എല്ലാ വർഷവും മാർച്ച് 22ലോക ജലദിനമായി ആചരിക്കുന്നു.ഐക്യ രാഷ്ട്ര സഭയുടെ പ്രധാന ഘടകങ്ങളിൽ ഒന്നായ യൂണിഫിസിൽ റയോ ഡി ജനോറോയിൽ ചേർന്ന യോഗത്തിലാണ് മാർച്ച് 22ലോക ജലദിനമായി ആചരിക്കാൻ തീരുമാനമായത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദുര്ലഭമായ വസ്തു ജലമായിരിക്കുമെന്ന ആശങ്കയിലാണ് നാമിപ്പോൾ.
മുഖ്യമന്ത്രി പിണറായി വിജയനെ തടയുന്ന സമരരീതിയോട് ആര്‍.എസ്.എസിനുള്ളില്‍ ഭിന്നത
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ തടയുന്ന സമരരീതിയോട് ആര്‍.എസ്.എസിനുള്ളില്‍ വ്യത്യസ്ത അഭിപ്രായം. സി പി എം ശക്തമല്ലാത്ത സംസ്ഥാനങ്ങളില്‍ പിണറായി ശ്രദ്ധിക്കപ്പെടാൻ ഇത് കാരണമാകും എന്നാണ് ഒരുവിഭാഗത്തിന്റെ അഭിപ്രായം. എതിരാളികളെ കൊലപ്പെടുത്തുന്ന പ്രസ്ഥാനമാണ് സി.പി.എം എന്ന തരത്തിലുള്ള പ്രചാരണം ബി.ജെ.പി.യും ആര്‍.എസ്.എസും ദേശീയതലത്തില്‍ നടത്തുന്നുണ്ട്.
കേരളത്തില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ ചിത്രങ്ങളും ലേഖനങ്ങളുമുള്‍പ്പെടുന്ന പുസ്തകം രാജ്യത്തെ എല്ലാ ഭാഷകളിലും തയ്യാറാക്കിയിട്ടുണ്ട്. ഈ പുസ്തകങ്ങൾ പ്രധാനമന്ത്രിയാണ് പ്രകാശനം ചെയ്തത്. ഒരിക്കലും മുഖ്യമന്ത്രിയെ തടഞ്ഞുള്ള സമരത്തിന് ആര്‍.എസ്.എസ്. ദേശീയതലത്തിലോ സംസ്ഥാനത്തോ ആഹ്വാനം ചെയ്തിട്ടില്ലെന്നും കേരളത്തില്‍ നിരന്തരം ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നതറിഞ്ഞ് മറ്റിടങ്ങളിലെ പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നതാണെന്നും സംസ്ഥാന കാര്യവാഹക് പി. ഗോപാലന്‍കുട്ടി പറഞ്ഞു.
കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കുമെന്ന് ഭീഷണി
കണ്ണൂർ : സി പി ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കുമെന്ന് ഭീഷണി സന്ദേശം. ഐ എസ് കേരളം ഡിവിഷന്റെ പേരിൽ കണ്ണൂർ ഡി വൈ എസ് പി ഓഫീസിലേക്കാണ് സന്ദേശം ലഭിച്ചത്. കണ്ണൂർ ഡി വൈ എസ് പി സദാനന്ദൻ വധിക്കുമെന്നും കത്തിലുണ്ട്. ജയരാജനെന്ന കുറ്റവാളി ഇനിയും ജീവിച്ചിരിക്കുന്നത് ആപത്താണെന്നു കത്തിൽ ഭീഷണിയുണ്ട്.
തൃശൂർ ജില്ലയിൽ വീണ്ടും ഭൂചലനം; വീടിന് കേടുപാട്
തൃശൂർ: തൃശൂർ ജില്ലയിലെ വരവൂർ, കടവല്ലൂർ മേഖലകളിൽ ഭൂചലനം. ചൊവ്വാഴ്ച രാവിലെ 11.45ഒാടെയാണ് ഭൂചലനം ഉണ്ടായത്. നാലു മിനിറ്റ് നീണ്ടു നിന്ന ചലനത്തിൽ വലിയ മുഴക്കം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. നെല്ലുവായിൽ ഒരു വീടിന് കേടുപാട് സംഭവിച്ചു.നേരത്തെ, ജനുവരി ഒന്നിനും തൃശൂർ ജില്ലയിൽ ഭുചലനം ഉണ്ടായിരുന്നു. ഇൗ സ്ഥലങ്ങളിൽ തന്നെയായിരുന്നു അന്നും ഭൂചലനം ഉണ്ടായത്. അഞ്ചു മാസങ്ങൾക്കിടെ അഞ്ചാം തവണയാണ് ഭൂചലനം ഉണ്ടാവുന്നത്
തിരിച്ചുവിളിച്ചതിനു നന്ദി; പക്ഷെ വരില്ല -കെ.എം മാണി
മലപ്പുറം: കേരള കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് തിരിച്ചു വിളിച്ചതിന് നന്ദിയുണ്ടെന്ന് ചെയർമാൻ കെ.എം മാണി. ദുഃഖത്തോ ടെയാണ് യു.ഡി.എഫില്‍ നിന്ന് ഇറങ്ങിപ്പോയത്. ഉടന്‍ മടങ്ങി പോകില്ലെന്നും മാണി പറഞ്ഞു. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിക്ക് മാത്രമാണ് പിന്തുണ നല്‍കുന്നത്. വ്യക്തിപരമായ പിന്തുണയാണിതെന്നും മാണി കൂട്ടിച്ചേർത്തു. യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന് കെ.എം. മാണിയും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടതിനെതിരെ അദ്ദേഹം പ്രതികരിച്ചതിങ്ങനെ ആയിരുന്നു.
പാര്‍ലമെന്റില്‍ ഉണ്ടാകുക എന്നതാണ് എംപിമാരുടെ പ്രാഥമിക കടമ; മോഡി
ന്യൂഡല്‍ഹി: നിങ്ങള്‍ക്ക് ഒട്ടേറെ ജോലികളുണ്ടാകും എന്നാല്‍ അതൊന്നും സഭയില്‍ ഹാജരാകാതിരിക്കാനുള്ള കാരണമല്ല. പാര്‍ലമെന്റില്‍ ഉണ്ടാകുക എന്നതാണ് എംപിമാരുടെ പ്രാഥമിക കടമ. പാര്‍ലമെന്റില്‍ നിശ്ചിത അംഗങ്ങള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് മോദി ഇക്കാര്യത്തില്‍ തന്റെ അനിഷ്ടം തുറന്നു പറഞ്ഞത്. ഒരു നിശ്ചിത എണ്ണം എംപിമാരില്ലെങ്കില്‍ പാര്‍ലമെന്റില്‍ ക്വാറം ബെല്‍ മുഴക്കുകയും എന്നിട്ടും എംപിമാരെത്തിയില്ലെങ്കില്‍ സഭ നിര്‍ത്തിവെയ്ക്കുകയും ചെയ്യും. പാര്‍ലമെന്റില്‍ സ്ഥിരമായി എത്തെണമെന്ന് എംപിമാരോട് മോദി നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഇതാദ്യമായാണ് അദ്ദേഹം ഇക്കാര്യം കര്‍ശനമായി ആവശ്യപ്പെടുന്നതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
പിണറായി വിജയന്‍ ജനാധിപത്യത്തിന് വിലകല്‍പ്പിക്കാത്ത മുഖ്യമന്ത്രി; ഉണ്ണിത്താൻ
തളിപ്പറമ്പ്: പിണറായി വിജയന്‍ ജനാധിപത്യത്തിന് വിലകല്‍പ്പിക്കാത്ത മുഖ്യമന്ത്രിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആരോപണം.എരുവാട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹനജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭാ സാമാജികരെ എടോ, പോടോ, പണിനോക്കെടോ എന്നുവിളിക്കുന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായിയെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ജാഥയുടെ ഉദ്ഘാടനം തളിപ്പറമ്പില്‍ രാഹുല്‍ ദാമോദരന് പതാക കൈമാറി ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.ജനാര്‍ദനന്‍ നിര്‍വഹിച്ചു. ജാഥയ്ക്ക് . വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണമുണ്ടായിരുന്നു.
ചിറ്റാരിപ്പറമ്പില്‍ പൊതുശ്മശാനം ഉദ്ഘാടനം ചെയ്തു
ചിറ്റാരിപ്പറമ്പ്: ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പതിനഞ്ചാംമൈലില്‍ നിര്‍മിച്ച പൊതുശ്മശാനം ‘പ്രശാന്തം’ ഇ.പി.ജയരാജന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. 30 ലക്ഷം ചെലവിട്ടാണ് നവീന രീതിയിലുള്ള ശ്മശാനം നിര്‍മിച്ചത്. ചിരട്ട ഉപയോഗിച്ച് ഒരേ സമയം രണ്ടുപേരെ സംസ്‌കരിക്കാനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് യു.പി.ശോഭ അധ്യക്ഷയായിരുന്നു. ടി.രാജീവന്‍, വൈസ് പ്രസിഡന്റ് വി.പദ്മനാഭന്‍, എം.ചന്ദ്രന്‍, ആര്‍.ഷീല, അജിത രവീന്ദ്രന്‍ എന്നിവർ സംസാരിച്ചു. ശ്മശാനത്തിന് സമീപത്തായി അനുശോചന ഹാളും നിര്‍മിച്ചിട്ടുണ്ട്.
മിഷേലിന്റെ മരണം: ക്രൈംബ്രാഞ്ച് സംഘം ഛത്തീസ്ഗഡിൽ
കൊച്ചി: സിഎ വിദ്യാർഥിനി മിഷേൽ ഷാജിയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഛത്തീസ്ഗഡിലെത്തി. അറസ്റ്റിലായ ക്രോണിൻ താമസിച്ച മുറിയും ഇയാളുടെ കമ്പ്യൂട്ടറുകളും സംഘം പരിശോധിക്കും. സംഭവദിവസം ക്രോണിൻ ഛത്തീസ്ഗഡിൽ ഉണ്ടായിരുന്നോ എന്നും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നണ്ട്.സുരക്ഷാ കാരണങ്ങളാൽ ക്രോണിനെ കൂടാതെയാണ് സംഘം ഛത്തീസ്‌ഗഡിലെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈൽ ഫോണും ബാഗും കണ്ടെടുക്കുന്നതിനായി ഗോശ്രീ പാലത്തിനു സമീപം കായലിൽ വീണ്ടും തെരച്ചിൽ നടത്തിയേക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ സൂചന നൽകി.
കേരള കോണ്‍ഗ്രസ്സ് യുഡിഎഫിലേക്ക് മടങ്ങിവരണം; ഉമ്മൻ ചാണ്ടി
മലപ്പുറം: കേരള കോണ്‍ഗ്രസ്സ് യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മടങ്ങി വരവിന് കുഞ്ഞാലിക്കുട്ടി മുന്‍കൈയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കായി കേരള കോണ്‍ഗ്രസ്സ് കണ്‍വെന്‍ഷന്‍ വിളിച്ചത് ശുഭസൂചകമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.