News Desk

ഫേസ്ബുക് വീഡിയോ ലൈവിന് പുറമെ ഇനി ഓഡിയോ ലൈവ്

ഫേസ്ബുക് വീണ്ടും പുതിയ ടെക്‌നിക്കുകൾ ഉപയോഗ്‌താക്കൾക്കു സമ്മാനിക്കുന്നു.
ഫേസ്ബുക് വീണ്ടും പുതിയ ടെക്‌നിക്കുകൾ ഉപയോഗ്‌താക്കൾക്കു സമ്മാനിക്കുന്നു.

സാൻഫ്രാൻസിസ്കോ:പുതിയ നവീകരണങ്ങളുമായി ഫേസ്ബുക് വീണ്ടും ജനങ്ങളുടെ മനം കവരാൻ എത്തുന്നു.ഓരോ ദിവസവും പുതിയ പുതിയ സംവിധാനങ്ങൾ ഒരുക്കുന്ന ഫേസ്ബുക് ഇത്തവണ ഓഡിയോ ലൈവുമായാണ് ഉപയോക്താക്കൾക്ക് മുന്നിൽ എത്തുന്നത്.ഇപ്പോൾ വീഡിയോ ലൈവ് സംവിധാനം നിലവിലുണ്ട് എന്നതിന് പുറമെയാണിത്.

ഫേസ്ബുക് യുസേഴ്‌സിന് ന്യൂ ഇയർ സമ്മാനം ഗംഭീരമാകാനാണ് ഫേസ്ബുക് തീരുമാനം.ലോകത്തിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള സോഷ്യൽ മീഡിയയാണ് ഫേസ്ബുക്.ഫേസ്ബുക് വരുന്നതിന് മുൻപ് ഏറ്റവും കൂടുതൽ പേർ ഉപഖയോഗിച്ച് കൊണ്ടിരുന്ന ഓർകുട്ടിനെ പിന്തള്ളിയായിരുന്നു ഫേസ്ബുക്കിന്റെ വളർച്ച.

ഈ ന്യൂ ഇയറിന് ഓഡിയോ ലൈവ് യുസേഴ്‌സിന് മുന്നിൽ എത്തിക്കാനാണ് ഫേസ്ബുക്കിന്റെ ശ്രമം.ഫേസ്ബുക് പേജിൽ നിന്നും പുറത്തു കടന്നാലും മൊബൈൽ ലോക്ക് ചെയ്തു കഴിഞ്ഞാലും ഓഡിയോ കേൾക്കാൻ പറ്റുന്ന രീതിയിലാണ് പുതിയ സംവിധാനം വരുന്നത്.കൂടാതെ ഫേസ്ബുക് ബ്രൗസ് ചെയ്യുന്നതോടൊപ്പം തന്നെ ഓഡിയോ കേൾക്കാനും പറ്റും.

വീഡിയോ ലൈവിൽ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നത് ഓഡിയോ ലൈവിലുടെ ഒഴിവാക്കാൻ പറ്റും എന്നൊരു ഗുണവും ഇതിനുണ്ട്.തുടക്കത്തിൽ ആൻഡ്രോയിഡ് ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഓഡിയോ ലൈവ് ലഭിക്കുക.

പബ്ലിക് ടോയ്ലറ്റ്സ് കണ്ടെത്താനും ഇനി ഗൂഗ്ൾ മാപ് സാഹായം

ഗൂഗിൾ മാപ്പ യൂയോഗിച്ച് പബ്ലിക് ടോയ്ലറ്റ്സിന്റെ ലൊക്കേഷനുകളും സെർച്ച് ചെയ്യാം.
ഗൂഗിൾ മാപ് ഉപയോഗിച്ച് പബ്ലിക് ടോയ്ലറ്റ്സിന്റെ ലൊക്കേഷനുകളും സെർച്ച് ചെയ്യാം.

ഭോപ്പാൽ:ഇനി മൂത്രപ്പുര എവിടെയെന്ന് അന്വേഷിച്ച് ഒരുപാട് ബുദ്ധിമുട്ടേണ്ടതില്ല.ഗൂഗിൾ മാപ്പിലൂടെ അടുത്തുള്ള പബ്ലിക് ടോയ്ലറ്റ്സ്‌ ലൊക്കേഷൻ കണ്ടുപിടിക്കാം.മധ്യപ്രദേശിലും രാജ്യത്തെ തലസ്ഥാന നഗരികളിലും ഈ സൗകര്യം ലഭ്യമാണ്.

ഇന്ന് മുതലാണ് ഇങ്ങിനെയൊരു സൗകര്യം കൂടി ഗൂഗിൾ ഒരുക്കിയിരിക്കുന്നത്.ഗൂഗിൾ മാപ്പിൽ നാല്പത്തിനായിരത്തോളം പബ്ലിക് മൂത്രപ്പുരകളുടെ ലൊക്കേഷനുകളും അത് തുറന്നിരിക്കുന്ന സമയങ്ങളും വ്യക്തമായും ലഭിക്കും.

ഇന്ത്യക്കാർക്കും വിദേശിയർക്കും മൊബൈൽ വഴിയോ ഡെസ്ക്ടോപ്പ് വഴിയോ അടുത്തുള്ള ടോയ്ലറ്റ്സുകൾ കണ്ടെത്താൻ പറ്റും.പബ്ലിക് ടോയ്‌ലെറ്റ്സ് എന്ന് ടൈപ്പ് ചെയ്‌താൽ മാത്രം മതി.ലഭ്യമായ ടോയ്ലറ്റ്‌സുകളുടെ ലൊക്കേഷൻ ഗൂഗിൾ മാപ് പറഞ്ഞു തരും.

ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ

അശ്വിൻ ഐസിസികെ ക്രിക്കറ്റർ ഓഫ് ദി ഇയർ.
അശ്വിൻ ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ.

ദുബായ്:ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ  ഇന്ത്യൻ താരം ആർ.അശ്വിൻ.ഐസിസിയുടെ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് അശ്വിൻ.രാഹുൽ ദ്രാവിഡ്,സച്ചിൻ തെണ്ടുൽക്കർ എന്നിവരാണ് മുൻപ് ഈ സ്ഥാനത്തിന് അർഹരായ മറ്റു ഇന്ത്യൻ താരങ്ങൾ.

ഈ വർഷം 8 ടെസ്റ്റുകൾ കളിച്ച അശ്വിൻ 48 വിക്കറ്റും 336 റൺസും നേടിയാണ് ഈ നേട്ടം ഏറ്റുവാങ്ങിയത്.മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്കാരവും അശ്വിൻ തന്നെ സ്വന്തമാക്കി.

ഐസിസിയുടെ ബൗളർമാരുടെ ടെസ്റ്റ് റാങ്കിങ്ങിൽ അശ്വിൻ ആയിരുന്നു ഒന്നാമത്.ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലൂടെയാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്.തൊട്ടു പിറകെ രണ്ടാം സ്ഥാനം നേടി ഇന്ത്യൻ താരം രവിചന്ദ്ര ജഡേജയുമുണ്ട്.ഒന്നാം സ്ഥാനത്തുള്ള അശ്വിനുമായി 8 പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്.

ഇംഗ്ളണ്ടിനെതിരെയുള്ള പരമ്പരയിൽ ജഡേജ 26 വിക്കറ്റും അശ്വിൻ 28 വിക്കറ്റുകളും നേടിയിരുന്നു.ഇന്ത്യൻ ടീമാണ് ടീമെന്ന നിലയിലും മുൻപിൽ.

കോംഗോയിൽ പ്രസിഡന്റ് ജോസഫ് കബിലയ്‌ക്കെതിരെ പ്രക്ഷോഭം:22 മരണം

കാലാവധി കഴിഞ്ഞിട്ടും അധികാരം തുടരുന്നതിരെ കോംഗോയിൽ വ്യാപകമായ പ്രക്ഷോഭം.
കാലാവധി കഴിഞ്ഞിട്ടും അധികാരം തുടരുന്നതിരെ കോംഗോയിൽ വ്യാപകമായ പ്രക്ഷോഭം.

കിൻഷാസ്:പ്രസിഡന്റ് സ്ഥാന കാലാവധി കഴിഞ്ഞിട്ടും ഇലക്ഷൻ നടത്താതെ  സ്ഥാനം തുടരുന്ന പ്രസിഡന്റ് ജോസഫ് കബിലയ്‌ക്കെതിരെ വ്യാപകമായ പ്രക്ഷോഭം.

ചൊവ്വാഴ്ച്ച മുതൽ തുടങ്ങിയതാണ് പ്രക്ഷോഭം.പ്രക്ഷോഭക്കാരെ പിരിച്ചു വിടാനുള്ള ശ്രമത്തിനിടയിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനടക്കം 22 പേർ കൊല്ലപ്പെട്ടു.ജനാധിപത്യ രാജ്യമായ കോംഗോയിൽ ഇലക്ഷൻ നടത്താൻ തയ്യാറാകാതെയാണ് ജോസഫ് കബിൽ അധികാരം തുടരുന്നത്.തിങ്കളാഴ്ച്ച രാത്രിയോടെ അധികാരം അവസാനിച്ചിരുന്നു.

പ്രക്ഷോഭത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.300 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

മോദി 40 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് രാഹുൽ ഗാന്ധി

സഹാറയും ബിർളയും മോദിക്ക് പണം നൽകിയെന്ന് രാഹുൽ.
സഹാറയും ബിർളയും മോദിക്ക് പണം നൽകിയെന്ന് രാഹുൽ.

ഗുജറാത്ത്: ഗുജറാത്ത് മന്ത്രിയായിരിക്കെ മോദിക്ക് സഹാറയും ബിർളയും 40 കോടി ഒരു ലക്ഷം രൂപ കൈക്കൂലി നൽകിയെന്ന് രാഹുൽ ഗാന്ധി.ഇവരിത് സമ്മതിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം.എന്നാൽ ഹെലികോപ്റ്റർ കേസിൽ കുടുംബം കുടുങ്ങും എന്ന പേടി കൊണ്ടാണ് ഇങ്ങിനെയൊരു അഴിമതി ആരോപണം ഉന്നയിക്കുന്നത് എന്ന് ബിജെപി.

ഗുജറാത്തിലെ മെഹ്സാനയിൽ നടന്ന റാലിയിലാണ് രാഹുൽ ഗാന്ധി മോദിക്കെതിരെ ആരോപണം ഉന്നയിച്ചത്.മുഖ്യമന്ത്രിയായിരിക്കെ 9 തവണ മോദി സഹാറയിൽ നിന്നും കൈക്കൂലി വാങ്ങിയിട്ടുണ്ട്.2013 ഒക്ടോബർ 30-നും 2014 ഫെബ്രുവരി 20ണ്-നും ഇടയ്ക്ക് മോദിക്ക്  പണം നൽകിയെന്ന് സഹാറ വെളിപ്പെടുത്തിയെന്നും ആദായ നികുതി വകുപ്പ് തെളിവുകൾ കണ്ടില്ലെന്ന് നടിക്കുന്നു എന്നും രാഹുൽ ആരോപിച്ചു.

അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ കേസിൽ കുടുംബം കുടുങ്ങും എന്ന ഭയം കൊണ്ടാണ് രാഹുൽ ഇങ്ങിനെയൊരു ആരോപണം ഉന്നയിക്കുന്നത്.സുപ്രീം കോടതി തള്ളിയ കേസാണ് രാഹുൽ ഇപ്പോൾ ആരോപിക്കുന്നതെന്നും മോദി ഗംഗ പോലെ പരിശുദ്ധമാണെന്നും ബിജെപി വക്താക്കൾ പറഞ്ഞു.

 

പഴയ നോട്ടുകൾ നിക്ഷേപിക്കുന്നതിന് വന്ന നിയന്ത്രണം എടുത്ത് മാറ്റി

ഡിസംബർ 30 വരെ കെ.വൈ.സി ഉള്ളവർക്ക് നിരോധിച്ച കറൻസി എത്രയും നിക്ഷേപിക്കാം.
ഡിസംബർ 30 വരെ കെ.വൈ.സി ഉള്ളവർക്ക് നിരോധിച്ച കറൻസി എത്രയും നിക്ഷേപിക്കാം.

ന്യൂഡൽഹി:ഡിസംബർ 30 വരെ കെ.വൈ.സി ഉള്ളവർക്ക് നിരോധിച്ച കറൻസി എത്രയും നിക്ഷേപിക്കാം എന്ന് റിസേർവ് ബാങ്ക്.5000 രൂപ വരെ മാത്രമേ പഴയ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാവു എന്ന നിയമം തിങ്കളാഴ്ച്ച റിസേർവ് ബാങ്ക് പുറപ്പെടുവിച്ചിരുന്നു.

5000 മുകളിൽ നിക്ഷേപിക്കണം എന്നുണ്ടെങ്കിൽ ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക മറുപടി പറയണമെന്നും എന്ത് കൊണ്ട് ഇത്രയും ദിവസമായിട്ട് പണം നിക്ഷേപിച്ചില്ല എന്ന കാരണം വ്യകതമാകണമെന്നും റിസേർവ് ബാങ്ക് നിർദ്ദേശിച്ചിരുന്നു.  ഈ  നിയമം ഇതോടെ ഇല്ലാതായി.

കെ.വൈ.സി ഉള്ളവർക്ക് ഡിസംബർ 30 വരെ എത്ര പണവും നിക്ഷേപിക്കാം.ഡിസംബർ 30 വരെ പരിധിയില്ലാതെ പണം നിക്ഷേപിക്കാം എന്ന പ്രധാനമന്ത്രിയുടെ വാക്ക്  പാലിക്കാഞ്ഞതോടെ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസം വന്ന് തുടങ്ങിയിരുന്നു.

ഇടയ്ക്കിടെ നിയമങ്ങൾ മാറ്റുന്നതിനെതിരെ ഗവൺമെന്റിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി.ഗവണ്മെന്റിന്റെ നോട്ടു നിരോധനം വൻ പരാജയമായത് കൊണ്ടാണ്‌ ഇടയ്ക്കിടെ നിയമങ്ങൾ മാറ്റുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

ലോകകപ്പിലെ ഏതു മത്സരവും കൊച്ചിയിൽ നടത്താൻ തയ്യാർ:ഫിഫ

ലോകകപ്പ് മത്സരങ്ങൾ നടത്താൻ കൊച്ചി അനുയോജ്യം.
ലോകകപ്പ് മത്സരങ്ങൾ നടത്താൻ കൊച്ചി അനുയോജ്യം.

മുംബൈ:അണ്ടർ-17 ലോകകപ്പിലെ ഏത് മത്സരവും കൊച്ചിയിൽ നടത്താൻ തയ്യാറെന്ന് ടൂർണമെന്റ് ഡയറക്ടർ ഹാവിയൽ സെപ്പി.കഴിഞ്ഞ ദിവസം ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തിന് ശേഷം ഉണ്ടായ അനിഷ്ട സംഭവങ്ങൾക്ക് ശേഷം അദ്ദേഹം പറഞ്ഞത് കൊച്ചിയിൽ ടൂർണമെന്റ് നടത്തുന്നത് സംശയകരമാണെന്നാണ്.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സും കൊൽക്കത്തയും തമ്മിലുള്ള ഫൈനൽ മത്സരം കണ്ടതിനു ശേഷമാണ് അദ്ദേഹം തന്റെ അഭിപ്രായം മാറ്റിയത്.തങ്ങളുടെ ടീം തോറ്റിട്ടും യാതൊരു പ്രശ്നങ്ങളും കാണികൾ ഉണ്ടാക്കിയില്ല.അത് കൊണ്ട് തന്നെ കൊച്ചി ടൂർണമെന്റിന് അനുയോജ്യമെന്ന് അദ്ദേഹം പറഞ്ഞു.

അണ്ടർ-17 ലോകകപ്പിലെ ഏത് മത്സരവും കൊച്ചിയിൽ നടത്താൻ തയ്യാറാണ്.എന്നാൽ ഏതൊക്കെ മത്സരങ്ങൾ എന്ന് തീരുമാനിച്ചിട്ടില്ല.അടുത്ത വർഷം ഒക്ടോബർ 6 മുതൽ 28 വരെയാണ് അണ്ടർ-17 ലോകകപ്പ് മത്സരം നടക്കുന്നത്.

വാട്ട്സ്ആപ്പ് പുതിയ അപ്‌ഡേഷൻ വരുന്നു:ചാറ്റിങ് ഡിലീറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും പുതിയ ഓപ്ഷനുകൾ

പുതിയ ഓപ്ഷനുകളുമായി വാട്ട്സ്ആപ്പ്.
പുതിയ ഓപ്ഷനുകളുമായി വാട്ട്സ്ആപ്പ്.

പുതിയ അപ്ഡേഷനുമായി വാട്ട്സ്ആപ്പ് വീണ്ടും ജനങ്ങൾക്ക് മുന്നിൽ.ഇപ്പോൾ വാട്ട്സ്ആപ്പിൽ ഒരു സന്ദേശം അയച്ചാൽ അത് വേണ്ടെന്ന് തോന്നുമ്പോൾ ഡിലീറ്റ് ചെയ്യാനോ എഡിറ്റ് ചെയ്യാനോ പറ്റില്ല എന്നൊരു പ്രശ്നം നിലവിലുണ്ട്.ഇതാണ് പുതിയ അപ്ഡേഷനിലൂടെ വാട്ട്സ്ആപ്പ് ഇല്ലാതാക്കുന്നത്.

പുതിയ അപ്ഡേഷൻ മെസ്സേജ് വേണ്ടെന്ന് തോന്നിയാൽ ഡിലീറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള ഓപ്ഷനുകളുമായാണ് എത്തുന്നത്.

ഐഒഎസ് ബീറ്റ സോഫ്റ്റ് വേരിൽ ഇതിന്റെ ട്രിയലിങ് നിലവിലുണ്ട്.സാധാരണ ഗതിയിൽ പ്രവത്തിക്കാത്ത ഈ പുതിയ ഓപ്ഷൻ സെറ്റിങ്സിൽ പോയി പ്രവർത്തിപ്പിക്കേണ്ടതുണ്ട്. അപ്പോൾ മെസ്സേജിന്റെ മുകളിൽ ഹോൾഡ് ചെയ്താൽ രണ്ട് ഓപ്ഷനുകൾ കൂടുതലായി കാണാം.

പക്ഷേ ഇതൊക്കെ ഉപകാരപ്പെടുന്നത് സ്വീകർത്താവ് മെസ്സേജ് കാണുന്നത് വരെ മാത്രം.അതിനു ശേഷമാണു ഡിലീറ്റ് ചെയ്യുന്നതോ എഡിറ്റ് ചെയ്യുന്നതോ എങ്കിൽ നിങ്ങളുടെ വാട്ട്സ്‌ആപ്പിന്ന് മാത്രമേ മെസ്സേജ് മാറുകയുള്ളൂ.

screenshot_20161220-191834_1

 

ഐഎസ്എൽ ഫൈനൽ കൊൽക്കത്തക് ജയം:പെനാൽറ്റി 4-3 ന് ബ്ലാസ്റ്റേഴ്സിന് തോൽവി

സ്റ്റേഡിയത്തിൽ നിറഞ്ഞ് കവിഞ്ഞ ആരധകർക്ക് നിരാശ.
സ്റ്റേഡിയത്തിൽ നിറഞ്ഞ് കവിഞ്ഞ ആരാധകർക്ക് നിരാശ.

കൊച്ചി:ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ അത്‌ലറ്റികോ ദി കൊൽക്കത്തയും  കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന ഐഎസ്എൽ ഫൈനൽ മത്സരത്തിൽ ചുവപ്പ് പട മഞ്ഞ പടയെ പെനാൽറ്റിയിൽ തോൽപ്പിച്ച് ട്രോഫി സ്വന്തമാക്കി.

1-1 സമനിലയിൽ അവസാനിച്ച കളി പെനാൽറ്റിയിലേക്ക് അധിക്രമിക്കുകയായിരുന്നു.3-4 എന്ന നിലയിൽ കൊൽക്കത്ത പെനാൽറ്റിയിൽ ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചു.

കേരളത്തിന് വേണ്ടി 37-ആം മിനുറ്റിൽ കേരളത്തിന്റെ മുഹമ്മദ് റാഫി നേടിയ ഗോളിന്റെ ആഹ്ലാദവും കൂക്കുവിളിയും അടങ്ങും മുൻപേ 44-ആം മിനുറ്റിൽ കൊൽക്കത്ത ബോൾ വലയിൽ വീഴ്ത്തി സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സന്തോഷത്തിന്റെ കെട്ടടക്കി.

ഇതോടെ 1-1 ന് സമനിലയിൽ അവസാനിച്ച കളി പെനാൽറ്റിയിൽ എത്തി.പെനാൽറ്റിയിൽ കേരളത്തിന് 3-4 നിലയിൽ തോൽവിയുടെ രുചിയറിഞ്ഞതോടെ ആരാധകരുടെ നിരാശ അടക്കാൻ ആയില്ല.രണ്ടാമത്തെ തവണയാണ് ഫൈനലിൽ എത്തിയ കേരളം തോൽക്കുന്നത്.

സെമി ഫൈനലിൽ കേരളത്തിന് വേണ്ടി ഗോൾ കാത്ത് സൂക്ഷിച്ച സന്ദീപ് നന്ദിക്ക് പകരം ഒന്നാം നമ്പർ ഗോൾ കീപ്പർ ഗ്രഹാം സ്റ്റാക്കാണ് കേരളത്തിന് വേണ്ടി ഇറങ്ങിയത്.മലയാളി താരങ്ങളായ സി.കെ വിനീതും മുഹമ്മദ് റാഫിയും ആദ്യ ഇലവനിൽ തന്നെ സ്ഥാനം പിടിച്ചു.

രാവിലെ മുതൽ ആവേശത്തോടെ കാണാൻ വന്ന ആരാധകർക്ക് നിരാശ മാത്രം.ടിക്കറ്റ് കിട്ടാതെ ആരാധകർ സ്റ്റേഡിയത്തിനു പുറത്തും തടിച്ചു കൂടി.ജനങ്ങളെ നിയന്ത്രിക്കാൻ പോലീസ് ഒരുപാട് കഷ്ടപ്പെട്ടു.

പെട്രോൾ ഡീസൽ വിലയിൽ വൻ വർധനവ്

ഇന്ധന വില എഴുപത് രൂപയിൽ കവിഴും.
ഇന്ധന വില എഴുപത് രൂപയിൽ കവിഴും.

ന്യൂഡൽഹി:പെട്രോൾ ഡീസൽ വിലയിൽ ഇന്ന് അർധരാത്രി മുതൽ വർധനവ്.പെട്രോളിന് ലിറ്ററിന് 2 രൂപയും ഡീസലിന് ലിറ്ററിന് ഒരു രൂപ 70 പൈസയുമായാണ് വർധിച്ചത്.

ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന് വില വർധിച്ചത് കാരണമാണ് ഇന്ധന വിലയിൽ മാറ്റം വന്നത്.കഴിഞ്ഞ മാസം 30-ന് വിലയിൽ നേരിയ വർധനവ് ഉണ്ടായിരുന്നു.

ഇതോടെ കേരളത്തിൽ പെട്രോളിന്റെ വില 70-ൽ കവിഴും.എണ്ണയിടിവ് തടയാൻ പ്രതിദിനം 12 ലക്ഷം ബാരൽ എണ്ണ ഉത്പാദനം കുറക്കാൻ എണ്ണ ഉത്പാദന രാജ്യങ്ങളുടെ കൂട്ടായ്മ ഒപെക് വിയന്നയിൽ നടത്തിയ ചർച്ചയിൽ തീരുമാനിച്ചിരുന്നു.ഇതോടെയാണ് ഇന്ധന വിലയിൽ വർധനവ് വന്നത്.