News Desk

മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടു പേരെ  കസ്റ്റഡിയിലെടുത്തു. തലശേരി സ്വദേശിയേയും ചെന്നൈയില്‍ വിദ്യാര്‍ഥിയായ ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരുന്നു. അതിനിടെ മിഷേലിന്റെ മരണം മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് പോലീസ്.  എന്നാൽ മിഷേല്‍ ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. ആത്മഹത്യയെന്ന് പറഞ്ഞ് കേസ് എഴുതിത്തള്ളാന്‍ പോലീസ് ധൃതികാണിക്കുകയാണെന്ന് വീട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

ഇതിനിടെ  മിഷേലിന് നീതി ആവശ്യപ്പെട്ട് ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ യുവാക്കള്‍ സംഘടിക്കുകയാണ്. മിഷേലിന്റെ നീതിക്കു വേണ്ടി നിവിന്‍ പോളി ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി. പ്രമുഖര്‍ക്കും സാധാരണക്കാര്‍ക്കും തുല്യവും വേഗമാര്‍ന്നതുമായ നീതി വേണമെന്നാണ് ഏവരുടെയും ആവശ്യം.

ഇന്നുമുതല്‍ അക്കൗണ്ടിലുള്ള പണം എത്രവേണമെങ്കിലും പിന്‍വലിക്കാം

keralanews no cash withdrawal limits

മുംബൈ: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കി. ഇന്നുമുതല്‍ അക്കൗണ്ടിലുള്ള പണം പഴയപടി എത്രവേണമെങ്കിലും പിന്‍വലിക്കാം. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി പഴയ 1000,500 നോട്ടുകള്‍ അസാധുവാക്കിയതിന് പിറകെയാണ് പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. നിരോധിച്ച നോട്ടുകള്‍ക്ക് പകരം പുതിയ കറന്‍സി എത്താതിരുന്നതായിരുന്നു പ്രധാന കാരണം.

ബി ജെ പി ജയിച്ചത് നോട്ട് നിരോധനം കൊണ്ടല്ലെന്ന് ശിവസേന

keralanews 5state assembly election sivasena s comment

മുംബൈ : നോട്ടുനിരോധനം നടപ്പാക്കിയതുകൊണ്ടല്ല മറിച്ച് കർഷകരുടെ വായ്പ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനമാണ് യു പിയിലും ഉത്തരാഖണ്ഡിലും ബി ജെ പിയെ  വിജയിപ്പിച്ചതെന്നു  ശിവസേന. തിരഞ്ഞെടുപ്പ് പ്രചാരണ സമയത് പ്രധാനമന്ത്രി വായ്‌പ്പ എഴുതി തള്ളുമെന്നു കർഷകർക്ക്  വാഗ്ദാനം നൽകിയിരുന്നു. യാദവ ദളിത് വിഭാഗങ്ങൾ അഖിലേഷിനെ ഒരു പാഠം പഠിപ്പിക്കാനാണ് ബി ജെ പിക്ക് വോട്ട് ചജയ്‌തതെന്നും വാർത്തയുണ്ട്.

നടിയെ തട്ടിക്കൊണ്ടുപോയ കേസ്‌; പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നു

keralanews actress abduction case going to end
കൊച്ചി: യുവനടിയെ തട്ടികൊണ്ടുപോയ കേസില്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നെന്ന് റിപ്പോര്‍ട്ട്. പള്‍സര്‍ സുനിയില്‍ നിന്നോ കൂട്ടാളികളില്‍ നിന്നോ കൂടുതല്‍ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ് ഒരുങ്ങുന്നത്. മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി പത്ത് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷവും പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ല. കേസില്‍ പള്‍സര്‍ സുനിയാണ് മുഖ്യ ആസുത്രകനെന്ന നിഗമനത്തിലാണ് അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമര്‍പ്പിക്കുക.

പാര്‍ട്ടി നിശ്ചയിച്ചാല്‍ കെപിസിസിയെ നയിക്കാനൊരുക്കമെന്ന് കെ.സുധാകരന്‍

keralanews ready to lead kpcc sudhakaran

കണ്ണൂര്‍: പാര്‍ട്ടി നിശ്ചയിച്ചാല്‍ കെപിസിസിയെ നയിക്കാനൊരുക്കമെന്ന് കെ.സുധാകരന്‍. കെപിസിസി പ്രസിഡന്റിനെ രണ്ടുദിവസത്തിനകം തീരുമാനിക്കും. അതേസമയം, കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായി ഇരുഗ്രൂപ്പുകളും ചര്‍ച്ചകള്‍ ആരംഭിച്ച സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് കെ.മുരളീധരന്‍ എം.എല്‍.എ വ്യക്തമാക്കി. സോണിയഗാന്ധി വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടന്‍ ചര്‍ച്ചകള്‍ തുടങ്ങുമെന്നും താല്‍ക്കാലിക ചുമതല നല്‍കുന്നത് സംബന്ധിച്ച് ഈയാഴ്ച തന്നെ തീരുമാനമുണ്ടാകുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

പീഡകര്‍ക്കെതിരെ സിപിഎം യുവജന, വനിതാ കര്‍മ സേനയൊരുക്കുന്നു

keralanews cpm to deploy youth lady activists against rapists

തിരുവനന്തപുരം:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍ തടുക്കാൻ  സിപിഎം സംഘടനാ തലത്തിലും സംവിധാനമുണ്ടാക്കുന്നു. ഇത്തരം കേസുകളിലെ പ്രതികളെയും അവര്‍ക്ക് കൂട്ടു നില്‍ക്കുന്നവരെയും സാമൂഹികമായി ഒറ്റപ്പെടുത്താനും വേണ്ടിവന്നാല്‍ ജനകീയ വിചാരണ പോലുള്ള രീതികള്‍ സ്വീകരിക്കാനുമാണ് ആലോചിക്കുന്നത്. പാര്‍ട്ടിയുടെ യുവജന, വനിതാ സംഘടനകളായ ഡിവൈഎഫ്‌ഐയെയും ജനാധിപത്യ മഹിളാ അസോസിയേഷനെയുമാകും ഇതിന്റെ ചുമതല ഏല്‍പ്പിക്കുക.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ ആരോഗ്യകരവും പരസ്പരം ബഹുമാനിക്കുന്നതുമായ സൗഹൃദങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക, ലൈംഗിക ദുരുദ്ദേശത്തോടെ പെരുമാറുന്നവരെക്കുറിച്ച് അപ്പോള്‍ത്തന്നെ വിവരം നല്‍കാന്‍ പെണ്‍കുട്ടികള്‍ക്ക് ധൈര്യം നൽകുക തുടങ്ങി യാതൊരു വിധ അതിക്രമവും ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ ബോധവല്‍ക്കരണ ക്യാമ്പെയിന്‍ തുടര്‍ച്ചയായി നടത്തുക തുടങ്ങിയവ ഈ സംഘടനകളുടെ പ്രാദേശിക ഘടകങ്ങളുടെ പ്രധാന പരിപാടികളാക്കി മാറ്റും.

കത്രീന കൈഫിന് ഷൂട്ടിംഗിനിടെ ഗുരുതരപരിക്ക്

keralanews kathrina kaif injured while shooting

മുംബൈ:  ബോളിവുഡ് താരം കത്രീന കൈഫിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു.
പുതിയ ചിത്രം ജഗ്ഗാ ജസ്സൂസ്സിന്റെ ചിത്രീകരണത്തിനിടെ ഭാരമേറിയ വസ്തു കഴുത്തില്‍ വീണ് നടിയുടെ കഴുത്തിനും മുതുകിനും സാരമായി പരിക്കേറ്റുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷം മാത്രമേ താരത്തിന് അഭിനയിക്കാന്‍ കഴിയുകയുള്ളൂ.ഇതിനു ഏകദേശം രണ്ടാഴ്ച ടൈം എടുക്കും.

കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ യുവതി റിമാന്‍ഡില്‍

keralanews baby kidnap case
പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ പ്രതി റാന്നി വെച്ചൂച്ചിറ പുത്തന്‍പുരയില്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ ബീന (32) യെ റാന്നി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റിമാന്‍ഡിലായ പ്രതിയെ പത്തനംതിട്ട ജില്ലാ ജയിലിലേക്ക് മാറ്റി. ഇവരുടെ ശരിയായ പേര് ബീന എന്നാണെന്നും ലീന എന്ന പേര് നൽകി പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും  ജില്ലാ പോലിസ് മേധാവി ബി അശോകന്‍ അറിയിച്ചു. ഇപ്പോള്‍ അറസ്റ്റ് ചെയ്തത് ഒരാളെ മാത്രമാണെങ്കിലും കൂടുതല്‍ ആളുകള്‍ ഇതില്‍ ഉള്‍പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും  അദ്ദേഹം പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ നിന്ന് കഴിഞ്ഞ ദിവസം രാവിലെ 11നാണ് ജീവനക്കാരിയെന്ന വ്യാജേന പത്തനാട് പനയ്ക്കപതാലില്‍ പാസ്റ്റര്‍ സജി ചാക്കോ – അനിതാമോള്‍ ജോസഫ് ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ബീന മോഷ്ടിച്ചുകടന്നത്.

സദാചാര ഗുണ്ടായിസത്തിനെതിരെ ഡി.വൈ.എഫ്.യുടെ സമരം

keralanews dyfi strike in payyambalam beach
കണ്ണൂർ: ആണും പെണ്ണും ഒരുമിച്ചിരുന്നാലോ ഇത്തിരി നേരം സംസാരിച്ചാലോ പൊട്ടിത്തെറിക്കുന്ന അഗ്നിഗോളമല്ല മനുഷ്യശരീരം എന്ന പ്രഖ്യാപനവുമായി ആല്‍മരത്തണലിരുന്ന് പാട്ടുപാടിയും സൗഹൃദം പങ്കുവെച്ചും സദാചാര ഗുണ്ടായിസത്തിനെതിരെ ഡി.വൈ.എഫ്.യുടെ സമരം. കണ്ണൂര്‍ പയ്യാമ്പലം പാര്‍ക്കായിരുന്നു സമരവേദി. വൈകീട്ട് നാലുമണിയോടെ നേതാക്കളും പ്രവര്‍ത്തകരും പാര്‍ക്കിലെത്തി. സദാചാര ഗുണ്ടായിസത്തിനെതിരെയുള്ള തെരുവുനാടകവും അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷും ഇന്ത്യന്‍ മുന്‍ വോളി ടീം ക്യാപ്റ്റന്‍ കിഷോര്‍കുമാര്‍ പരിപാടിയില്‍ പങ്കെടുത്തു.

യു പി ഭരിക്കുന്നതാര്?

keralanews who-will-govern-up

ലക്‌നൗ: ഇനിയുള്ള അഞ്ച് വര്‍ഷം യു.പിയെ ആര് ഭരിക്കണമെന്നുള്ള ചര്‍ച്ചയിലാണ് ബി.ജെ.പി നേതൃത്വം. 2019-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി വരാനിരക്കെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി യു.പിയില്‍ നിരവധി കാര്യങ്ങള്‍ ഒരു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ടതായിട്ടുണ്ട്.  ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കേശവപ്രസാദ് മൗര്യ, ദേശീയ ഉപാദ്ധ്യക്ഷന്‍ ദിനേശ് ശര്‍മ്മ, കേന്ദ്രമന്ത്രി മനോജ് സിന്‍ഹ എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് വരുന്നതെങ്കിലും അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെയും തന്നെയായിരിക്കും.