തിരുവനന്തപുരം:സംസ്ഥാനത്തെ കൊറോണ സാഹചര്യം അവലോകനം ചെയ്യാൻ ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഇന്ന് അടിയന്തിര യോഗം ചേരുംഓണത്തിന് പിന്നാലെ പ്രതിദിന രോഗനിരക്ക് ഉയർന്ന സാഹചര്യത്തിൽ കൊറോണ നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകുമോ എന്ന് ഇന്നറിയാം. ടിപിആർ നിരക്ക് 15 മുകളിൽ എത്തിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സാദ്ധ്യത.അതീവ ജാഗ്രത അടുത്ത നാലാഴ്ച സംസ്ഥാനത്ത് വേണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഓണത്തിന് ഇളവുകൾ നൽകിയ സാഹചര്യത്തിൽ കൃത്യമായി കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അത് എല്ലായിടത്തും പാലിക്കപ്പെട്ടില്ല.രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ രണ്ടാം തരംഗം കുറയുമ്പോഴും കേരളത്തിൽ രോഗികളുടെ എണ്ണം ഉയർന്ന് തന്നെയാണ്. മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് രോഗവ്യാപനം കൂടുതൽ. സംസ്ഥാനത്തെ രോഗികളുടെ എണ്ണം കൂടുന്നതോടെ ആശുപത്രികളിൽ കിടക്കകളും ഐസിയുകളും അതിവേഗം നിറയുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇക്കാര്യങ്ങളൊക്കെ ഇന്നു ചേരുന്ന യോഗത്തിൽ ചർച്ചയായേക്കും. അതീവ വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസിന്റെ ഭീഷണി സംസ്ഥാനത്തെ പല പ്രദേശങ്ങളിലുമുണ്ട്. കൊറോണ മൂന്നാം തരംഗത്തിന്റെ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗത്തിന് ശേഷം ഇന്ന് ചേരും.
ഓണക്കാല ഇളവുകള്‍;വരുംദിസങ്ങളില്‍ സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ കുതിച്ചുയർന്നേക്കും;പ്രതിദിന രോഗ ബാധ 40000 കടന്നേക്കുമെന്ന് വിദഗ്ദര്‍
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചു നൽകിയ ഇളവുകൾക്ക് പിന്നാലെ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാമെന്ന് ആരോഗ്യവിദഗ്ധർ. രോഗികളുടെ എണ്ണം നാൽപ്പതിനായിരം കടന്നേക്കാമെന്ന് വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നു. അവധി കഴിഞ്ഞ് പരിശോധനകൾ വർദ്ധിപ്പിച്ചാൽ മാത്രമേ കണക്കിൽ വ്യക്തത വരൂ.സംസ്ഥാനത്ത് ഇളവുകൾ നൽകിയതിന്റെ ഭാഗമായുള്ള വ്യാപനം പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ ഓണത്തിന് മുൻപേ സംഭവിച്ചു എന്നാണ് വിലയിരുത്തൽ. ഈ മാസം ഉടനീളം ഇരുപതിനായിരത്തിലധികം കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഐസിയു, വെന്റിലേറ്റർ എന്നിവ നിറയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. അതേസമയം ഓണാഘോഷത്തിന്റെ ഭാഗമായി പരിശോധനകൾ കുറച്ചിരിക്കുകയാണ്.കൊറോണ വാക്‌സിൻ ജനങ്ങളിലേക്ക് പൂർണമായും എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഓണത്തിന് ശേഷം കൊറോണ വ്യാപനം വർദ്ധിച്ചാൽ പ്രശ്‌നം ഗുരുതരമാകും എന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കാം
കുളത്തില്‍ കുളിക്കാന്‍ പോയ കുട്ടികള്‍ ചുവന്ന മുണ്ട് വീശി തീവണ്ടി നിര്‍ത്തിച്ചു; അഞ്ച് കുട്ടികള്‍ പിടിയില്‍
തിരൂർ: കുളത്തില്‍ കുളിക്കാന്‍ പോകുന്നതിനിടെ ചുവന്ന മുണ്ട് വീശി തീവണ്ടി നിർത്തിച്ച സംഭവത്തിൽ അഞ്ച് കുട്ടികള്‍ പിടിയില്‍.തിരൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ബുധനാഴ്ച 12.30ഓടെയാണ് സംഭവം. നിരമരുതൂര്‍ മങ്ങാട് ഭാഗത്ത് നിന്ന് തിരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള തുമരക്കാവ് ക്ഷേത്രത്തില്‍ കുളിക്കാന്‍ പോയ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികളാണ് വികൃതി ഒപ്പിച്ചത്.കോയമ്പത്തൂർ മംഗലാപുരം എക്‌സ്പ്രസ് തിരൂര്‍ വിട്ടയുടന്‍ കുളത്തില്‍ കുളിക്കുകയായിരുന്ന കുട്ടികള്‍ കുളക്കടവിലെ ചുവന്ന മുണ്ട് വീശുകയായിരുന്നു. അപകടസാധ്യത സംശയിച്ച ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് വണ്ടി നിര്‍ത്തി. തീവണ്ടി നിര്‍ത്തിയതോടെ കുട്ടികള്‍ ഓടി രക്ഷപെട്ടു. അഞ്ച് മിനിട്ട് നേരം തീവണ്ടി ഇവിടെ നിര്‍ത്തിയിട്ടു.സ്റ്റേഷന്‍ മാസ്റ്ററേയും റെയില്‍വേ സുരക്ഷാസേനയേയും ലോക്കോ പൈലറ്റ് വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടികളെ കണ്ടെത്തി പിടികൂടി. ഇവരെ താക്കീത് ചെയ്ത ശേഷം മലപ്പുറം ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ടു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തി.
രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസ്; കൊടുവള്ളി സംഘത്തലവന്‍ ഉള്‍പ്പെടെ 17 പേരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും
കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിൽ കൊടുവള്ളി സംഘത്തലവന്‍ സൂഫിയാൻ ഉള്‍പ്പെടെ 17 പേരുടെ അറസ്റ്റ് കസ്റ്റംസ് ഉടന്‍ രേഖപ്പെടുത്തും. പ്രതികളെ അറസ്റ്റുചെയ്യാന്‍ കോടതി അനുമതി നല്‍കിയതോടെയാണ് കസ്റ്റംസ് നടപടി ക്രമങ്ങളിലേക്ക് കടന്നത്. ജയിലിലെത്തിയായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക. കരിപ്പൂര്‍ വിമാനത്താവളം വഴി പ്രതികള്‍ വ്യാപകമായി സ്വര്‍ണ്ണ കള്ളക്കടത്തു നടത്തിയിരുന്നുവെന്ന തെളിവിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.കഴിഞ്ഞമാസം ആദ്യമാണ് സൂഫിയാനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു. രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലും അപകടം നടന്ന സ്ഥലത്തും ഇയാളെത്തിയതായി പൊലീസിന് വ്യക്തമായ വിവരം ലഭിച്ചതോടെയായിരുന്നു അറസ്റ്റ്. നിരവധി സ്വര്‍ണ കള്ളക്കടത്തുകേസില്‍ പ്രതിയായ ഇയാള്‍ക്കെതിരെ മുൻപ് കോഫെപോസയും ചുമത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15 ശതമാനം;197 മരണം; 19,296 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 197 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,246 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,954 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 945 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 2851, മലപ്പുറം 2739, എറണാകുളം 2456, കോഴിക്കോട് 2377, പാലക്കാട് 1270, കൊല്ലം 1405, കണ്ണൂര്‍ 1304, ആലപ്പുഴ 1289, തിരുവനന്തപുരം 908, കോട്ടയം 874, പത്തനംതിട്ട 786, വയനാട് 711, കാസര്‍ഗോഡ് 494, ഇടുക്കി 490 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.115 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 22, കണ്ണൂര്‍ 19, വയനാട് 14, കാസര്‍ഗോഡ് 11, കൊല്ലം, പത്തനംതിട്ട 10 വീതം, തൃശൂര്‍ 8, എറണാകുളം 7, കോഴിക്കോട് 4, മലപ്പുറം 3, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി 2 വീതം, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,296 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1416, കൊല്ലം 371, പത്തനംതിട്ട 500, ആലപ്പുഴ 821, കോട്ടയം 1447, ഇടുക്കി 393, എറണാകുളം 2174, തൃശൂര്‍ 2542, പാലക്കാട് 2290, മലപ്പുറം 2712, കോഴിക്കോട് 2459, വയനാട് 594, കണ്ണൂര്‍ 1106, കാസര്‍ഗോഡ് 471 എന്നിങ്ങനേയാണ് രോഗമുക്തിയായത്.പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
രാജ്യത്ത് രണ്ടു ഡോസ് വാക്‌സിനെടുത്ത 87,000ത്തോളം പേര്‍ക്ക് കോവിഡ്; പകുതിയോളം കേസുകളും കേരളത്തില്‍
ന്യൂഡൽഹി: രാജ്യത്ത് രണ്ടു ഡോസ് വാക്‌സിനെടുത്ത 87,000ത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന വിവരമനുസരിച്ച് ഇതില്‍ 46 ശതമാനവും കേരളത്തിലാണ്.മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനത്തില്‍ അല്പമെങ്കിലും ശമനമുണ്ടെങ്കിലും കേരളത്തില്‍ കോവിഡ് ഗുരുതരമാകുന്ന സ്ഥിതിവിശേഷമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.അതേസമയം വാക്‌സിനെടുത്ത ശേഷം കോവിഡ് വന്ന 200 ഓളം പേരുടെ സാമ്പിളുകളുടെ ജനതിക ശ്രേണി പരിശോധിച്ചതില്‍ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. 100 ശതമാനം വാക്‌സിനേഷന്‍ നടന്ന വയനാട്ടിലടക്കം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വൈറസിന്റെ പുതിയ വകഭേദമാണ് കൂടുതല്‍ മാരകമായത്. കൂടുതല്‍ പേര്‍ക്കും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചത്. രണ്ടാം കൊവിഡ് തരംഗം കുറഞ്ഞെങ്കിലും പുതിയ വകഭേദത്തിന് സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ആറ്റിങ്ങലിൽ വഴിയോര മത്സ്യവില്‍പനക്കാരിയുടെ മീന്‍ പാത്രം തട്ടിയെറിഞ്ഞ സംഭവത്തില്‍ രണ്ട് നഗരസഭാ ജീവനക്കാർക്ക് സസ്പെന്‍ഷന്‍
കൊല്ലം: ആറ്റിങ്ങലിൽ വഴിയോര മത്സ്യവില്‍പനക്കാരിയുടെ മീന്‍ പാത്രം തട്ടിയെറിഞ്ഞ സംഭവത്തില്‍ രണ്ട് നഗരസഭാ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.മുബാറക്, ഷിബു എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്.ഓഗസ്റ്റ് 10ന് ആറ്റിങ്ങല്‍ അവനവഞ്ചേരി ജംക്‌ഷനിലായിരുന്നു സംഭവം ഉണ്ടായത്.ആഗസ്റ്റ് 10നായിരുന്നു സംഭവം. അനധികൃത കച്ചവടങ്ങള്‍ നീക്കം ചെയ്യുന്നതിന്‍റെ പേരിലായിരുന്നു മത്സ്യക്കുട്ട വലിച്ചെറിഞ്ഞത്. ഇവര്‍ രണ്ടുപേരും സംയമനപരമായി ഇടപെടുന്നതില്‍ വീഴ്ച വരുത്തിയെന്ന് നഗരസഭ സെക്രട്ടറിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.ഇരുവര്‍ക്കും നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് നടപടി.കച്ചവടക്കാരെ നീക്കം ചെയ്യാന്‍ മാത്രമേ നിര്‍ദേശിച്ചിരുന്നുള്ളൂവെന്നും മത്സ്യം വലിച്ചെറിയാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും നഗരസഭ വ്യക്തമാക്കിയിരുന്നു.
ഉല്‍പ്പന്നങ്ങളുടെ ലഭ്യത കുറവ്;സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുന്‍പ് പൂര്‍ത്തിയാകില്ല
തിരുവനന്തപുരം: ഉല്‍പ്പന്നങ്ങളുടെ ലഭ്യത കുറവ് മൂലം സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുന്‍പ് പൂര്‍ത്തിയാക്കാനാവില്ലെന്ന് റിപ്പോർട്ട്.ഈ മാസം 16 നുള്ളില്‍ സംസ്ഥാനത്തെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യകിറ്റ് എത്തിക്കണമെന്ന ലക്ഷ്യത്തിലായിരുന്നു സപ്ലൈകോ പ്രവര്‍ത്തിച്ചതെങ്കിലും ചില സാധനങ്ങളുടെ ലഭ്യത കുറവ് ഇതിനു തടസ്സമായി.ഏലയ്ക്കാ, ശര്‍ക്കരവരട്ടി പോലുള്ള ചില ഉല്‍പന്നങ്ങള്‍ക്കാണ് ക്ഷാമം നേരിട്ടത്. റേഷന്‍കടകളില്‍ കഴിഞ്ഞ 31ആം തിയതി വിതരണം തുടങ്ങിയെങ്കിലും കാര്‍ഡ് ഉടമകളില്‍ 50 ശതമാനത്തോളം പേര്‍ക്ക് പോലും ഇതുവരെ കിറ്റ് കിട്ടിയില്ല. സംസ്ഥാനത്ത് വിതരണത്തിന് തയ്യാറാക്കുന്ന 85ലക്ഷം കിറ്റില്‍ ഇത് വരെ 48 ലക്ഷം കിറ്റുകള്‍ ഉടമകള്‍ കൈപ്പറ്റി. ഉത്രാടം ദിവസം വരെ പരമാവധി കിറ്റുകള്‍ തയ്യാറാക്കി 60 ലക്ഷം ഉടമകള്‍ക്ക് കിറ്റ് കൈമാറാനാകുമെന്നാണ് സപ്ലൈകോ പ്രതീക്ഷിക്കുന്നത്.ഇതിനായി സംസ്ഥാനത്ത് 1000ത്തിലധികം പാക്കിംഗ് സെന്‍ററുകള്‍ സജീവമാണ്. ബിപിഎല്‍ കാര്‍ഡ് ഉടമകളില്‍ ഭൂരിഭാഗം പേര്‍ക്കും കിറ്റ് കൈമാറിയെന്ന് സപ്ലൈകോ സിഎംഡി വ്യക്തമാക്കി. ഈ മാസം അവസാനം വരെയും കിറ്റ് വിതരണം തുടരും.
കൊച്ചിയില്‍ ഒരു കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടി;സ്ത്രീകൾ ഉൾപ്പെടെയുള്ള ഏഴംഗ സംഘം പിടിയില്‍
കൊച്ചി: കൊച്ചിയില്‍ ഒരു കോടി രൂപ വിലമതിക്കുന്ന വൻ ലഹരി മരുന്ന് ശേഖരം പിടികൂടി.കാക്കനാട് കേന്ദ്രീകരിച്ച് ഇന്ന് പുലര്‍ച്ചെ കസ്റ്റംസും എക്‌സൈസ് വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.അതിമാരക ലഹരിമരുന്നായ എംഡിഎംഎ യാണ് പിടികൂടിയത്.സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ഏഴംഗ സംഘത്തെ എക്‌സൈസ് അറസ്റ്റ് ചെയ്തു.ചെന്നൈയില്‍ നിന്ന് സാധനം എത്തിച്ച് കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവടങ്ങളില്‍ വില്‍പന നടത്തുന്ന സംഘമാണ് പിടിയിലായത്.കാക്കനാട് ചില ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ഇതിന് മുന്‍പും കൊച്ചിയിലെ ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് ലഹരി മരുന്ന് വേട്ട നടത്തിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിലായത്.
ഉപഭോക്താക്കൾക്ക് ഓവർ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കി ബാങ്കുകൾ;അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും ഇനി മൂന്നിരട്ടി വരെ പണം പിൻവലിക്കാം
ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് ഓവർ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കി ബാങ്കുകൾ.ബാങ്ക് അക്കൗണ്ടുകളിൽ മതിയായ ബാലൻസ് ഇല്ലാതിരുന്നാലും ഇനി ആവശ്യമുള്ള പണം പിൻവലിക്കാവുന്നതാണ്. ബാങ്കിൽ ശമ്പള അക്കൗണ്ട് ഉള്ള വ്യക്തികൾക്കാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത് പ്രകാരം ബാങ്കിങ്ങ് സേവനം ഉപയോഗിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ ഈ ഓവർ ഡ്രാഫ്റ്റ് സൗകര്യം ഉപയോഗിക്കാം.ബാങ്കിന്റെ ഉപയോക്താക്കൾക്ക് അവരുടെ പ്രതിമാസ ശമ്പളത്തിന്റെ മൂന്നിരട്ടി വരെ പിൽവലിക്കാവുന്നതാണ്.രാജ്യത്തെ മുൻ നിര ബാങ്കുകളായ എസ്ബിഐ, ഐസിഐസിഎ മുതലായ ബാങ്കുകകളും ഇത്തരത്തിലുള്ള ഓവർ ഡ്രാഫ്റ്റ് സൗകര്യം ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കളുടെ അക്കൗണ്ടിൽ ഒരു രൂപ പോലും ഇല്ലെങ്കിലും ഈ സൗകര്യം ഉപയോഗിക്കാമെന്നത് ഈ സേവനത്തിന്റെ പ്രത്യേകതയാണ്. ഉപയോക്താക്കൾക്ക് അവരുടെ ശമ്പളത്തിന്റെ മൂന്നിരട്ടി വരെ മുൻകൂർ ആയി ലഭിക്കുമെങ്കിലും ഓരോ ബാങ്കുകളും സേവനത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോർ പരിശോധിച്ചാവും ഇത് വിലയിരുത്തുന്നത്. ഓവർ ഡ്രാഫ്റ്റ് സൗകര്യത്തിന് കീഴിലെടുക്കുന്ന പണത്തിന് ഓരോ ബാങ്കുകളും നിശ്ചിത നിരക്കിൽ പലിശ ഈടാക്കും 1% മുതൽ 3% വരെയായിരിക്കും ഇത്.