ന്യൂഡൽഹി: നോട്ട് അസാധുവാക്കിയ നടപടിയുടെ പ്രശ്നങ്ങൾ അവസാനിക്കാൻ ഏതാനും മാസങ്ങൾ എടുക്കുമെന്നായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ നടപടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് കാര്യങ്ങൾ സാധാരണ ഗതിയിൽ എത്തിക്കാൻ സാധിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റിലി പറഞ്ഞു.
അഴിമതിയും കള്ളപ്പണവും അവസാനിപ്പിക്കുന്നതിനായി ലോകത്തു തന്നെ നടപ്പാക്കിയതിൽ ഈടാവും വലിയ നീക്കമായിരുന്നു ഇന്ത്യയിൽ നടപ്പിലാക്കിയ അസാധുവാക്കൽ. 2016 നവംബർ 8 നായിരുന്നു കേന്ദ്ര സർക്കാർ 500 1000 നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ചത് പകരം പുതിയ 500 രൂപയും 2000 രൂപയും പുറത്തിറക്കി.
നോട്ട് അച്ചടിക്കുന്ന റിസേർവ് ബാങ്കുകളിലും പ്രെസ്സുകളിലും യാതൊരു മുടക്കവും ഇല്ലാതെയാണ് ജോലികൾ നടക്കുന്നത്. . രാജ്യത്തെവിടെയും നോട്ടിന് ക്ഷാമം ഇല്ല. ഒരിടത്തുപോലും അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ല അദ്ദേഹം പറഞ്ഞു.