News Desk

കലാലയ അക്രമങ്ങൾക്കെതിരെ ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കും; ഡി വൈ ഫ് ഐ

keralanews dyfi against campus politics

കോഴിക്കോട് :കലാലയങ്ങളിൽ അരങ്ങേറുന്ന അക്രമങ്ങൾക്കെതിരെ മാർച്ച് ആറു മുതൽ പത്തു വരെ രാജ്യമെമ്പാടും ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് അറിയിച്ചു.  രാഷ്ട്രീയ പിന്തുണയുള്ള ഗുണ്ടായിസം പ്രതിരോധിക്കാൻ തയ്യാറായില്ലെങ്കിൽ രാജ്യം ഭാവിയിൽ വൻ വിപത്തുകൾ നേരിടേണ്ടി വരും. ഇതിനെതിരെയുള്ള പ്രതിഷേധമെന്നോണമാണ് ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത്.

ബരാക് ഒബാമക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡൊണാള്‍ഡ് ട്രംപ്

keralanews barak obama vs donald trump

വാഷിങ്ടണ്‍: വൈറ്റ്ഹൗസിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന് പിന്നില്‍ ഒബാമയാണെന്ന വിവാദ ആരോപണവുമായി ഡൊണാൾഡ് ട്രംപ്. തനിക്കെതിരായി അമേരിക്കയില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഒബാമയുടെ ആളുകളാണെന്നും ട്രംപ് ആരോപിച്ചു. മെക്‌സിക്കോ,ഓസ്‌ട്രേലിയ തുടങ്ങിയ പ്രമുഖ രാഷ്ട്ര തലവന്‍മാരുമായുള്ള തന്റെ ഫോണ്‍ സംഭാഷണങ്ങളടക്കം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ട്രംപ് പറഞ്ഞു .

വളരെ ഗുരുതരമായ ഒരു വിഷയമാണെന്നും രാജ്യത്തിൻറെ സുരക്ഷയ്ക്ക് തന്നെ ഇത് ഭീഷണി ആയേക്കുമെന്നും ട്രംപ് പറയുന്നു. ട്രംപിന്റെ നടപടികള്‍ക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. മാധ്യമങ്ങളുമായും ട്രംപ് ഏറ്റുമുട്ടലിലാണ് . അതിനിടെയാണ് ഈ ആരോപണം.

അമ്മയുടെ മൃതദേഹം കണ്ട മകൾ ബാലികസദനത്തിലേക്ക് മടങ്ങി

keralanews mallika returned to balikasadanam

കണ്ണൂർ: നാടുനീളെ പാട്ട പെറുക്കിയും ഭിക്ഷയാചിച്ചും തന്നെ  പോറ്റാൻ പാടുപെട്ടിരുന്ന അമ്മയുടെ മൃതദേഹം ഒരുനോക്കു കണ്ടു മല്ലിക ബാലിക സദനത്തിലേക്ക് മടങ്ങി. മരണ വാർത്ത കേട്ടപ്പോഴും ചലനമറ്റ അമ്മയുടെ ശരീരം കണ്ടപ്പോഴും മല്ലികയ്ക് ഒരു മരവിപ്പ് മാത്രം. നാടോടിയായി ചുറ്റിത്തിരിഞ്ഞ മല്ലികയുടെ അമ്മ റാണിക് 2015 ജൂണിലാണ് ശ്രീകണ്ഠപുരം പാലത്തിനടിയിൽ വെച്ച് മാരകമായി പൊള്ളലേറ്റത്.  പ്ലാസ്റ്റിക് ശേഖരിക്കാൻ പോയപ്പോൾ കത്തികൊണ്ടിരുന്ന മാലിന്യകൂമ്പാരത്തിലേക്ക് തളർന്നു വീഴുകയായിരുന്നു. മകളുടെ സുരക്ഷിതത്വമായിരുന്നു റാണിയ്ക്ക് എന്നും മുഖ്യം. അങ്ങനെയാണ് അവളെ ബാലികസദനത്തിലാക്കുന്നതും. തന്റെ മകളുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടുന്നതെല്ലാം ചെയ്യണം എന്നുള്ള ഒരപേക്ഷമാത്രമായിരുന്നു റാണിക്ക് ബാലികാസദനക്കാരോടുണ്ടായിരുന്നത്.. അവൾ പഠനത്തിലും പെരുമാറ്റത്തിലും മിടുക്കിയാണെന്നും അവളെ എത്ര വേണേലും പറ്റിപ്പിക്കാൻ തയാറാണെന്നും ബാലിക സദനത്തിന്റെ  അധികൃതർ പറഞ്ഞു.

തളരാതെ ആത്മവിശ്വാസത്തോടെ ജീവിക്കുക; മാതാ അമൃതാനന്ദമയി

keralanews matha amruthanandamayi in kannur

തലശ്ശേരി : മാതാ അമൃതാനന്ദ മയി കണ്ണൂരിൽ . തലശ്ശേരി ബ്രഹ്മസ്ഥാന ക്ഷേത്രത്തിൽ വാർഷിക മഹോത്സവത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്ന അമ്മയുടെ വാക്കുകൾ ഇപ്രകാരമാണ്. ” തളരാതെ ആത്മവിശ്വാസത്തോടെ ജീവിക്കുക, പകയും വിദ്വേഷവും മാറ്റിവെക്കുക,  ക്ഷമയാണ് ഏറ്റവും വലിയ ശക്തി, സ്നേഹം കൊടുക്കുന്നവനാണ് വാങ്ങുന്നവനെക്കാൾ സന്തോഷം, സ്നേഹമില്ലെങ്കിൽ ജീവിതമില്ല, കുടുംബ ജീവിതത്തിൽ വിട്ടു വീഴ്ചകൾ ആവശ്യമാണ്,  ഒരു നേരമെങ്കിലും അച്ഛനും അമ്മയും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണം “, എന്നിങ്ങനെ നീണ്ടുപോകുന്നു  അമ്മയുടെ അഭിപ്രായങ്ങൾ. അമൃത സ്വാശ്രയ സംഘങ്ങൾക്കുള്ള വസ്ത്രവിതരണം ചടങ്ങിൽ നിർവഹിച്ചു. സംഘാടക സമിതിക്കു വേണ്ടി ഡോ: കെ കെ രാമകൃഷ്ണൻ,  പുലിക്കോടൻ നാരായണൻ എന്നിവർ ഹാരാർപ്പണം നടത്തി.

ആർ എസ് എസ് തീരുമാനിച്ചാൽ മുഖ്യമന്ത്രി കേരളത്തിന് വെളിയിൽ ഇറങ്ങില്ല; ശോഭ സുരേന്ദ്രൻ

keralanews rss vs-cpm

തിരുവനന്തപുരം : ആർ എസ് എസ് തീരുമാനിച്ചാൽ മുഖ്യമന്തിയ്ക്ക് കേരളത്തിന് അകത്തും പുറത്തും ഇറങ്ങി നടക്കാൻ കഴിയില്ലെന്ന് വെല്ലുവിളിച്ച് ശോഭ സുരേന്ദ്രൻ. വേണ്ടിവന്നാൽ ജനാധിപത്യപരമായ രീതിയിൽ സി പി എം നു ശവപ്പെട്ടി  ഒരുക്കുമെന്നും അവർ കൂട്ടിച്ചർത്തു.

കഴിഞ്ഞ ദിവസം മംഗലാപുരത്തു നടന്ന പരിപാടിയിൽ മുഖ്യമന്ത്രിയെ തടയുമെന്നു പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം ആർ എസ്  എസ്  അതിൽനിന്നു പിന്മാറുകയായിരുന്നു. ഇതിനെ തുടർന്ന് പിണറായിയുടെ രൂക്ഷ വിമർശനങ്ങളും പരിഹാസവും ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

നടിയെ ആക്രമിച്ച കേസ്; സിംകാർഡും മെമ്മറി കാർഡും കണ്ടെടുത്തു

keralanews actress attack case sim card and memory card recovered

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സുനിയുടെ അമ്പലപ്പുഴയിലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നും സിം കാർഡും മെമ്മറി കാർഡും കണ്ടെടുത്തു. സുഹൃത്ത് മനുവിന്റെ വീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തത്. സുനിയുടെ ഫാമിലി ഫ്രണ്ട് ആണ് മനു എന്നും അയാളുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു എന്നും സുനി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ  എത്തിച്ചു തെളിവെടുപ്പ് നടത്തുന്നത്.

അതേസമയം താൻ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഗോശ്രീ പാലത്തിനു താഴെയുള്ള കായലിൽ വലിച്ചെറിഞ്ഞു എന്ന് സുനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നാവികസേനാ മുങ്ങൽ വിദഗ്ധരെ എത്തിച്ച് പരിശോധന നടത്തുകയാണ്.

എലിസബത് രാഞ്ജിയുടെ ശ്രദ്ധ പിടിച്ചു പറ്റി സുരേഷ്‌ഗോപിയുടെ കോട്ട്

keralanews queen elizabeth was amused by suresh gopi s saffron coat

ലണ്ടൺ : ഇന്ത്യയുടെ സാംസ്‌കാരിക വാർഷികാചരണത്തിൽ ഇന്ത്യൻ സംഘത്തിലെ സാന്നിധ്യമായിരുന്ന സുരേഷ് ഗോപിയുടെ കോട്ട് നന്നായിരിക്കുന്നു എന്ന് എലിസബത്ത്  രാജ്ഞി പറഞ്ഞു. സുരേഷ്ഗോപിയ്ക്കൊപ്പം കമലഹാസനും പരിപാടിയിൽ പങ്കെടുത്തു. അരുൺ ജെയ്‌റ്റിലിയുടെ നേതൃത്വത്തിൽ പ്രത്യേക ക്ഷണിതാക്കളായി എത്തിയ ഇവർക്ക് എലിസബത്ത് രാജ്ഞിയുമൊത്തു ഒരു പ്രത്യേക കൂടികാഴ്ചയ്ക് അവസരം ലഭിച്ചു. ഈ അവസരത്തിലാണ് സുരേഷ്‌ഗോപിയുടെ കോട്ട് നന്നായിരിക്കുന്നു എന്ന് രാജ്ഞി പറഞ്ഞത്. ഒരു വര്ഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് പരിപാടിയുടെ ഭാഗമായി നടന്നത്.

മൊബൈലിനായി മുങ്ങൽ വിദഗ്ധർ കായലിൽ പരിശോധന ആരംഭിച്ചു

keralanews actress attack case mobile phone hunting begins

കൊച്ചി : നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തി എന്ന് പറയപ്പെടുന്ന മൊബൈൽ ഫോൺ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു. നാവികസേനയിലെ മുങ്ങൽ വിദഗ്ധരെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. കായലിൽ ആഴവും ഒഴുകും ഉള്ള സ്ഥലത്താണ് പരിശോധന. സംഭവം നടന്ന രാത്രി ഫോൺ നശിപ്പിക്കുന്നതിനായി ഗോശ്രീ പാലത്തിനു മുകളിൽ നിന്ന് ഫോൺ താഴേക്ക് എറിഞ്ഞു എന്നാണ് സുനി പോലീസിന് നൽകിയ മൊഴി.

സ്ഥലം കാട്ടികൊടുക്കുന്നതിനായി പൾസർ സുനിയെയും ബിജീഷിനെയും പാലത്തിലെത്തിച്ചിരുന്നു. പ്രതി ഒളിവിൽ പോയ സമയത് താമസിച്ച ആലുവ, കുണ്ടന്നൂർ എന്നീ സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. ഫോൺ മറ്റാർക്കെങ്കിലും കൈമാറിയോ എന്ന വിവരവും അന്വേഷിക്കുന്നുണ്ട്.

ട്രാഫിക് സിനിമയുടെ തിരക്കഥ പഠന വിഷയമാകുന്നു

keralanews traffic film a study material

കണ്ണൂർ: അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന മലയാള സിനിമ വിദ്യാർത്ഥികളുടെ മുന്നിലേക്കെത്തുന്നു. കണ്ണൂർ സർവകലാശാലയിലെ ബി എ മലയാളം വിദ്യാർത്ഥികൾക്ക് ഒരു പഠന വിഷയമായി എത്തുകയാണ് ട്രാഫിക്കിന്റെ തിരക്കഥ. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലെ ഒരുഭാഗമാണ് പഠിക്കാനുണ്ടാവുക.  അടുത്ത ആഴ്ചമുതൽ തിരക്കഥ പഠിപ്പിച്ചു തുടങ്ങും. ബോർഡ് ഓഫ് സ്റ്റഡീസിന്റെ ചെയർമാനായ ജയചന്ദ്രൻ കീഴോതാണ് ഈ ആശയത്തിന്റെ പിന്നിലെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയവർ അഭിനയിച്ച ചിത്രം പല ഭാഷകളിലേക്ക് റീമെയ്ക് ചെയ്യപ്പെട്ടിരുന്നു.

പ്രതിസന്ധികളെ തരണം ചെയ്യും ; ആക്രമണത്തിനിരയായ നടി

keralanews actress returned

കൊച്ചി : ” ജീവിതത്തിൽ പല തിരിച്ചടികളും നേരിട്ടിട്ടുണ്ട്. സംഭവിക്കാൻ പാടില്ല എന്ന് കരുതിയ പലതും സംഭവിച്ചു. ജീവിതത്തിൽ ഉയർച്ചയും താഴ്ചയും അനുഭവിച്ചു”  നടി പറയുന്നു. സമൂഹ മാധ്യമമായ ഇൻസ്റാഗ്രാമിലാണ് നടി ഈ വാക്കുകൾ കുറിച്ചിട്ടത്. ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യുമെന്നും നടി പറയുന്നു.

ഫെബ്രുവരി  പതിനേഴിനാണ്‌ യുവ നടി കാറിൽ ആക്രമിക്കപ്പെട്ടത്. സംഭവം ആസൂത്രണം ചെയ്ത മുഖ്യപ്രതി പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികളെ പോലീസ് അറസ്റ് ചെയ്തിരുന്നു. നടിയുടെ ഫോട്ടോയും വിഡിയോയും പകർത്തിയ മൊബൈൽ ഫോൺ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ് . ഇതിനിടെ നടി നായികയായി അഭിനയിക്കുന്ന പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം  കൊച്ചിയിൽ ആരംഭിച്ചു. അഭിനയ ജീവിതത്തിലേക്ക് നടി തിരികെ എത്തിയതിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.