സൗജന്യമായി വയറിങ് ചെയ്തു നൽകി
ശ്രീകണ്ഠപുരം: കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷന്റെയും ശ്രീകണ്ഠപുരം സെക്ഷൻ ജീവനക്കാരുടെയും നേതൃത്വത്തിൽ നിടിയേങ്ങയിലെ തായാലെ വീട്ടിൽ നാരായണി, സഹോദരി കല്യാണി എന്നിവരുടെ വീടിനു സൗജന്യമായി വയറിങ് ചെയ്തു നൽകി. ആവശ്യമായ ബൾബുകളും സാധനങ്ങളും ഇവര്തന്നെയാണ് നൽകിയത്.
നഗരസഭാ ചെയർമാൻ പി പി രാഘവൻ സ്വിച്ഛ് ഓൺ കർമം നിർവഹിച്ചു. അസോസിയേഷൻ ജില്ലാപ്രസിഡന്റ് എ എൻ ശ്രീലാകുമാരി, ഓവർസിയർ കെ സുധീർ, കെ രാധാകൃഷ്ണൻ, ദിനേശൻ, പദ്മനാഭൻ, മനോജ്, സാനു ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
തലശ്ശേരി ജനറൽ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കും
തലശ്ശേരി: തലശ്ശേരി ജനറൽ ഹോസ്പിറ്റലിൽ ഡയാലിസിസ് സെന്റർ ആരംഭിക്കാൻ ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു.ആദ്യ ഘട്ടത്തിൽ അഞ്ചു യൂണിറ്റുകൾ സ്ഥാപിച്ഛ് സെന്ററിന്റെ പ്രവർത്തനം തുടങ്ങാനാണ് തീരുമാനം. രണ്ടു കോടി രൂപ മുടക്കി സൗജന്യ ഡയാലിസിസ് സെന്റർ സ്ഥാപിക്കുന്നതിൽ നിന്നും പ്രമുഖ സന്നദ്ധ സംഘടനയായ തണൽ പിന്മാറിയ സാഹചര്യത്തിലാണ് ആശുപത്രി വികസന സമിതി മുന്കൈ എടുത്ത് ഡയാലിസിസ് സെന്റർ ആരംഭിക്കാൻ തീരുമാനിച്ചത്. അഞ്ചു ഡയാലിസിസ് യൂണിറ്റുകളിൽ രണ്ടെണ്ണം നഗരസഭയും മൂന്നെണ്ണം വ്യക്തികളും സന്നദ്ധ സംഘടനകളുമാണ് സ്ഥാപിക്കുക. ഡയാലിസിസ് നു 400 രൂപവെച്ച ഈടാക്കാനും വികസന സമിതി യോഗം തീരുമാനിച്ചു. അടുത്ത മാസം തന്നെ ഡയാലിസിസ് വിഭാഗം പ്രവർത്തനം തുടങ്ങും
സംസ്ഥാന സർക്കാർ 10 ഡയാലിസിസ് യൂണിറ്റുകൾ തുടങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇ യൂണിറ്റുകൾ കോടി എത്തുന്നതോടെ 15 ഡയാലിസിസ് യൂണിറ്റുകളാണ് ഇവിടെ ഉണ്ടാവുക. ഇതിനുപുറമെ ജനറൽ ആശുപത്രിയിൽ എം ർ ഐ സ്കാനും സി ടി സ്കാനും സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും നടന്നു വരികയാണ്. എം പി എം ൽ എ ഫണ്ടുകൾ ഉൾപ്പെടെ ഉപയോഗിച്ചുകൊണ്ട് സ്‌കാനിങ് യൂണിറ്റുകൾ സ്ഥാപിക്കാനാണ് ശ്രമം . യോഗത്തിൽ നഗരസഭാ ചെയര്മാന് സി കെ രമേശൻ അധ്യക്ഷത വഹിച്ചു. എം സി പവിത്രൻ , പുഞ്ചയിൽ നാണു, രാഘവൻ, രമേശൻ, ജോർജ് , എ പി മഹ്മൂദ് എന്നിവർ പങ്കെടുത്തു.
നിർധനരായ വനിതകൾക്ക് ഓട്ടോറിക്ഷകൾ നൽകി
മട്ടന്നൂർ: നഗരസഭയിലെ നിർധന കുടുംബങ്ങളിലെ വനിതകൾക്ക് ഓട്ടോറിക്ഷകൾ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ ഭാസ്കരൻ നിർവഹിച്ചു. മട്ടന്നൂർ നഗരസഭ, കുടുംബശ്രീ വനിതാ റിസോഴ്സ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിലാണ് വനിതകൾക്ക് ഓട്ടോറിക്ഷകൾ നൽകിയത്. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 20 വനിതകൾക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനം നൽകിയിരുന്നു. പരിശീലനം പൂർത്തിയാക്കിയ ഇരുപതു പേരിൽ ആറു പേർക്കാണ് സൗജന്യമായി ഓട്ടോറിക്ഷ നൽകിയത്.
എ ഐ വൈ എഫ് മാർച്ച് നാളെ
കണ്ണൂർ : ലോ അക്കാഡമി പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവെക്കുക, സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക, ലോ അക്കാദമി നിയമ വിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുക്കുക, സ്വാശ്രയ കോളേജ് മാനേജ്മെന്റുകളെ നിലയ്ക്ക് നിർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ഛ് കണ്ണൂർ ഡി ഡി ഇ ഓഫീസിലേക്ക് എ ഐ വൈ എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ മാർച്ഛ് നടത്തും.
കണ്ടക്ടറുടെ ശല്യം : ബസ് നിർത്തിച്ഛ് ഇറങ്ങാൻ ശ്രെമിച്ച വിദ്യാര്ഥിനിക് പരിക്ക്
മുന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കാൽ ആശുപത്രി ജീവനക്കാരൻ തിരിച്ചൊടിച്ചു
ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ റൂർക്കിയിൽ മുന്ന് ദിവസം പ്രായമുള്ള കുഞ്ഞിന്റെ കാൽ ആശുപത്രി ജീവനക്കാരൻ ബലം പ്രയോഗിച്ഛ് ഒടിച്ചു. കുട്ടികളുടെ ICU വിലെ ജോലിക്കാരനാണ് പ്രതി. കൊടും ക്രൂരതയുടെ CCTV ദൃശ്യങ്ങൾ പുറത്തുവന്നു. റൂർക്കിയിലെ ആശുപത്രിയിലെ എൻ ഐ സി യൂവിൽ നിന്നുള്ള ദൃശ്യം മനുഷ്യമനസുള്ള ആരുടെയും കണ്ണ് നനയ്ക്കും. ഒരു കരുണയും ഇല്ലാതെ ആ മൃഗതുല്യൻ മുന്ന് ദിവസം മാത്രം പ്രായമുള്ള ആ പിഞ്ചുകുഞ്ഞിന്റെ കാൽ തിരിച്ചൊടിച്ചു.
ശ്വാസസംബന്ധമായ രോഗബാധയെ തുടർന്ന് ഐ സി യൂ വിലായിരുന്ന കുഞ്ഞ് നിർത്താതെ കരഞ്ഞതുകൊണ്ടാണത്രെ അറ്റെൻഡറുടെ ഇ കൊടും ചതി. രാത്രിയിൽ ഡ്യൂട്ടിക്കിടെ ഉറങ്ങാൻ കഴിയാത്തതിലുള്ള ദേഷ്യമാണ് കുഞ്ഞിനോട് തീർത്തത്.
കാലിനു ഒടിവ് സംഭവിച്ചതിനു ശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായി. ഡെറാഡൂണിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി നടത്തിയ വിദഗ്ധ പരിശോധനയിലാണ് കാൽ ഒടിഞ്ഞിരിക്കുന്നതായി കണ്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നതും. അന്വേഷണം നടക്കുകയാണെന്നും ഉപദ്രവിച്ച ആൾ ഒളിവിലാണെന്നുമാണ് പോലീസ് പറയുന്നത്. പരാതി നൽകിയശേഷവും പോലീസ് ആശുപത്രി അധികൃതർക്കൊപ്പം ഒളിച്ചുകളി നടത്തുകയാണെന്നു കുട്ടിയുടെ പിതാവ് ആരോപിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രിയായുള്ള വി.കെ. ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍
രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണം : സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടി ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. മൊബൈല്‍ കണക്ഷനുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത തടയുന്നതിനാണിത്. ഒരു വര്‍ഷത്തിനകം എല്ലാ മൊബൈല്‍ കണക്ഷനുകളുടെയും വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.രാജ്യത്ത് മൊബൈല്‍ വരിക്കാരുടെ എണ്ണം ഇതിനകം 100 കോടി പിന്നിട്ടു. പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ അടക്കമുള്ള എല്ലാ വരിക്കാരും നിര്‍ബന്ധമായും സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണം.
ശശികല കുറ്റവാളി നടി രഞ്ജിനി
ചെന്നൈ : 1990 കളിൽ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ നായിക രഞ്ജിനിയുടെ ശശികലയ്‌ക്കെതിരായ തുറന്നടിച്ച ആരോപണങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. തമിഴ് നാട്ടിലെ ജനങൾക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്ന് അവർ പറഞ്ഞു.