
ബജറ്റ് ചോർച്ച; ധനമന്ത്രിയുടെ വിശദീകരണം

തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചത് യാഥാര്‍ത്ഥ്യബോധമില്ലാത്ത ബഡ്ജറ്റാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം വരുമാനത്തിന്റെ കുറവാണ് അല്ലാതെ നോട്ട് പിൻവലിക്കലല്ല അദ്ദേഹം പറഞ്ഞു സാധാരണ ബഡ്ജറ്റ് അവതരണത്തിനു ശേഷം വിളിക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് ബഡ്ജറ്റിന്റെ പകര്‍പ്പ് വിതരണം ചെയ്യാറുള്ളത്. എന്നാൽ ഇവിടെ അത് നേരത്തെ തന്നെ ചോർന്നു.ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ധനമന്ത്രി രാജി വെക്കുക തന്നെ വേണം. കുമ്മനം പറഞ്ഞു.
കോഴിക്കോട്: നടിക്കെതിരായ അക്രമത്തില്‍ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് സംശയമുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും സംവിധായകൻ കമൽ. കേസില്‍ ദിലീപുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കില്‍ അതും അന്വേഷിക്കണം.സംഭവശേഷം നടി കാണിച്ച ധൈര്യം എല്ലാവര്‍ക്കും മാതൃകയാണ്, കമല്‍ ചൂണ്ടിക്കാട്ടി.സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലന്നെ നടന്‍ പ്രഥ്വീരാജിന്റെ നിലപാട് പ്രംശസനീയമാണ്. പൃഥീരാജിനെ സൂപ്പര്‍ താരങ്ങളടക്കം എല്ലാ അഭിനേതാക്കളും മാതൃകയാക്കണമെന്നും കമല്‍ തുറന്നടിച്ചു.നടിമാര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുതെന്ന സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ നിലപാടിനെതിരെയും കമല്‍ രംഗത്തത്തെി. അമ്മയുടെ നിലപാട് ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്. ഒരു സംഘടനയും പറയാന്‍ പാടില്ലാത്തതായിരുന്നു അമ്മയുടെ പ്രതികരണമെന്നും കമല്‍ തുറന്നടിച്ചു.
കൊച്ചി : സുനി പകർത്തിയ നടിയുടെ ദൃശ്യങ്ങൾ അയാൾ തന്റെ രണ്ടു സുഹൃത്തുക്കൾക്ക് കൈമാറിയതായി പോലീസിന് സൂചന ലഭിച്ചു. ആക്രമത്തിന് ശേഷം അമ്പലപ്പുഴയിലുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിയ സുനി ഏറെ നേരം അവിടെ ചെലവഴിച്ചിരുന്നു. ഈ സമയത്താവാം ദൃശ്യങ്ങൾ കൈമാറിയത്. അതെ സമയം ദൃശ്യങ്ങൾ പകർത്തിയെന്നു കരുതപ്പെടുന്ന മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. സുനി മൊഴി മാറ്റി പറയുന്ന സാഹചര്യത്തിലാണ് ഇത്. മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനായില്ലെങ്കിലും, നശിപ്പിച്ചതായുള്ള തെളിവുകള്‍ കണ്ടെത്തിയാല്‍ തന്നെ അത് കേസില്‍ സുപ്രധാന തെളിവാകും . സുഹൃത്തുക്കളുടെ മൊഴിയും കേസിന് ബലം പകരും.
തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക് സഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നു. നോട്ടു നിരോധനത്തെ വിമര്ശിച്ചുകൊണ്ടാണ് ബജറ്റവതരണം തുടങ്ങിയത്. വരള്‍ച്ച പ്രകൃതി നിര്‍മ്മിത ദുരന്തവും നോട്ട് നിരോധനം മനുഷ്യനിര്‍മ്മിതദുരന്തവുമെന്നു അദ്ദേഹം പറഞ്ഞു. ആരോഗ്യ, പൊതുവിദ്യാഭ്യാസമേഖലകള്‍ നവീകരിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതായിരിക്കും ബജറ്റ്.
കൊച്ചി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി കൊച്ചിയിലെത്തി. കൊച്ചി – മുസിരിസ് ബിനാലെ സെമിനാര്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കെ.എസ് രാജാമണി അനുസ്മരണ പ്രഭാഷണം നടത്തും. 6.50 ന് അദ്ദേഹം മടങ്ങും.
കണ്ണൂർ : ലഹരി ഉപയോഗത്തിനെതിരെ സമൂഹ നന്മ ഉണർത്താൻ പോലീസ് രംഗത്ത്. പൊതുജന പങ്കാളിത്തത്തോടെ ‘ലഹരി വിരുദ്ധ കാവൽക്കൂട്ടവുമായി’ പോലീസ് വരുന്നു. ലഹരി ഉപയോഗത്തിനെതിരെ ജനങ്ങളിൽ അവബോധം വളർത്തുകയാണ് ജനമൈത്രി പോലീസിന്റെ ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഇതോടനുബന്ധിച്ച് പൊതുജനങ്ങൾക്കും സന്നദ്ധസംഘടനയിലെ അംഗങ്ങൾക്കും വ്യാഴാഴ്ച പരിശീലന പരിപാടി നടത്തും. കണ്ണൂർ എ ആർ ക്യാമ്പ് ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപതേ മുപ്പതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉത്ഘാടനം ചെയ്യും