News Desk

ഇരിട്ടിയിൽ നാടോടി യുവതി കൊല്ലപ്പെട്ട സംഭവം: അന്വേഷണം ബെംഗളുരുവിലേക്ക്

keralanews sobha's murder police to bengaluru

ഇരിട്ടി : നാടോടി യുവതി ശോഭ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാണാതായ കുട്ടികളെ തേടി പോലീസ് ബെംഗളുരുവിലേക്ക്. ആറും അഞ്ചും വയസ്സുള്ള കുട്ടികളെയാണ് കാണാതായിരുക്കുന്നത്. ശോഭയെ കൊലപ്പെടുത്തിയ ശേഷം കുട്ടികളെയും കൊണ്ട് കർണാടകയിലേക്ക് പോയി എന്നും ബംഗളുരുവിൽ വെച്ചു ട്രെയിനിൽ  മുംബൈക്ക് കയറ്റിവിട്ടെന്നുമാണ് പ്രതി മഞ്ചുനാഥ്‌ പോലീസിനോട് പറഞ്ഞത്. റെയിൽവേ സ്റ്റേഷനിലെ CCTV  ദൃശ്യങ്ങളും മറ്റും പരിശോധിക്കാനാണ് പോലീസ് ബെംഗളുരുവിലേക്ക് തിരിയ്ക്കുന്നത്. കൂടാതെ രാജ്യവ്യാപകമായി കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെ സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. ശോഭയുടെയും ഭർത്താവിന്റെയും കൊലപാതകവും കുട്ടികളുടെ തിരോധാനവും അന്വേഷിക്കുന്നത് പേരാവൂർ സി ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

പൾസർ സുനി അഞ്ചു നടിമാരെ സമാനമായ രീതിയിൽ ആക്രമിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി രണ്ടര കോടി രൂപ തട്ടിയെടുത്തു

keralanews pulsar suni covers nacked pictrues of actresses

കൊച്ചി: മലയാള സിനിമയിൽ മോഹൻലാലിൻറെ നായികയായി അഭിനയിച്ചിട്ടുള്ള മുതിർന്ന നടി അടക്കം അഞ്ചു നടി മാരുടെ നഗ്നദൃശ്യങ്ങളും വീഡിയോയും ബ്ലാക്‌മെയിലിംഗിലൂടെ സിനിമ  മാഫിയ സംഘം തട്ടി എടുത്തതായി സൂചന. അഞ്ചു പേരിൽ നിന്നുമായി രണ്ടര കോടി രൂപയോളം തട്ടി എടുത്തതായും പോലീസിന് സൂചന കിട്ടിയിട്ടുണ്ട്.

പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഒരു വർഷമായി സിനിമ മേഖല കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചു വരുന്നത്. സിനിമ നടന്മാർക്കും നടിമാർക്കും കഞ്ചാവും ലഹരി മരുന്നുകളും എത്തിച്ചു കൊടുക്കുക എന്നുള്ളതായിരുന്നു ഈ സംഘത്തിന്റെ ആദ്യ ദൗത്യം. ഇതോടെ സുനി സിനിമാലോകത്തെ പലരുടെയും വിശ്വസ്തനും ഡ്രൈവറും ആയി മാറി.  പിന്നീട് 2008 മുതൽ തന്നെ  സുനിയും സംഘവും ഇത്തരത്തിൽ നടിമാരെ ഭീഷണിപ്പെടുത്തി പണം ഉണ്ടാക്കാൻ തുടങ്ങിയിരുന്നു.

ആദ്യകാലങ്ങളിൽ തട്ടിക്കൊണ്ടു പോവുകയോ നഗ്നചിത്രം പകർത്തുകയോ ചെയ്യാതെ വെറും ഭീഷണി മാത്രമായിരുന്നു. എന്നാൽ ഈ തന്ത്രം പരാജയപ്പെട്ടതോടെയാണ് കളം മാറ്റി ചവിട്ടാൻ സുനിയും സംഘവും തീരുമാനിക്കുന്നത്.
.

ഒളിവിലായ ശേഷവും സുനി കാമുകിമാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു

keralanews pulsar suni frequently contacted his lovers says police
കൊച്ചി: കൊച്ചിയില്‍ ചലച്ചിത്ര നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പെരുമ്പാവൂര്‍ സ്വദേശി സുനില്‍കുമാറെന്ന പള്‍സര്‍ സുനിയ്ക്കായുള്ള തിരച്ചിലില്‍ പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു.  സുനിയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. സുനിയുടെ കാമുകിമാരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരാനാണ് പോലീസിന്റെ നീക്കം. സുനി രണ്ടു കാമുകിമാരെ തുടര്‍ച്ചയായി വിളിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. കാമുകിമാരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
അതിനിടെ, നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സുനിയുടെ അടുത്ത പങ്കാളിയായ മണികണ്ഠനെ പോലീസ് തിങ്കളാഴ്ച വൈകിട്ട് പാലക്കാട്ട് നിന്നും പിടികൂടിയിട്ടുണ്ട്. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. നടി ആക്രമിക്കപ്പെടുമ്പോൾ മൂന്നു പേരാണ് കാറിലുണ്ടായിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ ഒരാളെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. പിടിയിലായ ആളെ ചോദ്യം ചെയ്യുന്നതിലൂടെ മറ്റുപ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കണ്ണൂർ ജില്ലയിലെ കുടിവെള്ള പദ്ധതികൾ ഉടൻ പൂർത്തിയാക്കാൻ നിർദേശം

keralanews drinking water project in kannur

കണ്ണൂർ: കണ്ണൂർ ജില്ലയിലെ കുടിവെള്ള പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ ഉടൻ പൂർത്തിയാക്കാൻ  നിർദേശം. വരൾച്ച നേരിടാനായി നടത്തിയ മുന്നൊരുക്കം വിലയിരുത്താൻ ചേർന്ന വകുപ്പ് മേധാവികളുടെ യോഗത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ ആണ് നിർദേശം മുന്നോട്ട്  വെച്ചത്.

കുടിവെള്ള വിതരണത്തിന് 355 ജല കിയോസ്കുകൾ നിലവിലുണ്ട്. 400 ലേറെയുള്ള സ്ഥലങ്ങളിൽ ഇവ സ്ഥാപിക്കുന്നതിനുള്ള സ്റ്റാൻഡ് നിർമിക്കുന്നതിന് ഭരണാനുമതി നൽകിയതായി യോഗം വിലയിരുത്തി. ജലവിതരണത്തിനായി ഉപയോഗിക്കുന്ന കിണറുകളിൽ നിന്നുള്ള ജലത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കാൻ ഇതിനോടകം പരിശോധന പൂർത്തിയാക്കി.

താലൂക്ക് അടിസ്ഥാനത്തിൽ വരൾച്ച നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഡെപ്യൂട്ടി കളക്ടർമാർക്ക് ചുമതല നൽകിയതായി ജില്ലാ കളക്ടർ മിർ മുഹമ്മദലി പ്രഖ്യാപിച്ചു.

ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട  വാട്ടർ കിയോസ്കുകൾ, ടാങ്കർ ലോറികൾ വഴിയുള്ള ജലവിതരണം  തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സഹായിക്കുന്ന പ്രതേക മൊബൈൽ ആപ്പ് ഒരാഴ്ചയ്ക്കകം തയ്യാറാകുമെന്നും കളക്ടർ പറഞ്ഞു. ജലസംരക്ഷണത്തിന്റെ ഭാഗമായി മഴവെള്ള സംഭരണം,  കിണർ റീചാർജിങ് തുടങ്ങിയ രീതികൾ പ്രവർത്തികമാക്കും. ഒരു മാസത്തിനകം പുതിയ കുഴല്കിണറുകൾ കുഴിയ്ക്കരുതെന്നു സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.  ജപ്പാൻ കുടിവെള്ളമെത്താത്ത ഭാഗങ്ങളിൽ താത്കാലികമായി ലോറികളിൽ വെള്ളം എത്തിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും  തന്റെ മണ്ഡലത്തിൽ സ്വീകരിച്ച വരൾച്ച നിവാരണ പദ്ദതികളെ കുറിച്ച്‌ സണ്ണി ജോസഫ് എം എൽ എ വിശദീകരിച്ചു.

ചിത്രയാത്രയ്ക് 23 നു മട്ടന്നൂരിൽ സ്വീകരണം

keralanews art journey in mattannur on 23 rd february

മട്ടന്നൂർ: ക്യാന്സറിനെ അറിയൂ ക്യാൻസറിനെ അകറ്റു എന്ന മുദ്രാവാക്യവുമായി ചിത്രകാരൻ എ ബി എൻ ജോസഫ് നയിക്കുന്ന ചിത്ര യാത്രയ്ക് 23 നു മട്ടന്നൂരിൽ സ്വീകരണം നൽകും. സ്വീകരണത്തിന് മുന്നോടിയായി 20 നു വൈകുനേരം മട്ടന്നൂർ നഗരത്തിൽ വിളംബര ഘോഷയാത്ര നടത്തും. 23 നു രാവിലെ ഒൻപതിന് കണ്ണൂർ  റോഡിൽ വായനത്തോട് വെച്ച വാദ്യമേളത്തിന്റെ അകമ്പടിയോടെ ചിത്രയാത്രയെ സ്വീകരിക്കുമെന്ന് സംഘാടകർ പറഞ്ഞു. തുടർന്ന് കൈലാസ് ഓഡിറ്റോറിയത്തിൽ ചിത്രപ്രദർശനം, വീഡിയോപ്രദര്ശനം,  ആദരവ്, സാന്ത്വന സംഗീതസന്ധ്യ തുടങ്ങിയവ നടക്കും.

മരിച്ച പതിനാറുകാരൻ ശവസംസ്കാരത്തിനു തൊട്ടു മുൻപ് എഴുന്നേറ്റു

keralanews return to life

കർണാടക: പേ വിഷ ബാധയെ തുടർന്ന് ആശുപത്രി അധികൃതർ മരിച്ചെന്നു വിധി എഴുതിയ പതിനാറുകാരൻ തിരികെ ജീവിതത്തിലേക്ക്. കർണാടകയിലെ മന്ഗണ്ടി ഗ്രാമത്തിൽ നിന്നുള്ള കുമാർ മാറാടിയാണ് സംസ്കാരത്തിന് തൊട്ടുമുൻപുള്ള വിലാപയാത്രയ്ക്കിടെ പെട്ടെന്ന് ഉണർന്ന് എണീറ്റത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നാലു ദിവസം  മുൻപ് നായയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന കുമാർ 18 നു രാത്രിയാണ് മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചത്.  ശ്വാസകോശവും ഹൃദയവും നിലച്ചതായി വിധി എഴുതി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയായിരുന്നു.

പകുതി വിലയ്ക്ക് ‘അമ്മ’ ഇരുചക്ര വാഹനം; പളനിസ്വാമി

keralanews tamilnadu cm palaniswami offers amma two wheeler scheme
ചെന്നൈ: മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഞ്ച് ജനപ്രിയ പദ്ധതികളാണ് പഴനിസാമി പ്രഖ്യാപിച്ചത്. ഒരു ലക്ഷം സ്ത്രീകള്‍ക്ക് ജയലളിതയുടെ പേരില്‍ പകുതി വിലയ്ക്ക് ‘അമ്മ’ ഇരുചക്ര വാഹനം നൽകാനും മദ്യനിരോധനത്തിന്റെ ഭാഗമായി 500 മദ്യവില്‍പനശാലകള്‍ പൂട്ടാനും തീരുമാനമായി.
നിര്‍ധന സ്ത്രീകള്‍ക്ക് പ്രസവശുശ്രൂഷയ്ക്കായി നല്‍കി വരുന്ന ധനസഹായം 12,000 രൂപയില്‍നിന്ന് 18,000 രൂപയാക്കി ഉയര്‍ത്തി. തൊഴിലില്ലായ്മ വേതനം ഇരട്ടിയാക്കി. 5000 മത്സ്യബന്ധന തൊഴിലാളികള്‍ക്ക് 8500 കോടി രൂപ ചെലവില്‍ വീട്.  ആദ്യ മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, ജയലളിതയുടെ സത്ഭരണം തുടരുമെന്നും അവരുടെ പേരില്‍ പുതിയ ചില പദ്ധതികള്‍ കൂടി നടപ്പാക്കുകയാണ് ഈ സര്‍ക്കാറിന്റെ ആദ്യ കടമയെന്നും അദ്ദേഹം പറഞ്ഞു.

പൾസർ സുനി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ

keralanews pulsar suni seeks anticipatory bail

കൊച്ചി∙ പ്രമുഖ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. സുനിയെ കൂടാതെ മറ്റു രണ്ടു പ്രതികൾ കൂടി അഭിഭാഷകര്‍ മുഖേനെ കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേസില്‍ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ അവസരം തരണമെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ട് ഇവരുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.

അറിഞ്ഞ ഉടനെ നടിയുമായി ഫോണില്‍ സംസാരിച്ചു: ഉമ്മന്‍ ചാണ്ടി

keralanews oommen chandy s response on attack against actress
തിരുവനന്തപുരം:  മലയാള സിനിമയിലെ പ്രമുഖ നടിക്കുണ്ടായ ദുരനുഭവം  കേട്ടപ്പോ കേരളത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് തോന്നിപോയതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടനേ താന്‍ അവരുമായി ഫോണില്‍ സംസാരിച്ചിരുന്നു.. അവര്‍ക്കെതിരേ ഉണ്ടായ ആക്രമണം ആസൂത്രിതവും സംഘടിതവുമാണ് എന്നാണു പ്രാഥമിക നിഗമനം. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും ഉടനടി കണ്ടെത്തുകയും അവരെ നീതിപീഠത്തിനു മുന്നിലെത്തിച്ചെന്ന് ഉറപ്പുവരുത്തുകയും വേണം.
സ്ത്രീകള്‍ക്കെതിരേയുണ്ടാകുന്ന എല്ലാ അതിക്രമങ്ങളും ശക്തമായി അടിച്ചമര്‍ത്തേണ്ടതു തന്നെയാണ്. വീണ്ടും തലപൊക്കിയിരിക്കുന്ന ഗുണ്ടാ മാഫിയ സംഘങ്ങളെ സംസ്ഥാന വ്യാപകമായി അടിച്ചമര്‍ത്തുകയും വേണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

നടിയെ തട്ടിക്കൊണ്ടുപോകൽ; മുഖ്യ പ്രതിയുടെ സുഹൃത്ത് അറസ്റ്റിൽ

keralanews actress kidnapping suni's friend arrested
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ സുഹൃത്ത് അമ്പലപ്പുഴ കക്കാഴം സ്വദേശി അൻവർ അറസ്റ്റിൽ. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. സുനി അന്‍വറിന്റെ വീട്ടിലെത്തിയിരുന്നെന്നും പണം ആവശ്യപ്പെട്ടുവെന്നും ഇയാള്‍ 10000 രൂപ സുനിക്ക് നൽകിയെന്നുമാണ് പോലീസിന് കിടത്തിയ വിവരം. ഇനി പിടികൂടാനുള്ള സുനി ഉൾപ്പെടെ ഉള്ള മുന്ന് പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പോലീസ് ഇറക്കിയിട്ടുണ്ട്.