News Desk

ഇരിട്ടി നഗരസഭാ ഇനി മുതൽ പ്ലാസ്റ്റിക് ക്യാരിബാഗ് മുക്തം

keralanews irittymuncipality plastic carry bag free

ഇരിട്ടി : ഇരിട്ടി നഗരസഭയെ ഇന്നലെ മുതൽ പ്ലാസ്റ്റിക് ക്യാരിബാഗ് മുക്തമായി പ്രഖ്യാപിച്ചു. ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് യുസഫ് പ്രഖ്യാപനം നിർവഹിച്ചു. നഗരസഭാ ഹെൽത് ഇൻസ്‌പെക്ടർ  ഉസ്മാൻ ചാലിയാടാൻ റിപ്പോർട്ട് അവതരിപ്പിച്ചു. സിനിമ സംവിധായകൻ ഷെറി ഗോവിന്ദ് മുഖ്യ അതിഥിയായിരുന്നു. പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച സ്ത്രീകളുടെ വിളംബര ജാഥയും നടന്നു.

പുലിമുരുകനിലെ പുലിപ്പല്ലുമാല സ്വന്തമാക്കാൻ ഓൺലൈൻ ലേലം

keralanews pulimurukan online auction

100  ദിവസം  പിന്നിടുകയും ഒപ്പം കളക്ഷൻ 150  കൊടിയും കടന്ന ‘പുലിമുരുകൻ’ എന്ന ചിത്രത്തിൽ മോഹൻലാൽ ധരിച്ചിരുന്ന ‘പുലിപ്പല്ലുമാല’ സ്വന്തമാക്കാനുള്ള ഓൺലൈൻ ലേലം മുറുകുന്നു. ബുധനാഴ്ച 35 ,൦൦൦ രൂപയിലേക്കാണ് ലേലം എത്തിയത്. മോഹൻലാലിൻറെ സിനിമകളും ജീവിതവും ഉൾപ്പെടെ പ്രതിപാദിക്കുന്ന ‘ദി കമ്പ്ലീറ്റ് ആക്ടർ’ എന്ന വെബ്‌സൈറ്റിലാണ് ലേലം പുരോഗമിക്കുന്നത്. മോഹൻലാലിൻറെ പേരിലുള്ള ജീവകാരുണ്യ  പ്രവർത്തനങ്ങൾക്ക് ചെലവഴിക്കാനാണ് ലേല തുക ലക്ഷ്യമിടുന്നത് .

ക്ഷേമപെൻഷനുകൾ 1000 ൽനിന്നു 1200 ആയി ഉയരാൻ സാധ്യത.

keralanews kerala budget on tomorrow

തിരുവനന്തപുരം : ധനമന്ത്രി തോമസ്  ഐസക് നാളെ നിയമസഭയിൽ ബജറ്റവതരിപ്പിക്കും. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ നിന്നായിരിക്കും ഇത്തവണത്തെ ബജറ്റവതരണം. പ്രധാന പരിഗണന വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായിരിക്കും. ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടത്തിനുള്ള മുന്നൊരുക്കം, സംപൂർണ്ണ പാർപ്പിട പദ്ധതി, ഹരിത കേരള മിഷൻ എന്നെ വിഷയങ്ങൾ പരിഗണയിലുണ്ടാവും. കൂടാതെ ക്ഷേമപെൻഷനുകളിൽ 200  രൂപയുടെ വർധനവും പരിഗണനയിലുണ്ടാവും. നിലയിൽ 1000  രൂപയുള്ള പെൻഷൻ 1200  ആയി ഉയരും .

രാഷ്‌ട്രപതി കൊച്ചിയിൽ

keralanews indian president in kochi today

കൊച്ചി : ഇന്ത്യയിൽ നടക്കുന്ന മുസിരിസ് ബിനാലെ സന്ദർശിക്കാൻ രാഷ്‌ട്രപതി ഇന്ന് കൊച്ചിയിൽ എത്തും. വൈകുന്നേരം 3 .35  നു കൊച്ചിയിലെത്തുന്ന രാഷ്‌ട്രപതി 6  മണിയോടെ മടങ്ങും. കൊച്ചി മുസിരിസ് ബിനാലെ സെമിനാർ ഉത്ഘാടനം, കെ സ് രാജാമണി അനുസ്മരണ പ്രഭാഷണം എന്നിവയാണ് രാഷ്‌ട്രപതി പങ്കെടുക്കുന്ന പ്രധാന പരിപാടികൾ.

കാബൂൾ നഗരത്തില്‍ രണ്ടിടങ്ങളിൽ ചാവേർ ആക്രമണം

keralanews kabul blast 16 killed

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബുള്‍ നഗരത്തില്‍ രണ്ടിടങ്ങളിലായുണ്ടായ ചാവേർ ആക്രമണത്തിൽ 16 പേര്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.ഭീകരവാദികള്‍ പോലീസിനു നേരെ വെടിയുതിർത്ത ശേഷം പശ്ചിമ കാബൂളിലെ പോലീസ് ആസ്ഥാനത്തേക്ക് ചാവേര്‍ കാര്‍ ബോംബ് ഇടിച്ചുകയറ്റുകയായിരുന്നു.നിരവധി പോലീസുകാരും സൈനികരും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. വിദേശ സൈനികരെ രാജ്യത്തുനിന്ന് പുറത്താക്കണമെന്നാണ് താലിബാന്‍ ആവശ്യപ്പെടുന്നത്.

പോലീസിനെ കുഴപ്പത്തിലാക്കി പൾസർ സുനി

keralanews actress case police in trouble

കൊച്ചി : നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തുക എന്നുള്ളത് പോലീസിന് വെല്ലുവിളിയാകുന്നു. ഓരോ ദിവസവും വ്യത്യസ്തങ്ങളായ കാര്യങ്ങളാണ് സുനി പറയുന്നത്. അറസ്റ്റിലായ ദിവസം മൊബൈൽ പൊന്നുരുന്നിയിലെ കാനയിൽ ഉപേക്ഷിച്ചെന്നായിരുന്നു സുനി പോലീസിനോട് പറഞ്ഞത്.  പിറ്റേ ദിവസം ഗോശ്രീ പാലത്തിൽ നിന്നും താഴേക്ക് എറിഞ്ഞെന്നു മാറ്റി പറഞ്ഞു.  വാഗമണ്ണിലേക്കു പോകും വഴി ഫോൺ കാട്ടിൽ ഉപേക്ഷിച്ചു എന്നാണ് സുനി അവസാനമായി പറഞ്ഞിരിക്കുന്നത്. ഇത് പ്രകാരം കാട്ടിൽ തിരച്ചിൽ നടത്താനാണ്  പോലീസിന്റെ തീരുമാനം

ഇനി 5 ജി യുഗം

keralanews 5 generation is coming

ഫോർ ജി യുഗം കഴിയുകയാണ്. ഇനി 5  ജി യുഗം . 5  ജി യുഗത്തിലേക്ക് ചുവടു വെക്കാനായി നോക്കിയയും ബി എസ് എൻ എൽ ഉം ഇനി ഒന്നിക്കുന്നു.  5  ജി സേവനം ഉപഭോക്താക്കളിൽ എത്തിക്കുക എന്നതാണ് ലക്‌ഷ്യം.  പ്രമുഖ ടെലികോം കമ്പനിയായ നോകിയയുമായി ബി എസ് എൻ എൽ ഇതിനായി എഗ്രിമെന്റ് ഉണ്ടാക്കി. മൊബൈൽ വേൺഡ് കോൺഗ്രസിലാണ് ബി എസ് എൻ എൽ ചെയർമാൻ അനുപം ശ്രീവാസ്തവ ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇതിനിടയിൽ തന്നെ  ജിയോ സാംസങിനോട് ചേർന്ന് 5  ജി സേവനം ആരംഭിക്കുന്നതായി റിലയൻസ് ജിയോയും അറിയിച്ചിട്ടുണ്ട്.  ഫോർ ജി യെക്കാൾ 65 ,൦൦൦ തവണ വേഗമേറിയതാണ് 5  ജി.

ആശുപത്രിയിൽ നിന്നും മാറി പോയ നവജാത ശിശുക്കളെ ആറുമാസത്തിനു ശേഷം നടത്തിയ ഡി എൻ എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു

keralanews dna test to identify neonate

കൊല്ലം : ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം പരസ്പരം മാറിപ്പോയ നവജാത ശിശുക്കളെ ഒടുവിൽ ഡി എൻ എ ടെസ്റ്റ് നടത്തി യഥാർത്ഥ മാതാപിതാക്കൾക്ക് തിരിച്ചു നൽകി. കൊല്ലം മെഡിസിറ്റിയിൽ ആണ് ഈ സംഭവം അരങ്ങേറിയത്.

കഴിഞ്ഞ ഓഗസ്റ്റ്  22 നാണ് കൊല്ലം മെഡിസിറ്റി മെഡിക്കൽ കോളേജിൽ റംസിയും ജസീറയും പ്രസവിച്ചത്. കുഞ്ഞിനെ പൊതിയാൻ തങ്ങൾ വാങ്ങി കൊടുത്തത് പച്ച ടൗവൽ ആണെങ്കിലും ഒരു മഞ്ഞ ടൗവലിൽ പൊതിഞ്ഞാണ് തങ്ങൾക്ക് കുഞ്ഞിനെ ലഭിച്ചതെന്ന് റംസിയുടെ മാതാവ് സുബൈദ പറയുന്നു.  കുഞ്ഞിന്റെ കൈയിൽ ടാഗും ഉണ്ടായിരുന്നില്ല. അതേസമയം ജസീറയുടെ കുഞ്ഞിനെ ലഭിച്ചത് പച്ച ടൗവലിലും, കൂടാതെ കുഞ്ഞിന്റെ കൈയിൽ റംസി എന്നെഴുതിയ ടാഗും ഉണ്ടായിരുന്നു.  കുഞ്ഞു മാറിപോയിട്ടുണ്ടാവും എന്ന് ഡോക്ടറോട് പറഞ്ഞപ്പോൾ വഴക്കുപറഞ്ഞു വിടുകയായിരുനെന്നു  സുബൈദ പറയുന്നു

പിന്നീട് പ്രതിരോധ കുത്തിവെപ്പിനായി ആശുപത്രിയിൽ എത്തിയപ്പോൾ പരിശോധനയിൽ കുഞ്ഞിന്റെ രക്ത ഗ്രുപ്പ് എ പോസിറ്റീവ് എന്നാണ് കണ്ടത്. എന്നാൽ ഡിസ്ചാർജ് രേഖകളിൽ കുഞ്ഞിന്റെ രക്ത ഗ്രൂപ്പ് ഓ പോസിറ്റീവ് എന്നായിരുന്നു.  തുടർന്ന് ചൈൽഡ് വെൽഫേർ കമ്മിറ്റിയിൽ പരാതി നൽകുകയായിരുന്നു.  തുടർന്ന് ആശുപത്രി അധികൃതരെ വിളിച്ചു വരുത്തി രണ്ടു കുട്ടികളുടെയും ഡി എൻ എ  ടെസ്റ്റ് നടത്താൻ  നിർദേശം  നൽകുകയായിരുന്നു. ഹൈദരാബാദിലെ  ലാബിലായിരുന്നു പരിശോധന. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ വെച്ചു കുഞ്ഞുങ്ങളെ പരസ്പരം മാറ്റി നൽകുകയായിരുന്നു. അതേസമയം തങ്ങൾക്ക് തെറ്റ് പറ്റിയതായി സമ്മതിക്കാൻ ആശുപത്രി അധികൃതർ തയ്യാറല്ലെന്നും ആശുപത്രിയ്‌ക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും മാതാപിതാക്കൾ അറിയിച്ചു.

മഴപെയ്യിക്കാനായി രണ്ടു യുവാക്കൾ വിവാഹിതരായി

keralanews two men got marrried for rain in mangaluru

മംഗളുരു : വേനൽ ചൂടിൽ നാടും നഗരവും വറ്റി വരളുമ്പോൾ മഴ പെയ്യിക്കാനായി രണ്ടു യുവാക്കൾ തമ്മിൽ വിവാഹിതരായി. മംഗലുരുവിലെ മഹദേശ്വര ഹില്ലിലാണ് സ്വവർഗാനുരാഗികൾ അല്ലാത്ത യുവാക്കൾ തമ്മിലുള്ള ഈ അപൂർവ വിവാഹം നടന്നത്. മഴ ദൈവങ്ങളെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാൻ മാത്രമാണ് ഈ വിവാഹം എന്ന് അവർ പറയുന്നു.

ശിവരാത്രി ദിവസം ഗ്രാമീണരോടൊപ്പം അമ്പലം സന്ദർശിക്കാൻ ഇവരും ഉണ്ടായിരുന്നു. യുവാക്കളിലൊരാൾ വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയിരുന്നു. ഗ്രാമീണർ തന്നെയാണ് മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ ഇരുവരെയും വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചത്. മഴപെയ്യിക്കാനായി കുരങ്ങുകളെ വിവാഹം കഴിപ്പിക്കുന്നതും ഇവിടെ സാധാരണമാണ്.

വയോധികയുടെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ

keralanews dogs attacked woman in malappuram

മലപ്പുറം : ഉത്സവം കാണാൻ അഞ്ചു ദിവസം  മുൻപ് വീട്ടിൽ നിന്നിറങ്ങിയ മേലേപുരയ്‌ക്കൽ കുട്ടന്റെ ഭാര്യ ജാനകിയുടെ (75)  മൃതദേഹമാണ് തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ശിവരാത്രി ഉത്സവം കാണാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നു പറയുന്നു. ജാനകിയെ കാണാനില്ലെന്ന് പോലീസിൽ പരാതി പറഞ്ഞിരുന്നു.  പോലീസ് അന്വേഷണം നടത്തിവരികയായിരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹം കമ്പത്തെ വയലിൽ കണ്ടെത്തിയത്. തിരിച്ചറിയാൻ പറ്റാത്ത വിധമായിരുന്നു മൃതദേഹം. ശരീരത്തിൽ നിറയെ കടിയേറ്റ പാടുകൾ ഉണ്ടായിരുന്നു.  എന്നാൽ മരണത്തിനു മുൻപാണോ ശേഷമാണോ നായ്ക്കളുടെ ആക്രമണം ഉണ്ടായത് എന്ന അന്വേഷണം നടന്നു വരികയാണ്