News Desk

ഇ അഹമ്മദ് എംപി യുടെ മരണത്തെക്കുറിച്ചു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പാർലമെന്റിനു മുന്നിൽ പ്രതിപക്ഷ എം പി മാരുടെ ധർണ

keralanews must need investigation in the death of e ahammed mp

ന്യൂഡൽഹി : മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവ് ഇ അഹമ്മദ് എം പിയുടെ മരണത്തെക്കുറിച്ചു അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ  എം പിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ നടത്തി. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു ധർണ. കേരളത്തിൽ നിന്നുള്ള എം പിമാർ വായ മുടിക്കെട്ടിയാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. അതേസമയം വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ബഹളത്തെ തുടർന്ന് 12 മണിവരെ സഭ നിർത്തിവെക്കുകയായിരുന്നു.

അഹമ്മദിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു എന്നാൽ സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. ചോദ്യോത്തര വേള നിർത്തിവെച്ഛ്  വിഷയം ചർച്ചചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

എസ് എസ് എൽ സി പരീക്ഷ ടൈംടേബിൾ പ്രഖ്യാപിച്ചു

keralanews s s l c exam timetable announced
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ  ടൈംടേബിള് പ്രഖ്യാപിച്ചു. മാര്‍ച്ച് എട്ടു മുതല്‍ 27 വരെ  ആയിരിക്കും പരീക്ഷ..നേരത്തെ എട്ടിനു തുടങ്ങി 23 ന് അവസാനിപ്പിക്കാനായിരുന്നു തീരുമാനം. അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് ടൈംടേബിള്‍ മാറ്റാനുള്ള തീരുമാനം എടുത്തത്.
  പുതിയ ടൈംടേബിള്‍
മാര്‍ച്ച് 8: മലയാളം, ഒന്നാം ഭാഷ പാര്‍ട്ട് വണ്‍
മാര്‍ച്ച് :9 മലയാളം, ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്
മാര്‍ച്ച് 13: ഇംഗ്ലീഷ്
മാര്‍ച്ച് 14: ഹിന്ദി
മാര്‍ച്ച് 16: ഫിസിക്‌സ്
മാര്‍ച്ച് 20: കണക്ക്
മാര്‍ച്ച് 22: കെമിസ്ട്രി
മാര്‍ച്ച് 23: ബയോളജി
മാര്‍ച്ച് 27: സോഷ്യല്‍ സയന്‍സ്
മോഡല്‍ പരീക്ഷ ഫെബ്രുവരി 13 മുതല്‍ 21 വരെയാണ്. ഐടി പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് രണ്ടു വരെ നടത്തും. പത്താം ക്ലാസ് ഒഴികെയുള്ള ക്ലാസുകളിലെ പരീക്ഷ മാര്‍ച്ച് 1, 2, 3, 6, 28, 29, 30 തീയതികളില്‍ നടത്തും. കറന്‍സി ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ എസ്എസ്!എല്‍സി പരീക്ഷാ ഫീസ് തുടര്‍ന്നും സ്വീകരിക്കാന്‍ തീരുമാനിച്ചു.
പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ മാത്രമേ എസ്എസ്എല്‍സി മൂല്യനിര്‍ണയം നടത്താന്‍ പാടുള്ളൂവെന്നും തീരുമാനിച്ചിട്ടുണ്ട്. എസ്എസ്എല്‍സി പരീക്ഷാ മേല്‍നോട്ടത്തിന് ദിവസം ഒരു ഡിഎ പ്രതിഫലം നല്‍കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം അംഗീകരിച്ചു.
മാര്‍ച്ച് 31നു സ്‌കൂള്‍ അടയ്ക്കും.

കളക്ടർ നീന്തൽ വേഷത്തിൽ

keralanews kannur collector in swimming suite

കണ്ണൂര്‍: നീന്തല്‍വേഷത്തില്‍ പയ്യാമ്പലം കടല്‍തീരത്ത് കണ്ടത് കളക്ടര്‍ തന്നെ  ആണോ എന്ന് പലർക്കും സംശയം. പിന്നെ ആ സംശയം ഉറപ്പിച്ചു. എല്ലാവരും ചുറ്റും കൂടി. ഇവരെ സാക്ഷിയാക്കി കളക്ടര്‍ മിര്‍ മുഹമ്മദലിയും സഹനീന്തല്‍താരങ്ങളും കടലിലേക്ക്. ഏറെ നേരത്തെ ആകാംക്ഷയ്ക്കുശേഷം തിരിച്ച് നീന്തിക്കയറി.ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമി ട്രസ്റ്റിന്റെ നീന്തല്‍ ബോധവത്കരണ പരിപാടിയും പുതിയ ബാച്ചിന്റെ ഉദ്ഘാടനവുമാണ് കളക്ടര്‍ കടലില്‍ നീന്തി നിര്‍വഹിച്ചത്.
ഞായറാഴ്ച വൈകീട്ട് പയ്യാമ്പലം കടപ്പുറത്തായിരുന്നു പരിപാടി. കടലില്‍ ഒന്നേകാല്‍ കിലോമീറ്ററോളം നീന്തിയാണ് കളക്ടര്‍ തിരിച്ചെത്തിയത്.  കാഴ്ചക്കാരായി പി.കെ.ശ്രീമതി എം.പി.യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷും മേയര്‍ ഇ.പി.ലതയുമുണ്ടായിരുന്നു.നീന്തലറിയാമെങ്കിലും കടലില്‍ ആദ്യമായാണ് നീന്തിയത് -അദ്ദേഹം പറഞ്ഞു.
‘സ്വീം ഈസി, സ്റ്റേ ഹെല്‍ത്തി, സേവ് ലൈ ഫ്’ എന്ന സന്ദേശവുമായാണ് ബോധവത്കരണ പരിപാടി നടത്തിയത്. ഈ വര്‍ഷം 2000 പേരെ നീന്തല്‍ പഠിപ്പിക്കുന്നതിനായുള്ള പദ്ധതിയും ഇതിനൊപ്പം ഉദ്ഘാടനംചെയ്തു.

പല്ലുതേക്കാത്തതിന് അമ്മ മകളെ ചവിട്ടികൊന്നു

keralanews mother killed daughter

വാഷിങ്ടണ്‍: പല്ലു തേക്കാത്തതിന് അമ്മ നാലുവയസുകാരിയായ മകളെ ചവിട്ടിക്കൊന്നു. ഐറിസ് ഹെര്‍നാന്‍ഡസ് റിവാസ് എന്ന 20 കാരിയാണ് മകളായ നോഹെലി അലക്‌സാന്‍ഡ്രയെ ചവിട്ടിക്കൊന്നത്. മകള്‍ ബാത്ത്ടബ്ബില്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ട ഇവര്‍ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.സമീപത്തെ ആസ്പത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നെന്നും തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും കണ്ടെത്തി.

കുളിക്കാനെന്ന് പറഞ്ഞ് പോയ നോഹെലിയെ 15 മിനിട്ട് കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് പോയി നോക്കിയപ്പോള്‍ കുട്ടി ബാത്ത്ടബ്ബില്‍ കമന്ന് വീണുകിടക്കുന്നതാണ് കണ്ടതെന്ന്‌ ഐറിസ് പോലീസിനോട് പറഞ്ഞത്.പല്ല് തേക്കാത്തതിനെത്തുടര്‍ന്നുണ്ടായ കോപത്തില്‍ താന്‍ കുട്ടിയുടെ വയറില്‍ ചവിട്ടിയതായി ഐറിസ് പിന്നീട് പോലീസിനോട് സമ്മതിച്ചു. ചവിട്ടേറ്റതിന്റെ ആഘാതത്തില്‍ ചുമരില്‍ തലയിടിച്ചാണ് കുട്ടി വീണതെന്നും അവര്‍ കുറ്റസമ്മതം നടത്തി.

അമേരിക്കയിലെ മേരിലാന്‍ഡിലെ ഗെയ്‌തേര്‍സ്ബര്‍ഗിലാണ് സംഭവം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബെല്‍റ്റുപയോഗിച്ച് മകളെ അടിച്ചതായും അവര്‍ പോലീസിനോട് വെളിപ്പെടുത്തി. സംഭവം നടന്നു ഒരു മണിക്കൂറിന് ശേഷം മാത്രമാണ് അമ്മ പോലീസില്‍ വിവരമറിയിച്ചതെന്ന് ഫോക്‌സ്5 റിപ്പോര്‍ട്ട് ചെയ്തു.

നടരാജൻ പിള്ളയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല, മുഖ്യമന്ത്രി

keralanews do not intend to insult nataraja pillai CM
കൊച്ചി: പി.എസ് നടരാജപിള്ളയെ ഏതു പിള്ള എന്ന് ചോദിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നടരാജപിള്ളയോട് ബഹുമാനം മാത്രമാണെന്നും പെട്ടന്ന് പേരു കിട്ടാത്തതുകൊണ്ടാണ് ഏതോ ഒരു പിള്ള എന്ന് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അദ്ദേഹത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
 ലോ അക്കാദമി ഭൂമി വിഷയത്തില്‍ പ്രതികരിക്കവെ ലോ അക്കാദമി ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ആദ്യ ഉടമയായ നടരാജ പിള്ളയെ ഏതോ ഒരു പിള്ള എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരള രാഷ്ട്രീയത്തില്‍ സജീവമായിരുന്ന രാഷ്ട്രീയനേതാവായിരുന്ന നടരാജ പിള്ളയെ അങ്ങനെ വിശേഷിപ്പിച്ചത് വ്യാപക വിമര്‍ശത്തിനിടയാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
കെ.കരുണാകരന്‍ ഭൂമി പതിച്ചുകൊടുത്തപ്പോളും ആരും എതിര്‍ത്തില്ല. കരുണാകരന്റെ തീരുമാനത്തിനെതിരാണ് ഇപ്പോള്‍ മുരളീധരന്റെ സമരം. മുരളീധരന്‍ സത്യാഗ്രഹമിരിക്കുന്നത് ഉചിതമാണോ എന്ന് പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. 1959 അല്ല ഇപ്പോളെന്നും സര്‍ക്കാരിനെ വിരട്ടലൊന്നും ഇപ്പോള്‍ നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചു.

keralanews law academy land investigation announced

തിരുവനന്തപുരം : ലോ  അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിടും. മാനേജ്മെന്റിന്റേതാണ് തീരുമാനം. സർവകലാശാലയുടെ പരീക്ഷസ്റ്റാന്ഡിങ് കമ്മിറ്റിയുടെ അടിയന്തിര യോഗം ഇന്ന് ചേരും.

നിലവിൽ കോളേജിൽ  നടന്നുവരുന്ന സമരങ്ങളും സംഘര്ഷങ്ങളും കണക്കിലെടുത്താണ് അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ മാനേജ്‌മന്റ് തീരുമാനിച്ചത്.

ഇന്ന് നടക്കുന്ന സിൻഡിക്കറ്റ് സമിതി യോഗത്തിൽ കോളേജിന്റെ അഫിലിയേഷൻ റദ്ധാക്കതിരിക്കാനുള്ള മാനേജ്മെന്റിന്റെ വിശദീകരണവും കേൾക്കും.

ജഡ്ജി തീവ്രവാദികള്‍ക്കായി രാജ്യം തുറന്നുകൊടുത്തിരിക്കുകയാണ്: ഡൊണാള്‍ഡ് ട്രംപ്

keralanews trump blasts courts for blocking traval ban

വാഷിങ്ടണ്‍: “ഒരു ജഡ്ജി നമ്മുടെ രാജ്യത്തെ ആപത്തിലേക്ക് തള്ളിവിട്ടെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതിന്റെ ഫലമായി രാജ്യത്ത് എന്തെങ്കിലും സംഭവിച്ചാല്‍ കുറ്റം ജഡ്ജിക്കും കോടതി വ്യവസ്ഥയ്ക്കുമായിരിക്കും”.

ഏഴ് മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ അമേരിക്കയില്‍ വിലക്കിയ നടപടി തടഞ്ഞ ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ജഡ്ജിയുടെ തീരുമാനത്തോടെ ചീത്തയാളുകള്‍ക്കെല്ലാം വളരെ സന്തോഷമായി എന്നും രാജ്യത്തേക്ക് വരുന്നവരെ ഗൗരവമായി പരിശോധിക്കാന്‍ സുരക്ഷാവിഭാഗത്തോട് ആവശ്യപ്പെട്ടിരിക്കുമ്പോഴാണ് കോടതി ജോലി കൂടുതല്‍ ബുദ്ധിമുട്ടേറിയതാക്കുന്നതെന്നും ട്രംപ് പറയുന്നു.

പെരുന്നാൾ പ്രദക്ഷിണത്തിലേക്കു കാർ പാഞ്ഞുകയറി പഞ്ചായത്ത് അംഗം മരിച്ചു: പായം പഞ്ചായത്തിൽ ഇന്ന് യുഡിഫ് ഹർത്താൽ

keralanews kannur payam panchayath udf hartal

ഇരിട്ടി: കിളിയന്തറയിൽ പള്ളി പെരുന്നാൾ പ്രദക്ഷിണത്തിലേക്കു കാർ പാഞ്ഞു കയറി പായം  പഞ്ചായത്ത് അംഗം മരിച്ചു. കിളിയന്തറ നരിമട സ്വദേശിയും പായം പഞ്ചായത്ത് രണ്ടാം വാർഡ് അംഗവും യുത് കോൺഗ്രസ് പായം മണ്ഡലം പ്രസിഡന്റുമായ പൊട്ടക്കുളം പി എം തോമസാണ് (ഉണ്ണി-34) ദാരുണമായി മരിച്ചത്. കിളിയന്താര സെന്റ് മേരീസ് പള്ളി അസിസ്റ്റന്റ് വികാരി ഫാദർ മാത്യുവിനു  (ഷെറിൻ-27) ഗുരുതരമായി പരുക്കേറ്റു. തലയിലാണ് പരുക്കേറ്റത്.  ഇദ്ദേഹത്തെ കണ്ണൂർ  എ കെ ജി ആശുപത്രിയിലും പിന്നീട്  കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പ്രദക്ഷിണം വള്ളിത്തോടിലെത്തി മടങ്ങുമ്പോൾ ദേവാലയത്തിൽ പ്രവേശിക്കുന്നതിനു 5  മിനിറ്റ് മുൻപ് രാത്രി പത്തരയോടെ ആണ് അപകടം. ഇടതുവശം ചേർന്ന് ഗതാഗത തടസമില്ലാതെ മുന്നോട്ട് പോകുമ്പോൾ പിന്നിൽ നിന്ന് തന്നെ അമിതവേഗത്തിൽ വന്ന കാർ പ്രദക്ഷിണം നയിച്ചിരുന്ന ഇടതുവശം ചേർന്ന് ഗതാഗത തടസമില്ലാതെ മുന്നോട്ട് പോകുമ്പോൾ പിന്നിൽ നിന്ന് തന്നെ അമിതവേഗത്തിൽ വന്ന കാർ പ്രദക്ഷിണം നയിച്ചിരുന്ന തോമസിനെയും ഫാദർ മാത്യുവിനേയും ഇടിച്ചു തെറിപ്പിച് ഇടതുവശത്തുതന്നെയുള്ള  കുരിശുമവീട്ടിൽ ജോണിയുടെ വീടിന്റെ ഗേറ്റും മതിലും തകർത്താണ് നിന്നത്.തോമസിനെ ഇരിട്ടി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കാർ ഓടിച്ചിരുന്നവർ മദ്യപിച്ചിരുന്നതായാണ് സംശയിക്കുന്നതെന്നും ഒഴിഞ്ഞ ഗ്ലാസ് ഉൾപ്പെടെ വാഹനത്തിൽ നിന്ന് കണ്ടെത്തിയതായും ഇരിട്ടി എസ് ഐ കെ സുധീർ അറിയിച്ചു.

മാത്യു – ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് മരിച്ച തോമസ് . ഭാര്യ മാനന്തവാടി ആര്യപ്പറമ്പ് വീട്ടിൽ സൗമ്യ , മകൻ സാവിയോ(3). മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. സംസ്കാരം വൈകുനേരം അഞ്ചുമണിക് കിളിയന്തറ സെന്റ് മേരീസ് പള്ളിയിൽ.

പായം പഞ്ചായത്തിലും ഉളിക്കൽ പഞ്ചായത്തിലെ പേരട്ടയിലും ഇന്ന് വൈകിട്ട്  6 വരെ യു ഡി  ഫ് ഹർത്താൽ നടത്തും. വാഹനം തടയില്ല.

ശശികല തമിഴ്നാട് മുഖ്യമന്ത്രി

keralanews sasikala to take over as tamil nadu chief minister

ചെന്നൈ: എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി.കെ ശശികലയെ തമിഴ്നാട് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. എ.ഐ.എ.ഡി.എം.കെ. എം.എല്‍.എ.മാരുടെ നിര്‍ണായകയോഗത്തിലാണ് ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.

താന്‍ സ്ഥാനമൊഴിയുകയാണെന്നും ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയാണെന്നും ഒ.പനീര്‍ശെല്‍വം തന്നെയാണ് യോഗത്തില്‍ പ്രഖ്യാപിച്ചത്. കയ്യടിയോടെ പാസാക്കുകയായിരുന്നു.

ശശികല മുഖ്യമന്ത്രിയാകുന്നതോടെ പനീര്‍ശെല്‍വത്തിന് ഏതുപദവി നല്‍കുമെന്നതാണ് അടുത്ത ചോദ്യം. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ധനമന്ത്രിയായിരുന്നു പനീര്‍ശെല്‍വം. ഇതേ വകുപ്പുതന്നെ അദ്ദേഹത്തിന് തിരികെനല്‍കി മന്ത്രിസഭയില്‍ നിലനിര്‍ത്തുമെന്നാണ് .

കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. ഇതേമാസം 31-ന് എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറിയായി ശശികല സ്ഥാനമേറ്റു. 62-കാരിയായ ശശികല മൂന്നുപതിറ്റാണ്ട് ജയലളിതയുടെ വിശ്വസ്തയായി ഒപ്പമുണ്ടായിരുന്നു.

ശശികല വ്യാഴാഴ്ച മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും…….

 

 

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നാലാം പ്ലാറ്റുഫോമിന് അനുമതി

keralanews kannur railway station 4th platform

കണ്ണൂർ: കേന്ദ്ര ബജറ്റിൽ നാലാം പ്ലാറ്റുഫോമിന് അനുമതി ലഭിച്ചത് കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് പുത്തൻ മുഖച്ഛായ പകരും.  പാസ്സന്ജര്സ് അസോസിയേഷനുകളും ജനപ്രതിനിധികളും നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടു.  ഏറെ നാളത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. കോഴിക്കോടിന് ശേഷം പാലക്കാട് ഡിവിഷന് കീഴിൽ ഏറ്റവും വരുമാനമുള്ള സ്റ്റേഷൻ ആണ് കണ്ണൂർ.

ട്രെയിൻ കടന്നുപോകാൻ മുന്ന് പ്ലാറ്റുഫോമുകളാണ് നിലവിലുള്ളത്. വണ്ടികളുടെയും യാത്രക്കാരുടെയും എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ നാലാം പ്ലാറ്റുഫോം  അനിവാര്യമാണ്. ഇതോടെ സ്റ്റേഷൻ കവാടത്തിലെയും സ്റ്റേഷൻ റോഡിലെയും തിരക്ക് കുറക്കാൻ കഴിയും. ദക്ഷിണ റെയിൽവേ മാനേജർ ഈ മാസം 27 നു കണ്ണൂർ  റെയിൽവേ സ്റ്റേഷൻ സന്ദർശിക്കും. നാലാം പ്ലാറ്റുഫോം പദ്ദതിയുടെ എസ്റ്റിമേറ്റ് തയാറാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ത്വരിതപ്പെടുത്താൻ എം പി നിർദേശം നൽകിയിട്ടുണ്ട്.