഫ്‌ഷോര്‍ സൈറ്റില്‍ കോണ്‍ട്രാക്റ്റര്‍മാരുടെയും സബ് കോണ്‍ട്രാക്റ്റര്‍മാരുടെയും കീഴില്‍ ജോലിചെയ്യുന്ന ജീവനക്കാരാണ്.അതേസമയം ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിലും കേന്ദ്രഭരണ പ്രദേശമായ ദമന്‍ ദിയു മേഖലകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വ്യോമനിരീക്ഷണം നടത്തും. തുടര്‍ന്ന് അഹമ്മദാബാദില്‍ നടക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
കണ്ണൂർ താഴെ ചൊവ്വയിൽ വീണ്ടും ടാങ്കർ ലോറി അപകടം
കണ്ണൂർ: താഴെ ചൊവ്വയിൽ വീണ്ടും ടാങ്കർ ലോറി അപകടം.താഴെ ചൊവ്വ പാലത്തിനു സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ടാങ്കർ ലോറി അപകടത്തിൽപ്പെടുകയായിരുന്നു.രാത്രി പത്തുമണിയോടുകൂടിയാണ് അപകടമുണ്ടായത്.നിയന്ത്രണംവിട്ട ലോറി ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.അപകടത്തിൽ ആർക്കും പരിക്കില്ല.ഉടൻ തന്നെ കണ്ട്രോൾ റൂമിൽ നിന്നും പോലീസെത്തി ലോറി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.തുടർച്ചയായ അപകടങ്ങൾ സമീപവാസികളിൽ ഭീതി പടർത്തുന്നുണ്ട്.ലോക്ക്ഡൌൺ കാലമായതിനാൽ റോഡിൽ വാഹനങ്ങൾ കുറവായതിനാൽ ഇത്തരം ലോറികൾ അമിത വേഗതയിൽ വരുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
സംസ്ഥാനത്ത് ഒന്ന് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ് സ്ഥാനക്കയറ്റം നൽകും; സർക്കാർ ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്ന് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ് കയറ്റം നൽകാൻ നിർദ്ദേശിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്തെ ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 9ാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചും ക്ലാസ് കയറ്റം നൽകാനാണ് ഉത്തരവിൽ പറയുന്നത്.’വര്‍ക്ക് ഫ്രം ഹോം’ സാധ്യത ഉപയോഗപ്പെടുത്തി അധ്യാപകര്‍ മേയ് 25-നകം പ്രൊമോഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. 2021-22 വർഷത്തേക്കുള്ള പ്രവേശനം ഇന്ന് ആരംഭിക്കണം. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് വേണം ഇത്. ലോക്ക്ഡൗണിന് ശേഷം രേഖകൾ പരിശോധിച്ച് പ്രവേശന നടപടികൾ പൂർത്തിയാക്കണം. വിടുതൽ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ കൈറ്റിലൂടെ ഉടനറിയാം. ഒരുവര്‍ഷക്കാലം വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ നടത്തിയ പഠനപ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്താനും നിര്‍ദേശമുണ്ട്.ഇതിനായി ക്ലാസ് ടീച്ചര്‍മാര്‍ പുതിയ ക്ലാസുകളിലേക്ക് പ്രൊമോഷന്‍ നല്‍കുന്ന കുട്ടികളെ ഫോണ്‍വഴി ബന്ധപ്പെടും. കുട്ടികളുടെ അക്കാദമികനിലവാരം, വൈകാരിക പശ്ചാത്തലം എന്നിവ സംബന്ധിച്ച് വിശദമായി സംസാരിക്കുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യും.ക്ലാസ് ടീച്ചര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പ്രഥമാധ്യാപകര്‍ അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കണം. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ട് മേയ് 31-നകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കാനും നിര്‍ദേശമുണ്ട്.
സംസ്ഥാനത്ത് ഇന്ന് 31,337 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;45,926 പേർക്ക് രോഗമുക്തി;97 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്‍ഗോഡ് 739, വയനാട് 631 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6612 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 150 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2157 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4149, എറണാകുളം 3377, തിരുവനന്തപുരം 3116, കൊല്ലം 3309, പാലക്കാട് 1689, കോഴിക്കോട് 2416, ആലപ്പുഴ 2331, തൃശൂര്‍ 2294, കോട്ടയം 1726, കണ്ണൂര്‍ 1271, പത്തനംതിട്ട 1114, ഇടുക്കി 804, കാസര്‍ഗോഡ് 714, വയനാട് 611 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, തിരുവനന്തപുരം, എറണാകുളം 15 വീതം, കാസര്‍ഗോഡ് 13, കൊല്ലം 12, പാലക്കാട് 11, തൃശൂര്‍ 10, വയനാട് 5, കോട്ടയം 2, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 45,926 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 7919, കൊല്ലം 1818, പത്തനംതിട്ട 270, ആലപ്പുഴ 1020, കോട്ടയം 3753, ഇടുക്കി 342, എറണാകുളം 6336, തൃശൂര്‍ 4898, പാലക്കാട് 1433, മലപ്പുറം 4460, കോഴിക്കോട് 4169, വയനാട് 1309, കണ്ണൂര്‍ 5349, കാസര്‍ഗോഡ് 2850 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,47,626 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 856 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
മന്ത്രി പദവി കിട്ടാത്തതിൽ നിരാശയില്ല; പുതിയ ടീം നന്നായി പ്രവര്‍ത്തിക്കും;പിൻതുണച്ച എല്ലാവർക്കും നന്ദിയെന്നും കെ കെ ശൈലജ
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയ പാർട്ടി നടപടിയോട് പ്രതികരിച്ച് കെ.കെ ഷൈലജ. പാർട്ടി തീരുമാനം അംഗീകരിക്കുന്നു. മന്ത്രി പദവി തനിക്ക് കിട്ടാഞ്ഞതിൽ നിരാശയില്ല. തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ട്. പുതിയ ആളുകൾ കൂടുതൽ തിളക്കത്തോടെ പ്രവർത്തിക്കട്ടെ എന്നും ഷൈലജ പറഞ്ഞു. തന്നെ പാർട്ടി മന്ത്രിയാക്കിയതുകൊണ്ടാണ് തനിക്ക് പ്രവർത്തിക്കാൻ സാധിച്ചത്. അതുപോലെ ധാരാളം ആളുകളുണ്ട് ഈ പാർട്ടിയിൽ. പുതിയ മന്ത്രിസഭയ്ക്കും മികച്ച നിലയിൽ പ്രവർത്തിക്കാനാകുമെന്ന് ഉറപ്പാണെന്നും ശൈലജ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.കൊറോണ പ്രതിരോധം താൻ ഒറ്റയ്ക്ക് നടത്തിയ പ്രവർത്തനമല്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാവകുപ്പും ചേർന്നാണ് നയിച്ചത്. അതിൽ തന്റെ പങ്ക് നിർവഹിച്ചു. ഒരു വ്യക്തിയല്ല, സംവിധാനമാണ് പ്രവർത്തിച്ചത്. വലിയ ടീമാണ് ഇതിനുപിന്നിലുള്ളത്.താൻ ആരോഗ്യമന്ത്രിയായതുകൊണ്ട് ആ ഉത്തരവാദിത്വം നിർവഹിച്ചുവെന്നും ശൈലജ പറഞ്ഞു.കെകെ ഷൈലയെ ഒഴിവാക്കിയ നടപടിയിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധവും ഉയർന്നിരുന്നു. എന്നാൽ അത്തരത്തിലൊരു അഭിപ്രായ പ്രകടനത്തിന്റെ ആവശ്യമില്ലെന്ന് ഷൈലജ പ്രതികരിച്ചു. എംഎൽഎ എന്ന നിലയിൽ നന്നായി പ്രവർത്തിക്കുമെന്നും ഷൈലജ കൂട്ടിച്ചേർത്തു.ഏറെ ചർച്ചകൾക്ക് ശേഷമാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൽ കെകെ ഷെെലജ ഉണ്ടാകില്ലെന്ന നിർണ്ണായക തീരുമാനം വന്നത്. എല്ലാം പുതുമുഖങ്ങൾ എന്നത് പാർട്ടി തീരുമാനം ആണെന്നും കെകെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു. 12 സിപിഎം മന്ത്രിമാരിൽ പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്.
രണ്ടാം പിണറായി മന്ത്രിസഭ;പിണറായി ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങൾ;കെ കെ ശൈലജ പാര്‍ടി വിപ്പ്
തിരുവനന്തപുരം : പുതുമുഖങ്ങളെ അണിനിരത്തി രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രി സഭ. മുഖ്യമന്ത്രി പിണറായി വിജയനൊഴികെ ബാക്കി എല്ലാവരും 21 അംഗ മന്ത്രിസഭയിലെ പുതുമുഖങ്ങളാണ്.ജെ ചിഞ്ചുറാണി, പി പ്രസാദ്, കെ രാജൻ, അഡ്വ ജി ആർ അനിൽ എന്നിവരാണ് സിപിഐ മന്ത്രിമാർ. തൃത്താല എംഎൽഎ എംബി രാജേഷാണ് സ്പീക്കർ. ചിറ്റയം ഗോപകുമാർ, ചിഞ്ചു റാണി എന്നിവരാണ് ഡെപ്യൂട്ടി സ്പീക്കർമാർ.ഇ ചന്ദ്രശേഖരൻ നിയസഭ കക്ഷി നേതാവും, കെ.കെ ഷൈലജ പാർട്ടി വിപ്പുമാകും. ഷൈലജയ്ക്ക് പകരം സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയും ഇരിങ്ങാലക്കുട എംഎൽഎയുമായ ഡോ. ആർ ബിന്ദുവിനെയാണ് പാർട്ടി പരിഗണിച്ചിരിക്കുന്നത്.പിണറായി വിജയൻ, എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, മുഹമ്മദ് റിയാസ്, വി ശിവൻ കുട്ടി, വി എൻ വാസവൻ, സജി ചെറിയാൻ, വീണ ജോർജ്, ആർ ബിന്ദു, വി അബ്ദുൾ റഹ്മാൻ എന്നിവരാണ് സിപിഎം മന്ത്രിമാർ. റോഷി അഗസ്റ്റിൻ (കേരളാ കോൺഗ്രസ് എം) കെ.കൃഷ്ണൻകുട്ടി (ജെഡിഎസ്) 1അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ), ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്) എ.കെ.ശശീന്ദ്രൻ (എൻസിപി) എന്നിവരാണ് മറ്റ് മന്ത്രിമാർ.