News Desk

സംസ്ഥാനത്ത് ഇന്ന് 13,658 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 142 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ;11,808 പേർക്ക് രോഗമുക്തി

keralanews 13658 corona cases confirmed in the state today 142 deaths 11808 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 13,658 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂർ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസർഗോഡ് 709, കണ്ണൂർ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 69 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,833 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 689 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1570, തൃശൂർ 1489, തിരുവനന്തപുരം 1359, എറണാകുളം 1418, പാലക്കാട് 819, കോഴിക്കോട് 1238, കൊല്ലം 1235, ആലപ്പുഴ 823, കാസർഗോഡ് 700, കണ്ണൂർ 573, കോട്ടയം 543, പത്തനംതിട്ട 445, വയനാട് 362, ഇടുക്കി 259 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.67 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 13, കൊല്ലം, കാസർഗോഡ് 8 വീതം, തിരുവനന്തപുരം 7, എറണാകുളം, പാലക്കാട് 6 വീതം, പത്തനംതിട്ട 5, കോട്ടയം 4, തൃശൂർ, വയനാട് 3 വീതം, മലപ്പുറം 2, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,808 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1378, കൊല്ലം 1672, പത്തനംതിട്ട 436, ആലപ്പുഴ 787, കോട്ടയം 578, ഇടുക്കി 285, എറണാകുളം 1329, തൃശൂർ 1176, പാലക്കാട് 1090, മലപ്പുറം 1045, കോഴിക്കോട് 785, വയനാട് 235, കണ്ണൂർ 612, കാസർഗോഡ് 400 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,00,881 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.  ടി.പി.ആർ. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആർ. 8ന് താഴെയുള്ള 313, ടി.പി.ആർ. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആർ. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആർ. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്കും കുടുംബത്തിനും വധഭീഷണി

keralanews death threat to former home minister thiruvanchoor radhakrishnana mla and family

തിരുവനന്തപുരം: മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്കും കുടുംബത്തിനും വധഭീഷണി. കുടുംബത്തെ ഇല്ലാതാക്കുമെന്ന് കാണിച്ചുള്ള ഭീഷണികത്ത് തിരുവനന്തപുരത്തെ എം.എല്‍.എ ഹോസ്റ്റലിലാണ് എത്തിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.തിരുവഞ്ചൂരിന്റെ പരാതിയില്‍ അടിയന്തര നടപടി വേണമെന്നും ഗൗരവമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭീഷണി ഗൗരവമായി എടുത്ത് തിരുവഞ്ചൂരിന് സുരക്ഷ ഒരുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭീഷണിക്കു പിന്നില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളാണെന്ന് സംശയിക്കുന്നതായും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പത്ത് ദിവസത്തിനകം ഇന്ത്യ വിടണമെന്നും ഇല്ലെങ്കിൽ ഭാര്യയേയും മക്കളേയും ഉൾപ്പെടെ വകവരുത്തുമെന്നും കത്തിൽ പറയുന്നു. ക്രിമിനല്‍ പട്ടികയില്‍പ്പെടുത്തിയതിന്‍റെ പ്രതികാരമാണെന്നു കത്തില്‍ പറയുന്നു. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാം ഇതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.അദ്ദേഹത്തിനോട് വിരോധമുള്ള ജയിലിലുള്ള ക്രിമിനലുകളായിരിക്കും കത്തയച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. തിരുവഞ്ചൂരിനോട് വിരോധമുള്ളത് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലിലായ പ്രതികളാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിക്കെതിരേ വരെ കത്തയ്ക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയെന്നും സംസ്ഥാനത്ത് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഡ്രൈവിങ്ങിനിടെ ബ്ലൂട്ടൂത്ത് ഉപയോഗിച്ച്‌ സംസാരിച്ചാലും ഇനി ലൈസന്‍സ് പോകും

keralanews talk using bluetooth while driving the license will cancel

തിരുവനന്തപുരം:ഡ്രൈവിങ്ങിനിടെ ബ്ലൂട്ടൂത്ത് ഉപയോഗിച്ച്‌ സംസാരിച്ചാലും ഇനി ലൈസന്‍സ് പോകും.നേരത്തേ, വാഹനമോടിക്കുന്നതിനിടെ ഫോണ്‍ ചെവിയോടു ചേര്‍ത്തു സംസാരിച്ചാല്‍ മാത്രമേ നടപടിയുണ്ടായിരുന്നുള്ളൂ.തെളിവു സഹിതം ആര്‍ടിഒയ്ക്കു റിപ്പോര്‍ട്ട് ചെയ്യാനും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യിക്കാനും നിര്‍ദേശമുണ്ട്. ബ്ലൂട്ടൂത്ത് വഴി മൊബൈല്‍ ഫോണ്‍ കണക്‌ട് ചെയ്ത് വാഹനമോടിച്ചു കൊണ്ട് സംസാരിക്കുന്നത് അപകങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന് കേസെടുക്കാന്‍ മോട്ടര്‍ വാഹന നിയമ ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. നിയമം നടപ്പാക്കുന്ന കാര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള സംസാരം ഒഴിവാക്കണമെന്നു മോട്ടര്‍ വാഹന ഉദ്യോഗസ്ഥര്‍ പറയുന്നു.വാഹനം നിര്‍ത്തിയിട്ട് ബ്ലൂടൂത്ത് വഴി സംസാരിക്കാന്‍ മാത്രമാണ് അനുവാദമുള്ളത്.ചലിക്കുന്ന വാഹനങ്ങളില്‍ പ്രവര്‍ത്തിക്കാത്ത ബ്ലൂടൂത്ത് സാങ്കേതികവിദ്യ നിലവില്‍വരണമെന്ന് തൃശ്ശൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. വിനോദ് കുമാര്‍ പറയുന്നു. തുടക്കത്തില്‍ ഫോണ്‍വിളികളില്‍ മാത്രം ഒതുങ്ങിയിരുന്ന ബ്ലൂടൂത്ത് ഉപയോഗം ലോക്ഡൗണ്‍ കാലമായതോടെ ഗൂഗിള്‍ മീറ്റ്, സൂം മീറ്റിങ് തുടങ്ങിയവയിലേക്കും മാറിയിട്ടുണ്ട്. ഡ്രൈവിങ്ങിനിടെ സംസാരിക്കുന്നത് ഏതുവിധത്തിലായാലും അപകടകാരണമാവുമെന്നാണ് മോട്ടോര്‍വാഹനവകുപ്പ് പറയുന്നത്.എന്നാല്‍ മാസ്ക് ധരിച്ച്‌ വണ്ടിയോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴിയുള്ള സംസാരം കണ്ടുപിടിക്കാനാവുന്നില്ല എന്ന പരിമിതിയുണ്ടെന്ന് പോലീസ് പറയുന്നു. സംസാരിക്കുന്നതായി കണ്ടാല്‍മാത്രമേ പരിശോധനയുണ്ടാവൂ. ഡ്രൈവര്‍ നിഷേധിച്ചാല്‍ കോള്‍ഹിസ്റ്ററി പരിശോധിക്കും.

എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് തീരുമാനം

keralanews decision not to give grace marks to sslc and plus two students this time

തിരുവനന്തപുരം : എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനം . കൊറോണ മൂലം കലാ-കായിക മത്സരങ്ങൾ അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിലാണിത്.നേരത്തെ ഇതുസംബന്ധിച്ച് എസ് സി ഇ ആർ ടി ശുപാർശ മുന്നോട്ടുവച്ചിരുന്നു. പ്രധാനമായും എസ് സി ഇ ആർ ടി വ്യക്തമാക്കിയിരുന്നത് വിദ്യാർത്ഥിയുടെ മുൻവർഷത്തെ സംസ്ഥാന തല മത്സരങ്ങളിലെ പ്രകടത്തിൻറെ ശരാശരി നോക്കി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കണമെന്നാണ്. എന്നാൽ ഇക്കാര്യത്തിൽ വിരുദ്ധ നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്.പരീക്ഷകൾ ഉദാരമായി നടത്തിയതിനാൽ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന നിലപാടാണ് സർക്കാരും, വിദ്യാഭ്യാസ വകുപ്പും സ്വീകരിച്ചത്.സ്കൗട്ട്, എൻസിസി, എൻഎസ്എസ് എന്നിവയിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്കും ഗ്രേസ് മാർക്കില്ല.എസ്എസ്എൽസി പരീക്ഷാ മൂല്യനിർണ്ണയം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ഗ്രേസ് മാർക്ക് ഉൾപ്പെടുത്തേണ്ട ആവശ്യമില്ലാത്തതിനാൽ ഫലം ഉടൻ പ്രസിദ്ധീകരിക്കും.

അനില്‍ കാന്ത് സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി

keralanews anil kant appointed as the new police chief of the state

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി അനില്‍കാന്തിനെ നിശ്ചയിച്ചു.ഡൽഹി സ്വദേശിയാണ്. നിലവില്‍ റോഡ് സുരക്ഷാ കമ്മിഷണറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. പോലീസ് മേധാവി സ്ഥാനത്തു നിന്ന് ലോക് നാഥ് ബെഹ്‌റ വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്.യുപിഎസ് സി നൽകിയ മൂന്ന് പേരുടെ പട്ടികയിൽ ഏറ്റവുമധികം സാധ്യത കൽപ്പിച്ചതും അനിൽ കാന്തിനായിരുന്നു. ബി സന്ധ്യ, സുദേഷ് കുമാർ എന്നിവരെ പരിഗണിച്ചിരുന്നവെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു.1988 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്. കേരളാകേഡറില്‍ എ.എസ്.പി ആയി വയനാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡല്‍ഹി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി.ഇടക്കാലത്ത് അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ആയിരുന്നു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പോലീസ് ആസ്ഥാനം, സൗത്ത്സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്‍റ്  ആന്‍റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്. വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. 64 ആമത് ഓള്‍ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്‍റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു.

സംസ്ഥാനത്തെ ആദ്യ ഗ്രോതവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് ഇടുക്കി എംപിയും യു ടൂബ് വ്‌ളോഗറും ചേര്‍ന്ന് നടത്തിയ യാത്ര വിവാദത്തില്‍

keralanews travel by Idukki mp and youtube vlogger to idamalkkudi the first tribal panchayat in the state under controversy

മൂന്നാർ:സംസ്ഥാനത്തെ ആദ്യ ഗ്രോതവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് ഇടുക്കി എംപി ഡീൻ കുര്യാക്കോസും യു ടൂബ് വ്‌ളോഗർ സുജിത് ഭക്തനും ചേര്‍ന്ന് നടത്തിയ യാത്ര വിവാദത്തില്‍.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത യാത്രക്ക് പ്രവേശന അനുമതിയുണ്ടായിരുന്നെങ്കിലും വീഡിയോ ചിത്രീകരിക്കാനോ പ്രദര്‍ശിപ്പിക്കാനോ അനുമതി തേടിയിരുന്നില്ല.തിങ്കളാഴ്ച വൈകിട്ട് സോഷ്യൽ മീഡിയയിൽ എത്തിയ 38.28 മിനിറ്റ് ദൈർഗ്യമുള്ള വീഡിയോ ഇതുവരെ 2.5 ലക്ഷത്തോളം പേരാണ് കണ്ടത്. തങ്ങളുടെ സ്ത്രീകളുടെ അടക്കം ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കുടി നിവാസികളും പ്രതിഷേധവുമായി രംഗത്തെത്തി. സഹായമെന്ന പേരില്‍ ഉല്ലാസ യാത്ര നടത്തി ഇതിന്റെ പേരില്‍ വരുമാനം ഉണ്ടാക്കാനാണ് ശ്രമം നടന്നതെന്നാണ് പരാതി ഉയരുന്നത്.സംഭവത്തില്‍ പരാതിയെ തുടര്‍ന്ന് മൂന്നാര്‍ പോലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു. ഇടമലക്കുടി ട്രൈബല്‍ സ്‌കൂളിലേക്ക് സ്മാര്‍ട്ട് ക്ലാസിന്റെ ആവശ്യത്തിനായി ടിവിയും അനുബന്ധ ഉപകരണങ്ങളും നല്‍കുവാനും സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുവാനുമാണ് സംഘം പോയത്. ഇതിലേക്ക് വേണ്ട ഉപകരണങ്ങള്‍ വാങ്ങി നല്‍കിയതിന്റെ പേരിലാണ് സുജിത്ത് ഇങ്ങോട്ടെക്കെത്തിയത്.എംപി ഉള്‍പ്പെടെ പത്ത് പേര്‍ പ്രവേശിക്കുമെന്ന് മാത്രമാണ് പറഞ്ഞത്. രാജ്യത്ത് കൊവിഡ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത രണ്ട് പഞ്ചായത്തുകളിലൊന്നാണ് ഇടുക്കിയിലെ ഇടമലക്കുടി. സെല്‍ഫ് ക്വാറന്റൈനിലുള്ള ഇവിടേക്ക് അത്യാവശ്യ സര്‍വീസ് അല്ലാതെ മറ്റാര്‍ക്കും പ്രവേശനം അനുവദിക്കാറില്ല. ഇവിടുത്തക്കാര്‍ ആവശ്യങ്ങള്‍ക്ക് മാത്രമാണ് പുറത്തെത്തുന്നത്.ഇവിടെ എത്തിയ സംഘം ഇങ്ങോട്ടുള്ള വഴി, സ്‌കൂള്‍, കുട്ടികള്‍, ഭക്ഷണം, പരിസരമെല്ലാം ചിത്രീകരിച്ചിട്ടുണ്ട്. വ്‌ളോഗര്‍ കുട്ടികള്‍ക്ക് ബിസ്‌കറ്റ് നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്.മുൻപും അനുമതിയില്ലാത്ത വനഭൂമിയില്‍ ചിത്രീകരണം നടത്തിയതിന് സുജിത്തിനെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം ഇടമലക്കുടിയില്‍ യൂട്യൂബറെ അനധികൃതമായി പ്രവേശിപ്പിച്ചെന്ന വിവാദത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കാണെന്നും, തെറ്റിദ്ധാരണ മൂലമാണ് വിവാദങ്ങളെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. ഇടമലക്കുടിയില്‍ വിദ്യാഭ്യാസ സഹായം നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് താന്‍ വിളിച്ചിട്ടാണ് യൂട്യൂബറായ സുജിത്ത് ഭക്തന്‍ എത്തിയത്. ജനപ്രതിനിധിയെന്ന നിലയില്‍ ഒപ്പം ആരെ കൊണ്ടുപോകണമെന്ന് തനിക്ക് തീരുമാനിക്കാം. കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സംഘം ഇടമലക്കുടിയിലെത്തിയതെന്നും എംപി കൂട്ടിച്ചേര്‍ത്തു.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി

keralanews karipur gold smuggling case sajesh appeared for questioning

തിരുവനന്തപുരം:കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ചെമ്പിലോട് ഡി വൈ എഫ് ഐ മുന്‍ മേഖല ഭാരവാഹി സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ രാവിലെ 11 മണിയ്‌ക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയതെങ്കിലും സജേഷ് നേരത്തെയെത്തുകയായിരുന്നു.സജേഷ് കേസില്‍ പിടിയിലായ അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്.അര്‍ജുന്‍ ഉപയോഗിച്ച കാര്‍ സജേഷിന്‍റെ പേരിലാണ് രജിസ്റ്റര്‍ ചെയ്‌തത്. കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയെയും ഇടനിലനിരക്കാന്‍ മുഹമ്മദ് ഷെഫീഖിനെയും ഒപ്പമിരുത്തി സജേഷിനെ ചോദ്യം ചെയ്യും. സ്വര്‍ണകടത്തില്‍ സജേഷിന്‍റെ പങ്കും മറ്റ് സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങളും തേടും.ഡിവൈഎഫ്ഐ ചെമ്പിലോട്ട് മേഖലാ സെക്രട്ടറിയും, സിപിഎം മൊയ്യാരം ബ്രാഞ്ച് സെക്രട്ടറിയുമാണ് സജേഷ്. കള്ളക്കടത്ത് വിവരം പുറത്തുവന്നതിന് പിന്നാലെ രണ്ട് സംഘടനകളും വാർത്താകുറിപ്പിലൂടെ സജേഷിനെ പുറത്താക്കിയിട്ടുണ്ട്.സഹകരണ ബാങ്ക് അപ്രൈസറായ സജേഷിൻ്റെ സഹായം കള്ളക്കടത്ത് സ്വർണം കൈകാര്യം ചെയ്യുന്നതിലുണ്ടായിട്ടുണ്ടോയെന്നും സംശയമുണ്ട്. സജേഷ് ജോലി ചെയ്യുന്ന കൊയ്യോട് സർവീസ് സഹകരണ ബാങ്കിലുൾപ്പെടെ പരിശോധന നടത്താനൊരുങ്ങുകയാണ് കസ്റ്റംസ്.

‘സ്വർണ്ണമെത്തിച്ചത് അർജ്ജുന് നൽകാൻ,25 തവണ തന്നെ വിളിച്ചു’;മുഹമ്മദ് ഷഫീഖിന്റെ നിര്‍ണായക മൊഴി

keralanews brought gold to give to arjun ayanki called 25 times statement of muhammed shafeeq

കോഴിക്കോട്:വിമാനത്താവളത്തില്‍ പിടികൂടിയ സ്വർണ്ണം അര്‍ജുന്‍ ആയങ്കിക്ക് നല്‍കാന്‍ കൊണ്ടുവന്നതാണ് കസ്റ്റംസ് പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ നിര്‍ണായക മൊഴി.ദുബായില്‍ നിന്നും സ്വര്‍ണം കൈമാറിയവര്‍ അര്‍ജുന്‍ വരും എന്നാണ് തന്നെ അറിയിച്ചത്. അന്നും തലേന്നും 25 തവണയില്‍ അധികമാണ് തന്നെ അര്‍ജുന്‍ വിളിച്ചത്. വാട്സപ്പിലൂടെയായിരുന്നു കൂടുതല്‍ കോളുകളെന്നും ഷഫീഖ് കസ്റ്റംസിനോട് വ്യക്തമാക്കി.ഇരുവരയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഷഫീഖിൻ്റെ വെളിപ്പെടുത്തൽ. അതേ സമയം ഷഫീഖിൻ്റെ മൊഴി അർജ്ജുൻ നിഷേധിച്ചു.സ്വര്‍ണക്കടത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും കടം നല്‍കിയ പണം വിദേശത്ത് നിന്നെത്തുന്ന ഷെഫീഖില്‍ നിന്ന് തിരികെ വാങ്ങാനാണ് കരിപ്പൂരിലെത്തിയതെന്നുമായിരുന്നു അര്‍ജുന്‍ ആയങ്കി ഇന്നലെ മൊഴി നല്‍കിയത്. ഇത് തള്ളുന്നതാണ് ഷെഫീഖിന്റെ വാക്കുകള്‍.അര്‍ജുന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും സ്വര്‍ണക്കടത്തില്‍ അര്‍ജുന്‍ പങ്കെടുത്തിതിന്റെ തെളിവ് ഉണ്ടെന്നും കസ്റ്റംസും വ്യക്തമാക്കുന്നു. ഫോണ്‍ രേഖകള്‍ അടക്കം ഇത് വ്യക്തമാക്കുന്ന തെളിവാണെന്നും കസ്റ്റംസ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 104 മരണം; 10,283 പേർ രോഗമുക്തി നേടി

keralanews 13550 corona cases confirmed in the state today 104 deaths 10283 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513, തൃശൂർ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂർ 746, കോട്ടയം 579, കാസർഗോഡ് 570, പത്തനംതിട്ട 473, ഇടുക്കി 284, വയനാട് 268 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 47 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,660 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 753 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1668, കൊല്ലം 1505, തൃശൂർ 1479, എറണാകുളം 1346, പാലക്കാട് 834, തിരുവനന്തപുരം 1128, കോഴിക്കോട് 1179, ആലപ്പുഴ 742, കണ്ണൂർ 672, കോട്ടയം 555, കാസർഗോഡ് 558, പത്തനംതിട്ട 455, ഇടുക്കി 278, വയനാട് 261 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.90 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 30, പാലക്കാട് 12, കാസർഗോഡ് 9, തിരുവനന്തപുരം, കൊല്ലം 7 വീതം, പത്തനംതിട്ട 6, കോട്ടയം, കോഴിക്കോട് 4 വീതം, എറണാകുളം, വയനാട് 3 വീതം, ഇടുക്കി, തൃശൂർ 2 വീതം, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,283 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1341, കൊല്ലം 732, പത്തനംതിട്ട 481, ആലപ്പുഴ 705, കോട്ടയം 447, ഇടുക്കി 310, എറണാകുളം 1062, തൃശൂർ 1162, പാലക്കാട് 1005, മലപ്പുറം 923, കോഴിക്കോട് 913, വയനാട് 193, കണ്ണൂർ 594, കാസർഗോഡ് 415 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആർ. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആർ. 8ന് താഴെയുള്ള 313, ടി.പി.ആർ. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആർ. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആർ. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങൾ ഒരാഴ്ച്ചത്തേയ്ക്ക് കൂടി നീട്ടി

keralanews corona restrictions in the state have been extended for another week

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങൾ ഒരാഴ്ച്ചത്തേയ്ക്ക് കൂടി നീട്ടി. ലോക്ഡൗൺ നിയന്ത്രണങ്ങളെ കുറിച്ച് വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ നാലായി തിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത് തുടരും.അതേസമയം കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളെ തരംതിരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇനി ടിപിആർ ആറ് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും പൂർണമായ ഇളവുകൾ ഉണ്ടാവുക. പൂജ്യം മുതൽ ആറ് ശതമാനം വരെ എ കാറ്റഗറിയിലും ആറ് മുതൽ ബി കാറ്റഗറിയിലും ആയിരിക്കും. 12 മുതൽ 18 ശതമാനം വരെ സി കാറ്റഗറിയും 18 മുകളിലേക്ക് ഡി കാറ്റഗറിയും ആയിരിക്കും. ടിപിആർ 18ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും.എ കാറ്റഗറിയില്‍ സാധാരണ പോലെ പ്രവര്‍ത്തനങ്ങള്‍ നടക്കും. ബി കാറ്റഗറിയില്‍ മിനി ലോക്ക് ഡൗണിനു സമാനമായ വിധത്തിലും സിയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുമായിരിക്കും ഉണ്ടാവുക. ഒരാഴ്ചയാണ് ഈ രീതിയില്‍ നിയന്ത്രണങ്ങള്‍ തുടരുക. ഏതൊക്കെ പ്രദേശങ്ങള്‍ ഏതെല്ലാം കാറ്റഗറിയില്‍ വരുമെന്ന് നാളെ വ്യക്തമാക്കും. അടുത്ത ചൊവ്വാഴ്ച വീണ്ടും യോഗം ചേര്‍ന്ന് നിയന്ത്രണങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കും.