News Desk

കരിപ്പൂര്‍ വിമാന ദുരന്തം നടന്നിട്ട് ഒരാണ്ട്; നഷ്ടപരിഹാരം ലഭിക്കാതെ അപകടത്തിനിരയായവർ

keralanews one year of karipur plane crash victims did not get compensation yet

കോഴിക്കോട്: രാജ്യത്തെ തന്നെ ഞെട്ടിച്ച കരിപ്പൂര്‍ വിമാന ദുരന്തത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. 21 പേരുടെ ജീവനാണ് അന്നത്തെ വിമാന അപകടത്തില്‍ നഷ്ടപ്പെട്ടത്.നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷമായിട്ടും അപകടത്തിന്റെ കാരണം എന്താണെന്ന് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ടേബിള്‍ ടോപ്പ് റണ്‍വെയുള്ള കരിപ്പൂരിലെ വികസന പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുകയാണ്. വലിയ വിമാന സര്‍വീസുകള്‍ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. കേരളവും ലോകമെങ്ങുമുള്ള പ്രവാസി സമൂഹം മറക്കാന്‍ ആഗ്രഹിക്കുന്ന ദുരന്തമായിരുന്നു കരിപ്പൂരിലേത്.അപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ ഇരകള്‍ക്കുള്ള നഷ്ട പരിഹാരം വൈകുകയാണ്. മരിച്ചവരുടെ ആശ്രിതര്‍ക്ക് എയര്‍ ഇന്ത്യ പ്രഖ്യാപിച്ച സഹായധനം പൂര്‍ണമായി വിതരണം ചെയ്തിട്ടുമില്ല.2020 ഓഗസ്റ്റ് ഏഴിന് രാത്രിയായിരുന്നു നാടിനെ നടുക്കിയ വിമാന ദുരന്തം. 184 യാത്രക്കാരുമായി ദുബൈയില്‍ല്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് 1344 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം പത്താം നമ്പർ റണ്‍വേയിലാണ് ലാന്‍ഡിങ്ങിന് അനുമതി നല്‍കിയത്. വിമാനം 13ാം റണ്‍വേയിലാണ് ലാന്‍ഡ് ചെയ്തത്. ലാന്റിങ്ങനായുള്ള പൈലറ്റിന്റെ ആദ്യ ശ്രമം പരാജയപ്പെട്ടു. വീണ്ടും വിമാനം ആകാശത്ത് ഒരു തവണ കൂടി വട്ടമിട്ടു. രണ്ടാം തവണ ലാന്‍ഡിങ്ങിനിടെ ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി. ബാരിക്കേഡും മറികടന്ന് വിമാനം താഴ്ചയിലേക്ക് നിലം പതിച്ചു. വിമാനം രണ്ടായി പിളര്‍ന്നു. പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥെ, സഹ പൈലറ്റ് അഖിലേഷ് അടക്കം 21 പേര്‍ മരിച്ചു. 122 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.കൊവിഡ് സാഹചര്യത്തിലും നാട്ടുകാരുടെയും പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും ജീവന്‍ മറന്ന രക്ഷാപ്രവര്‍ത്തനമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.

മാനസ കൊലക്കേസ്; രാഖിലിന് പിസ്റ്റൾ നല്‍കിയ ആള്‍ ബീഹാറില്‍ പിടിയിലായി; പ്രതിയുമായി പോലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു

keralanews manasa murder case man who give pistol to rakhil arrested in bihar police team returned to kerala with the accused

കണ്ണൂര്‍:കോതമംഗലം ഡെന്റല്‍ ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായ  മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ രാഖിലിനു പിസ്റ്റള്‍ നല്‍കിയയാളെ ബിഹാറില്‍ നിന്ന് കോതമംഗലം എസ്‌ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ബിഹാര്‍ മുന്‍ഗര്‍ ജില്ലയിലെ ഖപ്രതാര ഗ്രാമത്തിലെ സോനു കുമാര്‍ മോദി (21) ആണ് പിടിയിലായത്.ബീഹാര്‍ പോലീസിന്റെ സഹായത്തോടെ കോതമംഗലം എസ്‌ഐ മാഹിനിന്റെ നേതൃത്വത്തില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. പോലീസിനെ കണ്ടതോടെ ഇവരെ ആക്രമിച്ച്‌ രക്ഷപ്പെടാന്‍ സോനുവും സംഘവും ശ്രമിച്ചെങ്കിലും വെടിയുതിര്‍ത്തതോടെ ഇവര്‍ കീഴടങ്ങുകയായിരുന്നു.രാഖിലിന്റെ സുഹൃത്തില്‍ നിന്നാണ് സോനുവിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് സൂചന. ഇയാളെ മുന്‍ഗര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വെള്ളിയാഴ്ച രാവിലെ ഹാജരാക്കി. തുടര്‍ന്ന് കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് ട്രാന്‍സിറ്റ് വാറന്റ് അനുവദിച്ചു. ഇയാളുമായി പോലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു.രാഖിലിനെ സോനുവിലേക്ക് എത്തിച്ച ടാക്സി ഡ്രൈവര്‍ക്കുവേണ്ടി കേരള പോലീസ് തെരച്ചില്‍ നടത്തി വരികയാണ്. പട്നയില്‍ നിന്ന് ഇയാളുടെ സഹായത്തോടെ രാഖില്‍ മുന്‍ഗറില്‍ എത്തിയെന്നാണ് സൂചന.ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ഡന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ മാനസയെ രാഖില്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിലും വെടിവെച്ച് ആത്മഹത്യ ചെയ്തു.

സംസ്ഥാനത്ത് ഇന്ന് 19,948 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13; 19,480 പേർക്ക് രോഗമുക്തി

keralanews 19498 covid cases confirmed in the state today 19480 cured

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,948 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂർ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂർ 993, കോട്ടയം 963, കാസർഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 187 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,515 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. 81 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 17, പാലക്കാട്, കാസർഗോഡ് 9 വീതം, തിരുവനന്തപുരം 8, തൃശൂർ 7, പത്തനംതിട്ട 6, എറണാകുളം, കോഴിക്കോട്, വയനാട് 5 വീതം, കൊല്ലം 4, ആലപ്പുഴ, കോട്ടയം 3 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 97 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,744 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 996 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3307, എറണാകുളം 2267, തൃശൂർ 2150, കോഴിക്കോട് 2090, പാലക്കാട് 1384, കൊല്ലം 1295, ആലപ്പുഴ 1144, തിരുവനന്തപുരം 998, കണ്ണൂർ 885, കോട്ടയം 908, കാസർഗോഡ് 726, പത്തനംതിട്ട 656, വയനാട് 539, ഇടുക്കി 425 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,480 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1175, കൊല്ലം 2055, പത്തനംതിട്ട 267, ആലപ്പുഴ 1294, കോട്ടയം 993, ഇടുക്കി 387, എറണാകുളം 1353, തൃശൂർ 2584, പാലക്കാട് 1641, മലപ്പുറം 3674, കോഴിക്കോട് 1270, വയനാട് 239, കണ്ണൂർ 1356, കാസർഗോഡ് 1192 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,78,204 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.  പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 266 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. 10ന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്ത് പുതുക്കിയ കോവിഡ് നിര്‍ദേശങ്ങളില്‍ കര്‍ശന പരിശോധന ഒഴിവാക്കാനുള്ള നിര്‍ദേശവുമായി സര്‍ക്കാര്‍

keralanews govt to avoid strict checking in new covid guidelines

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ കോവിഡ് നിര്‍ദേശങ്ങളില്‍ കര്‍ശന പരിശോധന ഒഴിവാക്കാനുള്ള നിര്‍ദേശവുമായി സര്‍ക്കാര്‍.കടകളില്‍ പ്രവേശിക്കാനുള്ള മാനദണ്ഡങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്‍റെ പുതിയ നിര്‍ദേശം. വാക്‌സീന്‍ എടുക്കാത്തവരോ ആര്‍ടിപിസിആര്‍ ഇല്ലാത്തവരോ കടയില്‍ പ്രവേശിക്കുന്നതു തടയേണ്ടതിലെന്നാണ് പുതിയ നിര്‍ദേശം. അതേസമയം തന്നെ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ ഉറപ്പാക്കും.എസ്പിമാര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കുമാണ് പുതിയ നിര്‍ദേശം കൈമാറിയിരിക്കുന്നത്. ഉത്തരവ് ഇറങ്ങിയതിനെ പിന്നാലെ തന്നെ പുതിയ നിര്‍ദേശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. നിയമസഭയിലും വിഷയം ചര്‍ച്ചയായെങ്കിലും കടകളില്‍ പ്രവേശിക്കാന്‍ മുന്നോട്ട് വെച്ച നിബന്ധനകള്‍ പിന്‍വലിക്കില്ലെന്നായിരുന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയത്. എന്നാല്‍ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി മുന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തുകയായിരുന്നു.പുതിയ നിര്‍ദേശ പ്രകാരം കടകള്‍, കമ്ബോളങ്ങള്‍, ബാങ്കുകള്‍, ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യാവസായിക സ്ഥാപനങ്ങള്‍ തുറന്ന ടൂറിസ്റ്റ് ഇടങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ പ്രവര്‍ത്തിക്കാവുന്നതാണ്. എല്ലാ കടകളും വിനോദസഞ്ചാരകേന്ദ്രങ്ങളും മറ്റു സ്ഥാപനങ്ങളും അവിടുത്തെ സ്റ്റാഫുകള്‍ വാക്സിനേഷന്‍ സ്വീകരിച്ചത് സംബന്ധിച്ചുളള വിവരങ്ങളും ഒരേ സമയം പ്രസ്തുത സ്ഥാപനങ്ങളില്‍ അനുവദനീയമായ ഗുണഭോക്താക്കളുടെ എണ്ണം സംബന്ധിച്ചുള്ള വിവരങ്ങളും പ്രദര്‍ശിപ്പിക്കേണ്ടതാണ്.അത്തരം സ്ഥാപനങ്ങള്‍ക്കകത്തും പുറത്തും തിരക്കും ആള്‍ക്കൂട്ടവും ഒഴിവാക്കേണ്ടത് പ്രസ്തുത സ്ഥാപന ഉടമയുടെ ഉത്തരവാദിത്തമായിരിക്കും ഇക്കാര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി എന്‍ഫോസ് മെന്‍റ് ഏജന്‍സികള്‍ പരിശോധനകള്‍ നടത്തുകയും ആവശ്യമായ നടപടിയെടുക്കുകയും ചെയ്യേണ്ടതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കണ്ണൂര്‍ ഏഴോത്ത് ക്ഷേത്രം കുത്തിതുറന്ന് 14 പവന്റെ തിരുവാഭരണങ്ങള്‍ മോഷ്ടിച്ചു

keralanews jewellery stolen from temple at kannur ezhom

കണ്ണൂര്‍:പയ്യന്നൂർ ഏഴോത്ത് ക്ഷേത്രത്തിൽ വൻ കവർച്ച.കുറുവാട്ടേ കൂറുംബ ഭഗവതി ക്ഷേത്രത്തിന്റെ ശ്രീകോവില്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ ഭണ്ഡാരപ്പെട്ടിയില്‍ സൂക്ഷിച്ചിരുന്ന 14 പവന്റെ തിരുവാഭരണങ്ങള്‍ മോഷണംപോയി .കൂടാതെ ക്ഷേത്രത്തിനുള്ളിലെ മൂല ഭണ്ഡാരവും മോഷണം പോയിട്ടുണ്ട്.വെള്ളിയാഴ്‌ച്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. രാവിലെ ക്ഷേത്രത്തില്‍ പാട്ട് വയ്ക്കാനായി എത്തിയപ്പോഴാണ് മോഷണം വിവരം അറിഞ്ഞത്.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍ കുമാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

keralanews death of vismaya husband kiran kumar dismissed from service

തിരുവനന്തപുരം: വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണിനെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. കേരള സിവില്‍ സര്‍വീസ് ചട്ടം എട്ടാം വകുപ്പ് അനുസരിച്ചാണ് നടപടി. കിരണ്‍ കുമാറിന് ഇനി സര്‍ക്കാര്‍ ജോലി ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാല്‍ പെന്‍ഷന്‍ ലഭിക്കാനും അര്‍ഹത ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.വകുപ്പ് തല അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍ കുമാര്‍. ഇക്കഴിഞ്ഞ ജൂണ്‍ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ മരണത്തിന് പിന്നാലെ കിരണിനെ സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കിരണിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.സംസ്ഥാനത്ത് ആദ്യമായാണ് സ്ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത്.

സംസ്ഥാനത്തെ കോവിഡ് ചികിത്സാ മാനദണ്ഡങ്ങളില്‍ വീണ്ടും മാറ്റം

keralanews change in covid protocol in the state

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ചികിത്സാ മാനദണ്ഡങ്ങളില്‍ വീണ്ടും മാറ്റം വരുത്തി. ഇത് മൂന്നാം തവണയാണ് മാനദണ്ഡങ്ങള്‍ പുതുക്കുന്നത്.മൂന്നാം തരംഗം മുന്നില്‍ക്കണ്ട് മരണനിരക്ക് കുറയ്ക്കുക, വൈറസിന്റെ സ്വഭാവം, വരുന്ന മാറ്റങ്ങള്‍ എന്നിവക്ക് അനുസരിച്ച്‌ വിദഗ്ധ ചികിത്സ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ കൂടി മാനദണ്ഡങ്ങള്‍ പുതുക്കിയതിന് പിന്നിലുണ്ടെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.നേരിയത് (മൈല്‍ഡ്), മിതമായത് (മോഡറേറ്റ്), ഗുരുതരമായത് (സിവിയര്‍) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി (എ, ബി, സി) തിരിച്ചാണ് കൊവിഡ് രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തുന്നത്. നേരിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് നിരീക്ഷണം മാത്രം മതി. അവര്‍ക്ക് ആന്റിബയോട്ടിക്കുകളോ, വൈറ്റമിന്‍ ഗുളികകളോ നല്‍കേണ്ട ആവശ്യമില്ല. അതേസമയം, കൃത്യമായ നിരീക്ഷണവും ഐസൊലേഷനും ഉറപ്പ് വരുത്തണം. നേരിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് അപായ സൂചനകളുണ്ടെങ്കില്‍ (റെഡ് ഫ്ളാഗ്) കണ്ടുപിടിക്കാനായി നേരത്തെ പുറത്തിറക്കിയ ഗൈഡ് ലൈന്‍ കൃത്യമായി പാലിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.രോഗ സ്വഭാവമനുസരിച്ച്‌ അഞ്ച് തരത്തിലുള്ള പരിചരണമാണ് ഉറപ്പ് വരുത്തുന്നത്. രോഗ ലക്ഷണമില്ലാത്തവര്‍ക്ക് ഹോം കെയര്‍ ഐസൊലേഷന്‍ മാത്രം മതിയാകും. എന്നാല്‍ വീട്ടില്‍ ഐസോലേഷന് സൗകര്യമില്ലാത്തവരെ ഡി സി സികളില്‍ പാര്‍പ്പിക്കണം. കാറ്റഗറി എയിലെ രോഗികളെ സി എഫ് എല്‍ ടി സികളിലേക്കും കാറ്റഗറി ബിയിലെ രോഗികളെ സി എസ് ടി എല്‍ സി എന്നിവിടങ്ങളിലും കാറ്റഗറി സിയിലുള്ള ഗുരുതര രോഗികളെ കോവിഡ് ആശുപത്രികളിലുമായിരിക്കും ചികിത്സിക്കുക.ഗര്‍ഭിണികളെ മരണത്തില്‍ നിന്നും സംരക്ഷിക്കാന്‍ പ്രത്യേക ക്രിട്ടിക്കല്‍ കെയര്‍ മാര്‍ഗ നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രമേഹ രോഗികളിലെ കൊവിഡ് മരണനിരക്ക് കുറയ്ക്കാന്‍ പ്രമേഹ രോഗ നിയന്ത്രണത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. കുട്ടികളുടെ ക്രിട്ടിക്കല്‍ കെയര്‍, ഇന്‍ഫെക്ഷന്‍ മാനേജ്മെന്റ്, പ്രായപൂര്‍ത്തിയായവരുടെ ക്രിട്ടിക്കല്‍ കെയര്‍, ശ്വാസതടസമുള്ള രോഗികള്‍ക്കുള്ള വിദഗ്ധ ചികിത്സ, ആസ്പര്‍ഗില്ലോസിസ്, മ്യൂകോര്‍മൈക്കോസിസ് ചികിത്സ എന്നിവയും പുതിയ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അശാസ്ത്രീയ നിയന്ത്രണങ്ങൾ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നു; നിയന്ത്രണങ്ങളുടെ മറവിൽ പോലീസ് ജനങ്ങളിൽ നിന്നും കനത്ത പിഴ ഈടാക്കുന്നതായും പ്രതിപക്ഷം

keralanews unscientific restrictions trouble people and traders and police levying heavy fines from people

തിരുവനന്തപുരം: അശാസ്ത്രീയ കോവിഡ് നിയന്ത്രണങ്ങൾ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നതായും നിയന്ത്രണങ്ങളുടെ മറവിൽ പോലീസ് ജനങ്ങളിൽ നിന്നും കനത്ത പിഴ ഈടാക്കുന്നതായും പ്രതിപക്ഷ ആരോപണം.സര്‍ക്കാര്‍ ഉത്തരവില്‍ മാറ്റം വരുത്തണമെന്നും പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ കെ. ബാബു ആവശ്യപ്പെട്ടു. മൂന്നു വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ കടകളില്‍ പോകുന്നതാണ് അഭികാമ്യമെന്നാണ് മന്ത്രി സഭയില്‍ പറഞ്ഞത്. എന്നാല്‍, ഉത്തരവിറങ്ങിയപ്പോള്‍ അഭികാമ്യം എന്നത് നിര്‍ബന്ധം എന്നായി മാറി.വളരെ പ്രതീക്ഷയോടെ ഇരുന്ന ജനങ്ങള്‍ക്ക് ഉത്തരവ് വന്നതോടെ വലിയ നിരാശ ഉണ്ടായി. സര്‍ക്കാറിന്‍റെ ഉത്തരവ് പ്രകാരം യുവാക്കള്‍ വീട്ടിലിരിക്കുകയും പ്രായമായവര്‍ പുറത്തേക്ക് ഇറങ്ങുകയും വേണം. വാക്സിന്‍ എടുത്ത യുവാക്കള്‍ കുറവാണ്. അതിനാല്‍ അവര്‍ക്ക് പുറത്തിറങ്ങാനാവില്ലെന്നും കെ. ബാബു ചൂണ്ടിക്കാട്ടി.കോവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ പൊലീസ് അനാവശ്യ പിഴ ചുമത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. പൊലീസ് ജനങ്ങളെ പീഡിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ എങ്ങനെ സാധനം വാങ്ങുമെന്ന് സതീശന്‍ ചോദിച്ചു.അതേസമയം പൊലീസ് ചെയ്യുന്നത് ഉത്തരവാദിത്ത നിര്‍വഹണമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സഭയില്‍ വിശദീകരിച്ചു. നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുമ്പോൾ പൊലീസ് ഇടപെട്ടു. കോവിഡിന്‍റെ രണ്ടാം തരംഗം പൂര്‍ണമായി അവസാനിച്ചിട്ടില്ല. വാക്സിനേഷന്‍ പൂര്‍ത്തിയാകുന്നതിന് മുൻപ് മൂന്നാം തരംഗം ഉണ്ടായാല്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരും. അതിതീവ്ര വ്യാപനശേഷിയുള്ള വൈറസ് ആണ് കേരളത്തിലുള്ളത്. എല്ലാ കാലവും ലോക്ഡൗണിലൂടെ മുന്നോട്ടു പോകാനാവില്ല. അതു കൊണ്ടാണ് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കുറച്ച്‌ ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഇരട്ടിയോ അധികമോ ആകാമെന്നും മന്ത്രി വ്യക്തമാക്കി.

കണ്ണൂരില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

keralanews flight service from kannur to uae resumed

മട്ടന്നൂർ: കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് യാത്രാനുമതി.ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് യുഎഇയില്‍ ഇറങ്ങാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെ കൊച്ചിയില്‍ നിന്ന് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായി.ഇപ്പോള്‍ കൊച്ചിക്ക് പിന്നാലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയാണ്. വെള്ളിയാഴ്ച മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ആദ്യ ദിനം ദുബായിലേക്കാവും സര്‍വീസ് നടത്തുക.വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നടത്തുന്നത്. യാത്രക്കാര്‍ക്ക് ആവശ്യമായ റാപ്പിഡ് ടെസ്റ്റുകള്‍ക്കുള്ള സൗകര്യം വിമാനത്താവളത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഈ സൗകര്യം ഉപയോഗിച്ച്‌ മൂന്ന് മണിക്കൂര്‍ കൊണ്ട് 500 പേരെ പരിശോധിക്കാനാവും. ടെര്‍മിനലില്‍ 10 കൗണ്ടറുകളുണ്ട്. 15 മിനിട്ടുകള്‍ കൊണ്ട് ടെസ്റ്റിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകും.3000 രൂപയാണ് ഫീസ്. പരിശോധനയ്ക്കായി വാട്‌സപ്പിലൂടെ മുന്‍കൂട്ടി ബുക്ക് ചെയ്യാനാവും. പരിശോധനാ കേന്ദ്രത്തിലും വാട്‌സപ്പ് സന്ദേശമായും പരിശോധനാഫലം ലഭിക്കും. 10 കൗണ്ടറുകളില്‍ വയോധികര്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കുമായി രണ്ട് കൗണ്ടറുകള്‍ വീതം മാറ്റിവച്ചിരിക്കുകയാണ്. അതേസമയം ഇളവ് മുതലെടുത്ത് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. 28,000 മുതല്‍ 37,000 രൂപ വരെയാണ് നിരക്ക്.ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് നിരക്കില്‍ ഒന്നാമത്, 37,000 രൂപ. ഫ്‌ലൈ ദുബായ് –31,000, എയര്‍ അറേബ്യ– 29,000. ചുരുങ്ങിയ നിരക്കുണ്ടായിരുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസും 28,000 രൂപവരെ കുത്തനെ കൂട്ടി. നിയന്ത്രണങ്ങളോടെയാണെങ്കിലും സര്‍വീസ് പുനരാരംഭിച്ചത് പ്രവാസികള്‍ക്ക് ആശ്വാസമായി. നേരത്തെ ഖത്തര്‍ വഴി മാത്രമായിരുന്നു യാത്രാനുമതി.

സംസ്ഥാനത്ത് അണ്‍ലോക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ ആശയക്കുഴപ്പം വീണ്ടും സഭയില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം;അടിയന്തര പ്രമേയമായി ഇന്ന് ഉന്നയിക്കും

keralanews opposition will raise the issue of unlock guidelines in the state again in assembly today

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് അണ്‍ലോക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ ആശയക്കുഴപ്പം ഇന്ന് വീണ്ടും സഭയില്‍ ഉയര്‍ത്താനൊരുങ്ങി പ്രതിപക്ഷം.പുറത്തിറങ്ങാന്‍ വാക്സിന്‍ രേഖകള്‍, പരിശോധനാഫലം, രോഗമുക്തി സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാക്കരുതെന്നാണ് വിദഗ്ദരും ആവശ്യപ്പെടുന്നത്. പുതിയ അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങളില്‍ എതിര്‍പ്പുകളുണ്ടെങ്കിലും ഉത്തരവ് മാറ്റില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ വ്യാപാരികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മറുപടിയും ഇന്ന് പ്രതീക്ഷിക്കാം.ആഴ്ചയില്‍ എല്ലാദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം എന്നതായിരുന്നു വ്യാപാരികളുടെ പ്രധാന ആവശ്യം. ലോക്ഡൗണ്‍ നിയന്ത്രണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും, ആഴ്ചയില്‍ ആറു ദിവസം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.അതേസമയം കടകളില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നതടക്കമുള്ള അപ്രായോഗിക വ്യവസ്ഥകളിലെ ആശങ്ക വ്യാപാരികളും കോടതിയെ അറിയിക്കും.