News Desk

ഏഴു വയസ്സുകാരനെ ഇരുപതു വയസ്സുകാരൻ കൊന്നു തിന്നു

keralanews drug addict beheads 7 year old boy eats his flush

ലക്‌നൗ : തന്റെ മകൻ ഒരു കുട്ടിയെ കൊന്നു തിന്നുന്നത് കണ്ടെന്നു ഒരു അമ്മയുടെ മൊഴി.  യു പി യിലെ അമരിയയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം ഉണ്ടായത്. അമേരിയയിലെ ആൾപ്പാർപ്പില്ലാത്ത ഒരു വീട്ടിൽ വെച്ചു തന്റെ മകൻ നസീം മിയാൻ(20) ഒരു കുട്ടിയെ കൊലപ്പെടുത്തി ശിരസ്സും മറ്റും വേർപെടുത്തി അതിനരികിൽ ഇരിക്കുന്നത് കണ്ട് ഞെട്ടിപ്പോയ അമ്മ ഉടൻ വിവരം പോലീസിൽ അറിയിച്ചു. തന്റെ മകൻ നരഭോജിയാണെന്നാണ് ആ അമ്മ പോലീസിൽ പറഞ്ഞത്.

പോലീസ് എത്തിയപ്പോൾ കണ്ടത് ഒരു കുട്ടിയുടെ ശരീരം തൊലി അരിഞ്ഞ നിലയിലും ഉടൽ വെട്ടിമാറ്റിയ നിലയിലും കിടത്തിയിരിക്കുന്നതാണ്. മൃതദേഹത്തിനരികിൽ നിസ്സംഗനായി ഇരിക്കുകയായിരുന്നു മിയാൻ. ഏഴു വയസ്സുള്ള മുഹമ്മദ് മോനിസ്സന്ന കുട്ടിയെയാണ് കളിസ്ഥലത്തു നിന്ന് കൂട്ടികൊണ്ടുപോയി മിയാൻ ദാരുണമായി കൊല ചെയ്തത്. ഇയാൾ മയക്കു മരുന്നിനടിമയാണെന്നു നാട്ടുകാർ പറഞ്ഞു. യാതൊരു എതിർപ്പും കൂടാതെ പോലീസിൽ കീഴടങ്ങിയ മിയാനെ നാട്ടുകാർ നന്നായി കൈകാര്യം ചെയ്തു. ലോകമെമ്പാടും ഈ സംഭവം വലിയ വാർത്തയായിരിക്കുകയാണ്.

കൊതുകുശല്യം മാറാൻ ഗപ്പി

keralanews guppy fish prevents mosquitoes

കണ്ണൂർ : കൊതുകു ശല്യംമാറ്റാൻ ഒടുവിൽ കണ്ണൂർ കോർപറേഷനും ഗപ്പി എന്ന കുഞ്ഞു മീനുകളുടെ സഹായം തേടുന്നു. താളിക്കാവിലെ ഒരു വീട്ടിൽ വളർത്തുന്ന ഗപ്പികളെ വാങ്ങിയാണ് അധികൃതർ വിതരണം നടത്തുന്നത്. ആദ്യ ഘട്ടമായി പടന്നപ്പാലം, മഞ്ഞപ്പാലം തുടങ്ങുയ പ്രദേശങ്ങളിലാണ് വിതരണം നടത്തിയത്. ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ വീടുകളിലെ കിണറുകളിലും പൊതു കിണറുകളിലും കുളങ്ങളിലുമെല്ലാം ഗപ്പിയെ നിക്ഷേപിക്കും. ഒരു കിണറ്റിൽ ഒരു ആൺ ഗപ്പിയും പെൺ ഗപ്പിയും വേണം.

കൊതുകുകളുടെ ലാർവകൾ മുഴുവൻ ഈ മീനുകൾ തിന്നു വംശ വർധന തടയും. ഒരു ഗപ്പിക്ക് ഒന്നേകാൽ രൂപയാണ് വില. അങ്ങനെ രണ്ടര രൂപയ്ക് ഒരു വീട്ടിലേക്ക് ഒരു ജോഡിയെ ലഭിക്കു. ആദ്യ ദിവസം  500  ഗപ്പികളെ വിതരണം ചെയ്തു.

വൃദ്ധിമാൻ സാഹ സൂപ്പർമാനോ?

keralanews wriddhiman saha superman

പുണെ : ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ് ടെസ്റ്റ് പരമ്പരയിലെ ഹൈലൈറ്റായത് ഇന്ത്യൻ വിക്കറ്റു കീപ്പർ വൃദ്ധിമാൻ സാഹയാണ്. മത്സരത്തിന്റെ 81 നാമത്തെ  ഓവറിലായിരുന്നു സാഹയുടെ അത്യുജ്വല പ്രകടനം. ഒനീഫിന്റെ ബാറ്റിൽ കൊണ്ട് കീപ്പറുടെ വലതു വശത്തു കൂടി അതിവേഗം ഉയർന്നു പൊങ്ങിയ പന്തിനെ അസാധ്യമായ ഒരു പറക്കലിലൂടെ ആയിരുന്നു സാഹ  കയ്യിലൊതുക്കിയത്.

ധോണിക് പകരക്കാരനായി 2014  ലാണ് സാഹ ഇന്ത്യൻ ടീമിലെത്തുന്നത്. പരിക്കിന് ശേഷം തിരിച്ചെത്തിയ സാഹ ഈ ടീമിൽ എത്തിയേക്കില്ലെന്നു   റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ചീഫ് സെലെക്ടർ പ്രസാദ് സാഹയിൽ വിശ്വാസം അർപ്പിക്കുകയായിരുന്നു. അത് വെറുതെയായില്ല. .

തളിപ്പറമ്പ് മണ്ഡലത്തിലെ 408 സ്കൂൾ ക്ലാസ് മുറികൾ ഹൈ ടെക് ആവുന്നു; ഉത്ഘാടനം നാളെ

keralanews 408 class rooms are going to become high tech in thaliparamba assembly constituency

തളിപ്പറമ്പ് : തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലേക്കുള്ള കമ്പ്യൂട്ടർ ഉപകരണങ്ങളുടെ വിതരണം നാളെ രണ്ടു മണിക് തളിപ്പറമ്പ് സർസയ്യിദ് കോളേജിൽ ജെയിംസ് മാത്യു എം ൽ എ ഉത്ഘാടനം ചെയ്യും. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ 8 മുതൽ 12 വരെ ക്ലാസുകൾ ഹൈ ടെക് ആക്കുന്നതിന്റെ ഭാഗമായാണിത്.

20 ഹൈ സ്കൂളുകൾ, 15 ഹയർ സെക്കന്ററി  സ്കൂളുകൾ, 3 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾ എന്നിവിടങ്ങളിലെ 408 ക്ലാസ് മുറികളാണ്  ഹൈ ടെക് ആകുന്നത്. പൈലറ്റ് പ്രൊജക്റ്റായി സംസ്ഥാനത്തു പദ്ധതി നടപ്പാക്കുന്ന നാലു മണ്ഡലങ്ങളിൽ മൂന്നാമത്തേതാണ് തളിപ്പറമ്പ്. ഡെസ്ക് ടോപ് കംപ്യൂട്ടറുകൾ, ക്ലാസ്സുകളിലേക്കുള്ള ലാപ് ടോപ്, പ്രൊജക്ടർ എന്നിവയാണ് ആദ്യഘട്ടത്തിൽ വിതരണം ചെയുന്നത്.

മുഖ്യ മന്ത്രി പിണറായി വിജയനെ നാളെ മംഗളൂരുവിൽ തടയും ;സംഘപരിവാറിന് ബി ജെ പിയുടെ പിന്തുണ

keralanews b j p is supporting sangha parivar

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനെ നാളെ മംഗളൂരുവിൽ തടയാനുള്ള സംഘപരിവാർ സംഘടനകൾക് ബി ജെ പി സംസ്ഥാന നേതൃത്വം പിന്തുണ നൽകുന്നു. എല്ലായിടങ്ങളിലും പ്രതിഷേധങ്ങൾ ജനാധിപത്യ പരമായ രീതിയിൽ നടക്കുമെന്നും പ്രതിഷേധം എന്നുള്ളത് ജനാധിപത്യപരമാണെന്നും ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണൻ. സംഘ പരിവാർ പ്രസ്ഥാനങ്ങൾക്കെതിരെ സി പി എം അക്രമം തുടർന്നാൽ സംസ്ഥാനത്തിന് പുറത്തു രാജ്യത്തൊരിടത്തും മുഖ്യമന്ത്രിയ്ക് കാലുകുത്താൻ കഴിയില്ലെന്നുള്ള മുന്നറിയിപ്പും അദ്ദേഹം നൽകി. എന്നാൽ നാളത്തെ ഈ പ്രതിഷേധം അനാവശ്യമാണെന്ന് ബി ജെ പി യിലെ തന്നെ ഒരു വിഭാഗം ആക്ഷേപിച്ചിട്ടുമുണ്ട്.

നടിക്കെതിരെയുള്ള ആക്രമണം; പ്രതിയുമൊന്നിച്ച് പോലീസ് തെളിവെടുപ്പ് നടത്തി

keralanews evidence collection with pulsar suni

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. വെളുപ്പിന് രണ്ടരയോടെയാണ് തെളിവെടുപ്പ് തുടങ്ങിയത്. രണ്ടു മണിക്കൂറോളം നീണ്ടുനില്കുന്നതായിരുന്നു തെളിവെടുപ്പ്.

നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഓടയിൽ ഉപേക്ഷിച്ചു എന്നാണ് സുനി പോലീസിനോട് പറഞ്ഞത്. എന്നാൽ പോലീസിന് ഇത് കണ്ടെടുക്കാനായില്ല.  തെളിവെടുപ്പിന് ശേഷം സുനിയെ വീണ്ടും ആലുവയിലെ പോലീസ് ക്ലബ്ബിൽ കൊണ്ട് വന്നു. അവിടെ ബിജീഷിനെയും സുനിയെയും രണ്ടു മുറികളിലാക്കി ചോദ്യം ചെയ്യൽ തുടരുകയാണ്. അതേസമയം നടിയെ തട്ടികൊണ്ടുപോയത് ആരുടെയും ക്വട്ടേഷനല്ലെന്നാണ് സുനി പോലീസിന് നൽകിയ മൊഴി.

വലവിരിച്ചു കാത്തിരുന്നത് വെറുതെയായി; കേരള പോലീസ് നാണക്കേടിൽ

keralanews palsar suni s arrest shame on kerala police

കൊച്ചി : എന്തുവന്നാലും പൾസർ സുനിയെ അറസ്റ് ചെയ്യും എന്ന് വീമ്പു പറഞ്ഞു നടന്നിരുന്ന കേരള പോലീസിന് എല്ലാ അർത്ഥത്തിലും നാണക്കേടായി ഈ അറസ്റ്. സിനിമാക്കാരുമായി ഒരു ഒത്തുകളി ആരോപണം പോലും നേരിടേണ്ടി വന്നേക്കാം. നിയമസഭയിൽ ഇത് സർക്കാരിനും ഒരു തലവേദനയായി മാറും.

ഉച്ചയ്ക്ക് ഒരുമണിയോടെ എറണാകുളം എ സി ജെ എം കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെ കോടതി മുറിക്കുളിൽ നിന്നും പോലീസ് ബലമായി പിടിച്ചു ഇറക്കി ബിജേഷിനൊപ്പം അറസ്റ് ചെയ്യുകയായിരുന്നു. ഈ നടപടിയിൽ ഒരു വിഭാഗം അഭിഭാഷകർ പ്രതിഷേധം ഉയർത്തിയിട്ടും ഉണ്ട്. വെള്ളിയാഴ്ച രാത്രിയാണ് നടി ആക്രമിക്കപ്പെട്ടത്. പ്രതിക്കായി വല വിരിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് നാടകീയമായ ഈ അറസ്റ് .

നടിക്കുനേരെയുള്ള ആക്രമണം ആസൂത്രിതം ; മഞ്ജു ആവർത്തിക്കുന്നു

keralanews actress attack a planned one manju warrier

കൊച്ചി : മലയാളത്തിലെ പ്രമുഖ നടിക്കുനേരെയുള്ള ആക്രമണം തികച്ചും ആസൂത്രിതമാണെന്ന് മഞ്ജു വാരിയർ ആവർത്തിച്ചു പറയുന്നു. പ്രതികളെ പിടികൂടിയതിൽ സന്തോഷമുണ്ടെന്നും വൈകാതെ സത്യം പുറത്തു വരുമെന്നും മഞ്ജു പറഞ്ഞു. പ്രതികളെ പിടികൂടിയ പോലീസിനെ താൻ അഭിനന്ദിക്കുന്നുവെന്നും മഞ്ജു കൂട്ടിച്ചേർത്തു.

സിനിമ  പ്രവർത്തകരുടെ സംഘടനയായ  അമ്മ യുടെ നേതൃത്വത്തിൽ കൊച്ചി ദർബാർ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് മഞ്ജു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

സൗരയൂഥത്തിന് സമാനമായി ഒരു നക്ഷത്രത്തെ വലം വെക്കുന്ന ഏഴു ഗ്രഹങ്ങളെ നാസ കണ്ടെത്തി

keralanews trappist 1 system by nasa

വാഷിംഗ്‌ടൺ : ഭൂമിയിൽ നിന്നും നാൽപതു പ്രകാശ വര്ഷം അകലെ സൗരയൂഥത്തിന് സമാനമായി ഒരു നക്ഷത്രത്തെ വലം വെക്കുന്ന ഏഴു ഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ. സൂര്യന്റെ എട്ടുശതമാനം മാത്രമാണ് ഈ നക്ഷത്രത്തിന്റെ വലുപ്പം. ഈ ഏഴു ഗ്രഹങ്ങളിൽ മൂന്നെണ്ണത്തിൽ ജലത്തിന്റെ സാന്നിധ്യവും നാസ രേഖപ്പെടുത്തുന്നു. ട്രാപ്പിസ്റ് 1 എന്നാണ് പുതിയ നക്ഷത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ നക്ഷത്രത്തിന് 500   മില്യൺ വര്ഷം പ്രായമുണ്ടെന്നാണ് കണക്കാക്കുന്നത്. ഭൂമിയെക്കാൾ അല്പം തണുത്ത കാലാവസ്ഥയാണ് ഈ ഏഴു ഗൃഹങ്ങളിലും ഉള്ളത്.  നാസയുടെ തന്നെ സ്പിറ്സർ ദുരദർശിനിയാണ് ഈ നക്ഷത്രത്തെ കണ്ടെത്തിയത്.

ഏഴിമല നാവിക അക്കാഡമിക് മലിനീകരണ നിയന്ത്രണ ബോഡിന്റെ നോട്ടീസ്

keralanews state pollution control board send notice to ezhimala navy academy

കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിലെ മലിനീകരണ പ്ലാന്റിന് അനുമതിയില്ലെന്നു കാണിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസയച്ചു. പ്രദേശ വാസികളുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് ഇങ്ങനൊരു നടപടി. പ്ലാന്റിൽ നിന്നുള്ള മലിനജലം കാരണം പ്രദേശ വാസികൾ പകർച്ചവ്യാധി ഉൾപ്പെടെയുള്ള രോഗഭീതിയിലായതോടെയാണ് പ്രതിഷേധം രൂക്ഷമായത്. പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങി ഒൻപതു വർഷമായിട്ടും അനുമതി ലഭിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ.