News Desk

കാടത്തം നിറഞ്ഞ പോലീസുകാർ

keralanews police action in kochi

കൊച്ചി : ഇന്നലെ രാത്രി പത്തരയോടെ കൊച്ചുകടവന്ത്രയ്ക്കു സമീപത്തായിരുന്നു സംഭവം . കാറിലെത്തിയ മൂന്നു യുവാക്കള്‍ മദ്യപിച്ചിരുന്നു എന്ന സംശയത്തില്‍ സൗത്ത്  എസ്.ഐ എ സി വിപിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. എന്നാല്‍ കാറോടിച്ചയാള്‍ മദ്യപിച്ചിട്ടില്ല എന്നു വ്യക്തമായി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ മൂവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കുകൊണ്ടുപോകുകയായിരുന്നു.വൈദ്യപരിശോധനയ്ക്കെന്നു പറഞ്ഞാണ് കൊണ്ടുപോയതെങ്കിലും നേരേ സ്റ്റേഷനിലെത്തിച്ച് വസ്ത്രങ്ങളുരിഞ്ഞു ലോക്കപ്പില്‍ അടച്ചു.

വിവരമറിഞ്ഞ് പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് അര്‍ധരാത്രി പൊലീസ് പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തി .ജസ്റ്റിസ് നാരായണക്കുറുപ്പ് പരിശോധനയ്ക്ക് എത്തിയതോടെ തിടുക്കത്തില്‍ പൊലീസുകാര്‍ ഇവര്‍ക്ക് വസ്ത്രങ്ങള്‍ തിരികെ നല്‍കുകയും ചെയ്തു. വൈദ്യപരിശോധന നടത്തി നിയമപ്രകാരം മാത്രം നടപടി കൈക്കൊള്ളാൻ ജസ്റ്റിസ് നാരായണക്കുറുപ്പ് നിർദ്ദേശം നൽകി

ഇറോം ശർമിള ബി ജെ പിയ്‌ക്കെതിരെ

keralanews Irom sharmila against BJP

മണിപ്പുര്‍ : ബി.ജെ.പി.ക്കെതിരെ  ആരോപണവുമായി ഇറോം ശര്‍മിള രംഗത്ത്. മണിപ്പുര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ടിക്കറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി തനിക്ക് 36 കോടി വാഗ്ദാനംചെയ്‌തെന്ന് ശര്‍മിള ആരോപിച്ചു.

നിരാഹാരം അവസാനിപ്പിച്ചതിനുശേഷം തന്നെ നേരിട്ടുകണ്ട ബി.ജെ.പി. നേതാവാണ് പണം വാഗ്ദാനം ചെയ്തതെന്നും ഇക്കാലത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 36 കോടിയോളം ചെലവാകുമെന്നും അദ്ദേഹം പറഞ്ഞതായി ശര്‍മിള പറഞ്ഞു. മത്സരിക്കാന്‍ തന്റെ കൈയില്‍ ഇത്രയധികം പണമില്ലെങ്കില്‍ ആ പണം തരാമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ശര്‍മിള വ്യക്തമാക്കി

എന്നാല്‍ ബി.ജെ.പി. നേതാവ് രാംമാധവ് ആരോപണം നിഷേധിച്ചു. തൗബാല്‍, ഖുറായ് മണ്ഡലങ്ങളില്‍നിന്നാണ് ശര്‍മിള മത്സരിക്കുന്നത്. തൗബാല്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് മത്സരിക്കുന്ന മണ്ഡലമാണ്. മാര്‍ച്ച് നാല്, എട്ട് തീയതികളില്‍ രണ്ടുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക.

എൻഡോസൾഫാൻ ദുരിത ബാധിതൻ പഞ്ചായത്ത് ഓഫീസിൽ കുഴഞ്ഞു വീണു മരിച്ചു

keralanews endosalfan man died in panchayath office

ചീമേനി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ പഞ്ചായത്ത് ഓഫീസില്‍ കുഴഞ്ഞുവീണ് മരിച്ചു. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ചീമേനി കിഴക്കേക്കര സ്വദേശി കെ.കമലാക്ഷന്‍ (44) ആണ് മരിച്ചത്. വീടിന് സഹായധനം കിട്ടാത്തതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോഴാണ് കുഴഞ്ഞുവീണ് മരിച്ചത്.

പത്ത് വര്‍ഷത്തിലേറെയായി  കമലാക്ഷന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനാണ്. കുറേ വര്‍ഷം കിടപ്പിലായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ഇന്ദിര ആവാസ് യോജന പ്രകാരമുള്ള ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. സഹായധനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ പഴയ വീട് പൊളിച്ചുനീക്കി. പുതിയ വീടിന് തറയും പണിതു. എന്നാല്‍ പിന്നീട് പദ്ധതി മാറിയതിനാല്‍ പുതിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നില്ല.പശു തൊഴുത്തിലാണ് ഇപ്പോള്‍ കമലാക്ഷന്റെ കുടുംബം കഴിയുന്നത്. ഭാര്യ ബീന കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. ചീമേനി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താംതരത്തിലും പ്ലസ് വണ്ണിലും പഠിക്കുന്ന കീര്‍ത്തിയും കാവ്യയുമാണ് മക്കള്‍.

ശശികല കുറ്റക്കാരിയെന്നു സുപ്രീം കോടതി

keralanews sasikala is a criminal supreme court

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികലയ്ക്ക് വിചാരണക്കോടതി വിധിച്ച് ശിക്ഷ സുപ്രീം കോടതി ശരിവച്ചു. നാല് വര്‍ഷം ശശികലയ്ക്ക്  തടവും പത്ത് കോടി പിഴയും ശിക്ഷ ശശികല സുധാകരനും ഇലവരശനു മറ്റ് പ്രതികള്‍.ശശികലയ്ക്ക് മുഖ്യമന്തൃയകന്‍ കഴിയില്ല. 10 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ജസ്റ്റീസുമാരായ പി.സി. ഘോഷ്, അമിതാവ റോയി എന്നിവരുടെ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

മദ്യപാനത്തെ എതിർത്തതിനു ശിക്ഷ ഇതോ?

keralanews against liquor drinking is this the punishment

പയ്യന്നൂര്‍: മദ്യപന്മാരെ എതിര്‍ത്താല്‍ ഫലം എന്താണെന്ന് കൈക്കോട്ട് കടവ് ഹൈസ്‌കൂളിലെ അദ്ധ്യാപകനായ എം.മോഹനന്‍ മാഷ് പറഞ്ഞു തരും. മദ്യകുപ്പിയും ഭക്ഷണ അവശിഷ്ടങ്ങളും കണിയായി വീട്ടുപടിക്കല്‍ എത്തുമെന്നാണ്  മാഷ് പറയുന്നത്. ഇന്ന് രാവിലെയോടെയാണ് മോഹനന്‍ മാഷിന്റെ വീട്ടുപടിക്കല്‍ മദ്യ കുപ്പിയും ഭക്ഷണ അവശിഷ്ടങ്ങളും കണ്ടത്. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപമുള്ള മാഷിന്റെ വീട്ടുവരാന്തയിലാണ് മദ്യപന്മാര്‍ തങ്ങളുടെ പ്രതികാരം തീര്‍ത്തത്.

ഈ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ചെറുപ്പക്കാരെ മദ്യപാനികളാക്കാനുള്ള ശ്രമത്തെ ഈ അദ്ധ്യാപകന്‍ തടഞ്ഞിരുന്നു. ഇതാണ് മദ്യപന്മാരെ ചൊടിപ്പിച്ചത്.

 

ടി വി ന്യൂ ചാനലിന്റെ ലൈസൻസ് റദ്ദാക്കി

keralanews TV New channel licence is blocked

കൊച്ചി: ആഭ്യന്തര മന്ത്രാലയം സുരക്ഷാ അനുമതി നിഷേധിച്ചതിനെ തുടർന്ന് കേരളം ചേംബർ ഓഫ് കോമേഴ്‌സ് ആരംഭിച്ച ടി വി ന്യൂ ചാനലിന്റെ ലൈസൻസ് കേന്ദ്ര വാർത്താപ്രക്ഷേപണ മന്ത്രാലയം റദ്ധാക്കി. കേരളത്തിൽ ആദ്യമായാണ് സ്വകാര്യ ചാനലിന്റെ ലൈസൻസ് റദ്ധാക്കുന്നത്

റിയൽ വീഡിയോ ഇമ്പാക്റ്റിന്റെ പേരിൽ 2011  ലാണ് ചാനൽ  ലൈസൻസ് നേടിയത്. ലൈസൻസ് സംബന്ധിച്ച് പലതവണ വിശദീകരണം ആവശ്യപ്പെട്ടിട്ടും ചെമ്പാറോ ഡയറക്ടർ കെ ൻ മർസൂക്കോ മറുപടി പറഞ്ഞില്ല.

കഴിഞ്ഞ ഡിസംബർ 26 നാണു ലൈസൻസ് റദ്ധാക്കിയത്. ടി വി നൗ എന്ന പേരിൽ തുടങ്ങിയ വാർത്ത ചാനൽ പിന്നീട് ടി വി ന്യൂ എന്നാക്കുകയായിരുന്നു.

വിധി ഇന്ന്

keralanews sasikala case SC to pronounce verdict today

ന്യൂഡല്‍ഹി: എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി.കെ. ശശികല പ്രതിയായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ചൊവ്വാഴ്ച രാവിലെ 10.30-ന് സുപ്രീംകോടതി വിധിപറയും. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിർണായകമായ ഈ വിധി ശശികലയ്ക്ക് പ്രതികൂലമാണ് വിധിയെങ്കില്‍ അവരുടെ രാഷ്ട്രീയഭാവിയെയും മുഖ്യമന്ത്രി സ്ഥാനമുള്‍പ്പെടെയുള്ള എല്ലാ അവകാശവാദങ്ങളെയും ബാധിക്കും.

അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയാണ് കേസിലെ ഒന്നാംപ്രതി. ജയലളിതയുടെ വളര്‍ത്തുമകന്‍ വി.എന്‍. സുധാകരന്‍, ജെ. ഇളവരശി എന്നിവരാണ് മറ്റ് പ്രതികള്‍. 1991-’96 കാലത്ത് ജയലളിത മുഖ്യമന്ത്രിയായിരിക്കെ 66 കോടിയുടെ അനധികൃത സ്വത്ത് സമാഹരിച്ച കേസില്‍ നാലുപ്രതികള്‍ക്കും വിചാരണക്കോടതി നാലുവര്‍ഷം വീതം തടവുശിക്ഷ വിധിച്ചിരുന്നു. ജയലളിതയ്ക്ക് നൂറു കോടി രൂപയും ശശികല ഉള്‍പ്പെടെ മറ്റുള്ളവര്‍ക്ക് പത്ത് കോടി രൂപ വീതവും പിഴയും വിധിച്ചു.ഇതിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കര്‍ണാടക ഹൈക്കോടതി നാലുപേരെയും വെറുതെവിട്ടത്. തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്. ജഡ്ജിമാരായ അമിതാവ് റോയ്, പി.സി. ഘോഷ് എന്നിവരുടെ ബെഞ്ചാണ് വിധി നടപ്പിലാക്കുക.

ബിയറും കള്ളും വൈനും മദ്യത്തിന്റെ പരിധിയിൽ വരില്ല

keralanews Supreme Court of India, Kerala, Liquor, Toddy, beer and wine shouldn't be considered as liquor

ന്യൂഡല്‍ഹി:  കള്ള്, വൈന്‍, ബിയര്‍ എന്നിവയെ മദ്യത്തിന്റെ നിര്‍വചനത്തില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ കൂടുതല്‍ വ്യക്തത ആവശ്യമുണ്ടെന്നും കേരളം സുപ്രീം കോടതിയില്‍ നല്‍കിയില്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.

പാതയോരത്തെ ബാറുകള്‍ക്കും ഈ വിധി ബാധകമാണോയെന്ന് പരിശോധിക്കണം. അതേസമയം ബിയര്‍ മദ്യമല്ലെന്ന് സുപ്രീം കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും, മദ്യ നിര്‍വചനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നാണ് ആവശ്യപ്പെട്ടതെന്നും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

പാതയോരത്തുള്ള 150 മദ്യശാലകളാണ് മാര്‍ച്ച് 31ന് മുമ്പ് മാറ്റി സ്ഥാപിക്കേണ്ടത്. എന്നാല്‍, 25 എണ്ണമേ ഇതുവരെ മാറ്റാനായിട്ടുള്ളു. ബാക്കി 155ഉം ജനകീയ പ്രതിഷേധങ്ങള്‍ കാരണം പാതയോരത്തുതന്നെ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ എട്ട് മാസമെങ്കിലും വേണ്ടി വരുമെന്നാണ് ബെവ്‌കോ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടുന്നതിന് കൂടുതല്‍ സമയം തേടി ബെവ്‌കോയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

കൊല്ലം കുളത്തൂപ്പുഴയിൽ സി പി എം ഹർത്താൽ

keralanews Harthal in Kulathooppuzha Kollam district

കുളത്തൂപ്പുഴ: കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ ചൊവ്വാഴ്ച സി പി എം ഹര്‍ത്താൽ ആചരിക്കുന്നു. ബി ജെ പി- സി പി എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ സി പി എം പ്രവർത്തകരായ അനിൽ കുമാർ, അനസ് എന്നിവർക്ക് പരിക്ക് പറ്റിയതിൽ പ്രതിഷേധിച്ചാണ് സി പി എം ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

തിങ്കളാഴ്ചയായിരുന്നു സി പി എം പ്രവർത്തകരും ബി ജെ പി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. കുളത്തുപ്പുഴയിൽ ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുന്നത് പതിവാണ്. മുമ്പ് നടന്ന അക്രമങ്ങളിൽ രണ്ട് കൂട്ടർക്കും പരിക്ക് പറ്റിയിട്ടുണ്ട്. രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവർ ഇരു വിഭാഗങ്ങളുടെ നേതാക്കളുമായി നിരവധി തവണ ചർച്ച നടത്തിയിരുന്നുവെങ്കിലും പ്രശ്ങ്ങൾ ഇപ്പോഴും തുടരുന്നു.

അണ്ടലൂര്‍ കാവ് ഉത്സവത്തിന് ഇന്ന് കൊടിയേറും

keralanews andallurkavu temple festival today onwards
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വടക്കേമലബാറിലെ പ്രധാന ക്ഷേത്രമായ അണ്ടലൂര്‍ കാവിലെ ഉത്സവത്തിന് ഇന്ന് തുടക്കമാവും. ഇന്നു തേങ്ങ താക്കല്‍ ചടങ്ങ് നടക്കും. ക്ഷേത്ര പരിസരത്തെ വീടുകളില്‍ നിന്ന് ഉത്സവത്തിനുള്ള തേങ്ങ ശേഖരിക്കുന്നതാണ് ചടങ്ങ്. 7 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് ആയിരകണക്കിന് ഭക്തജനങ്ങളാണ് എത്തിചേരുക.
ധര്‍മ്മടം, മേലൂര്‍, പാലയാട്, അണ്ടലൂര്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ അണ്ടലൂര്‍ ക്ഷേത്ര ഉത്‌സവം തങ്ങളുടെ ദേശീയോത്സവമായാണ് ആഘോഷിച്ചുവരുന്നത്. മറുനാടുകളില്‍ താമസിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നതുമായ ധര്‍മ്മടം സ്വദേശികള്‍ ഉത്സവകാലമാകുമ്പോഴേക്കും നാട്ടിലെത്തിച്ചേരും.
ദൈവത്താര്‍, അങ്കക്കാരന്‍ ബപ്പൂരന്‍ തുടങ്ങിയ തെയ്യക്കോലങ്ങളാണ് പ്രധാനമായും ഇവിടെ കെട്ടിയാടുന്നത്. കൂടാതെ അതിരാളരും മക്കളും പൊന്മകന്‍, പുതുച്ചേകോന്‍, നാഗകണ്ഠന്‍, നാഗഭവതി, വേട്ടക്കൊരുമകന്‍, ഇളങ്കരുവന്‍, പൂതാടി, ചെറിയ ബപ്പൂരാന്‍, തൂവക്കാലി എന്നീ ഉപദേവതകളും കെട്ടിയാടുന്നുണ്ട്.ദൈവത്താര്‍ ശ്രീരാമനായും ബപ്പൂരാന്‍ ഹനുമാനായും അങ്കക്കാരന്‍ ലക്ഷ്മണനായും, അതിരാളം സീതയായും ഇളങ്കുരുവന്‍പൂതാടി എന്നിവര്‍ ബാലിസുഗ്രീവന്‍ മാരുമായാണ് സങ്കല്പം. ബാലിസുഗ്രീവ യുദ്ധവും പൊന്‍മുടിയണിയലും തെയ്യക്കാഴ്ചകളും ദര്‍ശിക്കാനാണ് ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഇവിടെ ഒഴുകിയെത്തുന്നത്. കുംഭം രണ്ട് മുതല്‍ 7വരെയാണ് പ്രധാന ഉത്സവങ്ങള്‍ നടക്കുന്നത്.