News Desk

വെള്ളാപ്പള്ളിയെ ‘ മീശ വയ്പിക്കണമെന്ന്’ ഉറച്ച് സംഘപരിവാർ പ്രവർത്തകർ

keralanews malappuram vellapalli nateshan vs bdjs

മലപ്പുറം: മലപ്പുറത്തെ അങ്കത്തട്ടാക്കി ബി ജെ പി – ആർ എസ് എസ് പ്രവർത്തകർ. മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ വൻ തോൽവി ഉണ്ടാവുമെന്നും ഫലം മറിച്ചായാൽ താൻ വീണ്ടും മീശ വയ്ക്കുമെന്നും വെള്ളാപ്പള്ളി പരിഹസിച്ചതിലാണ് പ്രവർത്തകരുടെയും നേതാക്കളുടെയും രോക്ഷം മുഴുവൻ. വെള്ളാപ്പള്ളിക്ക് മലപ്പുറത്തെ ഫലത്തിലൂടെ ചുട്ട മറുപടി നൽകാൻ തയ്യാറെടുക്കുകയാണ് ബി ജെ പി പ്രവർത്തകർ. കഴിഞ്ഞ തവണ 64,705 വോട്ട് മണ്ഡലത്തിൽ സമാഹരിച്ച എൻ.ശ്രീപ്രകാശ് തന്നെയാണ് ഇത്തവണയും ഇവിടെ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. വൻ പരാജയമാണ് കാത്തിരിക്കുന്നതെന്ന വെള്ളാപ്പള്ളിയുടെ പ്രവചനം പാളുകയും ബി ജെ പി വോട്ടിങ്ങ് ശതമാനം വർദ്ധിപ്പിക്കുകയും ചെയ്താൽ വെള്ളാപ്പള്ളി മീശ വയ്ക്കേണ്ടി വരും.

റിപ്പോര്‍ട്ട് വ്യാജം: ധനുഷ് കാക്കപ്പുള്ളി മായ്ച്ചിട്ടില്ല

keralanews actor dhanush case

ചെന്നൈ: ധനുഷിന്റെ ശരീരത്തില്‍ ദമ്പതികള്‍ അവകാശപ്പെടുന്ന തരത്തിലുള്ള അടയാളങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ധനുഷ് അടയാളങ്ങള്‍ ലേസര്‍ ചികിത്സ വഴി മായ്ച്ചു കളഞ്ഞുവെന്ന തരത്തില്‍ തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍ വ്യാജമായിരുന്നെന്നും ഇപ്പോൾ  പുറത്തുവന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മധുരൈ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ എംആര്‍ വൈരമുത്തു രാജാ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ശസ്ത്രക്രിയയിലൂടെ ധനുഷ് അടയാളങ്ങള്‍ മായ്ച്ചു കളഞ്ഞിട്ടുണ്ടാകും എന്ന ആരോപണത്തിൽ  കഴമ്പില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

നടന്‍ ധനുഷ് ആരുടെ മകന്‍ ?

keralanews actor dhanush new parents

ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ ധനുഷ് ആരുടെ മകനാണെന്നതിനെ സംബന്ധിച്ചുള്ള തര്‍ക്കം മുറുകുന്നു. ധനുഷിന്റെ ദേഹത്തുള്ള അടയാളങ്ങള്‍ ലേസര്‍ചികിത്സ വഴി മായ്ച്ചുകളയാന്‍ ശ്രമിച്ചതായി പരിശോധനയില്‍ കണ്ടെത്തി. ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ട് മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് മേലൂര്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നത്. ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനനസര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള രേഖകളും ദമ്പതിമാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.ധനുഷ് മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും പ്രായംചെന്ന തങ്ങളുടെ ചെലവിലേക്ക് പ്രതിമാസം 65,000 രൂപ വീതം  വേണമെന്നുമാണ് മാതാപിതാക്കളായി എത്തിയവരുടെ ആവശ്യം.

വൃദ്ധദമ്പതിമാരുടെ അവകാശവാദം നിഷേധിച്ച ധനുഷ്, താന്‍ നിര്‍മാതാവും സംവിധായകനുമായ കസ്തൂരിരാജയുടെയും വിജയലക്ഷ്മിയുടെയും മകനാണെന്ന് വ്യക്തമാക്കിയിരുന്നു.ഫെബ്രുവരി 28-ന് കോടതിയില്‍ മെഡിക്കല്‍ സംഘം ധനുഷിന്റെ ദേഹത്തെ അടയാളങ്ങള്‍ പരിശോധിച്ചിരുന്നു. ഈ പരിശോധനാ റിപ്പോര്‍ട്ടിലാണ് ധനുഷ് ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സവഴി മായ്ച്ചതായി കണ്ടെത്തിയത്. കേസിന്റെ തുടര്‍വിചാരണ മാര്‍ച്ച് 27-ലേക്കു മാറ്റി.

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ വിയ്യൂര്‍ സബ് ജയിലിലേക്ക് മാറ്റി

keralanews nehru college case

തൃശൂര്‍: പാലക്കാട് ലക്കടി നെഹ്‌റു കോളെജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ റിമാന്‍ഡിലായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ വിയ്യൂര്‍ സബ് ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കൃഷ്ണദാസിനെ കൂടാതെ ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പിആര്‍ഒ വത്സലകുമാരന്‍, അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ സുകുമാരന്‍, കായിക അധ്യാപകന്‍ ഗോവിന്ദന്‍കുട്ടി, എന്നിവരെയും റിമാന്‍ഡ് ചെയ്തിരുന്നു. ഇവരുടെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിമുഴക്കല്‍ തുടങ്ങിയ ജാമ്യം ലഭിക്കാത്ത വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. തിങ്കളാഴ്ചയാണ് തൃശൂര്‍ റൂറല്‍ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്.

മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു; കാസർഗോഡ് ഹർത്താൽ

keralanews hartal in kasargod

കാസര്‍ഗോഡ്: ചൂരിയില്‍ മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു. കര്‍ണാടകത്തിലെ കുടക് സ്വദേശി റിയാസ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് മധൂര്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ഗംഗ,യമുന നദികള്‍ക്ക് മനുഷ്യതുല്യമായ പദവി നല്‍കി

keralanews court order ganga yamuna national rivers
നൈനിറ്റാള്‍: പുണ്യനദികളായ ഗംഗ,യമുന നദികള്‍ക്ക് മനുഷ്യതുല്യമായ പദവി നല്‍കി ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ  വിധി. നമാമി ഗംഗ പദ്ധതിഡയറക്ടര്‍, ഉത്തരാഖണ്ഡ് അഡ്വക്കറ്റ് ജനറല്‍, ചീഫ് സെക്രട്ടറി എന്നിവരെ നദികളുടെ ‘നിയമപരമായ രക്ഷിതാക്കള്‍’ ആയും കോടതി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന എല്ലാ അവകാശാധികാരങ്ങളും ഈ നദികൾക്കും  ബാധകമാണെന്ന്  ജസ്റ്റിസ് രാജീവ് ശര്‍മയും ജസ്റ്റിസ് അലോക് സിങ്ങും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിച്ചു. ഹരിദ്വാര്‍ സ്വദേശിയായ മുഹമ്മദ് സലിം നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതിയുടെ വിധി.

നേതൃസ്ഥാനം വഹിക്കാൻ താത്പര്യമില്ലെങ്കില്‍ രാഹുല്‍ ഗാന്ധി ഒഴിയണമെന്ന് സി.ആര്‍ മഹേഷ്

keralanews rahul gandhi vs cr maheshkeralanews rahul gandhi vs cr mahesh (2)

കൊല്ലം: നേതൃത്വം ഏറ്റെടുത്ത് നയിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ രാഹുല്‍ ഗാന്ധി സ്ഥാനമൊഴിയണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ്.  ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചിരുന്ന വേരുകള്‍ അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് രാഹുല്‍ കാണണമെന്നും മഹേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മിപ്പിക്കുന്നു. എ.കെ.ആന്റണി ഡല്‍ഹിയില്‍ മൗനിബാബയായി തുടരുകയാണെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്ത് മരിക്കാതിരിക്കാന്‍ ഞങ്ങള്‍ മരിക്കാൻ  തയ്യാറാണെന്നും മഹേഷ് പറയുന്നു

കണ്ണൂർ ഇരിട്ടിയിൽ മാവോയിസ്റ് ഇറങ്ങി

keralanews mavoist in iritty

ഇരിട്ടി : ഇരിട്ടി ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ് ഇറങ്ങി. വനാതിർത്തിയിൽ താമസിക്കുന്നവരുടെ വീട്ടിൽ ചെന്ന് തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തി അരിയും ഭക്ഷണ സാധനങ്ങളും വാങ്ങി കാട് കയറി പോയി. സംഘത്തിൽ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർ ഉണ്ടായിരുന്നു. മാവോയിസ്റ് സാന്നിധ്യം അറിഞ്ഞതോടെ ഇവിടെയുള്ള താമസക്കാർ കാടിറങ്ങിക്കൊണ്ടിരിക്കുന്നു. ലഖുലേഖയും വിതരണം ചെയ്തിട്ടുണ്ട്.

വൈദ്യുതി സ്വിച്ച് ഓണ്‍ കര്‍മം

keralanews kerala gov electricity switch on programme

ചെറുപുഴ: കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. ചെറുപുഴ മേഖലാ കമ്മിറ്റി വൈദ്യുതീകരണം നടത്തിയ രവീന്ദ്രന്റെ വീട്ടിലെ വൈദ്യുതി സ്വിച്ച് ഓണ്‍ കര്‍മം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്‍ നിര്‍വഹിച്ചു. മേഖലാ പ്രസിഡന്റ് കെ.പി.സനൂജ് അധ്യക്ഷനായിരുന്നു.മേഖലാസെക്രട്ടറി കെ.സി.പ്രസൂണ്‍ സ്വാഗതവും വി.ജി.ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു. വയറിങ് ജോലികള്‍ നിര്‍വഹിച്ച കെ.പി.സുനീഷിനുള്ള ഉപഹാരം സി.സത്യപാലന്‍ നല്‍കി.

സഹകരണ ബാങ്കുകള്‍ക്കും ശനിയാഴ്ചയിലെ അവധി ബാധകമാക്കണം

keralanews saturday leave co operative banks

കണ്ണൂര്‍: റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാത്ത സഹകരണ ബാങ്കുകൾക്കും ശനിയാഴ്ചയിലെ അവധി ബാധകമാകണമെന്നു ആവശ്യം. രണ്ടും നാലും ശനിയാഴ്ചകള്‍ ബാങ്കുകള്‍ക്ക് പൊതുഅവധിയായി കഴിഞ്ഞവര്‍ഷം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.എന്നാൽ  സഹകരണ ബാങ്കുകള്‍ക്ക് ഇത് ബാധകമായിരുന്നില്ല. അത്തരം ബാങ്കുകള്‍ക്കും അവധി ബാധകമാക്കണമെന്നാണ് ആവശ്യം.

നോട്ട് പ്രതിസന്ധിമൂലം കഷ്ടതയനുഭവിക്കുന്ന പിഗ്മി കളക്ഷന്‍ ഏജന്റുമാരുടെയും അപ്രൈസര്‍മാരുടെയും ബാങ്കുകള്‍നല്‍കിവരുന്ന മാസാന്തആനുകൂല്യത്തില്‍ വര്‍ധന വരുത്തണം, സഹകരണ ജീവനക്കാര്‍ക്ക് നാഷണലൈസ്ഡ് ബാങ്കുകളില്‍ നടപ്പാക്കിയതുപോലുള്ള വി.ആര്‍.എസ്. പാക്കേജ് ഏര്‍പ്പെടുത്താന്‍ സഹകരണനിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ.മുഹമ്മദലി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ.വി.ശറഫുദ്ദീന്‍ ആധ്യക്ഷതവഹിച്ചു.