
ശബരിമലയിൽ ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സർക്കാർ അനുമതി

ചെന്നൈ: എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ശശികലക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശശികല ക്യാമ്പിന്റെ നിയമസഭ കക്ഷി നേതാവ് എടപ്പാടി പളനി സാമിക്കെതിരെയും കൂവത്തൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
എഐഎഡിഎംകെ എംഎൽഎ മാരെ താമസിപ്പിച്ച കൂവത്തൂരിലെ റിസോർട്ടിൽനിന്ന് 40പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എംഎല്‍എമാര്‍ രക്ഷപ്പെട്ടു പോകാതിരിക്കാന്‍ ഏര്‍പ്പെടുത്തിയ ഗുണ്ടകളാണ് ഇവര്‍. വൈകുന്നേരത്തോടെ റിസോര്‍ട്ടില്‍ നിന്ന് എഐഎഡിഎംകെ എംഎല്‍എമാര്‍ പുറത്തുവരും.
ലക്നൗ: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. ഉത്തർപ്രദേശിൽ രണ്ടാംഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. ഉത്തരാഖണ്ഡിലെ 69 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പാണ് തുടങ്ങിയത്. ചില ബൂത്തുകളിലെ വോട്ടിങ് മെഷീനുകൾ പ്രവർത്തിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
രണ്ടാം ഘട്ടം എന്ന നിലയില്‍ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 67 മണ്ഡലങ്ങളിലാണ് 720 സ്ഥാനാർഥികൾ ഇന്നു ജനവിധി തേടുന്നത്. എസ്പിയുടെ മുതിർന്ന നേതാവും മന്ത്രിയുമായ അസം ഖാൻ, മകൻ അബ്ദുല്ല അസം, കോൺഗ്രസ് മുൻ എംപി സഫർ അലി നഖ്‌വിയുടെ മകൻ സെയ്ഫ് അലി നഖ്‌വി, മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ, ബിജെപി നിയമസഭാ കക്ഷി നേതാവ് സുരേഷ് കുമാർ ഖന്ന, സംസ്ഥാന മന്ത്രി മെഹബൂബ് അലി തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖർ.
ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണം കോണ്‍ഗ്രസ് ഭാഗത്ത് നിന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് തന്നെ നയിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായുമാണ് ബിജെപിയുടെ പ്രചാരണത്തിനു നേതൃത്വം നൽകിയത്.
ന്യൂഡല്‍ഹി: മുത്തലാഖ്, നിക്കാഹ്, ബഹുഭാര്യത്വം എന്നീ പ്രശന്ങ്ങളില്‍ മെയ് 11 മുതല്‍ തുടര്‍ച്ചയായി വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനം. ഇത്തരം കാര്യങ്ങളില്‍ നിയമവശം മാത്രമാണ് പരിശോധിക്കുകയെന്നും സുപ്രീം കോടതി പറഞ്ഞു.
മുത്തലാഖിന് ഇരകളായവരുടെ കേസുകളുടെ ചുരുക്കരൂപം സമര്‍പ്പിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു. .മുത്തലാഖ് പോലുള്ള ആചാരങ്ങള്‍ക്ക് നിയമസാധുതയുണ്ടോ എന്നത് മാത്രമേ പരിശോധിക്കൂ.
എന്നാല്‍ മുത്തലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നിവയെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു. ഭരണഘടന വാഗ്ദാനം ചെയ്യുന്ന ലിംഗസമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് മുത്തലാഖ് പോലുള്ള ആചാരങ്ങളെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. ഈ വാദമാണ് സുപ്രീം കോടതിയില്‍ കേന്ദ്രം ഉന്നയിച്ചത്.
ചെന്നൈ : സുപ്രീം കോടതിവിധിക്കു പിന്നാലെ പുതിയ രാഷ്ട്രീയ തന്ത്രങ്ങളുമായി ശശികല. തനിക്കു പകരം പുതിയ നിയമസഭ കക്ഷി നേതാവ് പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ശശികലയുടെ ആവശ്യം. രാജ്ഭവനിലെത്തിയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ എടപ്പാടി പളനിസാമിയും 11 അംഗസംഘവും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ടത്. 127 എംഎല്‍എമാരുടെ പിന്തുണയാണ് ശശികല പക്ഷം അവകാശപ്പെടുന്നത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് നിവേദനവും സമര്‍പ്പിച്ചു. വൈകിട്ട് 5.40ഓടെയാണ് പളനസ്വാമിയും മന്ത്രിമാരും ഗവര്‍ണ്ണറെ കണ്ടത്. 10 മിനിട്ട് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. 127 എംഎല്‍എമാരുടെ പിന്തുണ ഇപ്പോഴും തങ്ങള്‍ക്കുണ്ടെന്നാണ് പളനിസാമി അവകാശപ്പെട്ടത്. തന്നെ പിന്തുണച്ച് എംഎല്‍എമാര്‍ ഒപ്പിട്ട കത്തും അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി.
ശശികലയുടെ വിശ്വസ്തനാണ് പളനിസാമി. ഇന്ന് ശശികലയ്ക്ക് എതിരെ കോടതിവിധി വന്നതോടെയാണ് പളനിസാമിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആക്കിയത്. അതിനിടെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ കാവല്‍മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും ഇന്ന് ഗവര്‍ണ്ണറെ കണ്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
തിരുവനന്തപുരം: ഫുള്‍ മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രീകരണം ആരംഭിക്കുന്ന പുതിയ മലയാള ചിത്രത്തിലേക്ക് യുവതീ യുവാക്കളെ ക്ഷണിക്കുന്നു. ഒപ്പം 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അവസരം നല്‍കുന്നു. അഭിനയശേഷിക്കാണ് മുന്‍ഗണന. നൃത്തം, മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാനുള്ള പരിചയം, സംഘട്ടന രംഗങ്ങളില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാനുള്ള ശേഷി എന്നിവയും പരിഗണിക്കുന്നു.
സിനിമാസാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന നവാഗതര്‍ക്കും അപേക്ഷിക്കാമെന്ന് ഫുള്‍ മൂണ്‍ പ്രൊഡക്ഷന്‍സ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഫോട്ടോകളും അപേക്ഷകളും അയയ്‌ക്കേണ്ട വിലാസം: hadronmedia@gmail.com