വാഷിങ്ടണ്‍: ഇന്ത്യയില്‍ തീവ്രവാദ സംഘടനകള്‍ സജീവമാണെന്നും ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അമേരിക്ക പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകി. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും തീവ്രവാദി സാന്നിധ്യം ഉണ്ടെന്നാണ് അമേരിക്ക പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ദക്ഷിണേഷ്യയില്‍ അമേരിക്കയ്‌ക്കെതിരെ ആക്രമണങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നാണു അമേരിക്കയുടെ വിലയിരുത്തൽ. ബംഗ്ലാദേശിലും നിരവധി തീവ്രവാദി അക്രമങ്ങള്‍ നടന്നിട്ടുള്ളതായി മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
സ്കൂൾ ഭക്ഷണത്തിനു ആധാർ നിർബന്ധം; പിണറായി എതിർക്കുന്നു
തിരുവനന്തപുരം: സ്കൂൾ ഭക്ഷണത്തിനു ആധാർ നിര്ബന്ധമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ പിണറായി വിജയൻ എതിർക്കുന്നത് കരിഞ്ചന്തക്കാരെയും പുഴ്ത്തിവെപ്പുകാരെയും സഹായിക്കാനാണെന്ന് ബി ജെ പി നേതാവ് വി മുരളീധരൻ.
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം വര്ഷം തോറും കുറഞ്ഞു വരുന്ന സാഹചര്യമാണുള്ളത്. എന്നാൽ വിദ്യാർത്ഥികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചാണ് പല സ്കൂളുകളും നിലനിൽക്കുന്നത്. ഇങനെ നേടിയെടുക്കുന്ന അധിക ധാന്യങ്ങൾ കരിഞ്ചന്തയിൽ വിറ്റ് ലാഭം കൊയ്യുന്ന മാഫിയ തന്നെ നിലവിൽ ഉണ്ടെന്നു മുരളീധരൻ ആരോപിച്ചു. ഇവരെ സഹായിക്കാനാണ് പിണറായി വിജയൻ കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തെ എതിർക്കുന്നതെന്നും അതിനുപകരം ജനങ്ങളുടെ നന്മ മുൻനിർത്തി ഈ തീരുമാനത്തെ ഇരു കൈയും നീട്ടി സ്വീകരിക്കുകയും ആണ് ചെയേണ്ടതെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
കൊട്ടിയൂരിലെ സ്ഫോടനം; വീട്ടുടമയ്‌ക്കെതിരെ കേസ്
പേരാവൂർ : കൊട്ടിയൂരിൽ തമിഴ്നാട് സ്വദേശിയുടെ വീട്ടിൽ ശനിയാഴ്ചയുണ്ടായ സ്ഫോടനം ക്വാറികളിൽ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുവാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കൊട്ടിയൂർ ചാപ്പമലയിൽ താമസിക്കുന്ന കോയമ്പത്തൂർ സ്വദേശി ബാലരാജിന്റെ വീടാണ് സ്‌ഫോടനത്തിൽ തകർന്നത്. സംഭവത്തിൽ വീട്ടുടമയ്‌ക്കെതിരെ സ്‌ഫോടക വസ്തു നിരോധന നിയമ പ്രകാരം കേസെടുത്തു. സ്‌ഫോടനത്തിൽ വീട് പൂർണമായും തകർന്നു.
ഹോട്ടലുകളിൽ വർധിപ്പിച്ച ഊൺ വില കുറച്ചു
പേരാവൂർ : കൊട്ടിയൂർ, കണിച്ചാർ, കേളകം പഞ്ചായത്തുകളും മണത്തണ യൂണിറ്റും അടങ്ങിയ കേളകം മേഖലയിൽ കഴിഞ്ഞ ദിവസം വർധിപ്പിച്ച ഊൺ വില കുറച്ചു. ഡി വൈ എഫ് ഐ നേതാക്കളും വ്യാപാരി സംഘടനാ നേതാക്കളും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. മുപ്പതിൽ നിന്ന് മുപ്പത്തി അഞ്ചായി വർധിപ്പിച്ച ഊണിന്റെ വില മുപ്പത്തി രണ്ടാക്കി കുറക്കാൻ തീരുമാനമായി. മാർച്ച് എട്ടുമുതൽ പുതിയ നിരക്ക് നിലവിൽ വരും
റെയിൽവേ സ്റ്റേഷൻ പരിസരം മാഫിയകളുടെ പിടിയിൽ
കണ്ണൂർ : റെയിൽവേ സ്റ്റേഷൻ പരിസരം കഞ്ചാവ്-മദ്യ കച്ചവടക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും വിഹാര കേന്ദ്രമാകുന്നു. ആശിർവാദ് ഹോസ്പിറ്റലിന് പിന്നിലായി റയിൽവെയുടെ കോമ്പൗണ്ടിൽ പരന്നുകിടക്കുന്ന വള്ളിക്കാടുകളും ഒഴിഞ്ഞ സ്ഥലവുമാണ് ഇവരുടെ താവളം. അന്യ സംസ്ഥാന തൊഴിലാളികളും ഇതിന്റെ ഭാഗമാണ്. റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നവർക്കും വരുന്നവർക്കും ഇത്തരം മാഫിയകൾ ഭീഷണിയാണ്.
പോലീസ് – എക്സൈസ് അധികൃതരുടെ ശ്രെദ്ധക്കുറവ് സാമൂഹിക ദ്രോഹികളുടെ അഴിഞ്ഞാട്ടത്തിനു പ്രോത്സാഹനമാകുന്നു. ഇവരുടെ ശല്യം നിയന്ത്രിയ്ക്കാൻ റെയിൽവേ പോലീസും ശ്രെദ്ധിക്കുന്നില്ലെന്നു യാത്രക്കാർ പറയുന്നു.
ഏപ്രിൽ അഞ്ചിന് ഇൻഷുറൻസ് ബന്ദ്
പയ്യന്നൂര്‍: ഏപ്രില്‍ അഞ്ചിന് ഇന്‍ഷുറന്‍സ് ബന്ദ് നടത്താന്‍ ഓള്‍ ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയ വര്‍ധനയില്‍ പ്രതിഷേധിചാണ് ബന്ദ്. 1500 സി.സി. വരെയുള്ള സ്വകാര്യ കാറുകളുടെ പ്രീമിയം 2745ല്‍ നിന്ന് ഏപ്രില്‍ ഒന്നു മുതല്‍ 3838 രൂപയായും 1500 സി.സി.ക്ക് മുകളിലുള്ള കാറുകളുടെ പ്രീമിയം 7215ല്‍നിന്ന് 10,630 രൂപയായും ഗുഡ്‌സ് വാഹനങ്ങള്‍ക്ക് 26,504 രൂപയായും ആറുചക്രത്തിന് മുകളിലുള്ള ഗുഡ്‌സ് വാഹനങ്ങള്‍ക്ക് 38,945 രൂപയായും വര്‍ധിക്കും. വര്‍ധന നടപ്പാക്കരുതെന്ന് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അന്‍വര്‍ ബാഷ അധ്യക്ഷതവഹിച്ചു. സെക്രട്ടറി വി.എസ്.ശ്രീനിവാസന്‍, ഖജാന്‍ജി റോയി ജോണ്‍, ബി.പ്രഭാകുമാരി, എം.എ.സത്താര്‍, പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
സന്തോഷത്തിന്റെ പ്രതീകങ്ങളാണ് പൂവുകൾ; മട്ടന്നൂർ ശങ്കരൻകുട്ടി
മട്ടന്നൂര്‍: ദേവാര്‍ച്ചനകള്‍ക്ക് പൊന്നുതന്നെയായ പൂവുകള്‍ സന്തോഷപ്രതീകങ്ങളാണെന്നു ശങ്കരന്‍കുട്ടി മാരാര്‍. മട്ടന്നൂര്‍ മഹാദേവക്ഷേത്രോത്സവത്തിന്റെ ഭാഗമായി എല്ലാ വർഷവും നടത്താറുള്ള തായമ്പകമേളത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.നാട്ടില്‍ ഒരുദിവസമെങ്കിലും തായമ്പക അവതരിപ്പിക്കാന്‍ കഴിയുന്നത് പുണ്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രസമിതി പ്രസിഡന്റ് സി.എം.ബാലകൃഷ്ണന്‍ നമ്പ്യാര്‍, തന്ത്രി അഴകം മാധവന്‍ നമ്പൂതിരിപ്പാട്, മട്ടന്നൂര്‍ കെ.പി.പി.നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.
നിര്മാണത്തൊഴിലാളികൾക്കായി പ്രത്യേക വകുപ്പ്
കണ്ണൂർ : അസംഘടിതരായ നിര്മാണത്തൊഴിലാളികൾക്കും ഒരു പ്രത്യേക വകുപ്പ്. കേരള ആര്‍ട്ടിസാന്‍സ് ഓര്‍ഗനൈസേഷന്‍ (എന്‍.എല്‍.സി.) ജില്ലാ കണ്‍വെന്‍ഷന്‍ ആണ് ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികള്‍ക്കായി പ്രത്യേകവകുപ്പ് രൂപത്കരിക്കണമെന്ന് ആവശ്യപ്പെട്ടത്. തൊഴിലാളികളുടെ പെന്‍ഷന്‍ 2500 രൂപയാക്കുക, ആര്‍ട്‌കോ, കാഡ്‌കോ എന്നിവയ്ക്കായി ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും കണ്‍വെന്‍ഷന്‍ ഉയര്‍ത്തി. ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് ഇ.പി.രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. സംഘടനയിലെ അംഗത്വ കാർഡ് വിതരണം എന്‍.സി.പി.ജില്ലാ പ്രസിഡന്റ് വി.വി.കുഞ്ഞിക്കൃഷ്ണന്‍ നിര്‍വഹിച്ചു. കെ.എ.ഗംഗാധരന്‍, കെ.സുരേശന്‍, ഹമീദ് ഇരിണാവ്, ഷീബ ലിയോണ്‍, പി.ശിവദാസന്‍ എന്നിവർ സംസാരിച്ചു.
യുവാവിനെ അജ്ഞാതസംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം: അജ്ഞാതസംഘം വീട്ടില്‍ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഒറ്റശേഖരമംഗല ശേഖരത്തെ കുളത്തുങ്കര വീട്ടില്‍ അരുണിനെയാണ് വീട്ടിലെത്തിയ അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തിയത്. നാലുപേരടങ്ങുന്ന സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശേഷം മാരകായുധങ്ങളും ട്യൂബ് ലൈറ്റും ഉപയോഗിച്ച് അരുണിനെ മർദ്ദിക്കുകയും വെട്ടുകയുമായിരുന്നു. മാരകമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അരുണിന്റെ സഹോദരി കാൻസർ ബാധിച്ച് രണ്ടുദിവസം മുൻപ് മരിച്ചിരുന്നു എന്നും അതിന്റെ പേരിൽ സഹോദരീ ഭർത്താവിനെ അരുൺ മർദ്ധിച്ചിരുന്നു എന്നും പോലീസ് പറയുന്നു.ഇതിന്റെ പ്രതികരമാവാം കൊലയ്ക്കുപിന്നിൽ എന്നാണ് പോലീസിന്റെ നിഗമനം.
മലയാളത്തിന്റെ പ്രിയനടൻ കലാഭവൻ മണി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്ഷം
ചാലക്കുടി: കലാഭവൻ മണി മരിച്ചിട്ട് ഇന്നേയ്ക് ഒരു വര്ഷമായെങ്കിലും മരണത്തിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കുടുംബം ചാലക്കുടി കലാമന്ദിറില്‍ നടത്തിവന്നിരുന്ന മൂന്നുദിവസത്തെ നിരാഹാരം അനിശ്ചിതകാലത്തേക്കാക്കി.സഹോദരന്‍ രാമകൃഷ്ണന്‍ ആണ് ജ്യേഷ്ടന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്നത്. മണിയുടെ ശരീരത്തിലെ വിഷാംശം അറിയാന്‍ നടത്തിയ ആന്തരികാവയവങ്ങളുടെ രാസപരിശോധന അട്ടിമറിച്ചെന്നും അതിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് രാമകൃഷ്ണന്‍ സമരം നടത്തുന്നത്. അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്തുതന്നെ ശരീരത്തില്‍ വിഷാംശം കലര്‍ന്നിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മഞ്ഞപ്പിത്തമാണ് മരണകാരണമെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. കുടുംബാംഗങ്ങള്‍ പറയാത്ത കാര്യങ്ങള്‍പോലും പ്രതികള്‍ക്ക് അനുകൂലമായി പോലീസ് എഴുതിയെന്നും രാമകൃഷ്ണന്‍ ആരോപിച്ചു. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.