ബംഗളുരു : കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻമാർ വീണു മരിച്ച തിപ്പണഗോണ്ടനഹള്ളി തടാകത്തിൽ പ്രേത സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ. രാത്രികാലങ്ങളിൽ തടാകത്തിൽ നിന്നും അലർച്ചയും കരച്ചിലും കേൾക്കാറുണ്ടെന്നു നാട്ടുകാർ പറയുന്നു. ഇതേ തുടർന്ന് ഇവിടേക്ക് ഇപ്പോൾ വിനോദ സഞ്ചാരികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ മസ്തിനഗുഡി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന ഷോർട് ചിത്രീകരിക്കുന്നതിനിടെ നടന്മാരായ ഉദയ്, അനിൽ എന്നിവർ തടാകത്തിൽ വീണു മരിക്കുന്നത്.
ട്രംപ് കാണട്ടെ …..അലി ഓസ്കാർ നേടുന്ന ആദ്യ മുസ്ലിം നടൻ
ലോസ് അഞ്ജലീസ് : ഓസ്കാർ അവാർഡ് നേടുന്ന ആദ്യ മുസ്ലിം നടനാണ് ക്രിസ്ത്യാനിയായി ജനിച്ച മുസ്ലിമായി മതം മാറിയ അലി. കുടിയേറ്റക്കാർക്കും മുസ്ലിങ്ങൾക്കുമെതിരെ പ്രതിഷേധവുമായി ട്രംപ് വാഴുമ്പോൾ ഓസ്കറിൽ ചരിത്ര മെഴുതുകയാണ് അലി.
മൂൺലൈറ്റിലെ അഭിനയത്തിനാണ് അലി ചരിത്ര പ്രധാനമായ ഈ അവാർഡ് നേടിയത്. ഏഴു മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ നിഷേധിച്ച ട്രംപിന്റെ നയങ്ങൾക്കെതിരെയുള്ള വിജയമാണിതെങ്കിലും പുരസ്‌കാരം നേടിയ ശേഷമുള്ള പ്രസംഗത്തിൽ രാഷ്ട്രീയം കലർത്തിയില്ല അലി. ബാസ്‌ക്കറ് ബോള് താരമായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട വെള്ളിത്തിരയിലേക്ക് ചുവടു മാറ്റുകയായിരുന്നു
വീട്ടുകിണറിലെ വെള്ളത്തിന് പാലിന്റെ നിറം
നിയമസഭയിൽ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം : സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സർക്കാർ പരാജയമാണെന്നാരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള റദ് ചെയ്യണമെന്നാരോപിച്ഛ് പ്രതിപക്ഷം നടുത്തളത്തിൽ നിന്ന് ബഹളം വെക്കുകയാണ്.
എട്ടു മാസത്തിനിടെ സംസ്ഥാനത്ത പതിനെട്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. പീഡന കേസുകൾ 1100 , സദാചാര ഗുണ്ടകളുടെ ആക്രമണങ്ങൾ, ഇതൊക്കെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളാണ്. മാത്രമല്ല സ്ത്രീ സുരക്ഷ ലക്ഷ്യമിട്ടു സർക്കാർ ആവിഷ്കരിച്ച ഓപ്പറേഷൻ കാവലാൾ, പിങ്ക് പോലീസ് പദ്ധതികളൊന്നും ഗുണം ചെയ്തില്ല.
മദ്യ വില്പനശാല മാറ്റുന്നതിനെതിരെ സ്ത്രീകളുടെ പ്രതിഷേധം
മാതാ അമൃതാനന്ദ മയി ഇന്ന് തലശ്ശേരിയിൽ എത്തും
തലശ്ശേരി: മാതാ അമൃതാനന്ദമയി ഇന്ന് തലശ്ശേരിയിൽ എത്തും. ബ്രഹ്മസ്ഥാന ക്ഷേത്രത്തിലെത്തുന്ന അമ്മയെ ഭക്തർ പൂർണ്ണ ആചാര വിധികളോടെ സ്വീകരിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഭക്തർക്ക് ദര്ശനം നൽകും. രണ്ടുദിവസവും രാവിലെ പത്തരയ്ക്ക് അമ്മയുടെ അനുഗ്രഹപ്രഭാഷണം, ഭക്തിഗാനസുധ, ധ്യാനപരിശീലനം എന്നിവ ഉണ്ടാവും. തിരക്ക് നിയന്ത്രിക്കാൻ ടോക്കൺ സൗകര്യം ഉണ്ടാവും. പരിപാടിയുടെ നല്ല രീതിയിലുള്ള നടത്തിപ്പിനായി രണ്ടായിരത്തോളം വൊളന്റിയര്‍മാരുണ്ടാവും. ഭക്തർക്ക് മൂന്നുനേരവും സൗജന്യ ഭക്ഷണവും ലഭ്യമാക്കും.
മൊബൈൽ ഫോൺ കായലിൽ എറിഞ്ഞു; പൾസർ സുനി
ജുഗിലിന് വിട
കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്‌സിലെ ഡിഗ്രി വിദ്യാർത്ഥിയായ ജൂഗിളിനു കുട്ടുകാർ കണ്ണീരോടെ വിട നൽകി. കൊറ്റാളി മാര്‍ക്കറ്റ് പരിസരത്തെ പരേതനായ ലളിതന്‍-ശ്യാമള ദമ്പതികളുടെ മകനാണ് മരിച്ച ജഗ്ഗിൽ (21 ) . ജുഗിലും സുഹൃത്തും സഞ്ചരിച്ച ബൈക്ക് സ്വകാര്യ ബസ്സില്‍ ഇടിക്കുകയായിരുന്നു. ജൂഗിളിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സുഷമ സ്വരാജ്ഉം മുരളീ മനോഹർ ജോഷിയും രാഷ്‌ട്രപതി സാധ്യത ലിസ്റ്റിൽ
ന്യൂഡൽഹി : അടുത്ത രാഷ്ട്രപതിയെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ സുഷമ സ്വരാജ്ഉം മുരളീ മനോഹർ ജോഷിയും സാധ്യത ലിസ്റ്റിൽ. ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ , ജാർഖണ്ഡ് ഗവർണർ ദ്രൗപതി മുർമു എന്നിവരും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട്. 4896 പേരാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്ന്റെ ഇലക്ട്‌റൽ കോളജിലുണ്ടാവുക. ജൂലായിലാണ് ഇപ്പോളത്തെ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കുക
ഏഴിമല മാലിന്യ പ്രശ്നം; നടപടി ഉടൻ
കണ്ണൂർ : ഏഴിമല നാവിക അക്കാദമി പരിസരത്തെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉടൻ നടപടി കൈക്കൊള്ളുമെന്ന് കലക്ടറേറ്റ് കോൺഫെറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന യോഗത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. പരിസരത്തെ കിണറുകളിൽ മലിന ജലം നിറയുകയും ദുർഗന്ധം വമിക്കുകയും ചെയുന്നതാണ് പ്രധാന പ്രശ്നം. ഇതിനു കാരണം അക്കദമിയിലെ മാലിന്യ സംസ്കരണ പ്ലാന്റിന്റെ കാര്യക്ഷമത ഇല്ലായ്മയാണെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ അധികൃതർ ശക്തമായ തീരുമാനം കൈക്കൊള്ളും. മാലിന്യ സംസ്കരണ പ്ലാന്റാണോ അതോ മറ്റേതെങ്കിലും പ്രാദേശിക കാരണമാണോ ഇതിനു പിന്നിൽ എന്ന് അന്വേഷണം നടക്കും
വിഷയം സംസ്ഥാന സർക്കാരിന്റെയും വേണമെങ്കിൽകേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ മിർ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എം ൽ എ മാരായ ജെയിംസ് മാത്യു , സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. .