News Desk

വ്യാഴാഴ്ച്ച നടന്ന മാവോയിസ്റ്റ് ആക്രമണം വ്യാജമാണോ എന്ന് സംശയം

കൊല്ലപ്പെട്ടവരുടെ ശരീരം നിറയെ വെടിയുണ്ടകൾ ഏറ്റതായി ഫോറൻസിക് റിപ്പോർട്ട്.
കൊല്ലപ്പെട്ടവരുടെ ശരീരം നിറയെ വെടിയുണ്ടകൾ ഏറ്റതായി ഫോറൻസിക് റിപ്പോർട്ട്.

കോഴിക്കോട്/കരുവല്ലായി:മാവോയിസ്റ്റുകളെ വെടി വെച്ച് കൊന്നത് വ്യാജ ഏറ്റുമുട്ടലിൽ ആണോ എന്ന് സംശയം.വ്യാഴാഴ്ച്ച പോലീസും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.അജിത,കുപ്പം ദേവരാജൻ,പരമേശ്വരൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

എന്നാൽ ഒരു ഏറ്റു മുട്ടൽ നടന്നതായി തോന്നുന്നില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ഇവർക്കു 26 വെടിയുണ്ടകൾ ഏറ്റിട്ടുണ്ട്.ആന്തരാവയവങ്ങൾ തകർനതായും റിപ്പോർട്ടിലുണ്ട്.മരിച്ച അജിതയുടെ ശരീരത്തിൽ 19മുറിവുകൾ ഉണ്ട്.ഭൂരിഭാഗവും നെഞ്ചിലായിരുന്നു.

കൂപ്പുസ്വാമിയുടെ ശരീരത്തിൽ നിന്നും 14  വെടിയുണ്ടകളാണ് കണ്ടെത്തിയിട്ടുള്ളത്.ഒരു ഏറ്റു മുട്ടൽ നടന്നതായി സൂചനയൊന്നും ഇല്ല.

ഇതോടെ നിലമ്പൂരിൽ നടന്നത് പോലീസിന്റെ വ്യാജ ആക്രമണം ആയിരുന്നു എന്ന സംശയം ശക്തം.

ഫിഡല്‍ കാസ്ട്രോയുടെ വിയോഗം:കേരളത്തില്‍ മൂന്ന് ദിവസത്തെ ദുഖാചരണം

കാലഘട്ടത്തിന്റെ മരണം
കാലഘട്ടത്തിന്റെ മരണം

കൊച്ചി:ക്യുബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്ട്രോയുടെ വിയോഗത്തെ തുടര്‍ന്ന് കേരളത്തില്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു സിപിഐ(എം).കാസ്ട്രോയുടെ മരണം കാലഘട്ടത്തിന്റെ മരണമാണ്,അദ്ധേഹത്തെ പോലൊരു വിപ്ലവകാരിക്ക് ഒരിക്കലും മരണമില്ല. സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാംയെചൂരി അനുസ്മരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍,ഭരണ പരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍ എന്നിവര്‍ അനുശോചിച്ചു.
സോഷ്യലിസത്തിന് വേണ്ടിയും സാമ്രാജ്യത്യ അനീതികള്‍ക്കും എതിരെയുള്ള പോരാട്ടങ്ങള്‍ക്കും ഇനിയും ദിശാബോധം നല്‍കുന്ന വെളിച്ചം ആയിരിക്കും കാസ്ട്രോയെന്ന് കോടിയേരി പറഞ്ഞു.

മൂന്നാം ടെസ്റ്റ് ആകുമ്പോൾ ഇംഗ്ലണ്ട് 8 വിക്കറ്റിന് 268 റൺസിനു ഇന്ത്യക്ക് മുന്നിൽ മുട്ട് മടക്കി

ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്
ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്

മൊഹാലി:മൊഹാലിയിലെ ആദ്യ ദിനത്തിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 8 വിക്കറ്റിൽ 268 റൺസ്.ജോണി ബെയർസ്‌റ്റോ 89 റൺസ്‌ നേടി ഇംഗ്ലണ്ടിന് നല്ല സ്കോർ ചെയ്യാൻ സഹായിച്ചു.

43 റൺസ് നേടി ജോസ് ബട്ലറും ബെയർസ്‌റ്റോവിന് മികച്ച പിന്തുണ തന്നെ നൽകി.

അഞ്ച് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലാണ്.ഇന്ത്യക്കായി അശ്വിൻ 18 ഓവറിൽ 43 റൺസ് വിട്ട് കൊടുത്തു ഒരു വിക്കറ്റും മുഹമ്മദ് ഷമി 52 റൺസിൽ ഒരു വിക്കറ്റും നേടി.രവീന്ദ്രജഡേജ 21 ഓവറിൽ 56 റൺസ് കൊടുത്തു രണ്ടു വിക്കറ്റ് നേടി.ഉമേഷ് യാദവും ജയന്ത് യാദവും രണ്ട് വിക്കറ്റ് നേടി.

 

സ്മാർട്ട്ഫോണുകൾ ചാർജ് ആകാൻ ഒരുപാട് മണിക്കൂർ സമയം എടുക്കുന്നത് ഇനി ഓർമ്മ മാത്രമാകുന്നു

ചാർജ് ചെയ്യാൻ സമയം എടുക്കുന്നത് ഓർമയാകാൻ പോകുന്നു
ചാർജ് ചെയ്യാൻ സമയം എടുക്കുന്നത് ഓർമ്മയാകാൻ പോകുന്നു

സ്മാർട്ട്ഫോണുകൾ ചാർജ് ആകാൻ ഒരുപാട് മണിക്കൂർ സമയം എടുക്കുന്നത് ഇനി ഓർമ്മ മാത്രമാകുന്നു.ഇന്ത്യൻ ശാസ്ത്രജ്ഞൻ അടക്കമുള്ള ശാസ്ത്ര സംഘമാണ് പുതിയ കണ്ടുപിടിത്തവുമായി മുന്നോട്ട് വന്നിരിക്കുന്നത്.ഇനി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിമിഷ നേരം കൊണ്ട് ചാർജ് ചെയ്യാൻ പറ്റും എന്നാണു ഇവർ പറയുന്നത്.

യൂനിവേഴ്സിറ്റി ഓഫ്‌ സെൻട്രൽ ഫ്ളോറിഡയാണ് ഈ റീസെർച് നടത്തിയിരിക്കുന്നത്.അവർ ഒരു ഫ്ലെക്സിബിൾ സൂപ്പർക്പ്പാസിറ്റർ വികസിപ്പിച്ചു.ഇത് 3000 പ്രാവശ്യം വേഗതയിൽ ചാർജ്‌ ചെയ്യാൻ സാധിക്കും.

എനർജി സ്റ്റോറേജ് കപ്പാസിറ്റിയും വളരെ കൂടുതലാണ്.ഇപ്പോഴുള്ള ബാറ്ററിക്ക് പകരം ഈ ന്യുതന ബാറ്ററി ഉപയോഗിക്കുകയാണെങ്കിൽ ഒരാഴ്ച്ചയോളം ചാർജ് ചെയ്യണ്ടതായി വരില്ല എന്നും യു.സി.ഫ് അവകാശപ്പെടുന്നു.

എല്ലാ സ്മാർട്ഫോണിന്റെയും ബാറ്ററി ഒരു വർശം കഴിയുമ്പോൾ തന്നെ ചാർജിങ്ങ് സ്റ്റോറേജ് കപ്പാസിറ്റി നഷ്ട്ടപെടുന്നതായി അനുഭവിക്കാം.

സൂപ്പർകപ്പാസിറ്റി ആ പോരായ്മ ഇല്ലാതാക്കുന്നു.നാനോ മെറ്റീരിയൽസ് കൊണ്ടുണ്ടാക്കിയ ഈ ബാറ്ററി ലിഥിയം-അയോൺ ബാറ്ററിയേക്കാൾ എത്രയോ മെച്ചപ്പെട്ടതാണ്.

ഇന്ത്യന്‍ കർഷകർക്ക് അവകാശപ്പെട്ട ഓരോ തുള്ളി വെള്ളവും പാകിസ്ഥാനിലേക്കു പോകുന്നത് തടയും:പ്രധാനമന്ത്രി

പാകിസ്ഥാനിലേക്ക് പോകുന്ന ഓരോ തുള്ളി വെള്ളവും തടയുമെന്ന് പ്രധാനമന്ത്രി
പാകിസ്ഥാനിലേക്ക് പോകുന്ന ഓരോ തുള്ളി വെള്ളവും തടയുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി:ഇന്ത്യയുടെ നദികളായ സതലെജ്,ബീസ്,രവി ഇതില്‍ നിന്നും പാകിസ്ഥാനിലേക്ക് പോകുന്ന ഓരോ തുള്ളി വെള്ളവും തടയും.അത് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്.അത് പാകിസ്തനുള്ളതല്ല.പഞ്ചാബിലെയും ജമ്മുവിലെയും കര്‍ഷകര്‍ക്ക് അത് ഉപയോഗിക്കാന്‍ ഉള്ള നടപടി എടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു.

അദ്ദേഹം മുന്‍ ഗവന്‍മെന്റിനെ കുറ്റപ്പെടുത്തുകയും ചെയ്തു.”പാകിസ്ഥാനിലേക്ക് വെള്ളം ഒഴുകുമ്പോള്‍ പോയ ഗവന്‍മെന്‍റ് ഉറങ്ങുകയായിരുന്നു എന്നും,എന്റെ കര്‍ഷകര്‍ വെള്ളത്തിന്‌ വേണ്ടി അപ്പോള്‍ കരയുകയായിരുന്നു എന്നും”അദ്ദേഹം പറഞ്ഞു.

“പഞ്ചാബിലെ കര്‍ഷകര്‍ക്ക് ആവശ്യത്തിനുള്ള വെള്ളം കിട്ടിയിരുന്നു എങ്കില്‍ അവര്‍ മണ്ണില്‍ നിന്നും സ്വര്‍ണം വിളയിക്കുമായിരുന്നു,രാജ്യത്തിന്‍റെ ഭണ്ഡാരം നിറക്കുമായിരുന്നു” അദ്ദേഹം തുടര്‍ന്നു.”ഇന്ത്യന്‍ നദികളില്‍ നിന്നും പാകിസ്ഥാനിലേക്ക് ഒഴുകിപ്പോകുന്ന ഓരോ തുള്ളി വെള്ളവും ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഉപയോഗിക്കാന്‍ ഉള്ള എല്ലാ നടപടിയും എടുക്കും”.

ദിലീപ് കാവ്യ വിവാഹിതരായി

ദിലീപ് കാവ്യ വിവാഹിതരായി
ദിലീപ് കാവ്യ വിവാഹിതരായി മകൾ മീനാക്ഷിയുടെ സമ്മതത്തോടെ

കൊച്ചി:മലയാളം ഫിലിം ആക്ടർസ്‌ ദിലീപ് കാവ്യ വിവാഹിതരായി.ഇന്ന് 9 മണിക്കുള്ള മുഹൂർത്തത്തിൽ കലൂരിലെ വേദാന്ത ഹോട്ടലിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം.

പ്രേക്ഷകരുടെ സപ്പോർട്ടും സ്നേഹവും പ്രാർത്ഥനയും കൂടെ വേണമെന്നും മീനാക്ഷിയുടെ സമ്മതത്തോടെയാണ് വിവാഹം നടത്തിയത് എന്നും ദിലീപ് പറഞ്ഞു.ഉച്ചയോടെ ഇവർ ദുബായിലേക്ക് പോകുമെന്നും റിപ്പോർട്ട് ഉണ്ട്.സിനിമ ലോകത്തു നിന്നും മമ്മൂട്ടി,മീര ജാസ്മിൻ,ജയറാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ദിലീപ് കാവ്യാ വിവാഹച്ചടങ്ങിൽ നിന്നും
ദിലീപ് കാവ്യാ വിവാഹച്ചടങ്ങിൽ നിന്നും

ദിലീപും കാവ്യാമാധവനും ഇന്ന് വിവാഹിതരാകുന്നു

ഇവർ ഇന്ന് വിവാഹിതരാകുന്നു
ഇവർ ഇന്ന് വിവാഹിതരാകുന്നു

കൊച്ചി:ദിലീപും കാവ്യാമാധവനും ഇന്ന് വിവാഹിതരാകുന്നു.പ്രേക്ഷകരുടെയൊക്കെയും സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരമാണ് ഈ താര ജോഡികളുടെ വിവാഹം.

കലൂരിലെ വേദാന്ത ഹോട്ടലിൽ രാവിലെ 9നും 10നും ഇടയിലെ മുഹൂർത്തത്തിലാണ് വിവാഹം.മകൾ മീനാക്ഷി സമ്മതം മൂളിയതോടെയാണ് മാര്യേജ് ചെയ്യാൻ തീരുമാനിച്ചത്.

 

 

പഴയ നോട്ടുകള്‍ നാളെ മുതല്‍ ബാങ്കുകളില്‍ നിന്നും നേരിട്ട് മാറ്റാനാകില്ല

നിരോധിച്ച നോട്ടുകള്‍ നാളെ മുതല്‍ പൂര്‍ണമായും അസാധു.
നിരോധിച്ച നോട്ടുകള്‍ നാളെ മുതല്‍ പൂര്‍ണമായും അസാധു.

ന്യൂഡല്‍ഹി:പഴയ 1000,500 നോട്ടുകള്‍ നാളെ മുതല്‍ ബാങ്കുകളില്‍ നിന്നും നേരിട്ട് മാറ്റാനാകില്ല.ഇന്ന് അര്‍ദ്ധരാത്രി അത് അവസാനിക്കും.

നിരോധിച്ച നോട്ടുകള്‍ ഇനി ബാങ്ക് അകൌണ്ടുകളില്‍ നിക്ഷേപിക്കാന്‍ മാത്രമേ സാധിക്കു.

അതേസമയം ആസ്പത്രി,വെള്ളം-വൈദ്യുതി ബില്‍,സ്കൂള്‍ ഫീസ്‌,പ്രീപെയിട് മൊബൈല്‍ ചര്‍ഗിംഗ്,ടോള്‍ തുടങ്ങിയവയ്ക്ക് പഴയ 500 രൂപകള്‍ ഉപയോഗിക്കാവുന്ന തീയതി ഡിസംബര്‍ 15 വരെ നേടിയിട്ടുണ്ട്.എന്നാല്‍ 1000 രൂപ നോട്ടുകള്‍ അത്യാവശ്യങ്ങള്കും ഉപയോഗിക്കാന്‍ കഴിയില്ല.

ഇറാഖില്‍ ചാവേറാക്രമണം 80 മരണം

ഐസ് തീവ്രവാതി സംഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്തു.
ഐസ് തീവ്രവാദി സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്തു.

ബാഗ്ദാദ്:ഇറാഖില്‍ ചാവേറാക്രമണം 80 പേര്‍ കൊല്ലപ്പെട്ടു.മരിച്ചവരിലേറെയും തീര്‍ത്താടകാരായ ഇറാനി ഷിയാകളാണ്.ഹില്ലയില്‍ നിന്നും 100 കി.മീ അകലെയുള്ള പെട്രോള്‍ സ്റ്റേഷന് അടുത്താണ് അപകടം നടന്നത്.

തീവ്രവാദി സംഘമായ ഐസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ഇറാഖിലെ ഷിയാകളുടെ ഹോളി സിറ്റിയായ കേര്ബാലയില്‍ നിന്നും മടങ്ങുന്ന ഇറാനികളാണ് കൊല്ലപ്പെട്ടത്.

ഇസ്രായേലില്‍ തീ പടരുന്നു;ലോക രാജ്യങ്ങളുടെ സഹായം തേടി ഇസ്രയേല്‍

ഇസ്രായേലില്‍ കാട്ടു തീ പടരുന്നു
ഇസ്രായേലില്‍ കാട്ടു തീ പടരുന്നു

ജറുസലേം:ഇസ്രായേലിലും വെസ്റ്റ് ബാങ്കിലും കാട്ട്‌ തീ പടരുന്നു.മൂന്നു ദിവസമായി ഇത് തുടരുകയാണ്.കാട്ടു തീ ഹൈഫ സിറ്റിയിലേക്കും പടര്‍ന്നു.പലയിടങ്ങളിലും ജനങ്ങളെ ഒഴിപ്പിക്കുകയാണ്.ജറുസലേം-ടെല്‍ അവീവ് ദേശീയ പാതയും അടച്ചു.

കാട്ടു തീ നിയന്ത്രിക്കാനാകാതെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ലോകരാജ്യങ്ങളുടെ സഹായം തേടി.തുര്‍ക്കി ഇസ്രായലിലേക്ക് വിമാനങ്ങളയച്ചു.ഗ്രീസ്,ക്രോയേഷ്യ,റഷ്യ രാജ്യങ്ങളും സഹായം അറിയിച്ചിട്ടുണ്ട്.

കനത്ത വേനല്‍ ചൂടാണ് ഇപ്പോള്‍ ഇസ്രായേലില്‍.കാടുകളില്‍ നിന്നും തീ നഗരങ്ങളിലേക് വ്യാപിച്ചതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.നിരവധി വീടുകളും മറ്റും കത്തി നശിച്ചു.എങ്കിലും ഇത് വരെ ആളപായം ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.

അതേസമയം ആരെങ്കിലും തീവെച്ചതാണോയെന്നും സംശയിക്കുന്നതായി വിവിധ വാര്‍ത്ത‍ ഏജന്സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.