News Desk

അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; ആത്മഹത്യാക്കുറിപ്പും മൊബൈല്‍ഫോണും കണ്ടെത്തി

keralanews anjushrees death is a suicide suicide note and mobile phone were found

കാസർകോട്: കാസർകോട്ടെ അഞ്ജുശ്രീ(19)യുടെ മരണകാരണം ആത്മഹത്യയെന്ന് പ്രാഥമിക വിവരം. പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പോലീസ് കണ്ടെടുത്തതിന് പിന്നാലെയാണ് മരണകാരണം വ്യക്തമായത്.മാനസിക സമ്മർദം കാരണം ജീവനൊടുക്കുന്നുവെന്നാണ് പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുള്ളതെന്ന് സൂചന. അഞ്ജുശ്രീയുടെ മൊബൈല്‍ഫോണില്‍ വിഷത്തിന്റെ ഉപയോഗം സംബന്ധിച്ച് തിരഞ്ഞതിന്റെ വിവരങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജനുവരി ഏഴാം തീയതി രാവിലെയാണ് കോളേജ് വിദ്യാര്‍ഥിനിയായ അഞ്ജുശ്രീ മരിച്ചത്. ഡിസംബര്‍ 31-ന് കുഴിമന്തി കഴിച്ചശേഷം പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം.എന്നാൽ ഭക്ഷ്യവിഷബാധയല്ല, വിഷം ഉള്ളിൽ ചെന്ന് മരിച്ചതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുള്ളതെന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ ആദ്യ സൂചന നൽകിയത്.ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടേത് ആത്മഹത്യയെന്ന് തെളിഞ്ഞത്. അഞ്ജുശ്രീ മാനസിക സംഘർഷം നേരിട്ടിരുന്നതായും ആത്മഹത്യക്കുറിപ്പിലുള്ളതായാണ് വിവരം. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിനായി പോലീസ് പെൺകുട്ടിയുടെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു.അഞ്ജുശ്രീയുടെ മരണം എലിവിഷം അകത്തു ചെന്നാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ടായിരുന്നു. ശരീരത്തിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. കരൾ പ്രവർത്തന രഹിതമായെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. വിഷം കരളിന്റെ പ്രവർത്തനത്തെ ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വ്യക്തതയ്ക്കായി അഞ്ജുവിന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അടുത്തവർഷം മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നോൺവെജ്ജും വിളമ്പും;സർക്കാർ വെജും നോൺവെജും കഴിക്കുന്നവർക്ക് ഒപ്പമെന്ന് വിദ്യാഭ്യാസ മന്ത്രി

keralanews from next year non veg food will be served in the state school art festival government will support those who eat veg and non veg says minister sivankutty

തിരുവനന്തപുരം: അടുത്ത വർഷം മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാംസാഹാരം ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സർക്കാർ വെജും നോൺവെജും ഇവ രണ്ടും കഴിക്കുന്നവർക്കും ഒപ്പമാണെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 60 വർഷമായി കലോത്സവം നടന്നുവരികയാണ്. അന്ന് മുതൽ ശീലിച്ച രീതിയാണ് വെജിറ്റേറിയൻ ഭക്ഷണം. കായിക മേളയിൽ വെജും മാംസാഹാരവും നൽകുന്നുണ്ട്. കലോത്സവത്തിൽ 20,000 ലധികം ആളുകൾ ഭക്ഷണം കഴിക്കുന്നുണ്ട്.ഇവർക്ക് നോൺവെജ് നൽകുന്നതിൽ ബുദ്ധിമുട്ടില്ല. കലോത്സവം അവസാനിക്കാൻ ഇനി രണ്ട് നാൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയിൽ നോൺ വെജ് നൽകാൻ കഴിയുമോയെന്ന കാര്യം ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചേർന്ന് ആലോചിച്ച് തീരുമാനിക്കാം. അടുത്ത വർഷം കലോത്സവത്തിന് എന്തായാലും മാംസാഹാരം ഉണ്ടായിരിക്കുമെന്നും ശിവൻകുട്ടി ഉറപ്പ് നൽകി.നോൺവെജ് കഴിക്കുമ്പോൾ കുട്ടികൾക്ക് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയുണ്ട്. അല്ലാതെ മാംസാഹാരം നൽകരുതെന്ന നിർബന്ധം സർക്കാരിനില്ല. 60 വർഷക്കാലം ഉണ്ടാകാതിരുന്ന ബ്രാഹ്‌മണ മേധാവിത്വം ഇപ്പോഴാണോ എല്ലാവരും കാണുന്നത്. 61ാമത് കലോത്സവം കുറ്റമറ്റ രീതിയിൽ പുരോഗമിക്കുകയാണ്. ഇത് തകർക്കാനുള്ള ശ്രമമാണ് വിവാദമെന്നും ശിവൻകുട്ടി പ്രതികരിച്ചു.

അതേസമയം വിഷയത്തിൽ സ്കൂൾ കലോത്സവത്തിൽ പാചകത്തിന്റെ ചുമതലയുള്ള പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവത്തിനെത്തുന്ന കുട്ടികൾക്ക് വെജിറ്റേറിയൻ ഭക്ഷണം നൽകുന്നതിനെതിരെയാണ് പ്രമുഖർ അടക്കമുള്ളവര്‍ വിമർശനം ഉന്നയിച്ചത്. ‘അവിടെ പ്രസാദമൂട്ടല്ല, ഭക്ഷണപ്പുരയാണ്’, ‘പഴയിടത്തിന്റെ കാളനില്ലെങ്കിൽ യുവകലാ കേരളമുണരില്ലേ?’ എന്നിങ്ങനെ നീണ്ടു വിമര്‍ശനങ്ങൾ.അതേസമയം, ഈ ചർച്ചയിൽ പഴയിടം മോഹനൻ നമ്പൂതിരിയെ പിന്തുണച്ച് മറുവിഭാഗവും എത്തിക്കഴിഞ്ഞു. പഴയിടം രുചികരമായ സദ്യയുണ്ടാക്കുക മാത്രമല്ല, നല്ല ഒന്നാന്തരം ബീഫ് കറിയുമുണ്ടാക്കുമെന്ന് ഇവർ പറയുന്നു. കലോത്സവ വേദിയിൽ സദ്യയാണെങ്കിൽ, സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭക്ഷണപന്തലിൽ പലതവണ നോൺവെജ് ഭക്ഷണം പഴയിടത്തിന്റെ ടീം ഒരുക്കിയിട്ടുണ്ടെന്നും അത് കഴിച്ചിട്ടുള്ളവർക്ക് ആ രുചി അറിയാമെന്നുമാണ് ഇക്കൂട്ടർ വാദിക്കുന്നത്.വർഷങ്ങളായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് പാചകത്തിന്റെ ചുമതല പഴയിടത്തിനാണ്. കോഴിക്കോട്ടേത് പഴയിടത്തിന്റെ പതിനാറാമാത്തെ കലോത്സവമാണ്. ഒരു കായിക മേളയിലോ കലാമേളയിലോ വന്ന് തീരുന്നതല്ല പഴയിടത്തിന്റെ പെരുമയെന്നു അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു

പത്തനംതിട്ട കല്ലുപ്പാറയിൽ മോക്ഡ്രില്ലിനിടെ മുങ്ങിമരിച്ച ബിനു സോമന്റെ കുടുംബത്തിന് നാലുലക്ഷം രൂപ ധനസഹായം അനുവദിച്ച് സര്‍ക്കാർ

keralanews government sanctioned financial assistance of four lakh rupees to binu soman drowned during mock drill at kallupara pathanamthitta

പത്തനംതിട്ട: കല്ലുപ്പാറയിൽ മോക്ഡ്രില്ലിനിടെ മുങ്ങിമരിച്ച ബിനു സോമന്റെ കുടുംബത്തിന് നാലുലക്ഷം രൂപ ധനസഹായം അനുവദിച്ച് സര്‍ക്കാർ.സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നാണ് ബിനുവിന്റെ കുടുംബത്തിന് സഹായം നൽകുക.ബിനു സോമന്റെ നിയമപരമായ അനന്തരാവകാശിക്കാണ് ധനസഹായം നൽകുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു പ്രളയ ദുരന്തം നേരിടുന്നതിനായി ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ഡ്രില്ലിനിടെ ബിനു മുങ്ങി മരിച്ചത്.മോക്ഡ്രില്ലിനിടെ ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ചയാണ് ബിനുവിന്റെ മരണത്തിന് ഇടയാക്കിയത്. ഈ സാഹചര്യത്തിലാണ് ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചത്. റവന്യു, ആരോഗ്യം, പഞ്ചായത്ത്, അഗ്നിശമന സേന, എൻഡിആ‌ർഎഫ്,, പൊലിസ് വകുപ്പുകൾ എന്നിവരെല്ലാം ചേർന്നാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. കല്ലുപ്പാറ പഞ്ചായത്തിൽ ചേർന്ന ആലോചനാ യോഗത്തിൽ അമ്പാട്ടുഭാഗത്ത് കോമളം പാലത്തിന് സമീപം മോക്ഡ്രിൽ നടത്താനാണ് തീരുമാനിച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം രാവിലെ നിശ്ചയിച്ച സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ മാറി അപകടം നടന്ന പടുതോടേക്ക് മോക്ക്ഡ്രിൽ മാറ്റി.എൻഡിആർഎഫാണ് സ്ഥലം മാറ്റിയതെന്നാണ് ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ട്. മോക്ക്ഡ്രില്ലിന്റെ ചുമതലയിലുണ്ടായിരുന്ന തഹസിൽദാർ പോലും സ്ഥലം മാറ്റിയ വിവരം അറിയുന്നത് വൈകിയാണ്. വാഹനം എത്താനുള്ള സൗകര്യം നോക്കിയാണ് സ്ഥലം മാറ്റിയതെന്നാണ് ഇക്കാര്യത്തിൽ എൻഡിആർഎഫ് അപകടത്തിന് ശേഷം ജില്ലാ കളക്ടർക്ക് നൽകിയ വിശദീകരണം.

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ നഗരസഭ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്‌പെൻഷൻ

keralanews municipal health supervisor suspended in kottayam after death of woman due to food poisoning

കോട്ടയം:കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ നഗരസഭ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്‌പെൻഷൻ.മുൻപ് ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിന് മതിയായ പരിശോധനകൾ നടത്താതെ വീണ്ടും പ്രവർത്തനാനുമതി നൽകിയ ഹെൽത്ത് സൂപ്പർവൈസർ എം. ആർ സാനുവിനെയാണ് സസ്‌പെൻഡ് ചെയ്തത്.പരിശോധനകളുടെ അഭാവമാണ് ഭക്ഷ്യവിഷബാധയേറ്റ് ആളുകൾ മരിക്കുന്നതിന്റെ പ്രധാന കാരണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് തന്നെ വ്യക്തമായിരുന്നു. കൊറോണ മഹാമാരിയ്‌ക്ക് മുൻപ് ഹോട്ടലുകളിലും മറ്റും രിശോധന കർശനമാക്കിയിരുന്നു. എന്നാൽ കൊറോണ വന്നതിന് ശേഷം പരിശോധനകൾ നിന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു.സ്ഥാപനങ്ങൾ എവിടെ നിന്നാണ് മാംസം വാങ്ങുന്നത്, വാങ്ങുന്ന സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസുണ്ടോ, വാങ്ങിയതിന്റെയും മറ്റും രജിസ്റ്റർ സൂക്ഷിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ കർശനമായി പരിശോധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരത്തിലുള്ള പരിശോധനകൾ നടത്തുന്നില്ല. ഇത് ഹോട്ടലുടമകളും മറ്റും മുതലെടുക്കുന്ന പ്രവണതയാണ് കാണുന്നത്.കോട്ടയം സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിഎന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച യുവതി കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനകൾ വീണ്ടും പുനഃരാംഭിച്ചത്.കിളിരൂർ സ്വദേശി രശ്മി രാജാണ് മരണപ്പെട്ടത്. കഴിഞ്ഞ 29-ന് ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം കഴിച്ചതിന് പിന്നലെയാണ് രശ്മിയ്ക്ക്  ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇവർ ആഹാരം കഴിച്ച കടയിൽ നിന്ന് കഴിച്ചവരിൽ 20-ഓളം പേർക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ഏത് തരത്തിലുള്ള അണുബാധയാണ് മരണത്തിന് കാരണമായതന്ന് സ്ഥിരീകരിക്കാൻ രാസപരിശോധന ഫലം ലഭിക്കണം. കഴിഞ്ഞ ഒരു മാസം മുൻപും ഇതേ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് നഗരസഭ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ കണ്ണടച്ചതോടെ പ്രവർത്തനം വീണ്ടും ആരംഭിക്കുകയായിരുന്നു.

കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

keralanews widespread inspection of hotels in kannur city caught stale food

കണ്ണൂർ:കോർപറേഷൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ വ്യാപക പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി.58 ഹോട്ടലുകളിൽ നിന്നാണ് വൻതോതിൽ പഴകിയ ഭക്ഷണം പിടികൂടിയത്. ചിക്കൻ വിഭവങ്ങളായ അൽഫാം, തന്തൂരി എന്നിവയാണ് പിടിച്ചെടുത്തവയിൽ കൂടുതലും.ഇന്ന് പുലർച്ചെ മുതൽ ഏഴു സ്ക്വാഡുകളായി തിരിഞ്ഞാണ് ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന ആരംഭിച്ചത്.പൂപ്പൽ പിടിച്ചതും പുഴുവരിക്കുന്ന രീതിയിലുള്ളതുമായ ഭക്ഷണ പദാർഥങ്ങളാണ് പലയിടങ്ങളിൽ നിന്നും പിടികൂടിയിരിക്കുന്നത്.പഴയ മുൻസിപാലിറ്റി പരിധിയിലും പുഴാതി, പള്ളിക്കുന്ന് സോണലുകളിലുമാണ് പരിശോധന നടന്നത്.കൽപക റെസിഡൻസി,എംആർഎ ബേക്കറി, സീതാപാനി, ബിംബിംഗ് വോക്ക്, പ്രേമ കഫേ, എംവികെ, ഹോട്ടൽ ബർക്ക, തലശേരി റെസ്റ്റോറന്‍റ്, മാറാബി,ഗ്രീഷ്മ, ഹോട്ടൽ ബേഫേർ, ഹംസ ടീ ഷോപ്പ്, ബോക്സേ, ഹോട്ടൽ ബേ ഫോർ തുടങ്ങിയ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

ജനുവരി മുതല്‍ ആറ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Test tube with a negative blood test for coronavirus. Macro photo on a blue background.

ന്യൂഡല്‍ഹി: ജനുവരി ഒന്നു മുതല്‍ ആറ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന യാത്രികര്‍ക്ക് കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ.ചൈന, ഹോങ്കോങ്, ജപ്പാന്‍, സൗത്ത് കൊറിയ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് സര്‍ക്കാരിന്റെ എയര്‍ സുവിധ പോര്‍ട്ടലില്‍ അവരുടെ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ചൈനയിലും കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.

12 ജില്ലകളിലെ 56 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്;മൂന്ന് പേർ കസ്റ്റഡിയിൽ

keralanews nia raids 56 popular front centers in 12 districts three people in custody

തിരുവനന്തപുരം:നിരോധിച്ച സംഘടനയായ പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ നേതാക്കളുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ 56 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജന്‍സിയായ NIA റെയ്ഡ്. പി.എഫ്.ഐ. സംസ്ഥാന കമ്മറ്റി അംഗം മുഹമ്മദ് റാഷിയുടെ വീട്ടിലുൾപ്പെടെയാണ് പുലര്‍ച്ചെയോടെ റെയ്ഡ്. രണ്ടാം നിര പ്രാദേശിക നേതാക്കളുടെ വീട്ടിലാണ് അതിരാവിലെ അന്വേഷണ സംഘമെത്തിയത്. ഇവരിൽ പലരുടേയും സാമ്പത്തിക സ്രോതസിലെ സംശയമാണ് റെയ്ഡിന് കാരണം.വിതുരയിൽ നിന്നും സംസ്ഥാന നേതാവ് സുൽഫിയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കൊച്ചിയിലേയ്‌ക്ക് കൊണ്ടുവന്നതായാണ് വിവരം. തിരുവനന്തപുരത്ത് തോന്നയ്ക്കൽ, പള്ളിക്കൽ, നെടുമങ്ങാട് എന്നിവിടങ്ങളിൽ റെയ്ഡ് നടന്നു.എറണാകുളത്ത് എട്ടിടത്തും ആലപ്പുഴയിൽ നാലിടത്തും ഏജൻസി റെയ്ഡ് നടത്തി. ആലപ്പുഴയിലെ ചന്തിരൂർ, വണ്ടാനം, വീയപുരം, ഓച്ചിറ, എറണാകുളം ജില്ലയിലെ എടവനക്കാട്, ആലുവ, വൈപ്പിൻ മേഖലകളിലാണ് പരിശോധന.വയനാട്ടിലും പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻ.ഐ.എ. റെയ്ഡ് തുടരുന്നു. മാനന്തവാടി, താഴെയങ്ങാടി, തരുവണ, പീച്ചങ്കോട്, കമ്പളക്കാട് പ്രദേശങ്ങളിലാണ് ദേശീയ സുരക്ഷാ ഏജൻസി റെയ്ഡ് നടത്തുന്നത്. നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. കൂടുതൽ പ്രദേശങ്ങളിൽ റെയ്ഡ് തുടരാനാണ് സാധ്യത. ജില്ലാ പോലീസിന് ഇതു സംബന്ധിച്ച് യാതൊരു വിവരവും നൽകാതെയാണ് എൻ.ഐ.എ. പരിശോധന.ക്രിമിനൽ പശ്ചാത്തലമുള്ള പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളും എൻഐഎയുടെ നിരീക്ഷണത്തിലാണ്.സ്വാഭാവിക പരിശോധനയാണ് പുരോഗമിക്കുന്നതെന്ന് എൻഐഎ വ്യക്തമാക്കി.

ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി അപകടം; ആന്ധ്രാ സ്വദേശി മരിച്ചു

keralanews houseboat sinking accident in alappuzha native of andhra died

ആലപ്പുഴ: ആലപ്പുഴ ചുങ്കത്ത് ഹൗസ് ബോട്ട് മുങ്ങി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആന്ധ്ര സ്വദേശി രാമചന്ദ്ര റെഡ്ഡി(55)യാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്നവരെ രക്ഷപെടുത്തി. ഹൗസ് ബോട്ടിന്റെ അടിത്തട്ടിലെ പലക തകർന്ന് വെള്ളം കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.ഒരു ജീവനക്കാരനടക്കം നാലു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമചന്ദ്ര റെഡ്‌ഡിയുടെ മകൻ രാജേഷ് റെഡ്‌ഡി, ബന്ധുക്കളായ നരേന്ദർ, നരേഷ്, ബോട്ട് ജീവനക്കാരൻ സുനന്ദൻ എന്നിവരാണ് ചികിത്സയിലുള്ളത്.കഴിഞ്ഞ ദിവസം യാത്ര കഴിഞ്ഞ് സംഘം രാത്രി ബോട്ടിൽ തന്നെ കഴിയുകയായിരുന്നു. പുലർച്ചെ ബോട്ട് മുങ്ങുന്നത് സമീപത്തെ ബോട്ട് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.കുതിരപ്പന്തി സ്വദേശി മിൽട്ടൻ്റെ ഉടമസ്ഥതയിലുള്ള ബോട്ടാണിത്.

പെട്രോൾ പമ്പ് സമരം മാറ്റി

keralanews petrol pump strike changed

കണ്ണൂർ:ജില്ലയിൽ നാളെയും മറ്റന്നാളുമായി നടത്താനിരുന്ന പെട്രോൾ പമ്പ് തൊഴിലാളികളുടെ പണിമുടക്ക് മാറ്റി.റീജിയണൽ ലേബർ കമ്മീഷണർ വിളിച്ച ചർച്ച അലസിപ്പിരിഞ്ഞെങ്കിലും സമരം പിൻവലിക്കാൻ തൊഴിലാളികൾ തീരുമാനിക്കുകയായിരുന്നു.അതേസമയം ജനുവരി 24 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സംയുക്ത സമരസമിതി കൺവീനർ എ പ്രേമരാജൻ അറിയിച്ചു.ശമ്പളം വര്‍ധിപ്പിച്ച് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്കിന് ആഹ്വാനം നൽകിയത്.നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുമ്പോഴും പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ഒരു ദിവസം 482 രൂപയാണ് കൂലി. യാത്ര, ഭക്ഷണം എന്നിവ സ്വന്തം കൈയില്‍ നിന്ന് എടുക്കണം.കൂടാതെ, സ്ഥാപന ഉടമകള്‍ ക്ഷേമനിധിയില്‍ തൊഴിലാളികളുടെ പേര് ചേര്‍ക്കുന്നില്ല. ഇഎസ്‌ഐ, പിഎഫ് ഏര്‍പെടുത്താന്‍ ഓയില്‍ കമ്പനികളുടെ നിയമത്തില്‍ പറയുന്നുണ്ടെങ്കിലും അധികൃതര്‍ ഇതൊന്നും നടപ്പിലാക്കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് മാസ്‌ക്, കൈയുറ എന്നിവ ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഓയില്‍ കംപനികള്‍ ഇവയൊന്നും നല്‍കുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.സര്‍കാര്‍ കൊണ്ടുവന്ന മിനിമം കൂലി നടപ്പിലാക്കാന്‍ ഉടമകള്‍ തയാറായിട്ടില്ല. 2011 ലെ മിനിമം കൂലിക്ക് സ്റ്റേ വാങ്ങിയിരുന്നു. തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ കൊണ്ടുവന്ന മിനിമം കൂലി ഹൈകോടതി സ്റ്റേ ചെയ്തിരുന്നെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമായില്ല.

ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി

keralanews found bodies of those who went missing at sea during christmas celebrations

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കണിയാപുരം സ്വദേശികളായ ശ്രേയസ് (17), സാജിദ് (19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു കടലിൽ കുളിക്കാനിറങ്ങിയ ഇരുവരെയും കാണാതായത്.ഇന്ന് രാവിലെയോടെയായിരുന്നു ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പെരുമാതുറ, പുതുക്കുറിച്ചി എന്നിവിടങ്ങളിൽ നിന്നായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.കഠിനംകുളം, അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസുകാർ സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് മോർച്ചറിയിലേക്ക് മാറ്റി.ക്രിസ്മസ്സ് ദിനത്തിൽ വൈകിട്ട് 6 മണിയോടെ അപ്രതീക്ഷിത തിരയിൽപ്പെട്ടാണ് ഇരുവരെയും കാണാതായത്.