News Desk

ആറ്റുകാലിൽ വൻ ഭക്തജനത്തിരക്ക്

keralanews attukal ponkala

തിരുവനന്തപുരം: തലസ്ഥാന നഗരി ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ. പാതയോരങ്ങളിലെല്ലാം പൊങ്കാല അടുപ്പുകളുടെ നീണ്ട നിര കാണാം. വർഷത്തിലൊരിക്കൽ നടക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്കായി ജനലക്ഷങ്ങളാണ് അനന്തപുരിയിൽ എത്തിയിട്ടുള്ളത്. ദിവസങ്ങൾക്കു മുൻപുതന്നെ ക്ഷേത്രമുറ്റവും പരിസരവും പൊങ്കാല അടുപ്പുകളാൽ നിറഞ്ഞിരുന്നു.

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും രണ്ടു കിലോമീറ്റര് അകലെ കിള്ളിയാറിന്റെ തീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ചടങ്ങെന്ന നിലയിൽ ആറ്റുകാൽ പൊങ്കാല ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്. പൊങ്കാല ഇട്ടാൽ ആപത്തുകൾ ഒഴിഞ്ഞു ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നും മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കുന്നു.

യുപിയിലും ഉത്തരാഖണ്ഡിലും മണിപ്പുരിലും ബിജെപി…പഞ്ചാബ്, ഗോവ കോൺഗ്രസ്

keralanews assembly elections 2017

ന്യൂഡൽഹി : അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഫലം വന്നു തുടങ്ങിയതോടെ ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും മണിപ്പുരിലും ബിജെപിയും പഞ്ചാബിൽ കോൺഗ്രസ്സും മുന്നേറുന്നു.

ലീഡ് നില

ഉത്തർപ്രദേശ്
ആകെ സീറ്റ്:403
ബിജെപി:274
എസ് പി-കോൺഗ്രസ് സഖ്യം :72
ബി എസ് പി:27
മറ്റുള്ളവ : 12

പഞ്ചാബ്
ആകെ സീറ്റ്: 117
കോൺഗ്രസ്സ്: 65
ആം ആദ്മി പാർട്ടി:23
ബി ജെ പി:28
മറ്റുള്ളവ

ഉത്തരാഖണ്ഡ്
ആകെ സീറ്റ്:79
ബി ജെ പി:51
കോൺഗ്രസ്:15
ബി എസ് പി:
മറ്റുള്ളവ:

മണിപ്പുർ
ആകെ സീറ്റ് :60
ബി ജെ പി:8
കോൺഗ്രസ്:12
മറ്റുള്ളവ:3

ഗോവ
ആകെ സീറ്റ്:40
കോൺഗ്രസ്:8
ബി ജെ പി:7
മറ്റുള്ളവ:4

യു പി യിലെ ബിജെപി യുടെ ജയം മോദിയുടേത്

keralanews up election

ലക്നൗ : നരേന്ദ്ര മോദിയുടെ തന്ത്രപരമായ ഇടപെടലാണ് ഉത്തർപ്രദേശിൽ ബിജെപി യ്ക്ക് വൻ വിജയം നേടികൊടുത്തതെന്നു റിപ്പോർട്ട് . ഒറ്റയ്ക്ക് നിന്നാണ് വൻ വിജയം ബിജെപി ഇവിടെ  നേടിയെടുത്തത്. 403 അംഗമെന്ന നിലയിൽ ഇപ്പോൾ തന്നെ  275 സീറ്റുകളിൽ ബിജെപി വ്യക്തമായ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. യാതൊരു സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുക്കാതെ മോഡി നടത്തിയ റോഡ് ഷോ യു പി  യെ  ഇളക്കി മറിച്ചിരുന്നു. നോട്ട് അസാധുവാക്കൾ നടപടി ബിജെപിയ്ക്ക് തിരിച്ചടിയാവുമെന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ് ബിജെപിയുടെ വിജയം.

ഗോവയിൽ കോൺഗ്രസ്സിന്റെ മുന്നേറ്റം

keralanews goa congress leading

ഗോവ : അഞ്ചു  സംസ്ഥാനങ്ങളിലെ ആദ്യ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നപ്പോൾ ബി ജെ പി മുന്നിൽ. എന്നാൽ നിലവിൽ ബിജെപി ഭരിക്കുന്ന ഗോവയിൽ കോൺഗ്രസ്സ് ആണ് മുന്നേറുന്നത്. അകെ 40 സീറ്റുകളുള്ള ഗോവയിൽ പത്തെണ്ണം എന്നി കഴിഞ്ഞപ്പോൾ ആറു സീറ്റുകളിൽ കോൺഗ്രസ്സും നാല് സീറ്റുകളിൽ പ്രാദേശിക പാർട്ടികളും ഒരെണ്ണം ബിജെപി യും സ്വന്തമാക്കി. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്; ബിജെപി നടത്തുന്നത് വന്‍ മുന്നേറ്റം

keralanews up election bjp leading

ലക്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തുന്നത് വന്‍ മുന്നേറ്റം. പകുതിയിലേറെ സീറ്റുകളിലെ ലീഡ് നില പുറത്തു വരുമ്പോള്‍ ബിജെപി 145-ഓളം സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ആകെ 403 നിയമസഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 202 സീറ്റ് പിടിക്കുന്ന കക്ഷിക്ക് അധികാരം നേടാം. സംസ്ഥാന ഭരണം ബിജെപിയുടെ കൈയിലേക്ക് പോകുന്ന അവസ്ഥയാണ്  യുപിയില്‍ കാണുന്നത്.

അതേസമയം ബിജെപി-അകാലിദള്‍ സഖ്യം ഭരിക്കുന്ന പഞ്ചാബില്‍ കോൺഗ്രസ്  ആണ് മുന്നേറുന്നത്. ഉത്തരാഖണ്ഡില്‍ ആകെയുള്ള 70 സീറ്റുകളില്‍ ലീഡ് നില വ്യക്തമായ 37 സീറ്റിലും ബിജെപിയാണ് മുന്നില്‍. കോണ്‍ഗ്രസ് ഇവിടെ 17 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.

പ്രസവാവധി 6 മാസം ; ലോക്സഭ ബില്ല് പാസ്സാക്കി

keralanews 6-months delivery leave

ന്യൂഡൽഹി : സ്വകാര്യ മേഖലകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 6  മാസം ആക്കികൊണ്ട് ലോക്സഭ ബില്ല് പാസ്സാക്കി. നിലവിൽ പ്രസവാവധി 3 മാസമാണ്. ആദ്യത്തെ 2  പ്രസവത്തിനു മാത്രമേ 6  മാസത്തെ അവധി ബാധകമുള്ളൂ. അതിനു ശേഷവും ഗർഭം ധരിക്കുന്നവർക്ക് 3  മാസത്തെ അവധിയെ കിട്ടു.

50 ൽ കൂടുതൽ സ്ത്രീകളുള്ള സ്ഥാപനങ്ങളിൽ ക്രഷ് സംവിധാനം തുടങ്ങണമെന്നും കുട്ടികളെ ജോലിക്കിടയിൽ നാല് തവണ സന്ദർശിക്കാനും പാലുകൊടുക്കാനുമുള്ള അവകാശം സ്ത്രീകൾക്ക് ഉണ്ടാവണമെന്നും നിയമം അനുശാസിക്കുന്നു.

നല്ല ഇനം മനുഷ്യകുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

keralanews human babies for sale

തൃശ്ശൂർ : ‘നല്ല ഇനം മനുഷ്യകുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്…ഫാ. ജോളി ചാക്കാലക്കല്‍ ‘….തൃശൂർ ബസ് സ്റ്റാൻഡിലെ ഈ പരസ്യബോർഡ് ആരെയും ഞെട്ടിപ്പിക്കും. ഇത്തരത്തില്‍ ഒരു നോട്ടീസ് തൃശൂര്‍ ബസ് സ്റ്റാന്റില്‍ പതിച്ചിട്ട് ഇത് അധികാരികളുടെ ശ്രദ്ധയില്‍ പെട്ടോ എന്നറിയില്ല. പക്ഷിയേയും പൂച്ചയേയും പട്ടിക്കുട്ടിയേയും ഒക്കെ വില്‍ക്കുന്ന പോലെ മനുഷ്യക്കുഞ്ഞുങ്ങളെയും വില്‍പ്പനയ്ക്ക് വയ്ക്കുന്ന കാലമാണോ ഇനി വരാന്‍ പോകുന്നത്..?

വാട്ട്‌സ് ആപ്പില്‍ ഈ പോസ്റ്ററിനൊപ്പം പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെ…

കണ്ടോ ? നമ്മുടെ തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിലെ തൂണുകളില്‍ ഇയടുത്തായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന നോട്ടീസ് ആണ്. ഇതില്‍ നിന്ന് എന്താണ് മനസിലാക്കേണ്ടത്? മനുഷ്യ ജീവിതം മൃഗങ്ങള്‍ക് തുല്യമോ അതൊ അതിലും താഴെയോ? വില്‍ക്കാന്‍ പട്ടിയോ കോഴിയോ മറ്റോ ആണോ? താഴെ എഴുതിയത് ശ്രദ്ദിക്കു.. ഫാ. ചക്കാലക്കല്‍. ഇവരൊക്കെ ഇങ്ങനെ ആണല്ലോ കഷ്ടം.കുറച്ചു കൂടി മര്യാദ ഭാഷ ഉപയോഗിക്കാന്‍ കൂടി സാമാന്യ ബോധം ഇല്ലാതെയാണോ ഇവര്‍ക്കു? മനുഷ്യ ജീവനെ ഇത്ര മാത്രം തരം താഴ്ത്തി കാണുന്ന ഇ മഹത് വ്യക്തിയെ നമുക്ക് എന്ത് ചെയ്യാനാവും ? പട്ടികള്‍ക്ക് ഒരുപാടു നിയമമുള്ള നമ്മുടെ നാട്ടില്‍ മനുഷ്യജീവനുകള്‍ക്ക് ഇത്രയേ വിലയുള്ളൂ. നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് ഇവര്‍ ഇവിടെ നമ്മുടെ ഇടയില്‍ ജീവിക്കുന്നു. നിയമങ്ങള്‍ എല്ലായിടത്തും നോക്കുകുത്തിയാകുന്ന പോലെ ഇവിടെയും നോക്കുകുത്തി ആവുന്നു.. നിയമങ്ങളെ ഞാന്‍ വിശ്വസിക്കുന്നു.. നിയമത്തിന്റെ കണ്ണുതുറക്കാന്‍ പരമാവതി ഷെയര്‍ ചെയ്യുക.
ഒരു മനുഷ്യ സ്‌നേഹി…

പുതിയ കെ പി സി സി അധ്യക്ഷനാര്?

keralanews who will be the new kpcc president

തിരുവനന്തപുരം: വി.എം സുധീരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള അപ്രതീക്ഷിത രാജിയോടെ പുതിയ അധ്യക്ഷനാരെന്നുള്ള ചര്‍ച്ചകള്‍ സജീവമായി. പുതിയ കെപിസിസി പ്രസിഡന്റായി ഉമ്മന്‍ ചാണ്ടിയുടെ പേരാണ് ആദ്യമായി പരിഗണിക്കാനിടയുള്ളതെങ്കിലും പിടി തോമസ്, വി ഡി സതീശന്‍, കെ. സുധാകരന്‍ തുടങ്ങിയവരും പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ നാമനിര്‍ദ്ദേശത്തിലൂടെ തന്നെയാവും പുതിയ പ്രസിഡന്റിനെയും കണ്ടെത്തുക എന്നാണ് റിപ്പോർട്ട്.

കേരളീയരിൽ 12 ശതമാനം പേരും ഹൃദയസംബന്ധമായ അസുഖമുള്ളവർ

keralanews cardio vascular diseases in kerala

കൊച്ചി :കേരളീയരിൽ 12 ശതമാനം പേരും ഹൃദയ സംബന്ധമായ രോഗമുള്ളവരാണെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വെളിപ്പെടുത്തൽ. 20-79 പ്രായപരിധിയിൽ പെടുന്നവരിൽ ഭൂരിഭാഗവും കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ മൂലം വലയുന്നവരാണ്. അമേരിക്കയിലെ പിടിഎസ് ഡയഗ്‌നോസ്റ്റിക്‌സിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കമ്പനി സിഇഒ റോബര്‍ട്ട് ഹഫ് സ്‌റ്റോഡ്റ്റ് അറിയിച്ചതാണിക്കാര്യം.

ഇന്ത്യയിലെ മറ്റൊരു പ്രധാന ആരോഗ്യ പ്രശ്‌നം പ്രമേഹമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ഉള്ളത് ഇന്ത്യയിലാണ്.

രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ കാര്‍പോര്‍ട്ട്

keralanews india s largest soalar car port

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ കാർപോർട്ട്  ശനിയാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരംഭിക്കും. ശനിയാഴ്ച വൈകീട്ട് നാല് മണിക്ക്  മുഖ്യമന്ത്രി പിണറായി വിജയന്‍ സൗരോര്‍ജ കാര്‍പോര്‍ട്ട് ഉദ്ഘാടനം ചെയ്യും. പൂർണമായും  സൗരോര്‍ജ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യവിമാനത്താവളമെന്ന പേര്  സിയാല്‍ ഇതിനോടകം തന്നെ നേടിയെടുത്തിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ കാര്‍പോര്‍ട്ടാണ് സിയാലില്‍ ഉത്ഘാടനത്തിനൊരുങ്ങുന്നത്. ഏകദേശം 1400 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനാകും. നിലത്തുറപ്പിച്ചിട്ടുള്ള സ്റ്റീല്‍ തൂണുകള്‍ക്ക് മുകളിലെ പ്ലാറ്റ്ഫോമിലാണ് സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചിട്ടുള്ളത്. പ്ലാറ്റ്ഫോമില്‍ നിന്ന് പാനലുകള്‍ വൃത്തിയാക്കാനുള്ള ഫൈബര്‍ റി ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് സംവിധാനവും ഒരുക്കിയിട്ടുണ്ട്.