തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 21,613 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂർ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂർ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസർഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,623 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,870 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 92 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,248 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1181 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3105, എറണാകുളം 2596, തൃശൂർ 2442, കോഴിക്കോട് 2278, പാലക്കാട് 1339, കൊല്ലം 1686, കണ്ണൂർ 1217, ആലപ്പുഴ 1151, കോട്ടയം 1080, തിരുവനന്തപുരം 1071, പത്തനംതിട്ട 793, വയനാട് 596, കാസർഗോഡ് 493, ഇടുക്കി 401 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.92 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 13, വയനാട്, കാസർഗോഡ് 11 വീതം, പത്തനംതിട്ട, തൃശൂർ 10 വീതം, കണ്ണൂർ 8, ആലപ്പുഴ 6, കോട്ടയം 5, എറണാകുളം 4, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട് 3 വീതം, മലപ്പുറം 2 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,556 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 764, കൊല്ലം 1523, പത്തനംതിട്ട 595, ആലപ്പുഴ 822, കോട്ടയം 1088, ഇടുക്കി 420, എറണാകുളം 2292, തൃശൂർ 2468, പാലക്കാട് 2291, മലപ്പുറം 2015, കോഴിക്കോട് 2138, വയനാട് 504, കണ്ണൂർ 769, കാസർഗോഡ് 867 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
പി. സതീദേവി വനിതാ കമ്മീഷന്റെ പുതിയ അദ്ധ്യക്ഷയാകും
തിരുവനന്തപുരം : മുതിർന്ന സിപിഎം വനിതാ നേതാവ് പി. സതീദേവി വനിതാ കമ്മീഷന്റെ പുതിയ അദ്ധ്യക്ഷയാകും. ചൊവ്വാഴ്ച നടന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. 2004 ല്‍ വടകര ലോക്സഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സതീദേവി നിലവില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ്. സിപിഎം സംസ്ഥാന സമിതി അംഗമായ പി. ജയരാജന്റെ സഹോദരിയും അന്തരിച്ച സിപിഎം നേതാവ് എം ദാസന്റെ ഭാര്യയുമാണ്.പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് മുന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രാജിവെച്ച സാഹചര്യത്തിലാണ് സംസ്ഥാന വനിതാ കമ്മീഷന് പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടിവന്നത്.
സംസ്ഥാനത്ത് പെന്‍ഷനുകള്‍ ലഭിക്കാത്തവര്‍ക്ക് 1000 രൂപ സഹായം നല്‍കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം:സംസ്ഥാനത്ത് സാമൂഹിക ക്ഷേമ, ക്ഷേമനിധി പെന്‍ഷനുകള്‍ ലഭിക്കാത്തവര്‍ക്ക് 1000 രൂപ സഹായം നല്‍കുമെന്ന് സര്‍ക്കാര്‍. മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം വ്യക്തമാക്കിയത്.14,78, 236 കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക. ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും അന്ത്യോദയ അന്നയോജന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കുമാണ് സഹായം. ഗുണഭോക്താക്കളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനം തിരിച്ച് ജോയിന്റ് രജിസ്ട്രാര്‍മാര്‍ തയ്യാറാക്കും. ഗുണഭോക്താവിന് ആധാര്‍ കാര്‍ഡോ മറ്റെന്തെങ്കിലും തിരിച്ചറിയല്‍ രേഖയോ ഹാജരാക്കി സഹായം കൈപ്പറ്റാം.സംസ്ഥാനത്തെ ആധാരമെഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാംപ് വെന്‍ഡര്‍മാരുടേയും ഉത്സവ ബത്ത മൂവായിരം രൂപയായി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം 2000 രൂപയായിരുന്നു.ഇതിന് പുറമേ, കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് 2000 രൂപ പ്രത്യേക ധനസഹായമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ഐഎസ് ബന്ധം; കണ്ണൂരിൽ രണ്ട് യുവതികൾ പിടിയിലായി
കണ്ണൂർ: ഐഎസ് ബന്ധത്തെത്തുടർന്ന് രണ്ട് യുവതികൾ കണ്ണൂരിൽ പിടിയിലായി. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് പിടികൂടിയത്. സാമൂഹിക മാദ്ധ്യമങ്ങൾ വഴി ഐഎസ് പ്രചാരണം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന ഗ്രൂപ്പുണ്ടാക്കി പ്രവർത്തിച്ച് വരികയായിരുന്നു ഇവർ. കണ്ണൂര്‍ നഗരപരിധിയില്‍ നിന്ന് ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാര്‍ച്ച് മുതല്‍ യുവതികള്‍ എന്‍ഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ കൂട്ടാളി മൂസാദ് അൻവർ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തിലുള്ള മറ്റൊരാളായ അമീര്‍ അബ്ദുള്‍ റഹ്മാനെ മംഗലാപുരത്ത് നിന്ന് ഓഗസ്റ്റ് 4ന് അറസ്റ്റ് ചെയ്തിരുന്നു.
സോളാർ പീഡന കേസ്; സിബിഐ എഫ്ഐആർ സമർപ്പിച്ചു
തിരുവനന്തപുരം: സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി സിബിഐ എഫ്ഐആർ സമർപ്പിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റ് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ ഉമ്മൻ ചാണ്ടിയ്‌ക്ക് പുറമെ കെസി വേണുഗോപാൽ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എപി അനിൽകുമാർ എന്നിവരും പ്രതികളാണ്.പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകൾ സിബിഐയ്‌ക്ക് സംസ്ഥാനസർക്കാർ കൈമാറിയിരുന്നു. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്. 2012 ആഗസ്റ്റ് 19-ന് ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി.ഇതിന്റെ അടിസ്ഥാനത്തിൽ നാല് വർഷത്തോളമാണ് കേരളാ പോലീസ് കേസ് അന്വേഷിച്ചത്. ഈ അന്വേഷണത്തിൽ ആർക്കെതിരെയും തെളിവ് കണ്ടെത്താൻ പോലീസിനായില്ല.ഇതേത്തുടര്‍ന്നാണ് പരാതിക്കാരിയുടെ ആവശ്യപ്രകാരം കേസ് സി.ബി.ഐയ്ക്ക് വിട്ടത്.
യൂ ട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; യുവാവ് പിടിയിൽ
തൃശൂർ: യൂ ട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ.പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറമ്പിൽ സനൂപ് (32) ആണ് പിടിയിലായത്. ഒന്നര കിലോ കഞ്ചാവാണ് ഇയാളിൽ നിന്നും തൃശൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരിനന്ദനനും സംഘവും പിടിച്ചെടുത്തത്. മീന്‍പിടുത്തം പഠിപ്പിക്കുന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന സനൂപ് സുബ്സ്ക്രൈബേർസ് ആയി വരുന്ന വിദ്യാര്‍ത്ഥികൾക്കും ചെറുപ്പക്കാർക്കുമാണ് കഞ്ചാവ് നല്‍കിയിരുന്നത്.മീന്‍ പിടുത്തം പരിശീലിപ്പിക്കാന്‍ എന്ന പേരില്‍ മണലി പുഴയിലെ കൈനൂര്‍ ചിറ പ്രദേശങ്ങളിലേക്ക് വിളിച്ച് വരുത്തുകയും ആദ്യം സൗജന്യമായി കഞ്ചാവ് കൊടുക്കുകയുമാണ് ചെയ്തിരുന്നത്. പിന്നീട് ഇവരെ സ്ഥിരം ഉപഭോക്താക്കളാക്കി മാറ്റും. 500 രൂപയുടെ ചെറിയ പൊതികളാക്കിയാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. ‘ഫിഷിങ് ഗഡീസ്’ എന്ന പേരില്‍ ഒരുമാസം മുന്‍പ് തുടങ്ങിയ യൂട്യൂബ് ചാനലിന്റെ മറവിലാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന വിപുലീകരിച്ചതെന്നാണ് എക്സൈസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. പോലൂക്കര ,മൂര്‍ക്കനിക്കര പ്രദേശങ്ങളിലെ നിരവധി ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും ഇയാളുടെ വലയത്തിലായതായി എക്സൈസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കുന്നതിനും കൗണ്‍സിലിംങ്ങ് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹായത്തോടെ ആവശ്യമായ ചികിത്സ നല്‍കുന്നതിനും നടപടികള്‍ എടുക്കുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരിനന്ദനന്‍ ടി.ആര്‍ അറിയിച്ചു.
ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക് 25 രൂപ വർധിപ്പിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതല്‍
കൊച്ചി: ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക് 25 രൂപ വര്‍ദ്ധിപ്പിച്ചു. കൊച്ചിയില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക് പുതിയ വില 866 രൂപ 50 പൈസയാണ്. വാണിജ്യ സിലിണ്ടറുകളുടെ വില അഞ്ച് രൂപ കുറച്ചിട്ടുമുണ്ട്. സിലിണ്ടറൊന്നിന് 5 രൂപയാണ് കുറച്ചത്. പുതുക്കിയ വില കൊച്ചിയില്‍ 1618 രൂപയാണ് സിലിണ്ടറൊന്നിന്.പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ നിലവില്‍ വരും. ജൂണ്‍ 2020 മുതല്‍ കേന്ദ്രസര്‍ക്കാര്‍ എല്‍പിജി സബ്സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി നിര്‍ത്തലാക്കിയിരുന്നു. ഫലത്തില്‍ സബ്സിഡി തന്നെ ഇല്ലാതായ അവസ്ഥയാണ് രാജ്യത്ത്.
കടയിലേക്കുള്ള സാധനങ്ങൾ സ്വന്തമായി ഇറക്കി;കണ്ണൂരിൽ കടയുടമകളായ സഹോദരങ്ങളെ സി ഐ ടി യു തൊഴിലാളികൾ മർദിച്ചതായി പരാതി
കണ്ണൂർ:കടയിലേക്കുള്ള സാധനങ്ങൾ സ്വന്തമായി ഇറക്കിയതിനെ തുടർന്ന് കണ്ണൂരിൽ കടയുടമകളായ സഹോദരങ്ങളെ സി ഐ ടി യു തൊഴിലാളികൾ മർദിച്ചതായി പരാതി.മാതമംഗലം എസ്സാര്‍ അസോസിയേറ്റ് ഉടമ റബി മുഹമ്മദ് , സഹോദരന്‍ റഫി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കടയിലേക്കുള്ള സാധനങ്ങള്‍ സ്വന്തമായി ഇറക്കുന്നതിനെ ചോദ്യം ചെയ്ത തൊഴിലാളികള്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.പരിക്കേറ്റ ഇരുവരേയും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഒരാഴ്ച മുൻപാണ് ഇവർ മാതമംഗലത്ത് ഹാർഡ് വെയർ ഷോപ്പ് ആരംഭിച്ചത്. ഇവരുടെ കടയിലേക്ക് ആവശ്യമായ സാധനങ്ങൾ സ്വന്തമായി ഇറക്കുന്നതിന് ഹൈക്കോടതിയിൽ നിന്നും ഉത്തരവ് നേടിയിരുന്നു. ലോഡ് ഇറക്കുന്ന സമയങ്ങളിൽ തുടർച്ചയായി സിഐടിയു തൊഴിലാളികൾ എത്തി തടസ്സപ്പെടുത്തുന്നതിനാൽ കഴിഞ്ഞ ദിവസം പെരിങ്ങോം പോലീസിൽ കടയുടമ പരാതി നൽകിയിരുന്നു. തുടർന്ന് തൊഴിലാളി നേതാക്കന്മാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ഹൈക്കോടതി ഉത്തരവിനെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു.എന്നാൽ ഇന്നലെ ഉച്ചയ്‌ക്ക് കടയിലേക്ക് പൈപ്പ് ഇറക്കുന്നതിനിടയിൽ സംഘടിച്ചെത്തിയ സിഐടിയു തൊഴിലാളികൾ ജീവനക്കാരെ ആക്രമിച്ചെന്നാണ് പരാതി.അതേസമയം തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക കടയുടമയുടെ ശ്രദ്ധയിൽപെടുത്താനാണ് തൊഴിലാളികൾ എത്തിയതെന്നും, വാക്ക് തർക്കം മാത്രമാണ് ഉണ്ടായതെന്നും ചുമട്ടു തൊഴിലാളി യൂണിയൻ ഭാരവാഹികൾ വിശദീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 12,294 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; ടിപിആർ 14.03; 18,542 പേർ രോഗമുക്തി നേടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,294 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂർ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂർ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട 545, കാസർഗോഡ് 317, ഇടുക്കി 313, വയനാട് 202 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 87,578 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,743 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 68 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,425 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 729 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1632, കോഴിക്കോട് 1491, തൃശൂർ 1381, എറണാകുളം 1329, പാലക്കാട് 895, കണ്ണൂർ 776, ആലപ്പുഴ 727, കൊല്ലം 738, കോട്ടയം 577, തിരുവനന്തപുരം 550, പത്തനംതിട്ട 529, കാസർഗോഡ് 307, ഇടുക്കി 307, വയനാട് 186 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.72 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 15, കണ്ണൂർ 14, വയനാട് 11, തൃശൂർ 7, കാസർഗോഡ് 6, എറണാകുളം 5, പത്തനംതിട്ട, കോട്ടയം 4 വീതം, കൊല്ലം 3, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,542 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 682, കൊല്ലം 362, പത്തനംതിട്ട 365, ആലപ്പുഴ 1284, കോട്ടയം 1228, ഇടുക്കി 519, എറണാകുളം 2289, തൃശൂർ 2483, പാലക്കാട് 2079, മലപ്പുറം 2551, കോഴിക്കോട് 2402, വയനാട് 703, കണ്ണൂർ 922, കാസർഗോഡ് 673 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,72,239 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ നടുറോഡില്‍വച്ച് കുത്തിക്കൊന്നു;പ്രതി അറസ്റ്റിൽ
വിശാഖപട്ടണം: എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ നടുറോഡില്‍വച്ച് കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍.ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ നഗരത്തില്‍ സ്വാതന്ത്ര്യദിനമായ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനി രമ്യശ്രീ(20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശശികൃഷ്ണ(22) എന്നയാളാണ് അറസ്റ്റിലായത്.ഗുണ്ടൂരിലെ കാകനി റോഡില്‍കൂടി രമ്യശ്രീ നടന്നു വരുന്നതിനിടെ ഇവിടെ ബൈക്കിലെത്തിയ ശശികൃഷ്ണ രമ്യശ്രീയുടെ സമീപത്ത് എത്തി ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം നിരസിച്ച് നടന്നു നീങ്ങാന്‍ ഒരുങ്ങിയ ശശികൃഷ്ണ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും വയറിലും തുടരെ കുത്തിവീഴ്ത്ത്തുകയായിരുന്നു. ഈ സംഭവത്തിനു ശേഷം ശശികൃഷ്ണ ഉടന്‍ ബൈക്കില്‍ കയറി രക്ഷപെട്ടു.ഗുരുതരമായി പരിക്കേറ്റ രമ്യശ്രീയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഗുണ്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ കടകളില്‍നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ശശികൃഷ്ണയാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇയാളുടെ താമസസ്ഥലത്ത് എത്തിയ പൊലീസ് ശശികൃഷ്ണയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.