കുടുംബ സംഗമം നാളെ
ശ്രീകണ്ഠപുരം : മണ്ഡലം യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക ജനറൽ ബോഡി യോഗവും കുടുംബ സംഗമവും നാളെ രാവിലെ പത്തിന് നടുവിൽ വ്യാപാര ഭവനിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാലൻ ഉത്ഘാടനം ചെയ്തു നടത്തപ്പെടും. സംഘടനയുടെ സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി മുഖ്യ പ്രഭാഷണം നടത്തും.
പാടിക്കുന്നിലെ നീരൊഴുക്ക്
പാടിക്കുന്നു: കൊളച്ചേരി പഞ്ചായത്തിൽ കടുത്ത വേനലിലും ഒരു ഗ്രാമത്തെ ഹരിതാഭമാക്കി നീരുറവ. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 80 മീറ്റർ ഉയരത്തിലാണ് ഈ കുന്നുള്ളത്. നീരുറവ ഉത്ഭവിക്കുന്ന സ്ഥലത്തെ പാടി തീർത്ഥം വിശുദ്ധമാണെന്നു പറയപ്പെടുന്നു. വേനൽക്കാലത്തും സെക്കൻഡിൽ ആറായിരം ലിറ്റർ വെള്ളമാണ് പുറത്തേക്ക് പ്രവഹിക്കുന്നത്. വീട്ടാവശ്യങ്ങൾക്കും കൃഷിക്കും ഇവിടങ്ങളിലുള്ളവർ ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. രണ്ടു വര്ഷം മുൻപ് സ്വകാര്യ വ്യക്തികൾ ഈ പ്രദേശം വിലയ്ക്കുവാങ്ങി മലയുടെ നടുവിലൂടെ റോഡ് വെട്ടിയിരുന്നു. ഇത് മൂലം ജലസ്രോതസ്സിനു കുറവ് വന്നതായി നാട്ടുകാർ പറഞ്ഞു.
പയ്യാമ്പലം പാർക്ക്; ചർച്ച 27ന്
കണ്ണൂർ : വിനോദ നികുതിയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അടച്ചു പൂട്ടിയ പയ്യാമ്പലത്തെ കുട്ടികളുടെ പാർക്ക് ഇപ്പോളും അടഞ്ഞു തന്നെ കിടക്കുന്നു. മേയർ ഇ പി ലതയുടെ നേതൃത്വത്തിൽ കോർപറേഷൻ അധികൃതരാണ് പാർക്ക് അടച്ചു പൂട്ടിയത്. അവധിദിവസങ്ങളിലും അല്ലാത്തപ്പോൾ വൈകുനേരങ്ങളിലും നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്താറുള്ളത്. അടച്ചു പൂട്ടൽ വിവരം അറിയാതെ മറ്റു ജില്ലകളിൽ നിന്നുള്ളവർ ഇപ്പോളും വരാറുമുണ്ട്. അതേസമയം പ്രശ്നം പരിഹരിക്കാൻ ഈ മാസം 27ന് ചർച്ച നടത്തുമെന്ന് മേയർ പറഞ്ഞു.
ടുറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള പാർക്കിന്റെ നടത്തിപ്പിനെ ചൊല്ലി കുറെ കാലമായി കോർപറേഷനും കരാറുകാരനും തമ്മിൽ തർക്കം നിലനില്കുന്നതിനിടെയാണ് അടച്ചു പൂട്ടൽ.
മാധ്യമങ്ങളെ കാണരുത്; നടിക്ക് പോലീസിന്റെ നിർദേശം .
കൊച്ചി: തിരിച്ചറിയൽ പരേഡ് നടക്കാതെ മാധ്യമങ്ങളെ കാണരുത് എന്ന് നടിക്ക് പോലീസിന്റെ നിർദേശം . ഇന്ന് പത്തരയോടെ വാർത്ത സമ്മേളനം നടത്തുമെന്ന് നടി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പോലീസിന്റെ ഭാഗത്തു നിന്നുള്ള നിർദേശം.
അതേസമയം സുനിയുടെ ആക്രമണം ക്വട്ടെഷൻ ആണെന്നുള്ള വാദം പോലീസ് തള്ളി. മതിയായ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ നടപടി. മറ്റൊരു നടിക്കായി സുനി കെണി ഒരുക്കിയിരുനെന്നും എന്നാൽ നടി മറ്റൊരു വാഹനത്തിൽ പോയി എന്നുമാണ് പോലീസ് പറയുന്നത്
തട്ടിക്കൊണ്ടു പോകലിന് ഇരയായ നടി ഇന്ന് മാധ്യമങ്ങളെ കാണും
കൊച്ചി : തട്ടി കൊണ്ട് പോകലിനിരയായ മലയാളത്തിലെ യുവ നടി ഇന്ന് മാധ്യമങ്ങളെ കാണും. തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഈ വാർത്ത സമ്മേളനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടി തട്ടിക്കൊണ്ടു പോകലിന് ഇരയാവുന്നത്. അതിനു ശേഷം ഇതാദ്യമായാണ് നടി മാധ്യമങ്ങളുടെ മുന്നിൽ എത്തുന്നത്. ഇന്ന് പന്ത്രണ്ടു മണിയോടെ നടിയുടെ തിരിച്ചറിയൽ പരേഡും നടക്കുമെന്നറിയുന്നു. തനിക്കുണ്ടായ പ്രശ്നത്തിൽ ഇടപെട്ടു എത്രയും പെട്ടെന്നു പ്രതികളെ പിടി കൂടിയ പോലീസിന് നന്ദി പറയാനാണ് ഈ വാർത്ത സമ്മേളനം നടത്തുന്നത് എന്നാണ് വിവരം
സുനിലിന്റെ കാമുകി പിടിയിൽ
കൊച്ചി : നടിയെ തട്ടിക്കൊണ്ട് പോയ കേസിലെ മുഖ്യ പ്രതി സുനിലിന്റെ കാമുകി പോലീസ് പിടിയിൽ. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കടവന്ത്രയിൽ ബ്യൂട്ടി പാർലറും തുണിക്കടയും നടത്തുന്ന ഇവർക്ക് സുനിയുമായി വര്ഷങ്ങളുടെ ബന്ധമുണ്ട്. കുറ്റ കൃത്യത്തിൽ ഇവർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. ഒരു സ്ത്രീയാണ് തനിക്ക് ക്വട്ടെഷൻ നൽകിയതെന്ന് സുനി നടിയോട് പറഞ്ഞ സാഹചര്യത്തിലാണ് ഈ സംശയം ബലപ്പെടുന്നത്.
സുനിയെയും ബിജേഷിനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള അപേക്ഷ ആലുവ കോടതി ഇന്ന് പരിഗണിക്കും. പണത്തിനു വേണ്ടി ബ്ലാക്ക് മെയിൽ ചെയ്യുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന സുനിയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.
ജനങ്ങളെ കൈവിട്ട് റിസേർവ് ബാങ്ക്
ന്യൂഡൽഹി :വിവിധ സേവനങ്ങൾക്ക് ജനങ്ങളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാൻ ബാങ്കുകൾക്ക് സ്വന്തം നിലയിൽ അധികാരമുണ്ടെന്ന് ആർ ബി ഐ. ഈ അധികാരം 2015 മുതൽ നിലവിലുണ്ട്. എന്നാൽ സ്വന്തം നിലയിൽ സർവീസ് ചാർജുകൾ ഈടാക്കാനുള്ള അവകാശത്തിൽ നിന്ന് റൂറൽ ഗ്രാമീണ ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ട്.
നടിയോട് പിറ്റേദിവസം വിളിക്കാമെന്ന് പറഞ്ഞത് പണം ചോദിക്കുന്നതിന് വേണ്ടി; പൾസർ സുനി
അമ്മയില്ലാത്ത പിറന്നാളാഘോഷം; ഇന്ന് ജയലളിതയുടെ അറുപത്തി ഒൻപതാം ജന്മദിനം
ചെന്നൈ : അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ അറുപത്തി ഒൻപതാം ജന്മദിനാണ് ഇന്ന്. ജയലളിത മരിച്ചതിനു ശേഷമുള്ള ആദ്യ പിറന്നാൾ പരമാവധി ആഘോഷമാക്കാനാവും ശശികല, പനീർസെൽവം വിഭാഗങ്ങൾ ശ്രെമിക്കുക. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ അറുപത്തി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നടും.