News Desk

കാസർകോഡ് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ

keralanews six people have been arrested in connection with the kidnapping youth in kasarkode

കാസർകോഡ് : യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിയായ ഷെഫീഖിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. തായലങ്ങാടി സ്വദേശി മുഹമ്മദ് ഷഹീർ, മുഹമ്മദ് ആരിഫ്, അഹമ്മദ് നിയാസ്, ഫിറോസ്, അബ്ദുൾ മനാഫ്, മുഹമ്മദ് അൽത്താഫ് എന്നിവരെയാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകാൻ കാരണമായത് എന്ന് പോലീസ് അറിയിച്ചു.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കാറിൽ വീട്ടിലേക്ക് വരികയായിരുന്ന ഷെഫീഖിനെ വാഹനത്തിൽ നിന്നും വലിച്ചിറക്കി മറ്റൊരു കാറിൽ കയറ്റിയാണ് സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇയാളുടെ കുടുംബം പോലീസിൽ പരാതി നൽകി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.ദുബായിൽ നിന്ന് കൊടുത്തുവിട്ട പണം എത്തിക്കേണ്ട സ്ഥലത്ത് എത്തിച്ചില്ലെന്നും അതിനാലാണ് തട്ടിക്കൊണ്ടു പോയതെന്നും പ്രതികൾ പോലീസിന് മൊഴി നൽകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49; 20,046 പേര്‍ക്ക് രോഗമുക്തി

Amritsar: A health worker takes a nasal swab sample from a person for COVID-19 tests inside a mobile van, amid a surge in coronavirus cases in Amritsar on Friday, 28 May, 2021.  (Photo:Pawan sharma/IANS)

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,901 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 996 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3585, തൃശൂര്‍ 2907, കോഴിക്കോട് 2383, എറണാകുളം 2310, പാലക്കാട് 1476, കൊല്ലം 1539, ആലപ്പുഴ 1219, കണ്ണൂര്‍ 1043, തിരുവനന്തപുരം 1031, കോട്ടയം 1036, കാസര്‍ഗോഡ് 667, വയനാട് 665, പത്തനംതിട്ട 520, ഇടുക്കി 520 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 20, കണ്ണൂര്‍ 14, കാസര്‍ഗോഡ് 11, പത്തനംതിട്ട, തൃശൂര്‍ 6 വീതം, കൊല്ലം, എറണാകുളം 4 വീതം, വയനാട് 3, തിരുവനന്തപുരം, കോട്ടയം, ഇടുക്കി 2 വീതം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 20,046 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1154, കൊല്ലം 2867, പത്തനംതിട്ട 447, ആലപ്പുഴ 944, കോട്ടയം 949, ഇടുക്കി 384, എറണാകുളം 1888, തൃശൂര്‍ 2605, പാലക്കാട് 1636, മലപ്പുറം 2677, കോഴിക്കോട് 2386, വയനാട് 387, കണ്ണൂര്‍ 964, കാസര്‍ഗോഡ് 758 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

കോവിഡ് മൂന്നാം തരംഗ ഭീഷണി; ഓണമടക്കമുള്ള ആഘോഷങ്ങള്‍ക്ക്​ പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍​പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിർദേശം

keralanews covid third wave threat central government proposes to impose restrictions at local level on celebrations including onam

ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണമടക്കമുള്ള ആഘോഷങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സര്‍ക്കാര്‍ നിർദേശം.ആഘോഷ ചടങ്ങുകള്‍ക്കിടെ ഉണ്ടാകാന്‍ സാധ്യതയുള്ള ഒത്തുചേരലുകള്‍ കോവിഡ് വ്യാപനം കൂട്ടാന്‍ സാധ്യതയുണ്ടെന്ന് ഐ.സി.എം.ആറും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ദേശീയ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്.വരാനിരിക്കുന്ന ഉത്സവങ്ങളായ മുഹറം (ഓഗസ്റ്റ് 19), ഓണം (ആഗസ്റ്റ് 21), ജന്മാഷ്ടമി (ആഗസ്റ്റ് 30), ഗണേഷ് ചതുര്‍ഥി (സെപ്റ്റംബര്‍ 10), ദുര്‍ഗ പൂജ (ഒക്ടോബര്‍ 5-15) എന്നിവയില്‍ പൊതു ഒത്തുചേരലുകള്‍ പ്രതീക്ഷിക്കുന്നു. ഈ ഉത്സവങ്ങള്‍ക്കിടെ പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ഒത്തുചേരലുകള്‍ തടയുന്നതും സംസ്ഥാനങ്ങള്‍ സജീവമായി പരിഗണിക്കണമെന്ന് കത്തിൽ നിര്‍ദ്ദേശിക്കുന്നു.കേരളം (10), മഹാരാഷ്ട്ര (3), മണിപ്പൂര്‍ (2), അരുണാചല്‍ പ്രദേശ് (1), മേഘാലയ (1), മിസോറാം (1) എന്നിങ്ങനെ ആറ് സംസ്ഥാനങ്ങളിലായി 18 ജില്ലകളില്‍ കഴിഞ്ഞ നാലാഴ്ചയായി പ്രതിദിന കോവിഡ് കേസുകള്‍ ഉയരുകയാണ്.

ടോക്കിയോ ഒളിമ്പിക്സ്;പതിറ്റാണ്ടുകള്‍ക്കൊടുവില്‍ ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ ടീം;ഹോ​ക്കി വെ​ങ്ക​ല​പ്പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​ക്ക് ജ​യം

keralanews tokyo olympics indian mens team makes history india wins hockey bronze medal

ജർമ്മനി: ടോക്കിയോ ഒളിമ്പിക്സിൽ പുരുഷ ഹോക്കിയില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന കാത്തിരിപ്പ് ഒടുവില്‍ ഇന്ത്യ ഹോക്കിയില്‍ ഒരു മെഡല്‍ നേടിയിരിക്കുകയാണ്. വെങ്കല പോരാട്ടത്തില്‍ ജെര്‍മനിയെ തറപറ്റിച്ചാണ് ഇന്ത്യയുടെ സ്വപ്‌ന നേട്ടം. 5-4 എന്ന സ്‌കോറിനാണ് ഇന്ത്യ വിജയിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷമാണ് അവിശ്വസനീയമായ തിരിച്ചുവരവ് ഇന്ത്യ കാഴ്ചവെച്ചത്. 1980ന് ശേഷം ആദ്യമായാണ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നത്.ഇന്ത്യയ്ക്ക് വേണ്ടി സിമ്രന്‍ജിത് സിംഗ്, ഹാര്‍ദിക് സിംഗ്, ഹര്‍മന്‍പ്രീത്, രൂപീന്ദര്‍ സിംഗ് എന്നിവരാണ് ഗോളുകള്‍ നേടിയത്.ഇരു ടീമുകളും അറ്റാക്കിംഗില്‍ ആണ് ശ്രദ്ധിച്ചത്. കളിയുടെ തുടക്കത്തില്‍ തന്നെ ജര്‍മനി ഒരു ഗോള്‍ വീഴ്ത്തി മുന്നിലെത്തി. തിമൂര്‍ ഒറൂസ് ആയിരുന്നു ജര്‍മനിക്കായി ആദ്യ ഗോള്‍ നേടിയത്.ഇതിന് പിന്നാലെ സിമ്രന്‍ജിത്തിലൂടെ ഇന്ത്യ തിരിച്ചടിച്ചു. തുടര്‍ന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും ജര്‍മനി ഗോള്‍ നേടി. നിക്ലാസ് വെലനും, ബെനെഡിക്ടും ആയിരുന്നു സ്‌കോര്‍ ചെയ്തത്. 28-ാം മിനിറ്റില്‍ ഹര്‍ദിക് സിംഗ് ഇന്ത്യയ്ക്കായി ഒരു ഗോള്‍ മടക്കി. പിന്നീട് ഹര്‍മന്‍ പ്രീതിലൂടെ ഇന്ത്യ സ്‌കോര്‍ 3-3ല്‍ എത്തിച്ചു.പിന്നീടുള്ള രണ്ട് ഗോളുകള്‍ മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ നേടി. രൂപീന്തറും സിമ്രന്‍ജിത്തുമാണ് ലക്ഷ്യം കണ്ടത്. ഇതോടെ സ്‌കോര്‍ 5-3 ആയി. അവസാന ക്വാര്‍ട്ടറില്‍ ജര്‍മനി ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും 5-4ന് ഇന്ത്യ ജര്‍മനിയെ പിടിച്ചുകെട്ടി. ജര്‍മനിയുടെ 12 രണ്ട് പെനാല്‍റ്റി കോര്‍ണറുകളില്‍ പതിനൊന്നും പി.ആര്‍ ശ്രീജേഷും ഡിഫന്‍ഡര്‍മാരും ചേര്‍ന്ന് സേവ് ചെയ്തിരുന്നു.ഇതിനുമുന്‍പ് 1968, 1972 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയത്. ഈ വിജയത്തോടെ ഒളിംപിക് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു. എട്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണവ. ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഒളിംപിക് സ്വര്‍ണം നേടിയ ടീമും ഇന്ത്യയാണ്.

സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ;കടകളിൽ പ്രവേശിക്കാൻ വാക്‌സിൻ, ആർടിപിസിആർ സർട്ടിഫിക്കറ്റുകൾ നിർബന്ധം

keralanews new covid restrictions in the state from today rtpcr negative certificate or vaccination ceertificate mandatory to enter shops

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ.കടകളിലും മറ്റ് സ്ഥാപനങ്ങളിലും പ്രവേശിക്കാൻ ഇന്ന് മുതൽ വാക്‌സിൻ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കി ഇന്ന് മുതൽ മുഴുവൻ കടകൾക്കും തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.കടകൾ, സൂപ്പർമാർക്കറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഫാക്ടറികൾ, ബാങ്കുൾപ്പെടെയുളള ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്‌ക്കാണ് തുറക്കാൻ അനുമതിയുള്ളത്. ഇതിന് പുറമേ തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നൽകാനും അനുമതിയുണ്ട്. ഇവിടങ്ങളിൽ പ്രവേശിക്കണമെങ്കിൽ രണ്ട് ആഴ്ച മുൻപ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റോ 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റോ വേണമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ച മാത്രമായിരിക്കും.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സിനിമാ തിയറ്ററുകൾക്കും തുറക്കാൻ അനുമതിയില്ല. ഹോട്ടലുകളിൽ പാഴ്‌സൽ നൽകാൻ മാത്രമാണ് അനുമതിയുള്ളത്. എന്നാൽ ഓപ്പൺ ഏരിയയിലും കാറുകളിലും പാർക്കിംഗ് ലോട്ടുകളിലും ആറടി അകലം പാലിച്ച് ആളുകൾക്ക് ഭക്ഷണം വിളമ്പാൻ അനുമതിയുണ്ട്.അതേസമയം നിർബന്ധമാക്കിയ സർക്കാർ നടപടി പൂർണമായും അംഗീകാരിക്കാനാകില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി ഇന്ന് യോഗം ചേരുമെന്നും ഭാരവാഹികൾ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ എടുത്തവരില്‍ അധികവും പ്രായമേറിയവരാണ്. 18 വയസിന് മുകളിലുള്ളവര്‍ അടക്കം ലക്ഷക്കണക്കിന് പേര്‍ ഇനിയും വാക്സിനെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ യുവാക്കള്‍ക്ക് അടക്കം കടകളില്‍ പോകുന്നതിന് നിയന്ത്രണം വരുന്നത് എങ്ങനെ ബാധിക്കുമെന്ന് വരും ദിവസങ്ങളില്‍ അറിയാം. കടകള്‍ ആഴ്ചയില്‍ ആറു ദിവസം തുറക്കാന്‍ അനുവദിച്ചതിനെ സ്വാഗതം ചെയ്യുമ്പോഴും കടകളിലേക്ക് വരുന്നവര്‍ വാക്സിന്‍ സ്വീകരിച്ചിരിക്കണമെന്നും സര്‍ട്ടിഫിക്കറ്റ് കൈവശം കരുതണമെന്നുമുള്ള നിര്‍ദേശങ്ങളൊക്കെ തിരിച്ചടിയാകുമെന്ന നിലപാടിലാണ് വ്യാപാരികള്‍. പൊലീസ് ശക്തമായ പരിശോധന കൂടി തുടങ്ങിയാല്‍ കടകളിലേക്ക് ആളുകള്‍ എത്താന്‍ മടിക്കുമെന്നും ഇത് വിപരീത ഫലമുണ്ടാക്കുമെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.

സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 108 മരണം; 19,478 പേർ രോഗമുക്തി നേടി

keralanews 22414 corona cases confirmed in the state today 108 deaths 19478 cured

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 22,414 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂർ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂർ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസർഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 114 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,378 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 835 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3572, തൃശൂർ 2894, എറണാകുളം 2622, കോഴിക്കോട് 2470, പാലക്കാട് 1406, കൊല്ലം 1521, കണ്ണൂർ 1158, കോട്ടയം 1155, തിരുവനന്തപുരം 1120, കാസർഗോഡ് 921, ആലപ്പുഴ 868, വയനാട് 679, പത്തനംതിട്ട 632, ഇടുക്കി 360 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.87 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 19, പാലക്കാട് 15, പത്തനംതിട്ട 10, കാസർഗോഡ് 9, എറണാകുളം 7, കൊല്ലം, കോഴിക്കോട് 6 വീതം, തൃശൂർ 5, കോട്ടയം 4, തിരുവനന്തപുരം, മലപ്പുറം, വയനാട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,478 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1153, കൊല്ലം 1657, പത്തനംതിട്ട 418, ആലപ്പുഴ 721, കോട്ടയം 1045, ഇടുക്കി 305, എറണാകുളം 1544, തൃശൂർ 2651, പാലക്കാട് 1574, മലപ്പുറം 3589, കോഴിക്കോട് 2244, വയനാട് 534, കണ്ണൂർ 1449, കാസർഗോഡ് 594 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആർ. 5ന് താഴെയുള്ള 62, ടി.പി.ആർ. 5നും 10നും ഇടയ്‌ക്കുള്ള 294, ടി.പി.ആർ. 10നും 15നും ഇടയ്‌ക്കുള്ള 355, ടി.പി.ആർ. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

തലശ്ശേരിയിൽ ആഡംബര കാറിടിച്ച്‌ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ച സംഭവം;പ്രതികളെ പിടികൂടാതെ പോലിസ്

keralanews incident of engineering student killed in accident in thalasseri police do not arrest the culprits

തലശ്ശേരി:ആഡംബര കാറിടിച്ച്‌ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ പോലിസ്. ചമ്പാട് സ്വദേശി അഫ്‌ലാഹ് ഫറാസ്(19) ആണ് മരണപ്പെട്ടത്. സംഭവത്തിൽ പ്രതികളായ  ഉന്നതര്‍ക്ക് ഒത്താശ ചെയ്ത് പോലിസ് നിസ്സംഗത കാട്ടുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇക്കഴിഞ്ഞ ബലിപെരുന്നാളിനു രണ്ടു ദിവസം മുൻപ് ജൂലൈ 19ന് തലശ്ശേരിയില്‍ വച്ചാണ് സ്‌കൂട്ടര്‍ യാത്രക്കാരനായ അഫ്‌ലാഹ് ഫറാസ് മരണപ്പെട്ടത്. എന്നാല്‍, അപകടം വരുത്തിയ ആഡംബര കാറിന്റെ നമ്പർ പ്ലേറ്റ് അല്‍പ്പസമയത്തിനകം നീക്കിയത് നാട്ടുകാരിൽ സംശയം വര്‍ധിപ്പിച്ചു. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പോലിസ് പ്രതികളെ പിടികൂടാന്‍ യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്നാണ് കുടുംബവും നാട്ടുകാരും ആരോപിക്കുന്നത്. റോഡില്‍ സാഹസിക അഭ്യാസം കാട്ടിയവരാണ് അപകടം വരുത്തിയതെന്നും ഇവര്‍ക്കെതിരേ മനപൂര്‍വമുള്ള നരഹത്യയ്ക്കു കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തില്‍ തലശ്ശേരി പോലിസ് ഐപിസി 279, 304 എ വകുപ്പുകള്‍ പ്രകാരം കേസെടുത്തെങ്കിലും കാറോടിച്ച റൂബിന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാതെ വൈകിപ്പിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു. പ്രതികൾ ഇതിനു മുൻപും ഇത്തരത്തില്‍ റോഡില്‍ സാഹസികാഭ്യാസം നടത്തി അപകടം വരുത്തിയിട്ടുണ്ടെന്നാണ് നാട്ടുകാരും ആരോപിക്കുന്നത്. എന്നാല്‍, കാറോടിച്ചയാള്‍ ഒളിവിലാണെന്നും പോലിസ് അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് പോലിസ് പറയുന്നത്.

ഭര്‍ത്താവിന്റെ സുഹൃത്തിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നൽകി; ബാങ്ക്ജീവനക്കാരിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

keralanews quotation given to attack friend of husband police intensify search for bank employee

കണ്ണൂര്‍: പരിയാരത്ത് ഭർത്താവിന്റെ സുഹൃത്തായ കരാറുകാരനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ബാങ്ക് ജീവനക്കാരിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. പരിയാരം സ്വദേശിയായ കരാറുകാരന്‍ സുരേഷ് ബാബുവിനെ (52) വെട്ടാനാണ് ക്വട്ടേഷന്‍ നല്‍കിയത്.കേസില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ നെരുവംബ്രം ചെങ്ങത്തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ. രതീഷ് (39) നീലേശ്വരം പള്ളിക്കരയിലെ പി. സുധീഷ് (39) എന്നിവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവത്തിന് പിന്നില്‍ കേരള ബാങ്ക് ജീവനക്കാരി സീമ (42) യാണെന്ന് വ്യക്തമായത്. ഭര്‍ത്താവിനെ നിയന്ത്രിക്കുന്നതിലുള്ള വിദ്വേഷമാണ് ഭര്‍ത്താവിന്റെ ആത്മസുഹൃത്തായ സുരേഷ് ബാബുവിനെ ആക്രമിക്കുന്നതിന് ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ഏപ്രില്‍ 18 ന് രാത്രി എട്ട് മണിയോടെ സുരേഷ് ബാബു ആക്രമിക്കപ്പെടുന്നത്. ഫെബ്രുവരിയിലാണ് മൂന്നുലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് പോലീസിന് വ്യക്തമായിട്ടുള്ളത്. പതിനായിരം രൂപ അഡ്വാന്‍സും നല്‍കിയിരുന്നു. പിന്നീട് കൊട്ടേഷന്‍ സംഘം സുരേഷ് ബാബുവിനെ നിരന്തരം നിരീക്ഷിച്ചാണ് കഴിഞ്ഞ ഏപ്രിലില്‍ കൃത്യം നടത്തിയത്.

സംഭവം നടന്ന ഏപ്രില്‍ 18ന് രണ്ടുമാസം മുന്‍പാണ് കണ്ണൂര്‍ പടന്നപ്പാലത്ത് ഫ്ലാറ്റില്‍ താമസിക്കുന്ന സീമ നേരത്തെ പരിചയമുണ്ടായിരുന്ന രതീഷുമായി ബന്ധപ്പെടുന്നത്. തന്റെ ഭര്‍ത്താവിനെ സുരേഷ് ബാബു വഴിതെറ്റിക്കുകയാണെന്നും കടം വാങ്ങിയ പണം തിരികെ തരാതെ വഞ്ചിക്കുകയാണെന്നും ഇയാളെ കൈകാര്യം ചെയ്യാന്‍ പറ്റിയയാളുണ്ടോയെന്നും ചോദിച്ചു. തുടര്‍ന്ന് രതീഷ് ക്വട്ടേഷന്‍ ഏറ്റെടുക്കുകയും ജിഷ്ണു, അഭിലാഷ് എന്നിവരുമായി ബന്ധപ്പെട്ട് കൃത്യം നടപ്പാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.ഇതിന് ശേഷം പ്രതികള്‍ ബൈക്കില്‍ സുരേഷ് ബാബുവിനെ നിരന്തരം പിന്തുടര്‍ന്നുവെങ്കിലും കൂടെ മറ്റാളുകള്‍ ഉണ്ടായിരുന്നതിനാല്‍ കൃത്യം നടപ്പാക്കാന്‍ സാധിച്ചില്ല.ഈ സമയത്താണ് ഇവര്‍ പരിചയക്കാരനായ നീലേശ്വരം പള്ളിക്കരയിലെ സുധീഷുമായി ബന്ധപ്പെട്ടത്. സംഭവം നടന്ന 18ന് വൈകിട്ട് തന്നെ കാറുമായി നെരുവമ്ബ്രത്ത് എത്തിയ സുധീഷ് പ്രതികളെയും കയറ്റി കാറുമായി ആയുര്‍വേദ കോളജ് പരിസരത്ത് കറങ്ങി. രാത്രി എട്ടോടെ റോഡിലൂടെ പോയപ്പോള്‍ സുരേഷ് ബാബു ഒറ്റക്ക് വീട്ടുവരാന്തയില്‍ ഇരിക്കുന്നത് കണ്ടു. തുടര്‍ന്ന് കാര്‍ സുരേഷ് ബാബുവിന്റെ വീട്ടുപരിസരത്ത് നിര്‍ത്തിയശേഷം സുധീഷും ജിഷ്ണുവുമാണ് ആക്രമണം നടത്താന്‍ പോയത്. ജിഷ്ണുവാണ് വെട്ടിയത്. സുരേഷ് ബാബുവിന്റെ നിലവിളി കേട്ട് ബന്ധുക്കളും അയല്‍ക്കാരും എത്തുമ്പോഴേക്കും ആക്രമികള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. വെട്ടേറ്റ സുരേഷ് ബാബു ആദ്യം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം;വാരാന്ത്യ ലോക്ഡൗണ്‍‍ ഞായറാഴ്ച മാത്രം; കടകള്‍‍ രാത്രി ഒന്‍പതു വരെ തുറക്കാം

keralanews change in lockdown restrictions in the state weekend lockdown sunday only shops open until 9 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി സർക്കാർ. വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കും. രോഗവ്യാപനം കുറഞ്ഞ സ്ഥലങ്ങളിലെ എല്ലാ കടകളും ആറ് ദിവസങ്ങളിലും തുറക്കാനും സാധ്യത. കൂടുതല്‍ രോഗികളുള്ള സ്ഥലത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇന്ന് സഭയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താനൊരുങ്ങുന്നത്. കേരളത്തിലെ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നതടക്കമുള്ള വിമർശനങ്ങളും ഉയർന്നിരുന്നു.ടിപിആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇനി രോഗികളുടെ എണ്ണം കണക്കിലെടുത്തായിരിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. നൂറോ, ആയിരമോ ആളുകളില്‍ എത്ര പേര്‍ പോസിറ്റീവ് ആണെന്ന് നോക്കിയാവും ഒരോ പ്രദേശത്തേയും കൊവിഡ് വ്യാപനം വിലയിരുത്തുക. രോഗികള്‍ കൂടുതലുള്ള സ്ഥലത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. അല്ലാത്തിടങ്ങളില്‍ കൂടുതല്‍ ഇളവുകളും ലഭിക്കും. കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി തിരിച്ച്‌ അവ മാത്രം അടച്ചിടും. പോലീസ്, ആരോഗ്യ വകുപ്പുകളുടെ ശുപാര്‍ശ കൂടി പരിഗണിച്ചാണ് തീരുമാനം.ഇനി തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ കടകൾ തുറക്കാം. ഞായറാഴ്ച മാത്രമായിരിക്കും വാരാന്ത്യ ലോക്ഡൗൺ ഉണ്ടാവുക.അതേസമയം ആഗസ്റ്റ് 15, 22 (മൂന്നാം ഓണം) തീയതികളിൽ ഈ നിയന്ത്രണം ബാധകമായിരിക്കില്ല.ഇളവുകൾ അടുത്തയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

സംസ്ഥാനത്ത് ഇന്ന് 23,676 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടിപിആർ 11.87; 15,626 പേര്‍ രോഗമുക്തി നേടി

keralanews 23676 corona cases confirmed in the state today 15626 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,530 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 927 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4219, തൃശൂര്‍ 2886, എറണാകുളം 2651, കോഴിക്കോട് 2397, പാലക്കാട് 1572, കൊല്ലം 1828, ആലപ്പുഴ 1250, കോട്ടയം 1160, കണ്ണൂര്‍ 1087, തിരുവനന്തപുരം 1051, കാസര്‍ഗോഡ് 774, വയനാട് 767, പത്തനംതിട്ട 555, ഇടുക്കി 333 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 114 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട, പാലക്കാട് 18 വീതം, എറണാകുളം, വയനാട്, കാസര്‍ഗോഡ് 12 വീതം, തൃശൂര്‍ 10, കണ്ണൂര്‍ 9, തിരുവനന്തപുരം 7, കൊല്ലം 6, കോട്ടയം, മലപ്പുറം 3 വീതം, ആലപ്പുഴ 2, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,626 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 797, കൊല്ലം 1199, പത്തനംതിട്ട 451, ആലപ്പുഴ 730, കോട്ടയം 877, ഇടുക്കി 299, എറണാകുളം 2000, തൃശൂര്‍ 2293, പാലക്കാട് 1014, മലപ്പുറം 2277, കോഴിക്കോട് 1864, വയനാട് 394, കണ്ണൂര്‍ 748, കാസര്‍ഗോഡ് 683 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്‌ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്‌ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.