News Desk

സെൻ കുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ സുപ്രീംകോടതി

keralanews supremecourt against kerala gov senkumar s case

ന്യൂഡല്‍ഹി: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്ന് ടി.പി. സെന്‍കുമാറിനെ സര്‍ക്കാര്‍ നീക്കിയ നടപടിക്കെതിരെ സുപ്രീംകോടതി. നടപടി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സെന്‍കുമാര്‍ നല്‍കിയ അപ്പീൽ കോടതി പരിഗണിച്ചു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് സര്‍ക്കാര്‍ നടപടിയെടുക്കുക എന്ന് കോടതി ചോദിച്ചു.ഇത്തരത്തില്‍ നടപടിയെടുത്താല്‍ പോലീസില്‍ ആളുണ്ടാവുമോ? എന്നും കോടതി ചോദിക്കുന്നു.

രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായാണ് തന്നെ നീക്കിയതെന്നും ചട്ടങ്ങൾ പാലിക്കാതെയാണ് സർക്കാരിന്റെ നടപടിയെന്നും കാണിച്ചായിരുന്നു സെൻ കുമാർ കോടതിയിൽ ഹർജി നൽകിയിരുന്നത്. ഈ മാസം 27-ന് മുമ്പ് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

സംസ്ഥാന പഞ്ചഗുസ്തി മത്സരം കണ്ണൂരിൽ

keralanews sports panchagusthi armwrestling

കണ്ണൂർ : നാൽപ്പത്തൊന്നാമത് സംസ്ഥാന പഞ്ചഗുസ്തി മത്സരം മെയ് ആറ്, ഏഴ് തീയതികളിൽ കണ്ണൂർ മുനിസിപ്പൽ  ഹൈസ്കൂളിൽ നടക്കും പഞ്ചഗുസ്തിക്ക് സ്പോർട്സ് കൗൺസിൽ അംഗീകാരം ലഭിച്ച ശേഷമുള്ള ആദ്യത്തെ സംസ്ഥാന ചമ്പ്യാൻഷിപ്പാണ് കണ്ണൂരിൽ നടക്കുന്നു. മത്സരത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രെട്ടറിയും സ്പോർട്സ് കൌൺസിൽ അംഗവുമായ വി പി പവിത്രൻ ഉത്ഘാടനം ചെയ്തു.

ഇലെക്ട്രോപതി ചികിത്സയെ സർക്കാർ പ്രോത്സാഹിപ്പിക്കും

keralanews electropathy treatment

കണ്ണൂർ : ഇലെക്ട്രോപതി ചികിത്സയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ സഹായം നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇലെക്ട്രോപതി മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ജവഹർ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാര് ഉത്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് ഹെർബൽ ചികിത്സാരീതിയാണെന്നും ശാസ്ത്രവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഇത്തരം ചികിത്സ സമ്പ്രദായം ജനങ്ങൾക്ക് ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു.

ലോട്ടറി തൊഴിലാളിക് വെട്ടേറ്റു

keralanews lottery worker injured

ശ്രീകണ്ഠപുരം : ഇരിക്കൂർ പഞ്ചായത്ത് രണ്ടാം വാർഡ് അംഗം കെ അംബികയുടെ ഭർത്താവു ബാബു(50 ) വിനു വെട്ടേറ്റു. ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെ ആയിരുന്നു സംഭവം. ലോട്ടറി വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ലോട്ടറി തൊഴിലാളിയായ രവി റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച്‌ വയറിനു കുത്തുകയായിരുന്നു.കുത്തേറ്റ ബാബുവിനെ  എ കെ ജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇരിക്കൂർ പോലീസ് കേസെടുത്തു.

കണ്ണൂർ നഗരത്തിൽ പരിഭ്രാന്തിപരത്തിയ പുലിയെ പിടികൂടി

keralanews leopard in kasanakkotta

കണ്ണൂർ : ജനങ്ങളെ ആക്രമിച്ച് പരിഭ്രാന്തി പരത്തിയ പുലിയെ പിടികൂടി. എട്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ പിടികൂടിയത്. വയനാട് വന്യജീവി സങ്കേതത്തിലെ ഡോക്ടർമാരാണ് പുലിയെ മയക്കുവെടി വെച്ച് വീഴ്ത്തിയത്. തുടർന്ന് പുലിയെ കൂട്ടിലാക്കി വയനാട്ടിലേക്ക് കൊണ്ട് പോയി. ഈ പുലിയുടെ ആക്രമണത്തിൽ നഗരത്തിൽ നാലു പേർക്  പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിലാണ്. തായത്തെരു റെയിൽവേ ഗേറ്റിനു സമീപം വെച്ചാണ് പുലി ആളുകളെ ആക്രമിച്ചത്.

ഹോട്ടലുടമകള്‍ ഭക്ഷണത്തിന് വില കൂട്ടാനൊരുങ്ങുന്നു

keralanews hotel food price increases in kerala

കൊച്ചി: നിത്യോപയോഗ സാധനങ്ങള്‍ക്കും പാചക വാതകത്തിനും വില കയറിയതോടെ ഹോട്ടലുടമകള്‍ ഭക്ഷണത്തിന് വില കൂട്ടാനൊരുങ്ങുന്നു.  പാചകവാതക സിലിന്‍ഡറിനുമാത്രം രണ്ടുമാസംകൊണ്ട് 300 രൂപ കൂടി 1400 രൂപയിലെത്തി. അരിവില 30-34 നിലവാരത്തില്‍നിന്ന് 40-ന് മുകളിലേക്ക് കുതിച്ചു. പഞ്ചസാരവില 33-ല്‍നിന്ന് പെട്ടെന്നാണ് 45  എത്തി. ദിവസം 6000 രൂപ കച്ചവടമുള്ള കടക്കാര്‍ വരെ 20 ലക്ഷത്തിന്റെ പരിധിയിലെത്തും. ഈ സാഹചര്യത്തില്‍ പിടിച്ച് നില്‍ക്കാന്‍ വിലകൂട്ടാതെ നിര്‍വാഹമില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ജന. സെക്രട്ടറി ജി. ജയപാല്‍ പറഞ്ഞു.

നോട്ടുനിരോധനത്തോടെ മന്ദഗതിയിലായ ഹോട്ടൽ കച്ചവടം വിലയും കുടി വർധിപ്പിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായേക്കുമെന്നു ഹോട്ടൽ ഉടമകൾ ഭയപ്പെടുന്നു. ഇതിനു പരിഹാരമായി ന്യായവിലയ്ക്ക് ഹോട്ടലുകള്‍ക്ക് പച്ചക്കറിയും മറ്റും ലഭ്യമാക്കിയാല്‍ ആശ്വാസമാകുമെന്നും ഹോട്ടലുടമകള്‍ പറയുന്നു.

 

ജലമോഷണം; നടപടി തുടങ്ങി

keralanews kerala water authority s anti theft squad

കണ്ണൂർ : കേരള ജല അതോറിറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ആന്റി തെഫ്‌റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ജലമോഷണവും പൊതു ടാപ്പിൽ നിന്നും ഹോസ് പൈപ്പ് ഉപയോഗിച്ചു കുടിവെള്ളം ചോർത്തുന്നതായി കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു. ഇത്തരം കുറ്റകൃത്യങ്ങൾക് ചുരുങ്ങിയത് 1000  രൂപ പിഴയോ ആറു മാസം തടവോ രണ്ടും കുടി ഒരുമിച്ചോ ശിക്ഷ ലഭിക്കാം.

ഏപ്രിൽ മാസത്തോടെ അഴീക്കലിൽ നിന്ന് ചരക്കു കപ്പൽ സർവീസ് തുടങ്ങും

keralanews azheekkal port news

കണ്ണൂർ : ഏപ്രിൽ മാസത്തോടെ അഴീക്കൽ തുറമുഖം വഴി ലക്ഷദ്വീപ്  ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ചരക്കു കപ്പൽ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ . തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ടു മാർച്ച് ഏഴിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു യോഗം ചേരും. ഭാവി സാദ്ധ്യതകൾ കൂടി കണക്കിലെടുത്തു സമഗ്ര വികസന പദ്ധതിയാണ് അഴീക്കലിൽ ലക്ഷ്യമിടുന്നത്.

വലിയ കപ്പലുകൾക്ക്‌ വരാവുന്ന രീതിയിൽ തുറമുഖത്തിന്റെ ആഴം കൂട്ടൽ, തുറമുഖത്തെത്തുന്ന ചരക്കുകൾ സൂക്ഷിക്കാൻ വെയർ ഹൗസിന്റെ നിർമാണം, ലക്ഷദ്വീപ് കോ ഓപ്പറേറ്റീവ് ഫെഡറേഷൻ ഓഫീസ് ഇവയൊക്കെ വികസനത്തിന്റെ കണക്കിൽ പെടുന്നു. പോർട്ട് ഓഫീസിൽ  നടന്ന യോഗത്തിൽ തുറമുഖ ഓഫീസർ ക്യാപ്റ്റൻ അശ്വിനി പ്രതാപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടുവൻ പദ്മനാഭൻ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ പ്രസന്ന കുമാരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സ്പീക്കറിനകത്ത് സ്വർണം കടത്താൻ ശ്രെമിച്ചു; യുവാവ് അറസ്റ്റിൽ

keralanews man held at delhi airport with gold within speaker

ന്യൂഡൽഹി: സ്പീക്കറിനകത് സ്വർണം കടത്തികൊണ്ടുവരാൻ ശ്രമിച്ച യുവാവിനെ കസ്റ്റംസുകാർ പിടികൂടി. ദുബായിൽ നിന്നും ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോളാണ് സ്വർണം കണ്ടെത്തിയത്. ഇയാൾ കൊണ്ടുവന്ന സ്പീക്കറിനകത് വെളുത്ത പെയിന്റ് അടിച്ച നിലയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. എല്ലാം കുടി 60  ലക്ഷത്തോളം വിലവരുന്ന സ്വർണമാണ് കടത്തികൊണ്ടുവന്നതെന്നു കസ്റ്റംസുകാർ പറഞ്ഞു. അതേസമയം നോട്ട് നിരോധനത്തോടുകൂടി സ്വർണക്കടത്തു ഗണ്യമായി കുറഞ്ഞിരുന്നെങ്കിലും നിരോധനം പിൻവലിച്ചതോടെ വീണ്ടും കുടിയിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

എം വി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയേക്കും

keralanews mv jayarajan is new private secretary to cm
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സി.പി.എം നേതാവ് എം.വി ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച അദ്ദേഹം ചുമതലയേല്‍ക്കുമെന്നാണ് സൂചന. ഭരണത്തിന് വേഗം പോരെന്നും ഫയലുകള്‍ നീങ്ങുന്നില്ല എന്ന വിമര്‍ശനവും കണക്കിലെടുത്താണ് മുഴുവന്‍ സമയ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.