News Desk

ഉറക്കക്കുറവ് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് പഠനം

ന്യൂയോർക്:ജോലി ഭാരം കൊണ്ട് കുറഞ്ഞ സമയം ഉറകങ്ങുന്നതു ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് പഠനം.

മെഡിക്കൽ ജോലി ചെയ്യുന്നവർക്കും മറ്റു കൂടുതൽ സമ്മർദ്ദം കൊടുത്തു ജോലി ചെയ്യുന്നവർക്കും ശരിയായ സമയം ഉറങ്ങാൻ പറ്റാറില്ല.വളരെ കുറഞ്ഞ സമയം മാത്രം ഉറങ്ങുന്ന ഇവരുടെ  ഹൃദയം പെട്ടെന്ന് തന്നെ അതിന്റെ ജോലി നിർത്തുമെന്നാണ് പഠനം.

24 മണിക്കൂറും ജോലി ചെയ്യുന്ന ഇവർക്ക് പലപ്പോഴും ആവശ്യത്തിന് ഉറങ്ങാൻ പറ്റാറില്ല.ഇത് കാരണം രക്ത സമ്മർദ്ദം കൂടുന്നു.ഇത് ആരോഗ്യത്തെ ബാധിക്കുന്നു.

റേഡിയോളജിക്കൽ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയാണ് പഠനം പുറത്തുവിട്ടത്. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരിൽ നടത്തിയ പഠനത്തിലാണ് റിപ്പോർട്ട് പുറത്തു വന്നത്.

 

ചൈനയിൽ കൽക്കരി സ്ഫോടനം:32 പേർ കൊല്ലപ്പെട്ടു

ചൈനയിലുണ്ടായ കൽക്കരി സ്‌ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു.
ചൈനയിലുണ്ടായ കൽക്കരി സ്‌ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു.

ബീജിംഗ്:വടക്കൻ ചൈനയിലെ മംഗോളിയൻ റീജിയണിൽ ഒരു ഖനിയിൽ ഇന്നലെ ഉണ്ടായ കൽക്കരി സ്‌ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടുഖനിക്കുള്ളിൽ.

ഖനിക്കുള്ളിൽ ഉണ്ടായിരുന്ന ബാക്കി 149 പേർ രക്ഷപ്പെട്ടു.അപകടം നടന്ന സമയത്ത് 181 പേർ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു.

അഗ്നിശമന സേനയും മെഡിക്കൽ വിഭാഗവും സ്ഥലത്തെത്തിയെങ്കിലും അപകടത്തിൽ പെട്ടവർ രക്ഷപ്പെടുത്താൻ സാധിച്ചില്ല.

കഴിഞ്ഞ ദിവസം ചൈനയിൽ തന്നെ മറ്റൊരു ഖനിയിൽ ഉണ്ടായ ദുരന്തത്തിൽ 21 പേർ മരിച്ചിരുന്നു.ഇതോടെ ഈ ആഴ്ചയിൽ നടക്കുന്ന രണ്ടാമത്തെ ഖനി ദുരന്തമാണിത്.സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഇല്ലാത്തതാണ് ദുരന്തത്തിന്റെ കാരണം.

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ജോളി എൽഎൽബി 2 ആദ്യ ലുക്ക് പോസ്റ്റ്

അക്ഷയ്കുമാറിന്റെ പുതിയ ചിത്രം ജോളി എൽഎൽബി 2
അക്ഷയ്കുമാറിന്റെ പുതിയ ചിത്രം ജോളി എൽഎൽബി 2.

അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ ജോളി എൽഎൽബി 2 ആദ്യ ലുക്ക് പോസ്റ്റ് അദ്ദേഹം തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.2017 ഫെബ്രുവരിയിൽ ഇറങ്ങുന്ന ഈ ചിത്രം നിങ്ങൾ തയാറായോ എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.

അഡ്വക്കേറ്റ് അക്ഷയ് കുമാർ ഒരു സ്കൂട്ടർ ഓടിക്കുന്നതാണ് പോസ്റ്റർ.അദ്ദേഹത്തിന്റെ വിഡ്ഢിത്തമുള്ള ചിരിയാണ് ചിത്രത്തിന് മാറ്റ് കൂട്ടുന്നെ.

ഇന്റർനെറ്റ് ലോകം ഈ പോസ്റ്റർ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിട്ടുണസ്.സ്വീകരിച്ചിട്ടുണ്ട്.2017 ഫെബ്രുവരി പത്തിനാണ് ചിത്രം റീലീസ് ചെയ്യുക.ഹുമാ ഖുറേഷിയാണ് ചിത്രത്തിൽ അക്ഷയോടൊപ്പം അഭിനയിക്കുന്നത്.

screenshot_20161203-220721_1

മത്സരത്തിന്റെ ചൂട് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നു:സച്ചിൻ തെണ്ടുൽക്കർ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പരസ്പര മത്സരത്തിന്റെ ചൂട് നഷ്ടപ്പെട്ടിരിക്കുന്നു.
ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശം തിരിച്ച് കൊണ്ട് വരേണ്ടതുണ്ടെന്ന് സച്ചിൻ.

ന്യൂഡൽഹി:ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും എതിരാളികൾ തമ്മിലുള്ള മത്സരത്തിന്റെ ചൂട് നഷ്ടപ്പെട്ടിരിക്കുന്നു.ഇത് തിരിച്ചു കൊണ്ട് വരേണ്ടതുണ്ട്.എന്നാൽ മാത്രമേ പണ്ടുള്ളതു പോലെ ക്രിക്കറ്റിനോട് ജനങ്ങൾക്ക് താല്പര്യം ഉണ്ടാകു.

എന്റെ ചെറുപ്പ കാലത്തു ഇമ്രാൻ ഖാൻ സുനിൽ ഗവാസ്കറിന് ബോൾ ചെയ്യുമ്പോൾ എങ്ങിനെ അത് ചെറുത്ത്‌ നിൽക്കും എന്ന് വളരെ ആവേശത്തോടെ കാണുമായിരുന്നു.അപ്പോൾ ശത്രുക്കളെ മുട്ട് മടക്കാൻ അവർ സ്വയം മറന്നു കളിക്കുമായിരുന്നു.അത് കാണികളെ ആവേശം കൊള്ളിക്കും.അതൊക്കെയാണ് നമ്മുടെ ക്രിക്കറ്റിൽ നിന്നും നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്നത്.

1980 മുതൽ 1990 വരെ വെസ്റ്റിൻഡീസ് അവരുടെ പ്രതാപം കാട്ടിയിരുന്നു.പിന്നീട് ഓസ്ട്രേലിയ ആയി.അവരുടെ മൂന്നോ നാലോ കളിക്കാർ മാത്രം നന്നായി കളിച്ചാൽ തന്നെ അവർ വിജയിക്കുമായിരുന്നു.അതൊക്കെയാണ് ഇന്ന് ക്രിക്കറ്റിൽ നിന്നും നഷ്ടപെട്ടിരിക്കുന്നത്.ഹിന്ദുസ്ഥാൻ ലീഡർഷിപ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു സച്ചിൻ പറഞ്ഞു.

എന്റെ വളർച്ചയ്ക്ക് ബിസിസിഐയും മുബൈ ക്രിക്കറ്റ് അസോസിയേഷനും ഒരുപാട് ക്യാമ്പുകളൊക്കെ സംഘടിപ്പിച്ച് എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സച്ചിൻ തെണ്ടുൽക്കർ ഇന്ത്യക്കു വേണ്ടി 200 ടെസ്റ്റ് ക്രിക്കറ്റുകളും 463 ഏകദിന ക്രിക്കറ്റുകളും കളിച്ചിട്ടുണ്ട്.ഒരു ട്വന്റി ട്വന്റി മാച്ചിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.

 

ജൻധൻ അക്കൗണ്ടിൽ കള്ളപ്പണം ഡെപോസ്റ്റ് ചെയ്തവരെ ജയിലിലാക്കാൻ പദ്ധതി:നരേന്ദ്ര മോദി

കള്ളപ്പണക്കാരെ ഏതു തരത്തിലും നേരിടാൻ നരേന്ദ്ര മോദി
കള്ളപ്പണക്കാരെ ഏതു തരത്തിലും നേരിടാൻ നരേന്ദ്ര മോദി.

ന്യൂഡൽഹി:പാവപ്പെട്ട ജനങ്ങളുടെ ജൻധൻ അക്കൗണ്ടിൽ കള്ളപ്പണം ഡെപ്പോസിറ്റ് ചെയ്ത കള്ളപ്പണക്കാരെ ജയിലിൽ കയറ്റാൻ മോദിക്ക് പദ്ധതി.അതിനു വേണ്ടിയാണ് ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.ഈ പണം പാവപ്പെട്ടവർക്ക് തന്നെ കിട്ടും.അവർ അത്യാവശ്യ സാധനങ്ങൾക്ക് വേണ്ടി 70 വര്ഷങ്ങളായി കഷ്ടപ്പെടുന്നത് ഇനി വേണ്ട.അത് അവസാനിക്കാൻ സമയമായിരിക്കുന്നു.

“നിങ്ങളുടെ ജൻധൻ അക്കൗണ്ടിൽ മറ്റുള്ളവർ ഡെപ്പോസിറ്റ് ചെയ്ത പണം നിങ്ങൾ തിരിച്ചു കൊടുക്കേണ്ടതില്ല.അങ്ങിനെ തിരിച്ചു കൊടുക്കില്ല എന്ന് നിങ്ങൾ എനിക്ക് വാക്ക് നൽകുകയാണെങ്കിൽ നിങ്ങളുടെ അക്കൗണ്ടിൽ കള്ളപ്പണം നിക്ഷേപിച്ച എല്ലാ കള്ളപ്പണക്കാരെയും ജയിലിൽ കയറ്റാൻ ഉള്ള നടപടി ഞാൻ എടുക്കും, പാവപ്പെട്ട ഗൃഹനാഥന്മാർക്കു അത് ലഭിക്കുവാനുള്ള സ്വകര്യവും ഞാൻ ഉണ്ടാക്കും” ഒരു പൊതുജന റാലിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി പറഞ്ഞു.

ജൻധൻ അക്കൗണ്ട് ഉണ്ടാക്കിയത് 2014-ൽ മോദി ഗവണ്മെന്റ് പാവപ്പെട്ട ജനങ്ങൾക്ക് ബാങ്ക് സേവനങ്ങൾ ലഭിക്കുവാൻ വേണ്ടി ഉണ്ടാക്കിയതാണ്.ഇത് ചില കള്ളപ്പണക്കാർ മുതലെടുക്കുകയാണ്.

ക്യുവിൽ നിന്ന എല്ലാ ജനങ്ങളെയും ഞാൻ സല്യൂട്ട് ചെയ്യുന്നു.അദ്ദേഹം പറഞ്ഞു.അഴിമതി രഹിത രാജ്യത്തിന് വേണ്ടിയാണ് ഞങ്ങൾ ശ്രമിക്കുന്നത്.പാവപ്പെട്ട ജനങൾക്ക് വേണ്ടി ചെയ്ത പലതും ജനങ്ങളിൽ എത്തുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.രാജ്യത്തെ ദാരിദ്രം ഇല്ലാതാക്കുകയാണ് എന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

 

പണം വാങ്ങാനായെത്തിയ യുവതി ബാങ്കിൽ കുഞ്ഞിന് ജന്മം നൽകി

ബാങ്കിൽ യുവതിക്ക് സുഖ പ്രസവം.
ബാങ്കിൽ യുവതിക്ക് സുഖ പ്രസവം.

കാൺപൂർ:ഭർത്താവിന്റെ നഷ്ട പരിഹാരത്തുക വാങ്ങാൻ ബാങ്കിൽ എത്തിയ യുവതി ബാങ്കിൽ തന്നെ പ്രസവിച്ചു.സർവേഷ എന്ന യുവതിയാണ് ബാങ്കിനുള്ളിൽ പെൺകുഞ്ഞിന് സുഖപ്രസവം നൽകിയത്.

യുവതിയുടെ ഭർത്താവ് സപ്തംബറിൽ മരണപ്പെട്ടിരുന്നു.ഇതിന് സർക്കാർ നഷ്ട്ട പരിഹാരത്തുക നൽകിയിരുന്നു.അത് വാങ്ങാൻ എത്തിയതായിരുന്നു യുവതി.

യുവതി പ്രസവ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ശ്രമിച്ചു എങ്കിലും ആംബുലൻസ് സമയത്തു എത്തിയില്ല.പിന്നീട് ബാങ്കിലെ വേറൊരു സ്ത്രീയുടെ സഹായത്തോടെ ആയിരുന്നു പ്രസവം.

ബാങ്കിനും എടിഎമ്മിനും മുന്നിലുള്ള ക്യുവിന്റെ കാരണം ജനങ്ങളുടെ വർദ്ധനവ്:അരുൺ ജെയ്‌റ്റ്‌ലി

ബാങ്കിലും എടിഎമ്മിലും ക്യുവിന്റെ കാരണം ജനങ്ങൾ തന്നെ.
ബാങ്കിലും എടിഎമ്മിലും ക്യുവിന്റെ കാരണം ജനങ്ങൾ തന്നെ.

ന്യൂഡൽഹി:നോട്ടു നിരോധനത്തിൽ ഉണ്ടായ ബുദ്ധിമുട്ടിനു പുതിയ കാരണം കണ്ടെത്തി കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി.എടിഎംലും ബാങ്കിനും മുന്നിൽ ഇപ്പോഴും ക്യുവിന്റെ നീളം കൂടിയതിന് കാരണം ജനങ്ങൾ തന്നെയാണെന്ന വാദവുമായി അരുൺ ജെയ്റ്റ്ലി.

ജനസംഖ്യ അധികമായാൽ ക്യുവിന്റെ നീളം കൂടും.ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ എൻഡിടീവീ യോട് സംസാരിക്കുകയിരുന്നു അദ്ദേഹം.

നോട്ട് പിൻവലിച്ചതിൽ സമൂഹത്തിൽ അസ്വാസ്ഥകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.ജനങ്ങൾ നല്ല രീതിയിൽ സഹകരിക്കുന്നുണ്ട്.

രാജ്യത്തെ ഡിജിറ്റലൈസായി മാറ്റും.കറൻസി ഇടപാടുകൾക്ക്‌ പകരം കാർഡും വാലറ്റ്സും ഉപയോഗിച്ച് ഇടപാടുകൾ നടത്തും.ഇപ്പോൾ ഉണ്ടായ മൂല്യ തകർച്ച പെട്ടെന്നു തന്ന മാറും എന്നും അദ്ദേഹം പറഞ്ഞു.

നോട്ടു നിരോധനത്തെ തുടർന്ന് ബാങ്കിൽ തിരിമറി:27 പേർക്ക് സസ്‌പെൻഷൻ 6 പേർക്ക് സ്ഥലം മാറ്റം

ബാങ്കിൽ തിരിമറി നടത്തിയ 27 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.
ബാങ്കിൽ തിരിമറി നടത്തിയ 27 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.

ന്യൂഡൽഹി:നോട്ടു മാറ്റി നൽകുന്നതിൽ വിവിധ ബാങ്കുകളിൽ നിന്നായി തിരിമറി നടത്തിയ 27 ബാങ്ക് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു,6 പേർക്ക് സ്ഥലം മാറ്റവും നൽകി.

റിസേർവ് ബാങ്കിന്റെ നിർദ്ദേശം മാനിക്കാതെ വിവിധ ബാങ്കുകളിൽ ക്യാഷ് ഇടപാടുകൾ നടക്കുന്നു എന്ന സൂചനയെ തുടർന്ന് ഇൻകം ട്ടാക്സ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് തിരിമറി പുറത്തായത്.

ബാംഗ്ളൂരിൽ ഒരിടത്ത് രണ്ടു ബിസിനസ്സ്കാർ 5.7 കോടി രൂപ പുതിയ നോട്ടാക്കി മാറ്റി.ആർബിഐ ഒരോരുത്തർക്കും പിൻവലിക്കാൻ ഒരു പരിധി വെച്ചിട്ടുണ്ട്.ഇത് മറി കടന്നാണ് ചില ബാങ്കുകളിൽ ഇടപാടുകൾ നടന്നിട്ടുള്ളത്.

 

 

മാവോയിസ്‌റ്റ് ആക്രമണം:അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

നിലമ്പുർ മാവോയിസ്റ്റ് ആക്രമണം ഇനി കളക്ടർ അന്വേഷിക്കും.
നിലമ്പുർ മാവോയിസ്റ്റ് ആക്രമണം ഇനി കളക്ടർ അന്വേഷിക്കും.

മഞ്ചേരി:നിലമ്പുർ പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിനെ പറ്റി അന്വേഷിച്ച് കൊണ്ടിരുന്ന ആർഡിഒ ജാഫർ മാലിക്കിനെ അന്വേഷണത്തിൽ നിന്നും മാറ്റി.ഇനി ജില്ലാ കളക്ടർ മജിത് മീണയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കും.

സംസ്ഥാന സർക്കാരാണ് ജാഫറിനെ അന്വേഷണ ചുമതല ഏൽപിച്ചത്.എന്നാൽ ഇൻക്വസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ തന്നെ അന്വേഷണം ഏൽപിച്ചതിൽ പ്രതിഷേധം വന്നിരുന്നു.ഇതേ തുടർന്നാണ് ഉദ്യോഗസ്ഥനെ മാറ്റിയത്.

നിലമ്പുർ നടന്ന ആക്രമണത്തിൽ മാവോയിസ്റ്റുകളായ കുപ്പുദേവരാജ്,അജിത എന്നിവർ കൊല്ലപ്പെട്ടിരുന്നു.എന്നാൽ മാവോയിസ്റ്റ് ആക്രമണം വ്യാജമാണെന്നും റിപ്പോർട്ടുണ്ട്.

ഇന്ത്യൻ പ്രധാനമന്ത്രി യുദ്ധക്കൊതിയൻ:പർവേസ് മുഷറഫ്

ഇന്ത്യക്കു എപ്പോ വേണമെങ്കിലും പാകിസ്താനുമായി ചർച്ച ചെയ്യാം.
ഇന്ത്യക്ക് എപ്പോൾ വേണമെങ്കിലും പാകിസ്ഥാനുമായി ചർച്ച ചെയ്യാം.

ന്യൂഡൽഹി:ഇന്ത്യൻ പ്രധാനമന്ത്രി മോദി യുദ്ധക്കൊതിയൻ എന്ന് പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ്.

ഇന്ത്യക്ക് പാകിസ്ഥാനേക്കാൾ ആഗോളതലത്തിൽ സ്വാധീനമുണ്ട്. ഇന്ത്യക്കു എത്ര വേണമെങ്കിലും ലാഹോറിൽ വന്ന് നവാസ് ശരീഫുമായി സൗഹൃദം പുതുക്കാം,ചർച്ച ചെയ്യാം.അതിനു തയ്യാറാകാത്തത് ഇന്ത്യൻ പ്രധാനമന്ത്രി ഒരു യുദ്ധക്കൊതിയൻ ആയതു കൊണ്ടാണെന്നു മുഷറഫ്.

ബുർഹാൻ വാനിയെ കൊണ്ട് വാളെടുപ്പിച്ചത് ഇന്ത്യയാണ്.ഹാഫിസ് സെയ്ദ് വിദ്യാ സമ്പന്നനും എഞ്ചിനീയറുമാണ്.ഹാഫിസ് സെയ്ദ് ഒരു ഭീകരവാദിയാണെന്നു ഞാൻ ഒരിക്കലും സമ്മതിക്കില്ല.ഞാൻ ഒരു അഭിഭാഷകൻ ആയിരുന്നെങ്കി ഹാഫിസിനു വേണ്ടി വാദിക്കുമായിരുന്നു എന്നും മുഷറഫ് പറഞ്ഞു.