ഒരു നിരക്കിൽ രണ്ട് ടിക്കറ്റ്: പുതിയ പദ്ധതിയുമായി ജെറ്റ് എയർവേസ്.
ബാംഗ്ളൂർ: ബിസിനസ് ക്ലാസിലെ ഒരു ടിക്കറ്റ് നിരക്കിന് രണ്ട് ടിക്കറ്റ് നൽകാനുള്ള പദ്ധതിയുമായി ജെറ്റ് എയർവേസ്.ഒരേ ഫ്‌ളൈറ്റിൽ ഒന്നിച്ച് യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ഗൾഫിൽ നിന്നും ഇന്ത്യയിലേക്കും സാർക്ക്, ആസിയാൻ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് ശനിയാഴ്ച്ച വരെ ഈ ആനുകൂല്യം ലഭ്യമാകും. ഇന്ത്യയിലെ 46 നഗരങ്ങളിലേക്കുള്ള തുടർ യാത്രക്കും ഈ ഇളവ് ലഭ്യമാകും.
ഒരു ഭാഗത്തേക്കുള യാത്രക്കും റിട്ടേൺ യാത്രക്കും ഈ ടിക്കറ്റ് ഉപയോഗിക്കാം. ഒരു വർഷത്തിനുള്ളിൽ ടിക്കറ്റ് ഉപയോഗിച്ചാൽ മതിയെന്നും ജെറ്റ് എയർവേസ് ഗൾഫ് മിഡിൽ ഈസ്റ്റ് ആഫ്രിക്ക വൈസ് പ്രസിഡന്റ് ശകീർ കന്താവാല അറിയിച്ചു.
വിദ്യാർത്ഥി രാഷ്ട്രീയം ഇല്ലാത്തതാണ് വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് കാരണം:എ.കെ ആന്റണി.
കൊച്ചി: വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥി രാഷ്ട്രീയം ഇല്ലാത്തതാണ് വിദ്യാഭ്യാസ മേഖലയിൽ ഇപ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാരണമെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എസി ജോസ് അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നി അദ്ദേഹം.
സാശ്രയ, എയ്ഡഡ് മേഖലയിൽ അഴിമതി മാത്രമാണ് നടക്കുന്നത്. ചില മാനേജ്‌മെന്റ് വിദ്യാർത്ഥികളിൽ നിന്നും പിടിച്ചു പറിയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ വിജിലൻസ് അന്വേഷണം അത്യാവശ്യമാണ്. വിദ്യാഭ്യാസം കച്ചവടം മാത്രമായി മാറിയിരിക്കുന്നു. വിജിലൻസിന്റെ അഴിമതി വിരുദ്ധ പ്രവർത്തനം ആരംഭിക്കേണ്ടത് ക്യാംപസുകളിൽ നിന്നാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെഹ്റാനിലെ ഇരുനില വ്യവസായ കെട്ടിടത്തിൽ അഗ്നി ആളിപ്പടർന്നു.
ടെഹ്‌റാൻ: തീ അണക്കാൻ ശ്രമിക്കുന്നതിനിടയിൽ കെട്ടിടം തകർന്ന് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ ബഹുനില വ്യവസായ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ കെട്ടിടം തകർന്നാണ് അപകടം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ 20 സേനാംഗങ്ങൾ കൊല്ലപ്പെട്ടുവെന്ന് ടെഹ്‌റാൻ മേജർ അറിയിച്ചു.
താഴെ നിലയിലുള്ള തീ അണയ്ക്കാൻ ശ്രമിച്ചിരുന്ന അഗ്നിശമന സേനാംഗങ്ങളാണ് കൊല്ലപ്പെട്ടത്. മരണ സംഖ്യ കൂടാൻ സാധ്യത ഉണ്ട്. തീ പിടിത്തത്തിനിടയിലും കെട്ടിടം തകർന്നതിലൂടെയും 200-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹെലികോപ്ടറും മറ്റും ഉപയോഗിച്ച് രക്ഷാ പ്രവർത്തനം തുടരുകയാണ്.
തീ അണക്കാനുള്ള ശ്രമിത്തിനിടയിൽ കെട്ടിടം തകർന്ന് സൈനികർ കൊല്ലപ്പെട്ടു.
10 ലക്ഷത്തിൽ കൂടുതൽ പണം നിക്ഷേപിച്ചവർ സ്രോതസ്സ് വെളിപ്പെടുത്തണം.
ന്യൂഡൽഹി: നവംബർ 8- ന് കള്ളപ്പണം കണ്ടെത്തുന്നതിന് 1000,500 നോട്ടുകൾ പിൻവലിച്ചതിന് ശേഷം ബാങ്ക് അക്കൗണ്ടുകളിൽ 10 ലക്ഷത്തിൽ കൂടുതൽ പണം നിക്ഷേപിച്ചവർക്കു പണി കിട്ടി. 10 ലക്ഷത്തിന് മുകളിൽ പണം നിക്ഷേപിച്ചവർ പണത്തിന്റെ സ്രോതസ്സ് എങ്ങിനെയെന്ന് വെളിപ്പെടുത്തണം എന്ന് ആദായ നികുതി വകുപ്പ്.
ഒന്നര ലക്ഷത്തിൽ കൂടുതൽ അക്കൗണ്ടുകൾ ഇത്തരത്തിൽ ഉണ്ട്. വിവരങ്ങൾ ഓൺലൈൻ വഴിയായും അറിയിക്കാം. 15 ദിവസത്തിനുള്ളിൽ വിവരങ്ങൾ ആദായ നികുതി വകുപ്പിനെ അറിയിക്കണം. ആവശ്യമെങ്കിൽ കൂടുതൽ വിവരങ്ങൾ അറിയിക്കേണ്ടി വരുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.
ഇന്ത്യ ഇംഗ്ലണ്ട് ഏകദിനം ഇന്ന് ആരംഭിക്കും: വിരാട് കോഹ്ലി നായക സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ ക്രിക്കറ്റ്.
പൂനെ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലി നായക സ്ഥാനം ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരം എന്ന പ്രതേകത കൂടി ഈ പരമ്പരയ്ക്കുണ്ട്.
കോഹ്ലി നായകനായതിനോടൊപ്പം യുവരാജ് സിംഗ് ആദ്യ ഇലവനിൽ തന്നെയുണ്ടാകും എന്നതും ഇന്ത്യൻ പടയുടെ പ്രതേകതയാണ്. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30 ന് കളിയാരംഭിക്കും.
അവസാന ഏകദിനത്തിൽ 5 വിക്കറ്റ് നേടിയ അമിത് മിശ്ര ടീമിലുണ്ടാകുമോ എന്നത് സംശയമാണ്. അശ്വിനും ജഡേജയും ടീമിലുണ്ടാകും. ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ന് ആരംഭിക്കുമ്പോൾ നായക സ്ഥാനം ഏറ്റെടുത്ത കോഹ്ലി യാതൊരു പ്രതിസന്ധികളും ഇല്ലാത്ത ധോണി ടീമിൽ തിരിച്ചെത്തിയ യുവരാജ് എന്നിവരിലേക്കാണ് ഇന്ത്യ ഉറ്റു നോക്കുന്നത്.
ഗാന്ധിയുടെ ചിത്രം പതിപ്പിച്ച ചെരിപ്പിക്കുകൾ വിൽപന നടത്തുന്നതിന് ആമസോണിനെതിരെ ട്വിറ്റെർ ഉപയോഗ്താക്കൾ സുഷമ സ്വരാജിന് പരാതി നൽകി.
ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ ചിത്രം പ്രിന്റ് ചെയ്ത വള്ളി ചെരിപ്പുകൾ വിൽപനയ്ക്കെത്തിച്ച് ആമസോൺ വീണ്ടും ഇന്ത്യയെ അപമാനിച്ചു. ആമസോണിന്റെ അമേരിക്കൻ ഓൺലൈൻ സൈറ്റിലാണ് ഇങ്ങിനെയൊരു പ്രവർത്തി കമ്പനി ചെയ്തിരിക്കുന്നത്.
ദിവസങ്ങൾ മുൻപ് കാനഡയിലെ ആമസോൺ സൈറ്റിൽ ഇന്ത്യൻ ദേശീയ പതാകയെ ചവിട്ടിയിൽ പതിപ്പിച്ച് വിൽപന നടത്തിയിരുന്നു. ഇതിനെതിരെ ഇന്ത്യൻ ജനത പ്രതിഷേധമറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആമസോണിന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ആമസോൺ മാപ്പു പറയുകയും ചവിട്ടി പിൻവലിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ വീണ്ടും ചെരിപ്പിലൂടെ ഇന്ത്യയെ അപമാനിക്കുകയാണ് ആമസോൺ ചെയ്തിരിക്കുന്നത്. ഗാന്ധിയുടെ ചില വാക്യങ്ങൾ ചെരുപ്പിൽ കുറിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയും ജനങ്ങൾ ട്വിറ്ററിലൂടെ ആമസോണിന്റെ നടപടിയെ പറ്റി അറിയിച്ചിട്ടുണ്ട്.
പണം പിൻവലിക്കുന്നതിന് നികുതി ഈടാക്കാൻ സർക്കാർ നീക്കം.
ന്യൂഡൽഹി: നോട്ടു നിരോധനത്തിന് പിന്നാലെ പുതിയ നീക്കവുമായി സർക്കാർ. ബാങ്കുകളിൽ നിന്നും പണം പിൻവലിക്കുമ്പോൾ നികുതി ഈടാക്കാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്ന ബജറ്റിൽ ഇത് തീരുമാനമാകും.
രാജ്യത്ത് ഡിജിറ്റലൈസ് സമ്പത് വ്യവസ്ഥ പൂർണമാക്കാൻ വേണ്ടിയാണു സർക്കാരിന്റെ നികുതി ഈടാക്കാനുള്ള പുതിയ തീരുമാനത്തിന്റെ കാരണം. ഒരു നിശ്ചിത പണത്തിന് മുകളിൽ പണം പിൻവലിക്കുന്നവരിൽ നിന്നാകും നികുതി ഈടാക്കുക.
എടിഎം വഴി പണം പിൻവലിക്കുമ്പോൾ ചാർജ് ഈടാക്കുന്നത്തിനെതിരെ ജനങ്ങൾ പ്രതിഷേധിക്കുന്നുണ്ട് എന്നതിന് പുറമെയാണ് പുതിയ നീക്കം.
തിരുവനന്തപുരം: നിരക്ക് വർധന ആവശ്യപ്പെട്ട് കൊണ്ട് സ്വകാര്യ ബസുകൾ 19 ന് സൂചന പണിമുടക്ക് നടത്താൻ തീരുമാനിച്ചു. നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ ഫെബ്രുവരി 2 മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്താനും തീരുമാനിച്ചു.
ഡീസൽ വില വർധിച്ചതാണ് ബസുടമകൾ ഇങ്ങിനിയൊരു ആവശ്യം ഉന്നയിക്കാൻ കാരണം. ഇപ്പോൾ മിനിമം ടിക്കറ്റ് രൂപ 7 എന്നതിൽ നിന്നും 9 രൂപയാക്കി മാറ്റണം എന്നാണ് ബസുടമകളുടെ ആവശ്യം. ഡിസംബറിൽ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
മലയാളികളുടെ വാനമ്പാടി വൈക്കം വിജയ ലക്ഷ്മിക്ക് കാഴ്ച്ച തിരിച്ച് കിട്ടി.
കൊല്ലം: കാഴ്ചകളുടെ സൗന്ദര്യം ആസ്വദിക്കാൻ മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിക്കും കഴിയുമിനി. വിജയലക്ഷ്മിയെ ചികില്സിക്കുന്ന ഹോമിയോ ഡോക്ടർ ദമ്പതിമാരായ ശ്രീകുമാറും ശ്രീവിദ്യയും പറയുന്നു ഇപ്പോൾ വിജയലക്ഷ്മിക്ക് അടുത്തുള്ള വസ്തുക്കളുടെ നിഴലുകൾ കാണാൻ പറ്റുന്നു എന്നാണ്.
സ്വയം ഉണ്ടാക്കിയെടുത്ത ചികിത്സ വിദ്യയാണ് ഡോക്ടർ ദമ്പതിമാർ വിജയ ലക്ഷ്മിയുടെ കാഴ്ച്ച തിരിച്ച് കിട്ടാൻ ഉപയോഗിക്കുന്നത്. 10 മാസമായി വിജയ ലക്ഷ്മി ഇവരുടെ ചികിത്സയിലാണ്.
സെല്ലുലോയിഡിലെ “കാറ്റേ കാറ്റേ” എന്ന ഗാനത്തിലൂടെ ഗായിക ലോകത്തെത്തിത്തിയ വിജയ ലക്ഷ്മി തന്റെ ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം കൈയിലൊതുക്കി.
ജന്മനാ കാഴ്ച്ച നഷ്ടപ്പെട്ട വിജയലക്ഷ്മി കാഴ്ച്ച തിരിച്ച് കിട്ടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോൾ പ്രകാശം കാണാൻ പറ്റുന്നുണ്ടെന്നും വിജയ ലക്ഷ്മി പറഞ്ഞു. കാഴ്ച്ച തിരിച്ച് കിട്ടിയാൽ തനിക്കാദ്യം തന്റെ എല്ലാമെല്ലാമായി തന്റെ കണ്ണുകളായി കൂടെ നിന്ന അച്ഛനെയും അമ്മയെയും തന്റെ ഭർത്താവാകാൻ പോകുന്ന ആളെയും കാണണമെന്ന് വിജയലക്ഷ്മി പറയുന്നു.
കാറ്റേ കാറ്റേ എന്ന പാട്ടിലൂടെ സംസഥാന ചലച്ചിത്ര പുരസ്കാരത്തിന് ആദരവ് നേടിയ വിജയ ലക്ഷ്മി ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ എന്ന ഗാനത്തിലൂടെ മികച്ച ഗായികയായി.
ഗായത്രി വീണയെന്ന സംഗീതോപകരണം വാഴിക്കുന്നതിനുള്ള പ്രാഗൽഭ്യവും സ്വന്തമായി ഈണം നൽകി പാടാനുള്ള കഴിവും വിജയ ലക്ഷ്മിയെ സംഗീത പ്രേമികൾക്ക് പ്രിയങ്കരിയാക്കി.
2000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ഫോണുകൾ നിർമിക്കാൻ സർക്കാർ മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകി.
ന്യൂഡൽഹി: കറൻസി രഹിത ഇടപാടുകൾ വർധിപ്പിക്കുന്നതിനായി 2000-ത്തിൽ താഴെ വില വരുന്ന സ്മാർട്ട് ഫോണുകൾ നിർമിക്കാൻ സർക്കാർ കമ്പനികൾക്ക് നിർദേശം നൽകി. ഗ്രാമീണർക്ക് കൂടി കറൻസി രഹിത ഇടപാടുകൾ നടത്താൻ വേണ്ടിയാണ് ചെറിയ തുകയിൽ സ്മാർട്ട് ഫോണുകൾ ലഭ്യമാക്കാൻ സർക്കാർ നീക്കം.
മൊബൈൽ കമ്പനി ഉടമകളുമായി സർക്കാർ കാര്യങ്ങൾ ചർച്ച ചെയ്തു. നീതി അയോഗ് വിളിച്ച് ചേർത്ത യോഗത്തിൽ മൈക്രോമാക്സ്, ഇന്ഡക്സ്, ലാവ, കാർബൺ തുടങ്ങിയ കമ്പനികൾ പങ്കെടുത്തു.
രണ്ടരക്കോടിയോളം സ്മാർട്ട് ഫോണുകൾ വിപണിയിലെത്തിക്കാൻ ആണ് സർക്കാർ നിർദേശം. ഡിജിറ്റൽ ഇടപാട് നടത്താൻ ശേഷിയുള്ള ഫോണുകളായിരിക്കും.