ഇംഫാല്‍: മണിപ്പൂരിൽ വലിയ കക്ഷിയെങ്കിലും ഭരണം നേടാൻ കോൺഗ്രസ്സിന് മറ്റു കക്ഷികളുടെ സഹായം വേണ്ടി വരും. ഇതോടെ ഗോവയ്ക്ക് പിന്നാലെ മണിപ്പൂരും തൂക്കുമന്ത്രിസഭയിലേക്ക് നീങ്ങുന്ന അവസ്ഥയാണ്. കോണ്‍ഗ്രസാണ് സംസ്ഥാനത്തെ ഏറ്റവും വലിയ കഷിയെങ്കിലും 26 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബിജെപിക്ക് 21 സീറ്റുകള്‍ നേടാനേ സാധിച്ചുള്ളു. ആകെയുള്ള 60 സീറ്റുകളില്‍ 30 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. പക്ഷേ 26 സീറ്റേ ലഭിച്ചിച്ചുള്ളു എന്നതിനാല്‍ മറ്റ് കക്ഷികളുടെ സഹായം തേടേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്.
ബിജെപിക്കുണ്ടായ വന്‍ വിജയം പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വന്‍ വിജയം പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. തിരഞ്ഞെടുപ്പിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച അമിത്ഷായെയും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച പാര്‍ട്ടി ഭാരവാഹികളെയും ഇതോടൊപ്പം അഭിനന്ദനം അറിയിക്കുന്നു, അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടിയാണു പാർട്ടിയുടെ പ്രവർത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറത്തു കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ സംവിധായകൻ കമൽ
മലപ്പുറം: മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ഉപാദ്ധ്യക്ഷനായിരുന്ന ഇ അഹമ്മദിന്റെ മരണത്തോടെയാണ് മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ലീഗ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി തന്നെയാണെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. അങ്ങനെയെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ നേരിടാന്‍ സംവിധായകന്‍ കമലിനെ പരിഗണിക്കുന്ന കാര്യം സിപിഎം ആലോചിക്കുന്നുണ്ട്.
.
ഭക്ഷണശേഷം വിദേശസമ്പ്രദായങ്ങൾ തേടി കേരളം
തൃശ്ശൂർ : ഭക്ഷണത്തിനു ശേഷം ഇനി കൈകഴുകണ്ട . വിദേശ രീതി അനുകരിക്കാൻ ഒരുങ്ങുകയാണ് നമ്മുടെ കൊച്ചു കേരളവും. ഭക്ഷണശേഷം കൈയും വായും കഴുകാതെ നാപ്കിൻ ഉപയോഗിച്ച് കൊണ്ടാണ് ഈ വിദേശ അനുകരണം. ഭക്ഷണ വില്പന ശാലകളിൽ വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കേരളം ഇത്തരത്തിൽ വിദേശ സംബ്രദായത്തിലേക്ക് മാറാൻ ഒരുങ്ങുന്നത്. ഇനി ഹോട്ടലുകളിൽ വാഷ് ബേസിനുകൾ ഓർമ്മയാകും മാത്രമല്ല ഡിസ്പോസിബിൾ പ്ലേറ്റും ഗ്ലാസും നടപ്പിലാക്കാനും സാധ്യതയുണ്ട്. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെറ്റായ സമീപനമാണ് ഇങ്ങനൊരു നീക്കത്തിന് തങ്ങളെ നിര്ബന്ധിതരാക്കിയെന്നു ഹോട്ടലുടമകൾ പറയുന്നു.
യു.പിയിലും ഉത്തരാഖണ്ഡിലും ബി.ജെ.പിക്ക് വന്‍ വിജയം; കോൺഗ്രസ് തകർന്നു
ഡെറാഡൂൺ : സ്റ്റേറ്റ് അസംബ്ലി ഇലെക്ഷനിൽ ബി ജെ പി യ്ക്ക് വൻ വിജയം. മുന്നിൽ രണ്ടു ഭൂരിപക്ഷത്തിനു അപ്പുറമുള്ള വിജയം വിമര്ശകര്ക്കുള്ള മോദിയുടെ മറുപടി കൂടിയാണ്. മുൻകൂട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പോലും പ്രഖ്യാപിക്കാതെ മോഡി എഫക്ടിലൂടെയാണ് ഉത്തരാഖണ്ഡിലും ബി ജെ പി അധികാരത്തിൽ വന്നത്. കേന്ദ്രം ബി ജെ പി ഭരിക്കുമ്പോൾ സംസ്ഥാനത്ത ബി ജെ പി അധികാരത്തിൽ വന്നാൽ ഉത്തരാഖണ്ഡിലെ ഉത്തംഗണ്ഡ് ആക്കുമെന്നായിരുന്നു ബി ജെ പിയുടെ പ്രചാരണം.
ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതല ഏറ്റു
ന്യൂഡല്‍ഹി:കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് അധികാരത്തിൽ. കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന തോട്ടത്തില്‍ ബി.രാധാകൃഷ്ണനെ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാജേന്ദ്രമേനോനെ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ മോഹന്‍ എം ശാന്തനഗൗഡറും ഛത്തീസ് ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപക് ഗുപ്തയും സുപ്രീംകോടതി ജഡ്ജിമാരായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് പുതിയ നിയമനം.
അഖിലേഷ് യാദവ് ഇന്ന് രാജി സമർപ്പിക്കും
ലക്നൗ : യു പിയിൽ ഭരണ കക്ഷിയായിരുന്ന എസ് പി തിരഞ്ഞെടുപ്പിൽ തോറ്റതോടെ അഖിലേഷ് യാദവ് ഇന്ന് ഗവർണറെ കണ്ടു രാജി സമർപ്പിക്കും. ഇന്ന് ഉച്ച കഴിഞ്ഞായിരിക്കും അഖിലേഷ് ഗവർണറെ കാണുന്നത്. മുന്നൂറിലധികം സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്ന ബി ജെ പി യു പിയിൽ അധികാരത്തിലെത്തുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രാജി സമർപ്പണം.
ബി ജെ പി പ്രവർത്തകർ ആഹ്ളാദപ്രകടനം തുടങ്ങി
ന്യൂഡൽഹി : ഉത്തർപ്രദേശിൽ പാർട്ടിപോലും പ്രതീക്ഷിക്കാത്ത മുന്നേറ്റം നടത്താൻ കഴിഞ്ഞതിൽ ബി ജെ പി പ്രവർത്തകർ ലക്‌നോവിലും കാൺപുരിലും മധുര വിതരണത്തോടൊപ്പം ആഹ്‌ളാദപ്രകടനം തുടങ്ങി. നോട്ട് അസാധുവാക്കൾ ബി ജെ പിയുടെ ഇമേജിനെ ഒരുവിധത്തിലും ബാധിച്ചിട്ടില്ല എന്നുള്ളതിന്റെ തെളിവാണിത്. ലഡു വിതരണവും ഹോളി ആഘോഷവുമായി അപ്രതീക്ഷിത വിജയത്തിൽ ആഹ്ളാദം പങ്കു വെക്കുകയാണ് പ്രവർത്തകർ.
തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ ശക്തി കുറഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം; ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു നിയമസഭാതിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ ശക്തി കുറഞ്ഞതായി മുഖ്യ മന്ത്രി പിണറായി വിജയൻ. അഞ്ചുസംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരമാണ് പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സമര നായിക ഇറോം ശർമിള പരാജയപ്പെട്ടു
പനാജി: തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ ഇതിഹാസ സമര നായിക ഇറോം ശർമിള പരാജയപ്പെട്ടു. മണിപ്പുരിൽ മുഘ്യമന്ത്രിയ്‌ക്കെതിരെയാണ് ശർമിള മത്സരിച്ചത്. ഇറോം രൂപീകരിച്ച പീപ്പിൾസ് റീസർഗാൻസ് ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയായാണ് ഇറോം ശർമിള തിരഞ്ഞെടുപ്പിനെ അഭിമുഘീകരിച്ചത്.