ഇനി കീശയിലെ പേഴ്സിൽ ക്രെഡിറ്റ് കാർഡിനും ATM കാർഡിനുമൊപ്പം കമ്പ്യൂട്ടറും ഇടം പിടിച്ചാൽ അത്ഭുതപ്പെടാനില്ല. ക്രെഡിറ്റ് കാർഡ് വലുപ്പത്തിലുള്ള കമ്പ്യൂട്ടർ കാർഡാണ് കംപ്യൂട്ടിങ്ങിൽ വിപ്ലവം സൃഷ്ടിക്കാൻ ഇന്റൽ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ വര്ഷം പുറത്തിറക്കിയ നെക്‌സ്‌ഡോകിന്റെ രൂപാന്തരമാണ് കമ്പ്യൂട്ടർ കാർഡ് അഥവാ കാർഡ് കമ്പ്യൂട്ടർ ഈ വര്ഷം പകുതിയോടെ ഇന്റൽ വിപണിയിലെത്തിക്കുന്ന കാർഡിനൊപ്പം തന്നെയാകും പുതിയ നെക്‌സ് ടോക്കും വിപണിയിലെത്തുക
ഈ ഡോക്കിന്റെ പ്രതീക്ഷിക്കുന്ന വില 9000 രൂപയാണ് .ഇതിൽ ഉപയോഗിക്കുന്ന കാർഡിന് അതിന്റെ ശേഷിക്കനുസരിച് വില നൽകേണ്ടി വരും. ഇനി അങ്ങോട്ട് പോക്കറ്റിൽ കമ്പ്യൂട്ടർ കൊണ്ടുനടക്കുന്ന യുഗമാവും വരാനിരിക്കുന്നതെന്നാണ് ഈ ടോക്കും കാർഡും സൂചിപ്പിക്കുന്നത്
കോഴിക്കോട് : കേരളത്തിന്റെ യുവ താരം രോഹൻ എസ് കുന്നുമ്മൽ കളിക്കാൻ അവസരം കിട്ടാതെ മടങ്ങി . ഇംഗ്ലണ്ടിനെതിരെ അണ്ടർ ക്രിക്കറ്റ് ട്യുര്ണമെന്റിനുള്ള ഇന്ത്യൻ ടീമിലിടംനേടിയതായിരുന്നു രോഹൻ .പ്രായത്തിന്റെ കണക്കുകളിൽ തട്ടിയാണ് രോഹന് അവസരം നഷ്ടപെട്ടത് . അവസാന നിമിഷം അടുത്ത ലോകകപ്പിൽ കളിക്കാൻ സാധ്യതയുള്ളവർക്കു മാത്രം അവസരം കൊടുത്താൽ മതിയെന്നുള്ള തീരുമാനമാണ് രോഹന് വിനയായത് .രോഹന് ഇപ്പോൾ 19 വയസ്സുണ്ട്, അതുകൊണ്ടുതന്നെ അടുത്ത അണ്ടർ 19 ലോകകപ്പിൽ കളിക്കാനാവില്ല
ന്യൂഡൽഹി : ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ മുസ്ലിം ലീഗ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഇ മുഹമ്മദ് പാർലമെന്റിൽ കുഴഞ്ഞുവീണു.
തിരുവനന്തപുരം: വിജിലൻസ് അന്വേഷണം നേരിടുന്ന ആളെ അനർട് ഡയറക്ടർ ആയി നിയമിച്ചുവെന്ന പരാതിയിന്മേൽ തിരുവനന്തപുരം വിജിലൻസ് കോടതി മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ത്വരിത പരിശോധനയ്ക് ഉത്തരവിട്ടു.
തിരുവനന്തപുരം: ലോ അക്കാഡമി സ്ഥിതിചെയ്യുന്ന സ്ഥലവുമായി ബന്ധപ്പെട്ട അന്വേഷണം വേണമെന്ന V S അച്യുതാനന്ദന്റെ ആവശ്യത്തിന് അനുകൂല നിലപാട് . അക്കാദമി സ്ഥിതിചെയുനത് സർക്കാർ ഭുമിയിലാണെന്നുള്ളതിനു വ്യക്തമായ തെളിവുകൾ.
സിനിമാതാരം സനുഷ മരിച്ചെന്നു സോഷ്യൽ മീഡിയയിലാകെ വ്യാജപ്രചരണം. സനുഷ സഞ്ചരിച്ചുവെന്നു പറയുന്ന കാറിന്റെ ഫോട്ടോ അടക്കമാണ് പ്രചാരണം. സത്യാവസ്ഥ വെളിപ്പെടുത്താൻ താരം നേരിട് ഫേസ്ബുക് ലൈവിൽ എത്തും