
സംസ്ഥാനത്ത് ഗുണ്ടാവേട്ടയ്ക്ക് ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവം ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി നടിയുടെ മൊഴി. സുനി മുഖം മറച്ചാണ് കാറില്‍ കയറിയത്. ഇടയ്ക്ക് മുഖം മറച്ച തുണി മാറിയപ്പോള്‍ താന്‍ സുനിയെ തിരിച്ചറിഞ്ഞു. നീ സുനിയല്ലേ എന്ന് ചോദിച്ചപ്പോളാണ് ഇത് ക്വട്ടേഷനാണെന്നും സഹകരിച്ചില്ലെങ്കില്‍ തമ്മനത്തെ ഫ്ലാറ്റിലെത്തിച്ചു ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയത്, നടി പറഞ്ഞു. അവിടെ 20 പേരുണ്ടെന്നും മയക്കുമരുന്നു കുത്തിവച്ച് ഉപദ്രവിക്കുമെന്നും ഇവർ നടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
ചെറുപുഴ: കോൺഗ്രസ് ചെറുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മോദിയെ തുരത്തു, രാജ്യത്തെ രക്ഷിക്കൂ, ഇടതു ഭരണത്തിനെതിരെ പ്രതികരിക്കൂ തുടങ്ങിയ മുദ്രാ വാക്യങ്ങൾ ഉയർത്തി ജനസംവാദ സദസ്സ് നാളെ നാലിനുനടക്കും. കെ സി അബു ഉത്ഘാടനം ചെയ്യും. കെ കെ സുരേഷ് കുമാർ അധ്യക്ഷത വഹിക്കും.
തേർത്തല്ലി: തേർത്തല്ലി ഡ്രീംലാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗം ജോസ് മൈലാടൂർ ഉദഘാടനം ചെയ്തു. കുമാരൻ പോത്തേര അധ്യക്ഷത വഹിച്ചു. സെക്രട്ടറി മൊയ്‌ദു കരയിൽ, ജില്ലാ കൗൺസിൽ അംഗം പി വി ജോർജ് പടന്നമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി കരയിൽ മൊയ്‌ദു സെക്രട്ടറി, വി വി കേളു ഓഡിറ്റർ, മൈക്കിൾ മലയിൽ സംസ്ഥാന കൌൺസിൽ അംഗം എന്നിവരെ തിരഞ്ഞെടുത്തു.
തലശ്ശേരി: അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയം അവസാനിപ്പിക്കാൻ സി പി എം നേതൃത്വം തയ്യാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം പി. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും അക്രമ രാഷ്ട്രീയമാണ് സി പി എം അനുവർത്തിക്കുന്നത്. മടപ്പള്ളി ഗവ. കോളേജിൽ കെ സ് യു സംഘടനാ പ്രവർത്തനം ആരംഭിച്ചതിനെ തുടർന്ന് എസ് എഫ് ഐ ആക്രമണത്തിൽ പരിക്കേറ്റ് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് നേതാക്കളെ സന്ദര്ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
മലപ്പുറം: പാര്‍ട്ടി പറഞ്ഞാല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറെന്ന് ആവര്‍ത്തിച്ച് മുസ്ലീം ലീഗ് അഖിലേന്ത്യ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി. മികവുറ്റ നിരവധി നേതാക്കള്‍ ലീഗിലുണ്ട്. അവസരം ലഭിക്കുമ്പോഴെ എല്ലാവര്‍ക്കും മികവ് തെളിയിക്കാന്‍ സാധിക്കൂ, കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനുമുമ്പും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുന്നതിനിടെ മലപ്പുറത്ത് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറെന്ന് കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തിയിരുന്നു.
അതിനിടെ ചെന്നൈയില്‍ ചേരുന്ന മുസ് ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം ദേശീയ ജനറല്‍ സെക്രട്ടറിയായി കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് വര്‍ക്കിങ് പ്രസിഡന്റായി തമിഴ്‌നാട്ടില്‍ നിന്നുള്ള ഖാദര്‍ മൊയ്തീനെ തെരഞ്ഞെടുത്തിട്ടുണ്ട്.അതേസമയം താന്‍ ദേശീയ നേതൃത്വത്തിലേക്ക് മാറിയാലും സംസ്ഥാന നേതൃത്വത്തിന് ക്ഷീണം സംഭവിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.