കണ്ണൂർ : ഇത്ര ദിവസമായിട്ടും പുലി കുടുങ്ങാത്തതിനെ തുടർന്ന് വായ്പ്പറമ്പിൽ വനം വകുപ്പ് പുലിയെ കുടുക്കാൻ സ്ഥാപിച്ച കൂട് തിരിച്ചെടുക്കാൻ സാധ്യത. കെണി ഒരുക്കി മുന്ന് ദിവസം കഴിഞ്ഞിട്ടും പുലി കുടുങ്ങിയില്ല. പുലിയെ വീഴ്ത്താൻ നായയെ കെട്ടിയിട്ടതിൽ പ്രതിഷേധിച്ച് മൃഗസ്നേഹികൾ എസ് പി സി എയ്‌ക്ക് പരാതി നൽകിയിരുന്നു. പിന്നീട് ബീഫ് വെക്കാൻ തീരുമാനമാവുകയും എന്നാൽ അത് കുറുക്കൻ ഉൾപ്പെടെയുള്ള മൃഗങ്ങൾ കൂട്ടിനകത്തു കേറാൻ സാധ്യത ഉണ്ടാക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞതോടെ ഉപേക്ഷിക്കുകയും ആയിരുന്നു. ഇതോടെ കൂട് സ്ഥാപിച്ചിട്ട് കാര്യമൊന്നുമില്ലെന്ന തീരുമാനത്തിൽ വനം വകുപ്പ് എത്തുകയായിരുന്നു.
പാകിസ്താനും ചൈനയും വന്‍ ആയുധ സഹകരണത്തിന് ഒരുങ്ങുന്നു
ബെയ്ജിങ്: ചൈനീസ് സഹകരണത്തോടെ വന്‍ ആയുധ നിര്‍മാണത്തിന് പാകിസ്താന്‍ പദ്ധതിയിടുന്നു. പാക് സൈനിക മേധാവി ബെയ്ജിങ്ങില്‍ എത്തി ചര്‍ച്ച നടത്തി. മിസൈലുകളും, ടാങ്കുകളും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ പാകിസ്താനില്‍ തന്നെ നിര്‍മിക്കാന്നതിന് ആവശ്യമായ സഹായവും ചൈന നല്‍കുമെന്നാണ് ബെയ്ജിങ്ങില്‍ നിന്നുള്ള റിപ്പോർട്ടുകൾ. സഹകരണത്തിന് പകരമായി ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ സുരക്ഷ പാകിസ്താന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഭീകരതയ്ക്ക് എതിരായ സഹകരണം മെച്ചപ്പെടുത്താനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്.
ലോ അക്കാഡമിയിൽ സംഘർഷം
തിരുവനന്തപുരം : ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ലോ അക്കാഡമിയിൽ സംഘർഷം. ഏഴു വിദ്യാർത്ഥികൾക്ക് പരിക്ക് . വിദ്യാർത്ഥി ഐക്യത്തിലെ പ്രവർത്തകർ ക്ലാസ്സിൽ കയറി മർദ്ധിച്ചുവെന്നു എസ് എഫ് ഐ കാർ ആരോപിച്ചു. പോലീസ് ലാത്തിവീശി. രണ്ടു ദിവസം മുൻപ് ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്തുവെന്നാരോപിച്ച് എസ് എഫ് ഐ യും വിദ്യാർത്ഥിഐക്യത്തിലെ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിരുന്നു പിന്നീടുണ്ടായ സംഭവവികാസങ്ങൾ.
ഭീകര സംഘടനയായ ഐ എസ് ഇന്ത്യയിലെ ചരിത്രസ്മാരകങ്ങളെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഇന്ത്യയിലെ ചരിത്രസ്മാരകങ്ങളെ ആക്രമിക്കാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. രഹസ്യാന്വേഷണ ഗ്രൂപ്പ് ആയ SITE ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. താജ്മഹലിനെ ലക്ഷ്യമിടുന്നതായി വ്യക്തമാക്കുന്ന ഗ്രാഫിക് ചിത്രം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനില്‍ നിരീക്ഷിക്കുന്ന സൈറ്റിന് ലഭിച്ചു. ഇന്ത്യക്കാരായ എഴുപതിലേറെ പേര്‍ ഐഎസില്‍ ചേര്‍ന്നതായി സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. കേരളം, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ ഐഎസില്‍ ചേര്‍ന്നത്.
സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി സ്മാർട്ട് കാർഡ് പുതുക്കൽ തുടങ്ങി
കണ്ണൂർ: സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ 2017-18വർഷത്തെ സ്മാർട്ട് കാർഡ് പുതുക്കൽ ജില്ലാതല ഉദ്ഘാടനം ചേലോറയിൽ കോർപറേഷൻ കൗൺസിലർ കമലാക്ഷി നിർവഹിച്ചു. ജില്ലയിൽ 2,31,154 കുടുംബങ്ങൾക്കാണ് ഈ വർഷം സ്മാർട്ട് കാർഡ് വിതരണം ചെയ്യുന്നത്ത്. ഏപ്രിൽ മുതൽ സ്മാർട്ട് കാർഡ് ഗുണഭോക്താക്കളിൽ 60 വയസ്സ് പിന്നിട്ടവർക്ക് സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇതുപ്രകാരം 60 വയസ്സ് പിന്നിട്ട ഓരോ ഗുണഭോക്താവിനും നേരത്തെ ഉള്ള 30,000രൂപയുടെ ആനുകൂല്യത്തിന് പുറമെ അധിക ചികിത്സ സഹായമായി 30,000രൂപ കുടി ലഭിക്കും. ജില്ലയിൽ എല്ലാ പഞ്ചായത്തിലും ഒരേ സമയം പുതുക്കൽ പരിപാടി ആരംഭിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ എ എൻ ബേബി കാസ്ട്രോ അറിയിച്ചു.
കേരളത്തില്‍ പലസ്ഥലങ്ങളിലും വെള്ളി, ശനി ദിവസങ്ങളിലും മഴ തുടരും
തിരുവനന്തപുരം: കേരളത്തില്‍ പലസ്ഥലങ്ങളിലും ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഒറ്റപ്പാലത്താണ് കൂടുതല്‍ മഴ ലഭിച്ചത്- ഏഴുസെന്റീമീറ്റര്‍. ചെങ്ങന്നൂര്‍-ആറ്, ഹരിപ്പാട് -അഞ്ച്, പിറവം, പൊന്നാനി -നാല്, ആലപ്പുഴ, കായംകുളം, മാവേലിക്കര, വടക്കാഞ്ചേരി, ചാലക്കുടി, മിനിക്കോയ് -മൂന്ന് സെന്റീമീറ്റര്‍ എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ ലഭിച്ച മഴയുടെ അളവ്.
അതിവേഗ റയിൽ ധർമ്മടത്ത് 1500 വീടുകൾ പൊളിക്കേണ്ടി വരും പാതയ്ക്കായി
തലശ്ശേരി : വൻ പരിസ്ഥിതി നാശത്തിനു കളമൊരുക്കുന്ന അതിവേഗ റെയിൽപാത പദ്ധതി പുനഃപരിശോധിക്കണമെന്ന് അതിവേഗ റെയിൽവേ പ്രതിരോധ കർമസമിതി. പദ്ധതി നടപ്പാക്കുന്നതിന് ഏതാണ്ട് 1500ലേറെ വീടുകൾ പൊളിച്ചു നീക്കേണ്ടി വരുമെന്ന് കർമസമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് 60,000പരം കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ഭാഗമായി വീടും കിടപ്പാടവും നഷ്ട്ടപ്പെടുന്നത് . അതിവേഗ റെയിൽപാത വെറും 5 ശതമാനത്തിൽ താഴെയുള്ള അതിസമ്പന്നർക്ക് വേണ്ടി മാത്രമാണ് ആസൂത്രണം ചെയ്യുന്നത്. പദ്ധതിക്ക് 50 ശതമാനം പേരുടെപോലും പിൻബലം ഇല്ലെന്നിരിക്കെ ആരുടെ താല്പര്യത്തിനാണ് കോടികൾ ചിലവഴിച്ച ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പദ്ധതി നടപ്പാക്കാൻ താല്പര്യപ്പെടുന്നതെന്നു വിശദീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കർമ്മസമിതി ചൂണ്ടിക്കാട്ടി.
ക്രോണിനുമായുള്ള കലഹത്തെ തുടർന്നാണ് മിഷേൽ ജീവനൊടുക്കിയതെന്നു പോലീസ് റിപ്പോർട്ട്
കൊച്ചി : മിഷേൽ ക്രോണിനുമായി നിരന്തരം കലഹിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവ് കിട്ടിയതായി പോലീസ്. ഇവരുടെ അടുപ്പം സംബന്ധിച്ച് വീട്ടുകാർക്ക് അറിവുണ്ടായിരുന്നതായും സൂചനയുണ്ട്. മറ്റാരുമായും മിഷേൽ അടുക്കുന്നത് ക്രോണിന് ഇഷ്ടമല്ലായിരുന്നെന്നും തന്നെ പൂർണമായും അനുസരിക്കണം എന്ന വാശി ക്രോണിനുണ്ടായിരുന്നു എന്നുമാണ് തെളിവുകൾ. ക്രോണിന്റെ ഈ വിചിത്രമായ സ്വഭാവവുമായി യോജിച്ചു പോകാൻ തനിക്ക് പറ്റില്ലെന്നു മിഷേൽ തന്റെ കൂട്ടുകാരിയോട് പറഞ്ഞതായും തെളിവുകൾ ഉണ്ട്.
മിഷേലിനെ കാണാതായ ഞായറാഴ്ച കാലത്തുമുതൽ ക്രോണിൻ വിളിച്ചു വഴക്കുണ്ടാക്കുകയും മെസ്സേജുകൾ അയക്കുകയും ചെയ്തിരുന്നു. തുടർന്ന് മിഷേൽ ഫോൺ എടുത്തില്ല. ഇതിൽ അസ്വസ്ഥനായ യുവാവ് സ്വന്തം അമ്മയെ വിളിച്ച് മിഷേൽ ഫോൺ എടുക്കുന്നില്ലെന്നും ഇങ്ങനെപോയാൽ ഞൻ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു. ക്രോണിന്റെ ‘അമ്മ മിഷേലിലെ വിളിച്ചതിനും മിഷേൽ തിരിച്ചു വിളിച്ചതിനും തെളിവുകൾ ഉണ്ട്. വീണ്ടും വിളിച്ച ക്രോണിൻ നീ എന്നെ ഒഴിവാക്കുകയാണെന്നും അങനെ ചെയ്താൽ ഞാൻ മരിക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാൽ നീ മരിക്കണ്ട ഞാൻ മരിക്കാം എന്നായി മിഷേൽ. ഇത്തരത്തിലുള്ള മാനസിക സംഘർഷങ്ങൾക്ക് അടിമപ്പെട്ടാണ് മിഷേൽ മരണത്തിലേക്ക് നീങ്ങിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
പി എസ് സിക്ക് ഇനി രണ്ടു ഘട്ട പരീക്ഷ
തിരുവനന്തപുരം : പി എസ് സി പരീക്ഷകളുടെ ഘടന പരിഷ്‌ക്കരിക്കുന്നു. ഓരോ ജോലിക്കും ആവശ്യമായ അറിവ് വിലയിരുത്താനുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തും. ഇപ്പോൾ ഒരു പരീക്ഷ മാത്രമാണ് ലക്ഷകണക്കിന് ആളുകൾ അപേക്ഷിക്കുന്ന പല തസ്തികകളിലേക്കുള്ളത്.പ്രാഥമിക പരീക്ഷ തിരഞ്ഞെടുക്കപ്പെട്ടവർക്ക് അന്തിമ പരീക്ഷ എന്നിവ ഉണ്ടാവും. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരത്തിന് അനുസരിച്ചുള്ള അഞ്ചു തലങ്ങളുള്ള ലക്ഷക്കണക്കിന് ചോദ്യങ്ങൾ ഉൾപ്പെടുന്ന ചോദ്യബാങ്ക് തയ്യാറാക്കുന്നതും പരിഗണനയിലുണ്ട്.
കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിസാന്നിധ്യം കണ്ടെത്തിയിട്ടില്ല
കൊച്ചി: കലാഭവന്‍ മണിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കാനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ രക്തപരിശോധനയില്‍ വിഷമദ്യത്തിന്റെയും (മീതൈല്‍ ആള്‍ക്കഹോള്‍) മദ്യത്തിന്റെയും സാന്നിധ്യം മാത്രമാണ് കണ്ടെത്തിയതെന്നും പോലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
അന്വേഷണമാവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ടുനല്‍കിയത്. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചത്. രോഗംമൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളില്‍ച്ചെന്നുള്ള മരണം എന്നിങ്ങനെയുള്ള സാധ്യതകളാണ് പോലീസ് പരിശോധിച്ചത്. ഗുരുതരമായ കരള്‍രോഗവും വൃക്കയുടെ തകരാറും പ്രമേഹവും മണിക്കുണ്ടായിരുന്നു. ഇതു രൂക്ഷമായതാണോ മരണകാരണമെന്ന് പരിശോധിച്ച് വരുന്നു.