വാഷിങ്ട്ടണ് : അമേരിക്കയിലെ നിയുക്ത അറ്റോർണി ജനറലിനെ ട്രംപ് പുറത്താക്കി. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിയമത്തെ പിന്തുണയ്ക്കാത്തതിനാണ് നടപടി. ഒബാമ നിയമിച്ച സാലി എട്ടോയെയാണ് ട്രംപ് പുറത്താക്കിയത്.
ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കു ഏർപ്പെടുത്തിയ വിലക്കിനെയാണ് സാലി എട്ടോ എതിർത്തത്.ട്രംപിന്റെ ഉത്തരവനുസരിച് സാലി എട്ടോയെ പുറത്താക്കിയെന്നു വൈറ്റ് ഹൌസ് വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു
യേറ്റ്സിനു പകരം ദാന ബോയന്റെയെ തൽസ്ഥാനത്തു നിയമിച്ചു കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപ് വിവാദമായ പ്രവേശന വിലക്ക് പ്രഖ്യാപിച്ചത് .ഈ വിവാദ പ്രഖ്യാപനത്തിനെതിരെ അമേരിക്കയിലെങ്ങും വ്യാപക പ്രതിഷേധം .
ന്യൂ ഡൽഹി : മുൻ സി ഐ ജി .വിനോദ് റായിയെ ബിസിസിയുടെ ഇടക്കാല അധ്യക്ഷനായി സുപ്രീം കോടതി നിയമിച്ചു .എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹ , ഐ ഡി എഫ് സി ബാങ്ക് എം ഡി വിക്രം ലിമയെ ,വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഡയാന ഈദുൽജി എന്നിവരാണ് ഭരണ സമിതിയിലെ മറ്റു അംഗങ്ങൾ .
ഇടക്കാല ഭരണ സമിതിയിലേക്ക് പേരുകൾ നിർദേശിക്കാൻ സുപ്രീം കോടതി അമിക്കസ് ക്യുറിയെ നിയമിച്ചിരുന്നു. അമിക്കസ് ക്യുറി നിർദേശിച്ച പേരുകളിൽ പലതും 70 വയസ്സിനു മുകളിൽ ഉള്ളവരും ലോധ കമ്മിറ്റിയുടെ നിർദേശങ്ങൾക്ക് പുറത്തുള്ളവരുമായിരുന്നു . ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ബി സി സി ഐ യോടും കേന്ദ്ര സർക്കാരിനോടും പേരുകൾ നിർദേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു
ന്യൂ ഡൽഹി : ഫെബ്രുവരി ഒന്നുമുതൽ ATM നിയന്ത്രണം പിൻവലിക്കുമെന്ന് RBI. എന്നാൽ ഈ ഇളവ് തത്കാലം Current അക്കൗണ്ടകൾക്കു മാത്രമാണെന്നും RBI അറിയിച്ചു. ഇതോടെ കറന്റ് അക്കൗണ്ട് ഉടമകൾക്ക് ATM യിൽ നിന്ന് പരിധിയില്ലാതെ പണം പിൻവലിക്കാം. Savings അക്കൗണ്ട് കൾക്കുള്ള നിയന്ത്രണം പിൻവലിക്കൽ .സമീപ ഭാവിയിൽ തന്നെ ഉണ്ടാവും .
റിസേർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും അതാതു ബാങ്കുകൾക്ക് അവരവരുടേതായ നിയന്ത്രണങ്ങൾ ആവാം എന്നും RBI അറിയിച്ചു..
ലണ്ടൻ : അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ ബ്രിട്ടനും രംഗത്ത് . ബ്രിട്ടൻ സന്ദര്ശനത്തിനെതിരെ ഇതുവരെ ഒപ്പിട്ടത് 11 ലക്ഷം ആളുകൾ
ട്രംപിനെ ബ്രിട്ടനിലേക്ക് ക്ഷണിക്കരുതെന്നും അത് അവർക്കു ആശങ്ക ഉളവാക്കുന്നതാണെന്നും പ്രതിഷേധക്കാർ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ചു ബ്രിട്ടീഷ് പാർലമെന്റിൽ ചർച്ച ഉണ്ടായേകാം എന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം : ലക്ഷ്മി നായർ രാജി വെക്കുക എന്നുള്ളതാണ് സർക്കാരിന്റെ അഭിപ്രായം എന്നും വിദ്യാർത്ഥികൾക്ക് നീതി കിട്ടണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നീതി കിട്ടിയതിനു ശേഷമേ സമരം പിന്വലിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധികാര കൈമാറ്റത്തിനുള്ള അക്കാദമി യുടെ ഡയറക്ടർ ബോർഡ് യോഗം ഇന്ന് നടക്കും . ഈ ചർച്ചയ്ക്കു ശേഷം മാനേജ്മെന്റ് രാത്രി 8മണിയോടെ വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ചനടത്തും എന്നും വാർത്തയുണ്ട് .കഴിയുമെങ്കിൽ ഇന്ന് തന്നെ സമരം അവസാനിപ്പിക്കാൻ ശ്രെമിക്കുമെന്നു അക്കാദമി ചെയർമാൻ നാരായണൻ നായർ മാധ്യമങ്ങളോട് പറഞ്ഞു .
ഇന്നത്തെ ചർച്ചയിലൂടെ വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുമെന്നാണ് സൂചന
വിദ്യാർത്ഥികളെ ജാതിപ്പേര് വിളിച് ആക്ഷേപിച്ചു എന്ന വിഷയത്തിൽ ലക്ഷ്മി നായർ ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് മുന്നിൽ വിദ്യാർത്ഥികൾ നൽകിയ പരാതിയിന്മേൽ പോലീസ് കേസെടുത്തു . ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് പരാതിയിൽ ചേർത്തിട്ടുള്ളത് .കോളേജ് പ്രിൻസിപ്പൽ ആയ തന്റ്റെ ഹോട്ടലിൽ ജോലിചെയ്യാൻ വിദ്യാർത്ഥികളെ നിർബന്ധിച്ചു എന്നതടക്കമുള്ള പരാതികൾ ആണ് ലക്ഷ്മി നായർക്കെതിരെ വിദ്യാർത്ഥികൾ ഉന്നയിച്ചിട്ടുള്ളത് സംഭവങ്ങളുടെ തീവ്രത ഓരോദിവസവും വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലക്ഷ്മി നായരുടെ രാജി അനിവാര്യമായിത്തീർന്നിരിക്കുകയാണെന്നു സമരം ചെയ്യുന്ന വിദ്യാർത്ഥികൾ പ്രതികരിച്ചു. ഏതെങ്കിലും ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ കീഴിലാവും അന്വേഷണമെന്നാണ് സൂചന
തിരുവനന്തപുരം: നാളെയും ഏപ്രിൽ രണ്ടിനുമായി രാജ്യമൊട്ടാകെയുള്ള കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും. അഞ്ച് വയസ്സിന് തായേ ഉള്ള കുട്ടികൾക്കാണ് പോളിയോ മരുന്ന് നല്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളിലും മറ്റും തുള്ളി മരുന്ന് നൽകാൻ ഏർപ്പാടാക്കിയിട്ടുണ്ട്.
ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും പോളിയോ ബാധിച്ചിരുന്നു. 125 രാജ്യങ്ങളിൽ ബാധിച്ച പകർച്ച വ്യാധി നമ്മുടെ രാജ്യത്തെയും ഭീതിയിലാക്കിയിരുന്നു. എന്നാൽ 2011ന് ശേഷം ഇന്ത്യയിൽ ഒരൊറ്റ പോളിയോ രോഗം പോലും റിപ്പോർട്ട് ചെയ്തില്ല.
പോളിയോ രോഗം ഉണ്ടാക്കുന്ന വന്യ വൈറസ് (വൈൽഡ് വൈറസ്) വസിക്കുന്നത് കുട്ടികളുടെ കുടലിൽ ആണ്. എല്ലാ കുട്ടികൾക്കും ഒരേദിവസം പോളിയോ തുള്ളിമരുന്ന് ലഭിക്കുമ്പോൾ കുട്ടികളുടെ കുടലിൽ വാക്സിൻ വൈറസ് പെരുകുകയും അവ കുടലിലുള്ള വന്യവൈറസുകളെ അന്തരീക്ഷത്തിലേയ്ക്ക് പുറന്തള്ളുകയും തുടർന്ന് വാക്സിൻ വൈറസുകൾ അവയെ നശിപ്പിക്കുകയും ചെയ്യും.
രോഗ പ്രതിരോധ ചികിത്സപട്ടിക പ്രകാരം പോളിയോ വാക്സിൻ വ്യക്തിഗത സംരക്ഷണമാണ് നൽകുന്നതെങ്കിൽ പൾസ് പോളിയോ തുള്ളിമരുന്ന് രോഗാണു സംക്രമണം തടഞ്ഞ് സമൂഹത്തിൽ ഒന്നാകെയുള്ള കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തി പോളിയോ രോഗ നിർമാർജ്ജനം സാധ്യമാക്കും.
കേരളത്തിൽ രണ്ടായിരത്തിന് ശേഷം പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2011 ൽ പശ്ചിമ ബംഗാളിലെ ഹൗറയിലാണ് ഇന്ത്യയിൽ നിന്നും അവസാനമായി പോളിയോ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ രോഗവ്യാപനം കണക്കിലെടുത്ത് പൾസ് പോളിയോ പരിപാടി ഇന്ത്യയിൽ ഇത്തവണയും തുടരുകയാണ്. പോളിയോ രോഗത്തിന്റെ നിർമാർജനം എന്ന ലക്ഷ്യം കൈവരിച്ച ഭാരതം ആ രോഗത്തിന്റെ പുനപ്രവേശനം തടയാനുള്ള പ്രവർത്തനങ്ങൾ ശക്തമായി നടപ്പിലാക്കേണ്ടതാണ്.
ദേശിയ പോളിയോ പൾസ് ഇമ്മ്യൂണസേഷൻ ദിനത്തിൽ ജനിച്ച കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള എല്ലാ നവജാത ശിശുക്കൾക്കും നാളെ പൾസ് പോളിയോ വാക്സിൻ നൽകും.
ന്യൂഡൽഹി: ദിനം പ്രതി എടിഎം ഉപയോഗിച്ച് പിൻവലിക്കാവുന്ന തുകയിൽ രണ്ടാഴ്ചക്കകം മാറ്റം വരുത്തുമെന്ന് റിപ്പോർട്ട്. നിലവിൽ ഒരു ദിവസം 10,000 രൂപയും ആഴ്ച്ചയിൽ 24,000 രൂപയുമാണ് പിൻവലിക്കാൻ പറ്റുന്നത്. ഇനി 24,000 രൂപയും ഒന്നിച്ച് പിൻവലിക്കാൻ പറ്റുന്ന രീതിയിലാണ് നിയന്ത്രണത്തിൽ മാറ്റം വരുത്തുന്നത്. എന്നാൽ ആഴ്ച്ചയിൽ 24,000 രൂപ എന്ന നിയന്ത്രണം ഫെബ്രുവരി അവസാനം വരെ തുടരും.
നവംബർ 8-നാണ് സർക്കാർ 86 ശതമാനം വരുന്ന 500,1000 നോട്ടുകൾ നിരോധിച്ചത്. 50 ദിവസമാണ് സർക്കാർ നിയന്ത്രണത്തിന് വേണ്ടി ജനങ്ങളോട് ആവശ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ 50 ദിവസം കഴിഞ്ഞിട്ടും നിയന്ത്രണം ഒഴിവാക്കാൻ പറ്റിയില്ല.
പെട്ടെന്ന് തന്നെ ബാങ്കിലെ ഇടപാടുകൾ പരിശോധിച്ച് ഫെബ്രുവരി അവസാനത്തോടെ നിയന്ത്രണം മാറ്റുമെന്നാണ് ആർബിഐ പറയുന്നത്.
ന്യൂഡൽഹി: ഇന്ത്യൻ ജനത ഇന്ന് റിപ്പബ്ലിക്ക് ദിനത്തിന്റെ ആഘോഷത്തിലാണ്. 68-ആം റിപ്പബ്ലിക്ക് ദിനമാണ് ഇന്ന്. രാജ്‌പഥിൽ രാഷ്‌ട്രപതി പ്രണബ്മുഖർജി പതാക ഉയർത്തുന്നതോടെ ഔപചാരികമായി റിപ്പബ്ലിക്ക് ദിനാഘോഷത്തിന് തുടക്കമാകും.
അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസേനാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനാണ് ഈ റിപ്പബ്ലിക്ക് ദിനത്തിലെ മുഖ്യാതിഥി.
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സൈനികരുടെ ആദര സൂചകമായി അമർ ജ്യോതിയിലെത്തി പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. പരേഡിൽ കരാനാവികവ്യോമ സേനയ്ക്ക് പുറമെ അർദ്ധ സൈനിക വിഭാകങ്ങളും അണി നിരക്കും. ആദ്യമായി യുഎഇയിൽ നിന്നുള്ള സൈനികരും പങ്കെടുക്കും.
വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും നിശ്ചല ദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും.
സംസ്ഥാനത്തും ആഘോഷങ്ങളോടെ തന്നെ റിപ്പബ്ലിക്ക് ദിനാഘോഷം നടന്നു. ഗവർണർ പി.സദാശിവം രാവിലെ 8.30 ന് പതാക ഉയർത്തി. ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തിൽ ആഘോഷം നടന്നു.
റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഒന്നര മണിക്കൂര്‍ നേരം തിലക് പാലത്തിലൂടെ ട്രെയിനുകള്‍ ഓടില്ല. രാവിലെ 10.30 മുതല്‍ 12 മണി വരെയാണ് ട്രെയിനുകള്‍ക്ക് നിയന്ത്രണം.
ഗാസിയാബാദ്-ന്യൂദല്‍ഹി-ഗാസിയബാദ് എമു തീവണ്ടികളും ഈ സമയങ്ങളില്‍ നിര്‍ത്തിയിടും. മറ്റുള്ള സര്‍വ്വീസുകളും ഭാഗികമായി നിര്‍ത്തും. ചില ട്രെയിനുകള്‍ പഴയ ദല്‍ഹി സ്റ്റേഷനിലേയ്ക്ക് വഴി തിരിച്ച് വിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഝലം, കേരള, കര്‍ണാടക, അമൃത്സര്‍ പശ്ചിം എന്നീ എക്‌സ്പ്രസുകളും നിര്‍ത്തിയിടും. റിപ്പബ്ലിക്ക് ദിന പരേഡുകള്‍ക്ക് ശേഷം ട്രെയിനുകള്‍ ഓടി തുടങ്ങും.
ലോകത്തെ ഏറ്റവും വലിയ അംബരചുംബിയായ കെട്ടിടം ബുർജ് ഖലീഫയിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനമാഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ത്രിവർണ പതാകയുടെ വർണങ്ങളിൽ പ്രകാശിപ്പിച്ചു.
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന്എ രാത്രി 11.30 ന് ഫോണിൽ സംസാരിക്കും. വൈറ്റ് ഹോസിൽ നിന്നും അറിയിച്ചതാണിത്.
ട്രംപ് അമേരിക്കൻ പ്രെസിഡന്റായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ സംഭാഷണമായിരിക്കുമിത്. താൻ അധികാരം ഏറ്റെടുത്താൽ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞിട്ടുണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോദി ട്രംപിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അമേരിക്കൻ കമ്പനികളിൽ ഇന്ത്യക്കാരെ പിരിച്ച് വിട്ടതും ചൈന പാക്കിസ്ഥാൻ ബന്ധങ്ങളെ കുറിച്ചും ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.
അധികാരമേറ്റ ശേഷം ട്രംപ് ടെലിഫോണിൽ സംസാരിക്കുന്ന അഞ്ചാമത്തെ ലോക നേതാവാകും നരേന്ദ്രമോദി. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രോഡ്, മെക്സിക്കൻ പ്രധാനമന്ത്രി പെന നിയെറ്റോ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽസിസി എന്നിവരുമായാണ് ട്രംപ് സംസാരിച്ച മറ്റു നേതാക്കൾ.