ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു,ബിജെപിക്കു ഭൂരിപക്ഷം.ആറ് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു.നവംബർ 19-നാണ് കറൻസി ബാനിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് നടന്നത്.
പുതുച്ചേരിയിൽ നിന്നും മത്സരിച്ച കോൺഗ്രസ്സ് സ്ഥാനാർഥി വി നാരായണ സ്വാമി മുഖ്യ മന്ത്രി സ്ഥാനം തുടരും.അദ്ദേഹം നെല്ലിത്തോപ്പിൽ നിന്നുമാണ് മത്സരിച്ചത്.
ആസ്സാമിലും മധ്യപ്രദേശിലും ബിജെപ്ക്കു തന്നെയാണ് മുൻതൂക്കം.ബ്ലാക്ക് മണിക്കെതിരെ മോദി നടത്തിയ കറൻസി ബാൻ ജനങ്ങൾ സ്വീകരിച്ചു എന്ന് അനന്ത്കുമാർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് നന്ദി പറഞ്ഞു.ബിജെപി ഗവണ്മെന്റ് വികസനത്തിന് വേണ്ടി ശ്രമിക്കും എന്നും അദ്ദേഹം.
ആസാം,അരുണാചൽപ്രദേശ്,മധ്യപ്രദേശ്,തമിഴ്നാട് ഭരണപക്ഷം തന്നെ ജയിച്ചു.
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വൻവിജയം നേടി.താംലൂക്ക് ലോക്സഭ മണ്ഡലത്തിലും തൃണമൂൽ സ്ഥാനാർഥി ദീപേന്തു അഞ്ച് ലക്ഷം വോട്ടുകൾക്ക് ജയിച്ചു.
ത്രിപുരയിലെ രണ്ടു സീറ്റുകൾ സിപിഐഎം വിട്ടു കൊടുത്തില്ല.അവിടെ ബിജെപി കോൺഗ്രസിനെ പിന്നിലാക്കി.