News Desk

കൊട്ടിയൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

keralanews hartal in kottiyur panchayath today

കൊട്ടിയൂർ: കൊട്ടിയൂർ അമ്പായത്തോട് കാട്ടിൽ ആന ഒരാളെ ചവിട്ടി കൊന്നു. അമ്പായത്തോട് പാൽചുരം താഴെ കോളനിയിലെ പയ്യോൻ ഗോപാലൻ(70)  എന്നയാളാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ വ്യാഴാഴ്ച വൈകുനേരം 2 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഇതിൽ പ്രതിഷേധിച്ഛ് കൊട്ടിയൂർ പഞ്ചായത്തിൽ ഇന്ന് ജനകീയ സമിതി ഹർത്താലിന് ആഹ്വാനം ചെയ്തു.

രേഖ ഹാജരാക്കിയാൽ സമരത്തിൽനിന്നു പിന്മാറാം: ലോ അക്കാദമി വിദ്യാർഥികൾ

keralanews lakshmi nair removed from her reponsibilities for 5 years

തിരുവനന്തപുരം:  പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മിനായരെ പുറത്താക്കിയതിന്റെ രേഖ ഹാജരാക്കിയാല്‍ സമരം പിന്‍വലിക്കാമെന്ന് വിദ്യാര്‍ഥികള്‍. സബ്കളക്ടര്‍ ദിവ്യ എസ്. അയ്യരും എ.ഡി.എം. ജോണ്‍ പി. സാമുവലുമാണ് യോഗത്തിന് നേതൃത്വംനല്‍കിയത്. കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജനയോഗമായിരുന്നു വേദി.സമരത്തില്‍നിന്ന് കുട്ടികള്‍ പിന്മാറണമെന്ന് റവന്യു അധികൃതര്‍അഭ്യര്ഥിച്ചെങ്കിലും ലക്ഷ്മിനായര്‍ രാജിവയ്ക്കണമെന്ന ആവശ്യത്തില്‍നിന്ന് പിന്നാക്കം പോകില്ലെന്ന് കുട്ടികൾ പറഞ്ഞു.അവരെ അഞ്ചുവര്‍ഷത്തേക്ക് മാറ്റിനിര്‍ത്തിയിരിക്കയാണെന്ന് അക്കാദമി ഡയറക്ടര്‍ എന്‍. നാരായണന്‍നായര്‍.
എസ് .എഫ്.ഐ. സമരം പിന്‍വലിച്ചെന്നും മറ്റുള്ളവര്‍ നടത്തുന്ന സമരം ആവശ്യമില്ലാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണസമിതി തീരുമാനത്തിന്റെ മിനുട്‌സ് ഹാജരാക്കാന്‍ കുട്ടികള്‍ ആവശ്യപ്പെട്ടു. അങ്ങനെ തീരുമാനമുണ്ടെങ്കില്‍ അതിന്റെ മിനുട്‌സും അതില്‍ ഭരണസമിതിയിലെ 21 പേരും ഒപ്പിട്ടതിന്റെ രേഖയും കാണിക്കണം. രേഖകള്‍ താന്‍ കൊണ്ടുവന്നിട്ടില്ലെന്നു നാരായണന്‍നായര്‍ പറഞ്ഞപ്പോൾ  ലോ അക്കാദമി അടുത്തായതിനാല്‍ കാത്തിരിക്കാമെന്നും രേഖ എടുത്തുകൊണ്ടുവരാനും ആണ് കുട്ടികള്‍ പറഞ്ഞത്.
മിനുട്‌സിന്റെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പല്ലാതെ യഥാര്‍ഥരേഖയും ഭരണസമിതി അംഗങ്ങളുടെ മുഴുവന്‍ ഒപ്പും കാണിച്ചാല്‍ പിന്‍വലിക്കാമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.ഇതേത്തുടര്‍ന്നാണ് രണ്ടുമണിക്കൂര്‍നീണ്ട ചര്‍ച്ച അവസാനിച്ചത്. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് 22 വിദ്യാര്‍ഥികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു…….

പാചകം ചെയ്തല്ല ഞാൻ ഡോക്ടറേറ്റ് നേടിയത് : ലക്ഷ്മി നായർ

keralanews i obtained doctorate not through cooking

തിരുവനന്തപുരം: പാചകം ചെയ്തതല്ല തൻ ഡോക്ടറേറ്റ് നേടിയതെന്നും രാജി വെക്കില്ലെന്നും ലക്ഷ്മി നായർ. പാചകം ഒരു കഴിവാണ്. അതിൽ കഴിവുതെളിയിച്ചത് ഒരു കുറ്റമാണെങ്കിൽ അതൊരു കുറ്റമാണ്. തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഇപ്പോഴുള്ള പ്രതിഷേധത്തിന് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രിന്‍സിപ്പല്‍ പദവി യോഗ്യതയുടെ അടിസ്ഥാനത്തിലുള്ളതാണ്. പാചകത്തിന്റെ പേരില്‍ സ്ത്രീയ ആക്രമിക്കുന്നത് ശരിയല്ല. താനുമായി പരിചയം പോലുമില്ലാത്തവര്‍ വരെ മോശമായി സോഷ്യല്‍മീഡിയയില്‍ കമന്റ് ഇട്ടു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഒരു വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ചുവെന്ന് പരാതി പറഞ്ഞിരിക്കുന്നത്. കേള്‍ക്കുന്ന ആളുകള്‍ക്ക് സത്യാവസ്ഥ അറിയില്ലല്ലോ, ജാതിപ്പേര് വിളിക്കുക, അങ്ങനെ ചെയ്യുന്ന വ്യക്തിയല്ല താന്‍. കോളജിലെ കുട്ടികളുടെ ഭാവിയെ കരുതിയാണ് താന്‍  5 വര്ഷം മാറിനിക്കാമെന്നു വിചാരിച്ചത്. സ്ത്രീയെന്ന നിലയില്‍ അധിക്ഷേപിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു വ്യക്തിയെ രാജിവെപ്പിക്കാന്‍ കാണിക്കുന്ന ഈ ഒരു ഉത്സാഹം, അത് എന്താണെന്ന് എനിക്ക് തന്നെ മനസ്സിലാകുന്നില്ല. വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട് .രാജി ഏതായാലും നടക്കില്ലെന്നും  അവർ കൂട്ടിച്ചേർത്തു.

കെ സ് യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിനിടെ സംഘര്‍ഷം

keralanews ksu secretariet march turns violent

തിരുവനന്തപുരം: കെ സ് യു നടത്തിയ സെക്രെട്ടറിയേറ്റ് മാർച്ചിനിടെ സംഘർഷം. ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയാണ്  സംഘര്‍ഷം.

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ലോ അക്കാദമിക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയതിന് തൊട്ടുപിന്നാലെ ആയിരുന്നു കെ.എസ്.യു പ്രവര്‍ത്തകരുടെ മാര്‍ച്ച്. സംഭവത്തിൽ പ്രതിഷേധിച്ഛ്  കെ.എസ്.യു പ്രവര്‍ത്തകര്‍ എം.ജി റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.

ടിജു യോഹന്നാന്‍, ശ്രീക്കുട്ടന്‍, ഗോകുല്‍ എന്നിവരാണ് ലാത്തിച്ചാർജിൽ പരിക്കേറ്റവർ. പോലീസ് ബാരിക്കേഡ് ഭേദിക്കാന്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചുവന്നും ആരോപണം ഉണ്ട്.

എച്ച്ഡിഎഫ്‌സി ബാങ്ക് സേവന നിരക്കുകള്‍ കുത്തനെകൂട്ടി

keralanews hdfc bank increases service charges

കോഴിക്കോട്: എച്ച്ഡിഎഫ്‌സി ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ഇനി പ്രത്യേകം ചാര്‍ജ് നല്‍കണം. പ്രതിമാസം ഉപഭോക്താവ് നടത്തുന്ന നാലു പണം ഇടപാടുകൾ കഴിഞ്ഞാൽ പിന്നീട് നടത്തുന്ന ഓരോ ഇടപാടിനും, അത് പണം നിക്ഷേപിക്കുന്നതോ പിന്‍വലിക്കുന്നതോ ആയാലും 150 രൂപവീതം സർവീസ്  ചാർജായി ഈടാക്കുന്നതാണ്.
മറ്റൊരാളുടെ അക്കൗണ്ടിലേയ്ക്ക് പ്രതിദിനം 25,000 രൂപവരെ കൈമാറാം. തുക ഇതിൽ കൂടുതൽ ആണെങ്കിൽ 150 രൂപയാണ് ചാർജായി ഈടാക്കുക. ഇടപാടുകള്‍ക്കുള്ള നിരക്കുകളിന്മേല്‍ 15% സര്‍വീസ് ടാക്‌സും ഉപഭോക്താവ് നല്‍കണ്ടിവരും.പുതുക്കിയ നിരക്കുകൾ
മാര്‍ച്ച് ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരികയെന്ന് ബാങ്ക് ഉപഭോക്താക്കളെ ഇ-മെയിലിലൂടെ അറിയിച്ചിട്ടുണ്ട്.
ഹോം ബ്രാഞ്ച് വഴി പ്രതിമാസം രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്താല്‍ ഒരോ ആയിരം രൂപയ്ക്കും അഞ്ച് രൂപ വീതം ഈടാക്കും. അപ്പോഴും മിനിമം ചാര്‍ജായ 150 രൂപ ബാങ്കിനു നല്‍കണം.

ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത ജവാൻ അറസ്റ്റിൽ

keralanews facebook video bsf constable under arrest

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍  BSF കോൺസ്റ്റബിളായി സേവനം അനുഷ്ഠിക്കുന്ന ജവാന്‍ തേജ് ബഹാദൂര്‍ യാദവ് അതിര്‍ത്തിയില്‍ സൈനികര്‍ അനുഭവിക്കുന്ന ദുരിതം വിവരിച്ചുകൊണ്ട് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെ അറസ്റ്റിലായെന്നു ഭാര്യയുടെ ആരോപണം. സൈന്യത്തില്‍നിന്ന് സ്വയം വിരമിക്കാന്‍ അദ്ദേഹം നല്‍കിയ അപേക്ഷ അധികൃതര്‍ നിരസിച്ചുവെന്നും ഭാര്യ ആരോപണം ഉന്നയിച്ചു.

കടുത്ത മാനസിക പീഡനമാണ് തന്റെ ഭര്‍ത്താവ് നേരിടുന്നതെന്നും അവധിക്ക് വരാനിരുന്ന ഭർത്താവ് വന്നില്ലെന്നും ഭാര്യ ആരോപിച്ചു. മറ്റാരുടെയോ ഫോൺ വാങ്ങി വിളിച്ച ഭർത്താവ് തനിക് കടുത്ത മാനസികപീഡനവും ഭീഷണിയും നേരിടേണ്ടിവന്നതായി വെളിപ്പെടുത്തിയതായി അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.

എന്നാല്‍ ആരോപണങ്ങള്‍ ബി.എസ്.എഫ് നിഷേധിക്കുകയും ജവാനെതിരെ അന്വേഷണം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും പറയുന്നു. അന്വേഷണത്തിൽ കുറ്റക്കാരനാണെന്നു തെളിഞ്ഞാൽ നടപടി ഉണ്ടാവുമെന്നും ബി.എസ്.എഫ് വൃത്തങ്ങള്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയ്ക് ട്രംപിന്റെ ശകാരം

keralanews trump blasted australian prime minister

വാഷിങ്ടണ്‍: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിനെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഫോണില്‍ വിളിച്ച് ശകാരിച്ചതായി റിപ്പോര്‍ട്ട്.ഓസ്‌ട്രേലിയന്‍ തടങ്കലിലുള്ള 1250 കുടിയേറ്റക്കാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട കരാറില്‍ അമേരിക്കയും ഓസ്‌ട്രേലിയയും നേരത്തെ ഒപ്പുവെച്ചിരുന്നു. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ക്കുള്ള നീക്കങ്ങള്‍. നടത്തിയതാണ് ട്രംപിനെ ദേഷ്യം പിടിപ്പിച്ചത്. ഒരു മണിക്കൂര്‍ നിശ്ചയിച്ച സംഭാഷണം 25മിനുട്ട് കഴിയും മുമ്പ് ട്രംപ് ഫോൺ കട്ട് ചെയ്ത് അവസാനിപ്പിച്ചു എന്നും വാഷിങ്ങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

അമേരിക്കയുമായി അടുത്ത നയതന്ത്ര ബന്ധം പുലര്‍ത്തുന്ന രാജ്യമായ  ഓസ്‌ട്രേലിയ ഒബാമയുടെ കാലത്ത് അമേരിക്കയുമായി നിരവധി കരാറുകളിൽ ഒപ്പിട്ടിരുന്നു. താന്‍ ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിനടക്കം നാല് രാഷ്ട്രത്തലവന്‍മാരുമായി സംസാരിച്ചിരുന്നുവെന്നും അതിൽ ഏറ്റവും മോശപ്പെട്ട സംഭാഷണമായിരുന്നു ഇതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഓസ്‌ട്രേലിയന്‍ പ്രസിഡന്റ് ഇക്കാര്യത്തിൽ പ്രതികരിക്കാന്‍ തയ്യാറായില്ല.

നിർമൽ ശേഖർ വിടവാങ്ങി

keralanews senior media worker nirmal sekhar died

 ചെന്നൈ: ദ ഹിന്ദുവിന്റെ സ്‌പോര്‍ട്‌സ് എഡിറ്ററും സ്‌പോര്‍ട്‌സ് സ്റ്റാര്‍ മാഗസിന്റെ എഡിറ്ററുമായിരുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ നിർമൽ ശേഖർ (60)അന്തരിച്ചു. പത്തുമുപ്പതു കൊല്ലത്തോളം  കായിക റിപ്പോര്‍ട്ടിങ്ങില്‍ നിറഞ്ഞുനിന്ന ശേഖര്‍, വിരമിച്ച ശേഷവും കായിക വിശകലങ്ങളും റിപ്പോര്‍ട്ടിങ്ങുമായി രംഗത്ത് സജീവമായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം.
1980 ൽ ദ ഹിന്ദുവില്‍ ചേര്‍ന്ന ശേഖര്‍ 2016 സെപ്റ്റംബറില്‍ വിരമിച്ചിരുന്നു. വിബിംള്‍ഡണ്‍, ഓസ്‌ട്രേസലിയന്‍ ഓപ്പണ്‍ എന്നീ ടെന്നീസ് ടൂര്‍ണമെന്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ  ടെന്നീസ് റിപ്പോര്‍ട്ടുകള്‍ ഏറെ പ്രസിദ്ധമായിരുന്നു. ജനുവരി 28 ന് ഹിന്ദുവിലാണ് അവസാന ലേഖനം പ്രസിദ്ധീകരിച്ചത്.

തിരുവനന്തപുരം: കെ എസ് ർ ടി സിൽ ഇന്നുരാത്രി മുതൽ പണിമുടക്ക്

keralanews ksrtc strike tonight

തിരുവനന്തപുരം: കെ എസ് ർ ടി സി ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ഛ്  ഇന്ന് രാത്രിമുതൽ പണിമുടക്ക് പ്രഖ്യാപിച്ചു. ഭരണാനുകൂല സംഘടനയായ എ.ഐ.ടി.യു.സി.യും പണിമുടക്കിന് നോട്ടീസ് നല്‍കി.വ്യാഴാഴ്ച രാത്രി 12 മുതല്‍ 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് സംഘടനയായ ടി.ഡി.എഫും, ബി.എം.എസിന്റെ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സഘവും പണിമുടക്കില്‍ പങ്കെടുക്കും.
കഴിഞ്ഞമാസം ശമ്പളം വൈകിയതിനെ തുടര്‍ന്ന് സി.പി.എം. സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ.യും പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.തുടര്‍ന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പ്രശ്‌നം പരിഹരിച്ചത്. ജനുവരിയിലെ ശമ്പളവും രണ്ടുമാസത്തെ പെന്‍ഷനും മുടങ്ങിയതാണ് അന്നത്തെ പണിമുടക്കിന് കാരണം. അടുത്തമാസം മുതല്‍ കൃത്യമായി ശമ്പളം നൽകാമെന്ന ഉറപ്പിലാണ് അന്ന് സമരം പിന്‍വലിച്ചത്.എന്നാൽ ഈ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല.
ജനുവരിയിലെ ശമ്പളവും ഡിസംബര്‍, ജനുവരി മാസങ്ങളിലെ പെന്‍ഷനുമാണ് നിലവില്‍ കുടിശ്ശികയുള്ളത്. ചൊവ്വാഴ്ചയാണ് ജനുവരിയിലെ ശമ്പളം നല്‍കേണ്ടിയിരുന്നത്. ഇതിന് 70 കോടി രൂപ വേണം.

ലോ അക്കാഡമിയിൽ പഠിച്ചിരുന്നു പക്ഷെ ബിരുദം നേടിയില്ല -ബ്രിട്ടാസ്

keralanews i had studied in loa academy but obtained no degree-brittas

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കൈരളി ടിവി എംഡിയുമായ ജോണ്‍ ബ്രിട്ടാസ് ലോ അക്കാദമിയില്‍ നിന്ന് താന്‍ ബിരുദം നേടിയിട്ടില്ലെന്ന വെളിപ്പെടുത്തലുമായി രംഗത്ത്‌. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കൈരളി ടിവി എംഡിയുമാണ് അദ്ദേഹം. അനര്‍ഹരായ  പലരും ലോ അക്കാഡമിയിൽ നിന്നും ബിരുദം നേടുന്നുണ്ടെന്നും ബ്രിട്ടാസും ആ ഗണത്തില്പെടുന്നു എന്നുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിനിടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ബ്രിട്ടാസ് രംഗത്ത് വന്നത്.
“താന്‍ പഠിച്ചിരുന്നുവെന്നത് സത്യമാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ബിരുദം എടുക്കാന്‍ കഴിഞ്ഞില്ല.ചിലര്‍ പറയുന്നത് കേട്ടാല്‍ തനിക്ക് രഹസ്യ കവറിലിട്ടു ഒരു ബിരുദം ലോ അക്കാദമി തന്നു എന്ന് തോന്നും”- ബ്രിട്ടാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ലക്ഷമിനായരെകൈരളിയില്‍നിന്ന്പുറത്താക്കണമെന്നഫെയ്‌സ്ബുക്ക്പ്രചാരണങ്ങള്‍ക്കെതിരെയും ബ്രിട്ടാസ് പ്രതികരിച്ചു.”ഒരാള്‍ക്ക് സിനിമയിലും ടെലിവിഷനിലും പ്രവര്‍ത്തിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോ” എന്നാണ് ബ്രിട്ടാസ് പ്രതികരിച്ചത്.