News Desk

റഷ്യൻ സൈനിക വിമാനം തകർന്നു:92 പേർ കൊല്ലപ്പെട്ടു

റഷ്യൻ സൈന്യത്തിന്റെ സംഗീത ബാൻഡ് യാത്ര ചെയ്ത് കൊണ്ടിരുന്ന വിമാനം തകർന്നു.
റഷ്യൻ സൈന്യത്തിന്റെ സംഗീത ബാൻഡ് യാത്ര ചെയ്ത് കൊണ്ടിരുന്ന വിമാനം തകർന്നു.

മോസ്കോ:സിറിയയിലേക്ക് പറന്ന് കൊണ്ടിരുന്ന റഷ്യൻ സൈനിക  വിമാനം തകർന്നു 92 പേർ കൊല്ലപ്പെട്ടു.വിമാനത്തിൽ ഉണ്ടായിരുന്നത് റഷ്യൻ സൈന്യത്തിന്റെ സംഗീത ബാൻഡും 9 മാധ്യമ പ്രവർത്തകരുമാണ്.വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടു.

പ്രതിരോധ മന്ത്രാലയത്തിന്റെ ടി യു 154 എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്.സോചിയിൽ നിന്നും പറന്നുയർന്ന് രണ്ട് മിനുട്ട് കഴിഞ്ഞ ഉടനെ റഡാറിൽ നിന്നുമുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.

കരിങ്കടൽ തീരത്തുള്ള സോചി നഗരത്തിൽ 1.5 കി.മീ അകലെ കടലിനടിയിൽ 50 മുതൽ 70 മീറ്റർ ആഴത്തിലാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്.

വിജയിയുടെ പുതിയ ചിത്രം ഭൈരവയിൽ മലയാളികളുടെ അണിനിര

നായികയായി കീർത്തി സുരേഷ്.
നായികയായി കീർത്തി സുരേഷ്.

തമിഴകത്തിന്റെ ഇളയദളപതി വിജയിയുടെ പുതിയ ചിത്രമായ ഭൈരവയിൽ കൂടുതലും മലയാള താരങ്ങൾ.നായികയായി എത്തുന്ന കീർത്തി സുരേഷ് മറ്റ്‌ അഭിനേതാക്കളായ വിജയ രാഘവൻ,റോഷൻ ബഷീർ,അപർണ വിനോദ്,സിജ റോസ്,സീമ ജീ നായർ എന്നിവരാണ് മലയാളത്തിൽ നിന്നും ഭൈരവയിൽ അഭിനയിക്കുന്നത്.

നായകനും നിർമാതാവുമായ വിജയിയുടെയും സംവിധായകൻ ഭാരതന്റെയും പ്രതേക താൽപര്യ പ്രകാരമാണ് ചിത്രത്തിൽ മലയാളികളെ കൂടുതലായും അണിനിരത്തുന്നത്.

വിജയ രാഘവൻ മലയാളിയായ ഒരു അച്ഛനായാണ് ചിത്രത്തിൽ എത്തുന്നത്.അദ്ദേഹത്തിന്റെ മകളായി അപർണ വിനോദ്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണൻ.2017 ജനുവരി  12-ന് ആണ് ചിത്രത്തിന്റെ റിലീസ്.

ലോകമെങ്ങും ഇന്ന് ക്രിസ്മസ് ദിനാഘോഷം:പ്രത്യാശയുടെയും സ്നേഹത്തിന്റെയും സന്ദേശം പകർന്ന് ഒരു ക്രിസ്മസ് കൂടി

സന്തോഷത്തിന്റെ ക്രിസ്മസ് ആശംസകൾ.
സന്തോഷത്തിന്റെ ക്രിസ്മസ് ആശംസകൾ.

തിരുവനതപുരം:ലോകമെങ്ങും ഇന്ന് സ്നേഹത്തിന്റെയും വിശ്വസത്തിന്റെയും പൂത്തിരി കത്തിച്ച് ക്രിസ്മസ് ദിനമാഘോഷിക്കുന്നു.പള്ളികളിൽ പാതിരാ കുർബാനകളും പ്രാർത്ഥനകളും നടത്തി ക്രിസ്മസ് ദിനത്തെ വരവേറ്റു.

2016 വർഷങ്ങൾക്കു മുൻപ് ബെത്ലഹേമിലെ കാലി തൊഴുത്തിൽ കരുണയുടെയും ശാന്തിയുടെയും ദൂതുമായി ഉണ്ണിയേശു പിറന്നു.ഇന്ന് ലോകമെങ്ങും അതിന്റെ ഓർമ്മ പുതുക്കുന്നു.പരസ്പരം കേക്കുകളും സമ്മാനങ്ങളും നൽകി സ്നേഹം കൈമാറി സാഹോദര്യം നിലനിർത്തി ഉണ്ണിയേശുവിനെ വരവേൽക്കുകകയാണ് ഈ ദിനത്തിൽ.

പള്ളികൾക്കുള്ളിൽ പുൽമേടകളുണ്ടാക്കി അതിനുള്ളിൽ ഉണ്ണിയേശുവിനെ കിടത്തി പ്രതേക ശുശ്രൂഷകൾ നടത്തി.വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ നടന്ന ആരാധനാ ശുശ്രുഷകൾക്കു ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിച്ചു.

കുട്ടികൾക്ക് സമ്മാനങ്ങളുമായി ക്രിസ്മസ് അപ്പൂപ്പന്മാർ എത്തുന്നു.ഭൂമിയിൽ സമാധാനവും സന്തോഷവും പ്രഖ്യാപിച്ച യേശുവിന്റെ പിറവി ദിനത്തിൽ എല്ലാ വാഴനക്കാർക്കും ക്രിസ്മസ് ദിനാശംസകൾ.

അത്യാവശ്യ മരുന്നുകളുടെ വില 5 മുതൽ 44 ശതമാനം വരെ കേന്ദ്ര സർക്കാർ കുറച്ചു

അത്യാവശ്യ മരുന്നുകളുടെ വില    കേന്ദ്ര സർക്കാർ കുറച്ചു.
അത്യാവശ്യ മരുന്നുകളുടെ വില കേന്ദ്ര സർക്കാർ കുറച്ചു.

ന്യൂഡൽഹി:എയ്ഡ്സ്,പ്രമേഹം,ആൻജിന,അണുബാധ,വിഷാദ രോഗം എന്നീ രോഗങ്ങൾകടക്കമുള്ള അത്യാവശ്യ മരുന്നുകളുടെ വിലയിൽ 5 ശതമാനം മുതൽ 44 ശതമാനം വരെ കുറവ് നൽകി കേന്ദ്ര സർക്കാർ.

25 ശതമാനം വിലയാണ് ശരാശരി കുറവ് നൽകിയിരിക്കുന്നത്.അമ്പതിലധികം മരുന്നുകളുടെ വിലയിൽ കുറവ് വന്നിട്ടുണ്ട്.ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റി 29-ലധികം ചെറുകിട വില്പന വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്.

800-ലധികം മരുന്നുകളുടെ വിലയിൽ നിയന്ത്രണം കൊണ്ട് വരാൻ ലക്ഷ്യമിടുന്നു എന്നും അത് എത്രയും പെട്ടെന്ന് സാധ്യമാക്കാനാണ് ശ്രമമെന്നും എൻപിപിഎ ചെയർമാൻ ഭൂപേന്ദ്ര സിങ് പറഞ്ഞു.

2015- ലെ കണക്കിൽ 900 അവശ്യ മരുന്നുകൾ ഉണ്ട്.ഇതിന്റെ വിലയിൽ മാറ്റം വരും.എന്നാൽ വില നിയന്ത്രണത്തിൽ വരാത്ത മരുന്നുകളുടെ വില മരുന്ന് കമ്പനികൾക്ക് നിശ്ചയിക്കാം.വർഷം തോറും വിലയിൽ 10 ശതമാനം വർദ്ധനവ് വരുത്താനും മരുന്ന് കമ്പനികൾക്ക് അവകാശമുണ്ട്.

തീയേറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിക്കുന്നതിനെ അനുകൂലിച്ച് മോഹൻലാൽ

തീയേറ്ററുകളിലേ ദേശീയ ഗാനം സിനിമയോടുള്ള ആദരം.
തീയേറ്ററുകളിലേ ദേശീയ ഗാനം സിനിമയോടുള്ള ആദരം.

തിരുവനന്തപുരം:തീയേറ്ററുകളിൽ സിനിമ പ്രദർശത്തിന് മുൻപ് ദേശീയ ഗാനം കേൾപ്പിക്കുന്നതിനെ അനുകൂലിച്ച് നടൻ മോഹൻലാൽ.ഇത് സിനിമയോടുള്ള ആദരം കൂടിയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

നോട്ട് നിരോധനത്തിനെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞു വിവാദമായതിനു പിന്നാലെയാണ് ഏറെ വിവാദമായ വിഷയത്തെ പറ്റി മോഹൻലാൽ വീണ്ടും അഭിപ്രായം പറഞ്ഞിരിക്കുന്നത്.

ഓരോ സിനിമ പ്രദർശനത്തിന് മുന്നേയും ദേശീയ ഗാനം കേൾപ്പിക്കാനും ദേശീയ പതാക കാണിക്കാനും സുപ്രീം കോടതി ഉത്തരവിട്ടുണ്ട്.ഇതിനെ എതിർക്കേണ്ട കാര്യമില്ലെന്നാണ് ലാലിൻറെ അഭിപ്രായം.

ഗൾഫിൽ നിന്നും മടങ്ങിയെത്തുന്നവർക്ക് സർക്കാറിന്റെ നഷ്ടപരിഹാര പാക്കേജ്

ഗൾഫ് മലയാളിക്കാശ്വാസം.
ഗൾഫ് മലയാളിക്കാശ്വാസം.

ദുബായ്:ഗൾഫിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ എത്തുന്ന മലയാളികൾക്ക് ആശ്വാസവുമായി കേരള സർക്കാർ.6 മാസത്തെ നഷ്ടപരിഹാര പാക്കേജാണ്‌ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎഇ സന്ദർശനം നടത്തിയ മുഖ്യ മന്ത്രി ഗൾഫ് മലയാളികൾക്ക് വേണ്ടി നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയത്.ജോലി ചെയ്ത ഓരോ വർഷവും ഒരു മാസത്തെ പെൻഷന് പരിഗണിക്കും.കൂടാതെ ജോബ് പോർട്ടലും അവർക്കു വേണ്ടിയുണ്ടാകും.

പാസ്സ്പോർട്ടിന് ജനന സർട്ടിഫിക്കറ്റ് നിർബന്ധമില്ല :വിദേശകാര്യ മന്ത്രാലയം

ജനന തീയ്യതി തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ് നിർബന്ധമില്ല.
ജനന തീയ്യതി തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ് നിർബന്ധമില്ല.

ന്യൂഡൽഹി:പാസ്സ്പോർട്ടിന് വേണ്ടി ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസവുമായി വിദേശ കാര്യ മന്ത്രാലയം.ജനന തീയ്യതി തെളിയിക്കാൻ ജനന സെര്ടിഫിക്കറ്റിന് പകരം ആധാർ കാർഡ്,എസ്എസ്എൽസി സെർട്ടിഫിക്കറ്റ്,പാൻ കാർഡ്,ഇലക്ഷൻ കാർഡ്,ഡ്രൈവിംഗ് ലൈസെൻസ് ഇതിലേതെങ്കിലും മതിയാകും.

1989 ജനുവരി 26-നോ അതിനു ശേഷമോ ജനിച്ചവർക്ക് പാസ്പോർട്ട് അപേക്ഷിക്കുമ്പോൾ ജനന സെർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു.എന്നാൽ ഇനി സർക്കാർ അംഗീകരിച്ച മറ്റേതെങ്കിലും തെളിവ് മതിയാകും.

പങ്കാളിയുടെ പേര് ചേർക്കാൻ വിവാഹ സെർട്ടിഫിക്കറ്റിന്റെ ആവശ്യവുമില്ല.വിവാഹ മോചിതരും വേർപിരിഞ്ഞു താമസിക്കുന്നവരും പങ്കാളിയുടെ പേര് ചേർക്കണം എന്നില്ല.

സർക്കാർ ഉദ്യോഗസ്ഥർക്ക് സർവീസ് റെക്കോർഡിന്റെ പകർപ്പും വിരമിച്ചവർക്കും പെൻഷൻ ഓർഡറിന്റെ പകർപ്പും മതിയാകും.സന്ന്യാസിമാർക്ക് അവരുടെ രക്ഷിതാവിന്റെ സ്ഥാനത്തു ആത്മീയ ഗുരുവിന്റെ പേര് ചേർക്കാം.ഏതെങ്കിലും തിരിച്ചറിയൽ കാർഡിൽ രക്ഷിതാവിന്റെ സ്ഥാനത്ത് ആത്മീയ ഗുരുവിന്റെ പേരുണ്ടായാൽ മതി.

അനാഥ കുട്ടികൾക്ക് അവരുടെ ചൈൽഡ് ഹോമിൽ നിന്നുമുള്ള ജനന തീയ്യതി സാക്ഷ്യപെടുത്തുന്ന ഔദ്യോഗിക കത്ത് മതിയാകും.

ലോകത്തിലെ അഞ്ചാമത്തെ ശബ്ദമേറിയ സ്റ്റേഡിയം കലൂർ സ്റ്റേഡിയം

ലോകത്തിലെ ലോകത്തിലെ അഞ്ചാമത്തെ ശബ്ദമേറിയ സ്റ്റേഡിയം.
ലോകത്തിലെ അഞ്ചാമത്തെ ശബ്ദമേറിയ സ്റ്റേഡിയം.

കൊച്ചി:ലോകത്തിലെ അഞ്ചാമത്തെ ശബ്ദമേറിയ സ്റ്റേഡിയം ഇനി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം.കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവേശമാണ് കലൂർ സ്റ്റേഡിയത്തിനു ഈ പദവി കിട്ടാൻ കാരണം.

ഐഎസ്എൽ ഫൈനൽ മത്സരത്തിൽ സ്റ്റേഡിയത്തിൽ ആരാധകരുടെ ആവേശമേറിയ ശബ്ദം 128 ഡെസിബെൽ ആയിരുന്നു. ആരോഹെഡ് സ്റ്റേഡിയത്തിൽ 2014 സ്പെറ്റംബർ 29-ന് അമെരിക്കൻ  ഫുട്ബോൾ ക്ലബ്ബായ കൻസാസ് സിറ്റി ചീഫ്‌സിന്റെ ആരാധകർ ഉണ്ടാക്കിയ 142.2 ഡെസിബെൽ ആണ് ലോക റെക്കോർഡിൽ ഒന്നാമത്.

ജോമോൾ വീണ്ടും അഭിനയ ജീവിതത്തിലേക്ക്

ജോമോൾ വീണ്ടും അഭിനയ ജീവിതത്തിലേക്ക്.
ജോമോൾ വീണ്ടും അഭിനയ ജീവിതത്തിലേക്ക്.

വിവാഹത്തിന് ശേഷം അഭിനയം മതിയാക്കിയ മലയാളികളുടെ നായിക ജോമോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു.വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയർഫുൾ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചു വരുന്നത്.

സിനിമ ഫീൽഡിലേക്കു ഒരു വടക്കൻ വീരഗാഥയുടെ ബാല താരമായി  വന്ന ജോമോൾ പിന്നീട് പല ചിത്രങ്ങളിലും നായികയായും ഉപനായികയായും അരങ്ങു തകർത്തു.

എന്ന് സ്വന്തം ജനകികുട്ടിയിലെ അഭിനയത്തിന് സംസ്ഥാന അവാർഡും ദേശീയ തലത്തിൽ പ്രതേക ജൂറി പുരസ്കാരവും നേടിയിട്ടുണ്ട്.പിന്നീട് കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങുകയായിരുന്നു.

3G ഉള്ളവർക്കും ഇനി ജിയോ ഓഫറുകൾ ഉപയോഗിക്കാം

ജിയോ ഇനി 3ജി ഫോണുകളിലും.
ജിയോ ഇനി 3ജി ഫോണുകളിലും.

മുംബൈ:ഡാറ്റാ ഉപയോഗത്തിനും കാളിങ്ങിനും പണം ചിലവാക്കി മടുത്ത ജനങ്ങൾക്ക് ഒരു ആശ്വാസമായി ജിയോ വന്നു എങ്കിലും 4ജി ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമായി കൊണ്ടിരുന്നത്.എന്നാൽ കൂടുതൽ പേരും 3ജി ഫോണുകളാണ് ഉപയോഗിക്കുന്നത് എന്നത് ഒരു പ്രശ്നമായി തുടർന്നിരുന്നു.

ഇതിനൊരു പരിഹാരമായി ജിയോ 3ജി ഫോണുകളിലും ലഭ്യമാക്കാൻ അനിൽ അംബാനി ആലോചിക്കുന്നതായി റിപ്പോർട്ട്.ന്യൂ ഇയറോടെ ഈ ഓഫർ ലഭിക്കും എന്നാണ് റിപ്പോർട്ട്.

ജിയോയുടെ ആപ്പ് ഡൌൺലോഡ് ചെയ്യുന്നവർക്ക് ഡാറ്റ ഉപയോഗിക്കാൻ കഴിയും.ഈ ആപ്പ് ഡിസംബർ അവസാനത്തോടെ 3ജി ഫോണുകളിൽ ലഭ്യമാകും.ജനുവരി ഒന്നിന് അൺലിമിറ്റഡ് ഓഫർ 3ജി ഫോണുകളിലും ഉപയോഗിച്ച് തുടങ്ങാം.ഇതോടെ ജിയോ ഉപയോഗിക്കാൻ പറ്റാത്ത 3ജി ഫോൺ ഉപയോക്താക്കൾക്ക് ആശ്വാസമാകുകയാണ്.

നിലവിൽ 4ജി ഫോണുകളിൽ മാത്രം ലഭിക്കുന്ന ജിയോ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ 52 മില്ല്യൺ ഉപയോക്താക്കളെ സ്വന്തമാക്കി.നിലവിലുണ്ടായിരുന്ന എല്ലാ നെറ്റ് വർക്കുകളേയും പിന്നിലാക്കിയായിരുന്നു ജിയോയുടെ വളർച്ച.ഡിസംബർ 31 വരെ ഉണ്ടായിരുന്ന അൺലിമിറ്റഡ് ഓഫർ മാർച്ച് വരെ നീട്ടിയിട്ടുണ്ട്.